വനിതാ ടി20 ലോകകപ്പിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യ പാകിസ്താനെ ആദ്യ ഇന്നിംഗ്സിൽ 105-8 റണ്ണിൽ ഒതുക്കി. ഇന്ന് ടോസ് നേടി ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ച പാകിസ്താന് നല്ല തുടക്കമല്ല ലഭിച്ചത്. അവർ 52-5 എന്ന നിലയിൽ പതറുന്നത് കാണാൻ ആയി.
മുനീബ 17, ഗൾ ഫിറോസ് 0, സിദ്ര അമിൻ 8, ഒമൈമ സുഹൈൽ 3, അലിയ റിയാസ് 4, എന്നിവർ നിരാശപ്പെടുത്തി. 28 റൺസ് എടുത്ത നിദാ ദാർ ആണ് ടോപ് സ്കോറർ ആയത്. ഇന്ത്യക്ക് ആയി അരുന്ധതി റെഡ്ഡി 3 വിക്കറ്റും ശ്രേയങ്ക പാട്ടീൽ 2 വിക്കറ്റും വീഴ്ത്തി. ആശാ ശോഭന, രേണുക, ദീപ്തി ശർമ്മ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.
2024 ഒക്ടോബർ 5-ന് ഷാർജയിൽ നടന്ന ഐസിസി വനിതാ ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബിയിലെ ഏകപക്ഷീയമായ മത്സരത്തിൽ, ഓസ്‌ട്രേലിയ വനിതകൾ ശ്രീലങ്കയ്‌ക്കെതിരെ 6 വിക്കറ്റിൻ്റെ സുഖകരമായ വിജയം നേടി. ശ്രീലങ്ക 20 ഓവറിൽ 93/7 എന്ന ചെറിയ സ്‌കോറാണ് ഇന്ന് നേടിയത. 14.2 ഓവറിലേക്ക് 94/4 എന്ന നിലയിൽ ഓസ്‌ട്രേലിയ 34 പന്തുകൾ ബാക്കി നിൽക്കെ അനായാസം ലക്ഷ്യം കണ്ടു.
ആദ്യ മൂന്ന് ഓവറുകൾക്കുള്ളിൽ തന്നെ ഓപ്പണർമാരായ വിഷ്മി ഗുണരത്‌നെ (0), ചമാരി അത്തപത്തു (3) എന്നിവരെ നഷ്ടപ്പെട്ട ശ്രീലങ്കയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. അച്ചടക്കമുള്ള ബൗളിങ്ങിലൂടെ മേഗൻ ഷട്ടും (3/12) ആഷ്‌ലീ ഗാർഡ്‌നറും (1/14) ശ്രീലങ്കയെ നിരന്തരം സമ്മർദ്ദത്തിലാക്കി. 35 പന്തിൽ 23 റൺസ് നേടിയ ഹർഷിത സമരവിക്രമയും 40 പന്തിൽ 29* റൺസെടുത്ത നിലാക്ഷിക സിൽവയും മാത്രമാണ് ശ്രീലങ്കയുടെ ഇന്നിംഗ്‌സിലെ പിടിച്ചു നിന്നത്. എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണതോടെ ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ 93/7 എന്ന സ്‌കോറിൽ ഒതുങ്ങി. മൂന്ന് പ്രധാന വിക്കറ്റുകൾ വീഴ്ത്തിയ ഷട്ട് മികച്ച ബൗളറായി, സോഫി മൊളിനെക്‌സ് 2/20 സംഭാവന നൽകി.
ഉദേശിക പ്രബോധനി എറിഞ്ഞ ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റൻ അലിസ ഹീലിയെ (4) നഷ്ടമായത് ഓസ്‌ട്രേലിയക്ക് തുടക്കത്തിൽ ആശങ്ക നൽകി. എന്നിരുന്നാലും, 38 പന്തിൽ നിന്ന് 43* റൺസുമായി ബെത്ത് മൂണി ഇന്നിംഗ്സിൽ നങ്കൂരമിട്ടു. എല്ലിസ് പെറിയും (15 പന്തിൽ 17) ആഷ്‌ലീ ഗാർഡ്‌നറും (15 പന്തിൽ 12) പിന്തുണ വാഗ്ദാനം ചെയ്തു. ഇനോക രണവീര (1/20), സുഗന്ധിക കുമാരി (1/16) എന്നിവർ ലങ്കയ്‌ക്കായി വിക്കറ്റ് വീഴ്ത്തിയെങ്കിലും ചെറിയ സ്കോർ പ്രതിരോധിക്കാൻ അവർക്ക് കഴിഞ്ഞില്ല. മൂണിയും ഫോബ് ലിച്ച്ഫീൽഡും (9*) ഓസ്‌ട്രേലിയയുടെ ജോലി പെട്ടെന്ന് പൂർത്തിയാക്കി.
വേദി: ഷാർജ തീയതി: ഒക്ടോബർ 03, 2024 മത്സരം: രണ്ടാം മത്സരം, ഗ്രൂപ്പ് എ, ഐസിസി വനിതാ ടി20 ലോകകപ്പ്
പാകിസ്താൻ വനിതകൾ ടി20 ലോകകപ്പിൽ ശ്രീലങ്കൻ വനിതകളെ തോൽപ്പിച്ചു. 31 റൺസിനാണ് പാകിസ്താൻ വിജയിച്ചത്. 116 എന്ന ചെറിയ സ്കോർ നേടിയ പാകിസ്താൻ 85/9 എന്ന നിലയിൽ ശ്രീലങ്കയെ ഒതുക്കിക്കൊണ്ടാണ് വിജയിച്ചത്.
ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ 31 റൺസിൻ്റെ വിജയം ഉറപ്പിച്ചു. 30 റൺസും 2 വിക്കറ്റും നേടിയ ഫാത്തിമ സനയുടെ മികച്ച ഓൾറൗണ്ട് പ്രകടനമാണ് ടൂർണമെൻ്റിലെ ആദ്യ വിജയത്തിലേക്ക് പാക്കിസ്ഥാനെ നയിച്ചത്.
പാകിസ്ഥാൻ ഇന്നിംഗ്സ്: 20 ഓവറിൽ പാകിസ്ഥാൻ 116 റൺസിന് പുറത്തായി. നിദാ ദാർ (23), ഒമൈമ സൊഹൈൽ (18) എന്നിവരുടെ സംഭാവനകൾക്കൊപ്പം 20 പന്തിൽ 30 റൺസെടുത്ത ഫാത്തിമ സനയുടെ പ്രകടനമാണ് തുടക്കത്തിലെ തിരിച്ചടികളിൽ നിന്ന് പാക്കിസ്ഥാനെ കരകയറ്റാൻ സഹായിച്ചത്. ചമാരി അത്തപത്തു (3/18), ഉദേഷിക പ്രബോധനി (3/20) എന്നിവരുടെ നേതൃത്വത്തിലുള്ള ശ്രീലങ്കയുടെ ബൗളർമാർ സമ്മർദ്ദം നിലനിർത്തി, സുഗന്ധിക കുമാരിയും 3 വിക്കറ്റ് വീഴ്ത്തി.
പ്രധാന സംഭാവനകൾ:
ഫാത്തിമ സന (PAK): 30 (20 പന്തുകൾ)
ചാമരി അത്തപ്പത്ത് (SL): 18 റൺസിന് 3 വിക്കറ്റ്
സുഗന്ധിക കുമാരി (SL): 19 റൺസിന് 3 വിക്കറ്റ്
ശ്രീലങ്ക ഇന്നിംഗ്സ്: 117 റൺസ് പിന്തുടർന്ന ശ്രീലങ്ക, പാക്കിസ്ഥാൻ്റെ ബൗളിംഗ് ആക്രമണത്തിനെതിരെ പൊരുതി വീണു. അവർക്ക് 20 ഓവറിൽ 85/9 മാത്രമേ നേടാനായുള്ളൂ. 34 പന്തിൽ 20 റൺസെടുത്ത വിഷ്മി ഗുണരത്‌നെയാണ് ടോപ് സ്‌കോറർ, എന്നാൽ മറ്റൊരു ബാറ്ററും കാര്യമായ സ്വാധീനം ചെലുത്താനായില്ല. പാക്കിസ്ഥാൻ്റെ സാദിയ ഇഖ്ബാൽ (3/17), ഫാത്തിമ സന (2/10), നഷ്‌റ സന്ധു (2/15) എന്നിവർ ബൗളു കൊണ്ട് തിളങ്ങി.
പ്രധാന സംഭാവനകൾ:
വിഷ്മി ഗുണരത്‌നെ (SL): 20 (34 പന്തുകൾ)
ഫാത്തിമ സന (PAK): 10 റൺസിന് 2 വിക്കറ്റ്
സാദിയ ഇഖ്ബാൽ (PAK): 17 റൺസിന് 3 വിക്കറ്റ്
പ്ലെയർ ഓഫ് ദി മാച്ച്:
ഫാത്തിമ സന (PAK): 30 റൺസും 10 റൺസിന് 2 വിക്കറ്റും എടുക്കാൻ ഫാത്തിമ സനയ്ക്ക് ആയി
വേദി: ഷാർജ തീയതി: ഒക്ടോബർ 03, 2024 മത്സരം: ഒന്നാം മത്സരം, ഗ്രൂപ്പ് ബി, ഐസിസി വനിതാ ടി20 ലോകകപ്പ്
ഐസിസി വനിതാ ടി20 ലോകകപ്പ് പോരാട്ടത്തിൽ ബംഗ്ലാദേശ് വനിതകൾ സ്‌കോട്ട്‌ലൻഡ് വനിതകളെ 16 റൺസിന് തോൽപ്പിച്ച് തുടങ്ങി. 120 റൺസ് വിജയലക്ഷ്യം ഉയർത്തിയ ബംഗ്ലാദേശ് ബൗളർമാർ, റിതു മോനിയുടെയും ഫാഹിമ ഖാത്തൂണിൻ്റെയും നേതൃത്വത്തിൽ സ്കോട്ട്ലൻഡിനെ 103/7 എന്ന നിലയിൽ ഒതുക്കി, ആദ്യ മത്സരത്തിൽ നിർണായക വിജയം ഉറപ്പിച്ചു.
ബംഗ്ലാദേശ് ഇന്നിംഗ്സ്: ബംഗ്ലാദേശ് 20 ഓവറിൽ 119/7 എന്ന സ്‌കോറാണ് നേടിയത്. ശോഭന മോസ്റ്ററി 38 പന്തിൽ 36 റൺസെടുത്തപ്പോൾ ഷാതി റാണി 29 റൺസെടുത്തു. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായെങ്കിലും നിഗർ സുൽത്താന (18), ഫാഹിമ ഖാത്തൂൺ (5 പന്തിൽ 10) എന്നിവർ വിലപ്പെട്ട റൺസുമായി ബംഗ്ലാദേശിന് മാന്യമായ സ്കോർ നൽകി. 2 ഓവറിൽ 13 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ സ്കോട്ട്ലൻഡിൻ്റെ സാസ്കിയ ഹോർലിയാണ് ബൗളർമാരിൽ തിളങ്ങിയത്.
പ്രധാന സംഭാവനകൾ:
ഷതി റാണി: 29 (32 പന്തുകൾ)
ശോഭന മോസ്റ്ററി: 36 (38 പന്തുകൾ)
സാസ്കിയ ഹോർലി (SCO): 13 റൺസിന് 3 വിക്കറ്റ്
സ്കോട്ട്ലൻഡ് ഇന്നിംഗ്സ്: 120 റൺസ് പിന്തുടർന്ന സ്‌കോട്ട്‌ലൻഡിൻ്റെ ടോപ്പ് ഓർഡർ ബംഗ്ലാദേശിൻ്റെ അച്ചടക്കമുള്ള ബൗളിങ്ങിനെതിരെ പൊരുതി. 52 പന്തിൽ പുറത്താകാതെ 49 റൺസുമായി സാറ ബ്രൈസ് ഉറച്ചുനിന്നു, പക്ഷേ സഹതാരങ്ങളിൽ നിന്ന് അവർക്ക് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. റിതു മോണി 2/15, ഫാഹിമ ഖാത്തൂണിൻ്റെ 1/21 എന്നിവർ സ്കോട്ട്ലൻഡിനെ തടയുന്നതിൽ നിർണായക പങ്ക് വഹിച്ചു. ബ്രൈസിൻ്റെ ശ്രമങ്ങൾക്കിടയിലും, സ്കോട്ട്‌ലൻഡിന് 16 റൺസിന് പിറകിൽ വീണു, അവർക്ക് 20 ഓവറിൽ 103/7 മാത്രമേ നടാൻ. ആയുള്ളൂ
ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ വനിതാ ദേശീയ ക്രിക്കറ്റ് ടീം, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐസിസി വനിതാ ടി20 ലോകകപ്പ് 2024ൽ മത്സരിക്കുന്നതിനായി യുണൈറ്റഡ് അറബ് എമിറേറ്റിലേക്ക് (യുഎഇ) പുറപ്പെട്ടു.
കഴിഞ്ഞ ടൂർണമെൻ്റുകളിൽ ശക്തമായ പ്രകടനങ്ങൾ നടത്തിയ ഇന്ത്യ ഇത്തവണ കിരീടം തന്നെയാണ് ലക്ഷ്യം വെക്കുന്നത്. 2023 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പതിപ്പിൽ, സെമി ഫൈനലിൽ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയോട് തോറ്റായിരുന്നു ഇന്ത്യ പുറത്തായത്.
ജൂലൈയിൽ ശ്രീലങ്കയ്‌ക്കെതിരായ വനിതാ ഏഷ്യാ കപ്പ് ഫൈനലിൽ തോറ്റതിന് ശേഷം ഇന്ത്യ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പുരുഷന്മാരുടെയും സ്ത്രീകളുടെയും ലോകകപ്പ് മത്സരങ്ങൾക്ക് തുല്യമായ സമ്മാനത്തുക പ്രഖ്യാപിച്ച് ചരിത്രം സൃഷ്ടിച്ചു. 2023 ജൂലൈയിൽ നടന്ന ഐസിസി വാർഷിക സമ്മേളനത്തിൽ എടുത്ത സുപ്രധാന തീരുമാനം, 2024ൽ യുണൈറ്റഡ് അറബ് എമിറേറ്റിൽ (യുഎഇ) നടക്കുന്ന ഐസിസി വനിതാ ടി20 ലോകകപ്പിന് പ്രാബല്യത്തിൽ വരും എന്ന് ഐ സി സി അറിയിച്ചു. പുരുഷന്മാരുടെയും സ്ത്രീകളുടെയും മത്സരങ്ങൾക്കിടയിൽ സമ്മാനത്തുക തുല്യത കൈവരിക്കുന്ന ആദ്യത്തെ പ്രധാന ടീം സ്പോർട്സായി ക്രിക്കറ്റ് ഇതിലൂടെ മാറുകയാണ്.
ഐസിസി വനിതാ ടി20 ലോകകപ്പ് 2024-ൻ്റെ ആകെ സമ്മാനത്തുക $7,958,080 ആണ്, ഇത് 2023-ലെ മുൻ പതിപ്പിനേക്കാൾ 225% വർദ്ധനവ് പ്രതിഫലിപ്പിക്കുന്നു. ടൂർണമെൻ്റ് വിജയി $2.34 ദശലക്ഷം സ്വന്തമാക്കും. 2023-ൽ ഓസ്‌ട്രേലിയയ്ക്ക് ലഭിച്ച 1 മില്യൺ ഡോളറിൻ്റെ ഇരട്ടിയിലധികം ആണിത്. അതുപോലെ, റണ്ണേഴ്‌സ് അപ്പിന് 1.17 മില്യൺ ഡോളർ ലഭിക്കും, 2023 ലെ 500,000 ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ. ഇതും ഇരട്ടിയാണ്.
മറ്റ് ടീമുകൾക്കും അവരുടെ വരുമാനത്തിൽ ഗണ്യമായ വർദ്ധനവ് വരും, സെമി-ഫൈനലിസ്റ്റുകൾക്ക് $675,000 ലഭിക്കുന്നു, കഴിഞ്ഞ വർഷം $210,000 ആയിരുന്നു. സെമിഫൈനലിൽ എത്താത്ത ടീമുകൾ അവരുടെ ഫിനിഷിംഗ് പൊസിഷനുകളുടെ അടിസ്ഥാനത്തിൽ $1.35 മില്യൺ പൂൾ പങ്കിടും. ഗ്രൂപ്പ് ഘട്ടങ്ങളിലെ ഓരോ വിജയത്തിനും, ടീമുകൾക്ക് $31,154 ലഭിക്കും, പങ്കെടുക്കുന്ന 10 ടീമുകൾക്കും കുറഞ്ഞത് $112,500 ഇത് ഉറപ്പുനൽകുന്നു.
2024 ടി20 ലോകകപ്പ് ടൂർണമെൻ്റ് ഒക്ടോബർ 3 ന് ആണ് ആരംഭിക്കുന്നത്, ദുബായിലും ഷാർജയിലും ആകും ടൂർണമെന്റ് നടക്കുക.
ഇന്ന് ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ട് ഇന്ത്യയോട് തോറ്റ് പുറത്തായി എങ്കിലും ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് ഇംഗ്ലീഷ് ക്യാപ്റ്റൻ ജോസ് ബട്ലർ. ഇന്ത്യ മികച്ച ക്രിക്കറ്റ് ആണ് കളിച്ചത് എന്നും എല്ലാം മേഖലയിലും തങ്ങളെ ബഹുദൂരം പിന്നിലാക്കി എന്നും ബട്ലർ മത്സര ശേഷം പറഞ്ഞു.
“ഇന്ത്യ തീർച്ചയായും ഞങ്ങളെ എല്ലാത്തിലും മറികടന്നു. ഞങ്ങൾ ഇന്ത്യയെ 20-25 റൺസ് അധികം നേടാൻ അനുവദിച്ചു. ഇതൊരു വെല്ലുവിളി നിറഞ്ഞ പിച്ചായിരുന്നു, ഇന്ത്യ നന്നായി കളിച്ചു. അവർ ഈ വിജയത്തിന് പൂർണ്ണമായും അർഹരായിരുന്നു.” ബട്ലർ പറഞ്ഞു.
2022ലെ സെമിയെക്കാൾ വളരെ വ്യത്യസ്തമായ മത്സര സാഹചര്യമായിരുന്നു ഇത്. ഈ വിജയത്തിൽ ഇന്ത്യക്ക് ക്രെഡിറ്റ് നൽകുന്നു. അവർ വളരെ നല്ല ക്രിക്കറ്റാണ് കളിച്ചത്. ഇന്ത്യക്ക് ശരാശരിക്ക് മുകളിൽ സ്‌കോർ ഉണ്ടായിരുന്നു. അവർക്ക് മികച്ച സ്പിന്നർമാരുമുണ്ട്. ബട്ലർ പറയുന്നു.
ടീമിലെ എല്ലാവരുടെയും പ്രയത്നത്തിൽ ഞങ്ങൾ ശരിക്കും അഭിമാനിക്കുന്നു. ഞങ്ങൾ ഒരുമിച്ചു പൊരുതി. ബട്ലർ തന്റെ ടീമിനെ കുറിച്ചായി പറഞ്ഞു.
ഇന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഓസ്ട്രേലിയയെ വിടാതെ ആക്രമിക്കുക ആയിരുന്നു. സ്റ്റാർക്കും കമ്മിൻസും ഉൾപ്പെടെ ലോകത്തെ ഏറ്റവും മികച്ച ബൗളിംഗ് നിരയെ രോഹിത് ഒരു ഭയവും ബഹുമാനവും നൽകാതെ നേരിട്ടു. 19 പന്തിലേക്ക് ഇന്ന് അർധ സെഞ്ച്വറിയിൽ എത്താൻ രോഹിത് ശർമ്മയ്ക്ക് ആയി.
അഞ്ചു സിക്സും നാലു ഫോറും രോഹിതിന്റെ അർധ സെഞ്ച്വറിയിൽ ഉണ്ടായിരുന്നു. സ്റ്റാർക് എറിഞ്ഞ മൂന്നാം ഓവറിൽ 29 റൺസ് ആണ് രോഹിത് ശർമ്മ അടിച്ചത്. 4 സിക്സും ഒരു ഫോറും. സ്റ്റാർക്കിന്റെ ടി20 കരിയറിലെ ഏറ്റവും മോശം ഓവറായി ഇത്. ഇന്നത്തെ സിക്സുകളോടെ രോഹിത് ശർമ്മ അന്താരാഷ്ട്ര ടി20യിൽ 200 സിക്സുകളും പൂർത്തിയാക്കി.
വെസ്റ്റിന്‍ഡീസിലും യുഎസ്എയിലുമായി ജൂൺ മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി ഉസൈന്‍ ബോള്‍ട്ടിനെ പ്രഖ്യാപിച്ചു. ജൂൺ 1 മുതൽ 29 വരെയാണ് ലോകകപ്പ് നടക്കുന്നത്. തന്റെ ജീവിതം മുഴുവന്‍ ക്രിക്കറ്റ് കണ്ടിട്ടുള്ള വ്യക്തിയാണ് താന്‍ എന്നും തന്നെ ഇതിനായി തിരഞ്ഞെടുത്തതിൽ വലിയ ത്രില്ലിലാണെന്നും ഉസൈന്‍ ബോള്‍ട്ട് വ്യക്തമാക്കി.
2028 ഒളിമ്പിക്സിൽ ക്രിക്കറ്റിന് ഇടം നേടിക്കൊടുക്കുവാനുള്ള നീക്കത്തിന്റെ ഭാഗമായാണ് എട്ട് വട്ടം ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡൽ ജേതാവായ ഉസൈന്‍ ബോള്‍ട്ടിനെ ടി20 ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കിയതെന്നാണ് കരുതുന്നത്. അമേരിക്കയിൽ ക്രിക്കറ്റിന് വലിയ വേരോട്ടം ഉണ്ടാക്കാനാകുമെന്നും അത് വഴി 2028 ഒളിമ്പിക്സിൽ ക്രിക്കറ്റിന് ഇടം ലഭിയ്ക്കുമെന്നുമാണ് കരുതുന്നതെന്ന് ബോള്‍ട്ട് വ്യക്തമാക്കി.
ഇന്ത്യക്ക് ആയി ലോകകപ്പിൽ രോഹിത് ശർമയും വിരാട് കോഹ്ലിയും ഓപ്പണിങ് ഇറങ്ങാൻ സാധ്യത. ഇന്ത്യൻ ടീം മാനേജ്മെൻറ് ഇരുവരെയും ഓപ്പണിങ് ഇറക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. അമേരിക്കയിലും വെസ്റ്റിൻഡീസിലും ആയി നടക്കുന്ന ലോകകപ്പിൽ ഇരുവരും ആകും ഓപ്പൺ ചെയ്യുക എന്നും ഇത് സംബന്ധിച്ച് ദ്രാവിഡും അഗാർക്കറും തമ്മിൽ ചർച്ചകൾ നടന്നിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിരാട് കോലി ഇപ്പോൾ ആർസിബിക്ക് ആയി ഐപിഎല്ലിൽ ഓപ്പൺ ചെയ്യുന്നുണ്ട്. ഓപ്പൺ ചെയ്ത് അവിടെ മികച്ച പ്രകടനവും അദ്ദേഹം നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ കോലിയും രോഹിത്തും ഓപ്പൺ ചെയ്യുന്നതായിരിക്കും നല്ലത് എന്നാണ് മാനേജ്മെൻറ് ആലോചിക്കുന്നത്. ജയസ്വാളിന്റെ മോശം ഫോമും ഇത്തരം ചർച്ചകൾക്ക് കാരണമാണ്. ഇരുവരും ഓപ്പൺ ചെയ്യുകയാണെങ്കിൽ മൂന്നാമൻ ആയോ അല്ലെങ്കിൽ പകരം ഓപ്പണറായോ ഗില്ലിനെ പരിഗണിക്കും.
ഹാർദിക് പാണ്ഡ്യയ്ർ ടീമിൽ എടുക്കണമെങ്കിൽ അദ്ദേഹം ബൗൾ ചെയ്യുമെന്ന് ഉറപ്പിക്കണം എന്നും ടീമിൻറെ ഇടയിൽ ചർച്ചകൾ നടക്കുന്നുണ്ട്. ഹാർദിക് 4 ഓവർ ബൗൾ ചെയ്യുക എന്നത് ടീമിൻറെ ഘടനയ്ക്ക് അത്യാവശ്യമാണെന്ന് ടീം കരുതുന്നു. ഇത് സംബന്ധിച്ച് മുംബൈ ഇന്ത്യൻ ടീമിനും ഹാർദികിനും ഇന്ത്യൻ മാനേജ്മെൻറ് നിർദ്ദേശങ്ങൾ നൽകും.
രാജസ്ഥാൻ റോയൽസിനായി മികച്ച പ്രകടനം നടത്തുന്ന റിയാൻ പരാഗിനെ ഇന്ത്യൻ ടീമിലേക്ക് എടുക്കാനും ആലോചനകൾ നടക്കുന്നുണ്ട്. ഈ സീസണിൽ രാജസ്ഥാൻ റോയൽസ് ടീമിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് പരാഗ്. ഇന്ത്യയുടെ ലോകകപ്പ് ടീം അടുത്തമാസം പ്രഖ്യാപിക്കും എന്നാണ് കരുതപ്പെടുന്നത്. ഐപിഎൽ കഴിഞ്ഞ് ആറു ദിവസങ്ങളുടെ ഇടവേള മാത്രമേ ലോകകപ്പിന് മുന്നെ ഉള്ളൂ.
2024ലെ ടി20 ലോകകപ്പിൽ വിരാട് കോഹ്ലിയുടെ സാന്നിദ്ധ്യം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാണെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന പറഞ്ഞു. ടീമിനായി ഒരു ആങ്കർ റോൾ അദ്ദേഹം വഹിക്കണമെന്നും റെയ്ന പറഞ്ഞു. ഇന്നലെ അഫ്ഗാനെതിരെ 16 പന്തിൽ അഞ്ച് ബൗണ്ടറികളോടെ 29 റൺസാണ് കോഹ്ലി നേടിയത്.
“അവൻ ലോകകപ്പിൽ വളരെ പ്രധാനപ്പെട്ട താരമായിരിക്കും. വിരാട് കോഹ്‌ലി മൂന്നാം നമ്പറിൽ കളിക്കാൻ തയ്യാറാണോ എന്നതായിരിക്കും ഇപ്പോഴത്തെ ഏറ്റവും വലിയ ചോദ്യം. സ്‌ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് കോഹ്ലി. പക്ഷേ അത് അദ്ദേഹത്തിന് ചുറ്റുമുള്ള കളിക്കാരുടെ ജോലിയാണെന്ന് എനിക്ക് തോന്നുന്നു. ഞാൻ ക്യാപ്റ്റനാണെങ്കിൽ, ആങ്കറുടെ റോൾ ചെയ്യാൻ ഞാൻ കോഹ്ലിയോട് പറയും, കാരണം എപ്പോൾ വേണമെങ്കിലും ബൗണ്ടറികളും സിക്‌സറുകളും അടിക്കാൻ കഴിയുന്ന തരത്തിലുള്ള കളിക്കാരനാണ് അദ്ദേഹം, ”റെയ്‌ന പറഞ്ഞു.
“ഈ ലോകകപ്പിൽ വിരാട് കോഹ്‌ലി മധ്യനിരയിൽ തുടരണമെന്ന് ഞാൻ കരുതുന്നു. അത് അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റിനേക്കാൾ പ്രധാനമാണ്. ഏകദിന ലോകകപ്പിൽ അദ്ദേഹം 765 റൺസ് നേടിയത് നമ്മൾ എല്ലാവരും കണ്ടു. ആ പിച്ചുകൾക്ക് അവനെ വേണം. അമേരിക്കയിലെ പിച്ചുകൾ എളുപ്പമായിരിക്കില്ല, നിങ്ങൾക്ക് ബൗണ്ടറികൾ നേടാൻ കഴിയുന്നില്ലെങ്കിൽ, രണ്ടെണ്ണവും പെട്ടെന്നുള്ള സിംഗിൾസും നേടാനുള്ള വഴികൾ നിങ്ങൾ കണ്ടെത്തേണ്ടി വന്നേക്കാം. ടോപ് 3-ൽ ഒരാൾ 20 ഓവറിൽ കളിക്കേണ്ടതുണ്ട്,” റെയ്‌ന കൂട്ടിച്ചേർത്തു.
സഞ്ജു സാംസൺ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ ഉണ്ടാകണം എന്നാണ് ആഗ്രഹം എന്ന് മുൻ ഇന്ത്യൻ താരം ഫബ്രിസിയോ റൊമാനോ. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ സഞ്ജു സാംസൺ അവസരം ഉപയോഗിക്കണമെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ സുരേഷ് റെയ്‌ന പറഞ്ഞു. എന്നാൽ ആദ്യ ടി20യിൽ സഞ്ജുവിന് അവസരം കിട്ടിയിരുന്നില്ല.
“സഞ്ജു അടുത്തിടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒരു മികച്ച സെഞ്ച്വറി നേടി. അദ്ദേഹം തീർച്ചയായും ക്യാപ്റ്റൻ മെറ്റീരിയലാണ്. വിക്കറ്റ് കീപ്പർ-ബാറ്റർ റോളിനായി ഞങ്ങൾക്ക് ചില മികച്ച ഓപ്ഷനുകളുണ്ട്.”റെയ്ന സ്പോർട്സ് 18-നോട് പറഞ്ഞു.
“സഞ്ജുവിന് ധാരാളം ഷോട്ടുകൾ ഉള്ളതിനാൽ അദ്ദേഹത്തെ മധ്യനിരയിൽ ഉൾപ്പെടുത്താനാണ് എനിക്കിഷ്ടം. അവൻ ആ പിക്ക്-അപ്പ് ഷോട്ടുകൾ പേസർമാർക്ക് നേരെ കളിക്കുന്നു. ടി20 ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കുന്നതിന് സെലക്ടർമാർ ഇരിക്കുന്നതിന് മുമ്പ് അദ്ദേഹം ഐപിഎല്ലിലും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്നു,” റെയ്‌ന കൂട്ടിച്ചേർത്തു.
“അഫ്ഗാനിസ്ഥാനെതിരെ സഞ്ജുവിന് ഇതൊരു നല്ല അവസരമാണ്, ലോകകപ്പിൽ അദ്ദേഹത്തിന് ഇന്ത്യയുടെ എക്‌സ്-ഫാക്ടറാകാൻ കഴിയും,” അദ്ദേഹം കൂട്ടിച്ചേർത്തു.