Picsart 23 02 12 02 49 33 294

ടി20 ലോകകപ്പ്, വൻ വിജയത്തോടെ ഓസ്ട്രേലിയ തുടങ്ങി

ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ന്യൂസിലൻഡിനെ 97 റൺസിന് തകർത്ത് ഓസ്‌ട്രേലിയ ടി20 ലോകകപ്പിൽ മികച്ച തുടക്കം കുറിച്ചു. അലിസ്സ ഹീലിയുടെയും ക്യാപ്റ്റൻ മെഗ് ലാനിങ്ങിന്റെയും അർധസെഞ്ചുറികളുടെ പിൻബലത്തിൽ ഓസീസ് 20 ഓവറിൽ 173-9 എന്ന മികച്ച സ്കോർ നേടിയിരുന്നു.

മറുപടിയായി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലൻഡ് ഒരു വെല്ലുവിളിയും ഉയർത്തിയില്ല. അവർ വെറും 14 ഓവറിൽ 76 റൺസിന് പുറത്തായി. 5/12 എന്ന കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ആഷ് ഗാർഡ്‌നറാണ് ഓസ്‌ട്രേലിയയുടെ ബൗളർമാരിൽ ഏറ്റവും തിളങ്ങിയത്. അവർ പ്ലയർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കി.

വെറും 38 പന്തിൽ 7 ഫോറും 2 സിക്‌സും ഉൾപ്പെടെ 55 റൺസ് നേടിയ അലിസ ഹീലി ഇന്ന് മിന്നുന്ന ഫോമിലായിരുന്നു. ക്യാപ്റ്റൻ മെഗ് ലാനിംഗ് 33 പന്തിൽ 41 റൺസ് നേടി പുറത്തായപ്പോൾ ന്യൂസിലൻഡിനായി അമേലിയ കെർ 3 വിക്കറ്റ് വീഴ്ത്തി.

10 പന്തിൽ 14 റൺസ് നേടിയ ബെർണാഡിൻ ബെസുയിഡൻഹൗട്ടാണ് ന്യൂസിലൻഡിന്റെ ടോപ് സ്‌കോറർ, അവറ്റുടെ ബാറ്റിംഗ് നിരയിലെ ബാക്കിയുള്ളവർക്ക് ആർക്കും തിളങ്ങാൻ ഇന്ന് ആയില്ല.

Exit mobile version