ടി20 ലോകകപ്പ് സന്നാഹ മത്സരങ്ങൾ പ്രഖ്യാപിച്ചു, ഇന്ത്യ ഓസ്ട്രേലിയയെയും ന്യൂസിലൻഡിനെയും നേരിടും

ഐസിസി പുരുഷ ടി20 ലോകകപ്പ് 2022ന് മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരങ്ങളുടെ ഫിക്സ്ചർ ഐ സി സി പ്രഖ്യാപിച്ചു. ഇന്ത്യ രണ്ട് മത്സരങ്ങൾ കളിക്കും. ഓസ്ട്രേലിയക്ക് എതിരെയും ന്യൂസിലൻഡിനെതിരെയും ആകും ഇന്ത്യയുടെ സന്നാഹ മത്സരങ്ങൾ. നാലു സന്നാഹ മത്സരങ്ങൾ സ്റ്റാർസ്പോർട്സിൽ തത്സമയം കാണാൻ ആകും.

ബ്രിസ്‌ബേനിലും മെൽബണിലും ആയാകും മത്സരങ്ങൾ നടക്കുക. ഇന്ത്യ ഒക്ടോബർ 17ആം തീയതി ഓസ്ട്രേലിയൻ ടീമിനെയും 19ന് ന്യൂസിലൻഡ് ടീമിനെയും നേരിടും.

10th Oct:
WI Vs UAE.
Sco Vs Ned.
SL Vs Zim.

11th Oct:
Nam Vs Ire.

12th Oct:
WI Vs Ned.

13th Oct:
Zim Vs Nam.
SL Vs Ire.
Sco Vs Ire.

17th Oct:
India Vs Aus.
NZ Vs SA.
Eng Vs Pak.
Afg Vs Ban.

19th October:
Afg Vs Pak.
Bang Vs SA.
India Vs NZ

രോഹിതിന് അർധ സെഞ്ച്വറി, സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയയെ എളുപ്പത്തിൽ മറികടന്ന് ഇന്ത്യ

ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് വിജയം. ഇന്ന് ഓസ്ട്രേലിയയെ നേരിട്ട ഇന്ത്യ 9 വിക്കറ്റിന്റെ വലിയ വിജയമാണ് നേടിയത്‌. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയയെ 152 റൺസിൽ പിടിച്ചു നിർത്താൻ ഇന്ത്യക്ക് ആയിരുന്നു. 5 വിക്കറ്റ് നഷ്ടത്തിലാണ് ഓസ്ട്രേലിയ 152 റൺസ് എടുത്തത്. അവറ്റ്ക്ക് വേണ്ടി സ്റ്റീവ് സ്മിത്ത് 57 റൺസും സ്റ്റോയിനിസ് 41 റൺസും മാക്സ്‌വെൽ 37 റൺസും എടുത്തു. ഇന്ത്യക്കായി അശ്വിൻ രണ്ടു വിക്കറ്റും ജഡേജ, ഭുവനേശ്വർ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി. ഇന്ത്യക്കായി വിരാട് കോഹ്ലി ഇന്ന് രണ്ട് ഓവർ പന്ത് എറിഞ്ഞിരുന്നു.

153 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ അനായാസമാണ് ലക്ഷ്യത്തിൽ എത്തിയത്. ഓപ്പണറും ഇന്നത്തെ ക്യാപ്റ്റനും ആയിരുന്ന രോഹിത് ശർമ്മ 41 പന്തിൽ 60 റൺസ് എടുത്തു റിട്ടയർ ചെയ്തു. 3 സിക്സും രണ്ട് ഫോറും അടങ്ങുന്നത് ആയിരുന്നു രോഹിതിന്റെ ഇന്നിങ്സ്. മറ്റൊരു ഓപ്പണറായ രാഹുൽ 39 റൺസ് എടുത്താണ് പുറത്തായത്. സൂര്യകുമാർ 27 പന്തിൽ 38 റൺസും ഹാർദിക് പാണ്ഡ്യ 8 പന്തിൽ 14 റൺസുമായി 17.5 ഓവറിലേക്ക് ഇന്ത്യം വിജയം പൂർത്തിയാക്കി.

മലിംഗയെ മറികടന്ന് ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന താരമായി ഷാക്കിബ്

ലോകകപ്പിലെ ഒന്നാം ദിനം സ്‌കോട്ട്‌ലൻഡിനെതിരായ രണ്ടാം വിക്കറ്റിലൂടെ ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസൻ ട്വന്റി 20 അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായി. മുൻ ശ്രീലങ്കൻ പേസ് ബൗളർ ലസിത് മലിംഗയുടെ 107 വിക്കറ്റുകൾ എന്ന നേട്ടമാണ് ഷാക്കിബ് മറികടന്നത്. 84 മത്സരങ്ങൾ നിന്നായിരുന്നു മലിംഗയുടെ നേട്ടം. 34 കാരനായ ഓൾറൗണ്ടർ ഷാക്കിബ് 89 മത്സരങ്ങളിൽ നിന്ന് ആണ് 108 ടി20 വിക്കറ്റുകൾ നേടിയത്.

2021 ടി20 ലോകകപ്പ് ഇന്ത്യയില്‍ തന്നെ, 2022ലേത് ഓസ്ട്രേലിയയില്‍

2021 ടി20 ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടക്കുമെന്ന് അറിയിച്ച് ഐസിസി. ഇന്ത്യയായിരുന്നു നേരത്തെ ടൂര്‍ണ്ണമെന്റിന്റെ ആതിഥേയരെങ്കിലും ഓസ്ട്രേലിയയില്‍ ഈ വര്‍ഷം നടക്കാനിരുന്ന ടി20 ലോകകപ്പ് മാറ്റിയതോടെ അടുത്ത വര്‍ഷത്തെ ലോകകപ്പ് ഇന്ത്യയ്ക്ക് പകരം ഓസ്ട്രേലിയയ്ക്ക് നല്‍കുമെന്ന ചര്‍ച്ചകള്‍ പുരോഗമിച്ചിരുന്നു.

എന്നാല്‍ അത് വേണ്ടെന്നും ഇപ്പോളുള്ളത് പോലെ ഇന്ത്യ 2021 ലോകകപ്പ് നടത്തുമെന്നും 2022ലെ ലോകകപ്പ് ഓസ്ട്രേലിയയ്ക്ക് നല്‍കാമെന്നുമാണ് ഐസിസി തീരുമാനം എടുത്തത്.

ലോകകപ്പ് മാറ്റുകയാണെങ്കില്‍ ഐപിഎല്‍ കളിക്കുവാന്‍ താല്പര്യം – സ്റ്റീവ് സ്മിത്ത്

ഐപിഎലില്‍ കളിക്കുന്നത് ഉറ്റുനോക്കുന്നുവെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ താരവും രാജസ്ഥാന്‍ റോയല്‍സ് നായകനുമായി സ്റ്റീവ് സ്മിത്ത്. ലോകകപ്പ് മാറ്റി വയ്ക്കുകയും ആ സമയത്ത് ഐപിഎല്‍ അരങ്ങേറുകയും ചെയ്താല്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നതിനായി താന്‍ ഉറ്റുനോക്കുന്നുവെന്നും സ്മിത്ത് വ്യക്തമാക്കി.

ലോകകപ്പ് നടക്കുമോ ഇല്ലയോ എന്നത് തനിക്ക് വ്യക്തമായി അറിയല്ലെങ്കിലും ടൂര്‍ണ്ണമെന്റ് നടക്കുകയാണെങ്കില്‍ അതില്‍ തന്നെ കളിക്കുന്നതിനാണ് മുന്‍ തൂക്കമെന്നും താരം വ്യക്തമാക്കി. എന്നാല്‍ ടൂര്‍ണ്ണമെന്റ് മാറ്റുന്ന പക്ഷം താന്‍ ഐപിഎല്‍ കളിക്കുവാനായി ആഗ്രഹിക്കുന്നുവെന്നും രാജസ്ഥാന്‍ റോയല്‍സ് നായകന്‍ വ്യക്തമാക്കി.

ക്രിക്കറ്റിന്റെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള ടൂര്‍ണ്ണമെന്റായിരിക്കും ലോകകപ്പ്, അതിനാല്‍ തന്നെ അതിന് തന്നെയാവും പ്രാധാന്യം നല്‍കേണ്ടത്, എന്നാല്‍ ലോകകപ്പ് പോലെ തന്നെ പ്രാധാന്യമേറിയ ടൂര്‍ണ്ണമെന്റാണ് ഐപിഎല്‍. അതിനാല്‍ തന്നെ ലോകകപ്പ് ഇല്ലാത്ത പക്ഷം ഐപിഎലില്‍ കളിക്കുന്നത് ഏതൊരു താരത്തിന്റെയും ആഗ്രഹം തന്നെയായിരിക്കുമെന്നും സ്മിത്ത് വ്യക്തമാക്കി.

ടി20 ലോകകപ്പ് തീരുമാനം ഉടനില്ല, മീറ്റിംഗ് ജൂണ്‍ പത്തിലേക്ക് മാറ്റി ഐസിസി

ഓസ്ട്രേലിയയില്‍ ഈ വര്‍ഷം അവസാനം നടക്കേണ്ട ടി20 ലോകകപ്പ് യഥാസമയത്ത് നടക്കുമോയെന്നതില്‍ തീരുമാനം ഇന്ന് ചേരുന്ന ഐസിസി യോഗത്തിലുണ്ടാകുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ഇതിന്മേലുള്ള ചര്‍ച്ച ജൂണ്‍ 10ലേക്ക് മാറ്റി ഐസിസി. ലോകകപ്പ് മാറ്റണമെന്നും ആ സമയത്ത് ഐപിഎല്‍ നടത്തണമെന്നും വേണ്ടെന്നുമുള്ള അഭിപ്രായവും എതിരഭിപ്രായവും ഉയര്‍ന്ന പശ്ചാത്തലത്തില്‍ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ചര്‍ച്ചയായിരുന്നു ഇന്നത്തേത്.

2020 ടി20 ലോകകപ്പ് 2022 ലേക്ക് മാറ്റുമെന്ന തരത്തില്‍ പരന്ന വാര്‍ത്ത വന്നതോടെ ബിസിസിഐയ്ക്ക് ഐപിഎല്‍ വേദി ഒരുക്കുന്നതിന് വേണ്ടി ഐസിസി ഈ തീരുമാനത്തിലേക്ക് എത്തിയെന്ന ആരോപണം ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ പിന്നീട് ഐസിസി ഇതെല്ലാം നിഷേധിച്ചു. തങ്ങള്‍ ലോകകപ്പ് മാറ്റുമെന്ന തീരുമാനത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്നാണ് ഐസിസി അറിയിച്ചത്.

തീരുമാനം എന്ത് തന്നെയായാലും അത് വേഗത്തിലാവണമെന്നും ചില ഭാഗത്ത് നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഇതിന്മേലുള്ള തീരുമാനത്തിനായി ഇനിയും കാത്തിരിപ്പ് തുടരേണ്ട അവസ്ഥയാണുള്ളത്.

ടി20 ലോകകപ്പ് രണ്ടോ മൂന്നോ മാസം മുന്നിലേക്കാക്കണം – ഫാഫ് ഡു പ്ലെസി

ടി20 ലോകകപ്പ് ഇപ്പോള്‍ തീരുമാനിച്ച സമയത്ത് നടത്തുന്നതിന് പകരം രണ്ടോ മൂന്നോ മാസം മുന്നോട്ട് ആക്കണമെന്ന് അഭിപ്രായപ്പെട്ട് ഫാഫ് ഡു പ്ലെസി. ഈ ആഴ്ച ടൂര്‍ണ്ണമെന്റിനുമേല്‍ ഐസിസി തീരുമാനം എടുക്കുവാന്‍ നില്‍ക്കുന്നതിനിടെയാണ് താരത്തിന്റെ പ്രതികരണം.

സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുവാന്‍ ഏറെ സമയം എടുത്തേക്കാം അതിനര്‍ത്ഥം രണ്ട് വര്‍ഷം ക്രിക്കറ്റില്ലാതെ മുന്നോട്ട് പോകും എന്നല്ല അതിനാല്‍ തന്നെ ഈ ടൂര്‍ണ്ണമെന്റ് രണ്ടോ മൂന്നോ മാസം മുന്നോട്ട് ആക്കുന്നതില്‍ തെറ്റില്ല എന്നും ഫാഫ് ഡു പ്ലെസി വ്യക്തമാക്കി.

ലോകകപ്പ് മുന്നോട്ട് തള്ളി ഐപിഎല്‍ ആ സമയത്ത് നടത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും ഫാഫ് വ്യക്തമാക്കി. ഐപിഎല്‍ കൂടുതല്‍ ഫ്ലെക്സിബിള്‍ ആയ ടൂര്‍ണ്ണമെന്റാണെന്നും താരം വ്യക്തമാക്കി.

ഐപിഎലിനല്ല ലോകകപ്പിനായിരിക്കണം മുന്‍ഗണന – അലന്‍ ബോര്‍ഡര്‍

ടി20 ലോകകപ്പ് മാറ്റി വെച്ച് ആ സമയത്ത് ഐപിഎല്‍ നടത്തുക എന്ന ചര്‍ച്ചകള്‍ ഒരു വശത്ത് നടക്കുകയാണ്. എന്നാല്‍ ബിസിസിഐ തന്നെ ഇത്തരത്തില്‍ ഒരു സമ്മര്‍ദ്ദവും നടത്തുവാന്‍ തങ്ങളില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. എന്നിരുന്നാലും എന്തെങ്കിലും കാരണവശാല്‍ ലോകകപ്പ് നടക്കുന്നില്ലെങ്കില്‍ ആ സമയത്ത് ഐപിഎല്‍ നടത്തുക എന്ന സാധ്യത ബിസിസിഐ തള്ളിക്കളഞ്ഞിട്ടുമില്ലെന്നാണ് മനസ്സിലാകുന്നത്.

ഇപ്പോള്‍ ഓസ്ട്രേലിയന്‍ ഇതിഹാസം അലന്‍ ബോര്‍ഡര്‍ പറയുന്നത് ഐപിഎലിനെക്കാള്‍ മുന്‍ഗണന നല്‍കേണ്ടത് ലോകകപ്പിന് തന്നെയാണെന്നാണ്. ടി20 ലോകകപ്പ് നടത്തുവാനുള്ള സാഹചര്യമില്ലെങ്കില്‍ ഐപിഎലും നടത്തുവാനുള്ള സാഹചര്യമില്ലെന്നാണ് മനസ്സിലാക്കേണ്ടത് എന്ന് അലന്‍ ബോര്‍ഡര്‍ പറഞ്ഞു.

അത്തരത്തിലൊരു തീരുമാനമുണ്ടായാല്‍ അത് പണത്തിന് മേലുള്ള ആസക്തിയാണെന്ന് താന്‍ പറയുമെന്നും ഇത്തരം തീരുമാനത്തെ താന്‍ ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്നും അലന്‍ ബോര്‍ഡര്‍ വ്യക്തമാക്കി.

2021 ടി20 ലോകകപ്പിന് യോഗ്യത മത്സരങ്ങളില്ല

2021 ടി20 ലോകകപ്പിന് യോഗ്യത മത്സരങ്ങളുണ്ടാകില്ലെന്ന് അറിയിച്ച് ഐസിസി. ഇതോടെ ഇപ്പോള്‍ നടക്കുന്ന ലോകകപ്പ് ടി20 യോഗ്യത മത്സരങ്ങള്‍ ചിലപ്പോള്‍ അവസാനത്തെ യോഗ്യത ടൂര്‍ണ്ണമെന്റായേക്കാം ടി20 ലോകകപ്പിനുള്ളത്. അല്ലാത്ത പക്ഷം ഐസിസി പിന്നീട് തീരുമാനം മാറ്റുമോയെന്നത് കണ്ടറിയേണ്ടതാണ്. ഇതോടെ പ്രാദേശിക ഫൈനലില്‍ എത്തുന്ന ടീമുകള്‍ നേരിട്ട് ടി20 ലോകകപ്പ് യോഗ്യത ഉറപ്പാക്കുമെന്ന് വേണം മനസ്സിലാക്കുവാന്‍.

അസോസ്സിയേറ്റ് ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന ഒരു വലിയ ടൂര്‍ണ്ണമെന്റായിരുന്നു ഇതുവരെ യോഗ്യത മത്സരങ്ങള്‍ അതാണ് ഇല്ലാതെയാകുന്നത്. പുതിയ സംവിധാനം പ്രകാരം പ്രാദേശിക സൂപ്പര്‍ 12 ഘട്ടത്തില്‍ വിജയിക്കുന്ന ആറ് ടീമുകള്‍ക്ക് യോഗ്യത ഉറപ്പാക്കാം. ഈ ആറ് ടീമുകള്‍ ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനുമൊപ്പം രണ്ട് ഗ്രൂപ്പായി പിരിഞ്ഞ് അവയില്‍ ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ മറ്റ് ടോപ് എട്ട് ടീമുകള്‍ക്കൊപ്പം ലോകകപ്പിലെ സൂപ്പര്‍ 12 ടീമുകള്‍ക്കൊപ്പം മത്സരിക്കാനെത്തും.

Exit mobile version