Picsart 22 11 22 12 02 33 805

അടുത്ത ടി20 ലോകകപ്പിൽ എല്ലാം മാറും, സൂപ്പർ 12 ഇല്ല

2024 T20 ലോകകപ്പ് നടക്കുക പുതിയ ഫോർമാറ്റിൽ. നിലവിലുള്ള രീതികൾ മാറ്റാം ഐ സി സി തീരുമാനിച്ചു കഴിഞ്ഞു. 20 രാജ്യങ്ങൾ ആകും അടുത്ത ലോകകപ്പിൽ പങ്കെടുക്കുക. അഞ്ച് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളായി ഈ ഇരുപത് ടീമുകൾ മത്സരിക്കും. 2021, 2022 പതിപ്പുകളിൽ, ആദ്യ റൗണ്ടിന് ശേഷം സൂപ്പർ 12 ആയിരുന്നു എങ്കിൽ ഇനി സൂപ്പർ 8 ആകും ഉണ്ടാവുക.

നാല് ഗ്രൂപ്പുകളിൽ നിന്നും ആദ്യം എത്തുന്ന രണ്ട് ടീമുകൾ സൂപ്പർ എട്ട് ഘട്ടത്തിലേക്ക് മുന്നേറും. അവിടെ 4 ടീമുകൾ ഉള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ടീമുകൾ പോരാടും. രണ്ട് സൂപ്പർ എട്ട് ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് ടീമുകൾ സെമിഫൈനലിലേക്ക് എത്തും. പിന്നീട് ഫൈനൽ. ഇതാകും 2024 ലോകകപ്പിന്റെ മത്സരരീതി. വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലും ആയാണ് അടുത്ത ടി20 ലോകകപ്പ് നടക്കുന്നത്‌

Exit mobile version