ഇന്ത്യ ടി20യിൽ നെഹ്റയെ കോച്ച് ആക്കണം എന്ന് ഹർഭജൻ

ദ്രാവിഡിനെ പോലെ ഒരു താരമല്ല ഇന്ത്യക്ക് ടി20യിൽ കോച്ച് ആയി വേണ്ടത് എന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. ഇന്നലെ ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്തായ ശേഷം സംസാരിക്കുക ആയിരുന്നു ഹർഭജൻ സിങ്. ഇന്ത്യക്ക് കോച്ചായി വേണ്ടത് ടി20യിൽ നിന്ന് അടുത്ത കാലത്ത് വിരമിച്ച പോലൊരു താരമാണ്. അല്ലായെങ്കിൽ ഇന്ത്യ നെഹ്റയെ പോലൊ ഒരാളെ കോച്ച് ആക്കി എത്തിക്കണം. ഹർഭജൻ പറഞ്ഞു.

നെഹ്റ ഗുജറാത്ത് ടൈറ്റൻസിനെ ഐ പി എൽ ചാമ്പ്യന്മാർ ആക്കിയിരുന്നു. ഇന്ത്യയുടെ ബാറ്റിങ് ദയനീയം ആയിരുന്നു എന്നും ഇന്ത്യ ആദ്യ 12 ഓവറിൽ ഇംഗ്ലണ്ടിനെതിരെ ഏകദിനം പോലെ ആണ് ബാറ്റ് ചെയ്തത് എന്നും ഹർഭജൻ പറഞ്ഞു. ഇന്ത്യ ഹാർദ്ദികിനെ ക്യാപ്റ്റൻ ആക്കുന്നത് ആലോചിക്കണം എന്നും ഹർഭജൻ കൂട്ടിച്ചേർത്തു.

“ഇന്ത്യക്ക് ഇത് നാണംകെട്ട തോൽവി, ഹാർദ്ദികിനെ ക്യാപ്റ്റൻ ആക്കണം” – അക്തർ

ഇന്ന് പരാജയപ്പെട്ട ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് മുൻ പാകിസ്താൻ ബൗളർ അക്തർ. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വളരെ നാണംകെട്ട തോൽവി ആണ് എന്ന് അക്തറ്റ് പറഞ്ഞു. അവർ ദയനീയമായാണ് കളിച്ചത്. ഈ പരാജയം ഇന്ത്യ തീർത്തും അർഹിക്കുന്നു‌. അക്തർ പറഞ്ഞു.

ഫൈനലിലേക്ക് യോഗ്യത നേടാൻ ഇന്ത്യ അർഹരല്ല എന്നും ഇംഗ്ലണ്ട് ഇന്ത്യയെ തകർത്തു കളഞ്ഞ് എന്നും അക്തർ പറഞ്ഞു. അവരുടെ ബൗളിംഗ് വളരെ മോശമായിരുന്നു. ഈ സാഹചര്യങ്ങൾ ഫാസ്റ്റ് ബൗളിങ്ങിന് സഹായകമായിരുന്നു ഇന്ത്യക്ക് ഒരു എക്സ്പ്രസ് പേസർ ഇല്ല എന്നത് ടീമിന് തിരിച്ചടിയായി.

എന്തുകൊണ്ടാണ് അവർ ഒരു മത്സരത്തിൽ പോലും ചാഹലിനെ കളിപ്പിച്ചില്ല എന്നത് എനിക്ക് മനസ്സിലായില്ല എന്നും അക്തർ പറഞ്ഞു ‌ ഹാർദിക് പാണ്ഡ്യ ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനാകാൻ സാധ്യതയുണ്ട് എന്നുൻ ഇത് ഇന്ത്യ ചിന്തിക്കണം എന്നും അക്തർ അക്തർ കൂട്ടിച്ചേർത്തു.

ഐ പി എല്ലിൽ ഇത്തരം സമ്മർദ്ദങ്ങൾ നേരിട്ടിട്ടുണ്ട്, ഇവിടെ ഇന്ത്യൻ താരങ്ങൾക്ക് അതായില്ല – രോഹിത്

ഇന്ന് സമ്മർദ്ദം മറികടക്കാൻ ആവാത്തതാണ് ഇന്ത്യ പരാജയപ്പെടാൻ കാരണം എന്ന് രോഹിത് ശർമ്മ. ലീഗ് ഘട്ടത്തിലെ മികവ് നോക്കൗട്ട് റൗണ്ടുകളിൽ ഇന്ത്യക്ക് ആവർത്തിക്കാൻ ആവാത്തത് സമ്മർദ്ദങ്ങൾ താരങ്ങളെ സ്വാധീനിക്കുന്നതിനാലാണ് എന്ന് രോഹിത് പറഞ്ഞു. എങ്ങനെ സമ്മർദ്ദങ്ങളെ മറികടക്കണം എന്ന് ഒരോ താരങ്ങളെയും പഠിപ്പിക്കുക അസാധ്യമാണ് എന്ന് ഇന്ത്യൻ ക്യാപ്റ്റൻ പറയുന്നു.

നോക്കൗട്ട് മത്സരങ്ങളിലെ സമ്മർദം ആണ് പ്രശ്നം. എന്നാൽ ഈ താരങ്ങൾ എല്ലാം ഐപിഎൽ മത്സരങ്ങളിൽ ഇത്തരം സമ്മർദത്തിൻ കീഴിൽ കളിച്ചിട്ടുണ്ട് എന്നും അവിടെ മികച്ചു നിന്നിട്ടുണ്ട് എന്നും രോഹിത് ഓർമ്മിപ്പിച്ചു. ശാന്തത പാലിക്കുന്നതാണ് ഇത്തരം മത്സരങ്ങളിൽ പ്രധാനം എന്നും ഇന്ത്യ ക്യാപ്റ്റൻ പറഞ്ഞു. ഞങ്ങളുടെ പദ്ധതികൾ ഒന്നും ഇന്ന് നടപ്പിലാക്കാൻ ആയില്ല എന്നും രോഹിത് നിരാശയോടെ പറഞ്ഞു.

ബാറ്റിങ് നന്നായിരുന്നു, ബൗളർമാർ ആണ് കളി കൈവിട്ടത് എന്ന് രോഹിത് ശർമ്മ

ഇന്ന് സെമി ഫൈനലിൽ ഇംഗ്ലണ്ടിനോട് തോൽക്കാൻ കാര ബൗളർമാർ ആണെന്ന് രോഹിത് ശർമ്മ. ഇംഗ്ലണ്ടിന് എതിരെ ആദ്യം ഒന്ന് പതറി എങ്കിലും ഇന്ത്യ നന്നായി തന്നെ ബാറ്റു ചെയ്തു എന്ന് ഇന്ത്യൻ ക്യാപ്റ്റൻ അഭിപ്രായപ്പെട്ടു. ഈ പരാജയം വളരെ നിരാശാജനകമാണ്. എന്ന് അദ്ദേഹം പറഞ്ഞു.

നല്ല സ്കോർ തന്നെ നേടാൻ ഞങ്ങൾ ആയി. അവസാന ഘട്ടത്തിൽ ഞങ്ങൾ നന്നായി ബാറ്റ് ചെയ്തു. എന്നാൽ ബൗളിംഗിൽ ഞങ്ങൾ നിലവാരം പുലർത്തിയില്ല. രോഹിത് പറഞ്ഞു. 17 ഓവറിൽ 170 ചെയ്സ് ചെയ്യാൻ പറ്റിയ പിച്ച് അല്ലായിരുന്നു ഇത് എന്നും ഒരു ബൗളരും ഫോമിലേക്ക് ഉയർന്നില്ല എന്നും രോഹിത് പറഞ്ഞു. പന്ത് സ്വിങ് ചെയ്യുന്നുണ്ടായിരുന്നു എന്നും നല്ല ഏരിയകളിൽ ഞങ്ങൾക്ക് ബൗൾ ചെയ്യാൻ ആയില്ല എന്നും ക്യാപ്റ്റൻ പറഞ്ഞു.

ഇംഗ്ലണ്ടിന്റെ ഓപ്പണർമാർ ഗംഭീര പ്രകടനമാണ് നടത്തിയത് എന്നും രോഹിത് പറഞ്ഞു.

തുഴഞ്ഞ് തുഴഞ്ഞ് നടുക്കടലിൽ അകപ്പെട്ട ഇന്ത്യ

ഇന്ന് ഇന്ത്യയുടെ ബൗളിംഗ് കണ്ട് ഇതെന്ത് മോശം ബൗളിംഗ് ആണെന്ന് ചോദിക്കാത്തവരായി ആരും കാണില്ല. ഇന്ത്യൻ ബൗളിംഗ് വലിയ നിരാശ ആയിരുന്നു എങ്കിലും ഇന്ത്യ കളി കൈവിട്ടത് ബാറ്റിംഗിൽ ആണെന്ന് പറയേണ്ടി വരും. ഇത്ര നല്ല ബാറ്റിംഗ് പിച്ചിൽ അനാവശ്യമായി ഭയന്ന് തുഴഞ്ഞ് കളിച്ച് ഇന്ത്യ കളഞ്ഞ റൺസ് ഏറെയാണ്. അവസാനം അടിക്കാൻ സൂര്യകുമാർ ഉണ്ടല്ലോ എന്ന വിശ്വാസത്തിൽ ഇന്ത്യ കുറേ ആയി ഈ മെല്ലെപ്പോക്ക് സമീപനം തുടരുന്നു. ഇന്ന് സൂര്യകുമാർ ഇന്ത്യയെ കൈവിട്ടതോടെ തുഴഞ്ഞ് നീങ്ങിയവർ നടുക്കടലിൽ അകപ്പെടുകയാണ് ഉണ്ടായത്.

ഓപ്പണർ ആയ കെ എൽ രാഹുൽ പിന്നെ പ്രധാനപ്പെട്ട മത്സരങ്ങളിൽ കളിക്കില്ല എന്നത് കൊണ്ട് യാതൊരു പ്രതീക്ഷയും അദ്ദേഹത്തിൽ ഉണ്ടായിരുന്നില്ല. വല്ല സിംബാബ്‌വെ എങ്ങാനും ആയിരുന്നെങ്കിൽ രാഹുൽ കലക്കിയേനെ. രാഹുൽ തുടക്കത്തിൽ തന്നെ പൊയ്യതോടെ രോഹിത് ശർമ്മയും കോഹ്ലിയും ഒരു കൂട്ടുകെട്ട് പടുക്കാൻ നോക്കി. പക്ഷെ അവർ നന്നായി പന്ത് തിന്നത് ഇന്ത്യക്ക് തിരിച്ചടിയായി. ആദ്യ 13 ഓവറോളം ഇന്ത്യ 6ന് തൊട്ടു മുതൽ മാത്രമാണ് റൺറേറ്റ് വെച്ചത്.

28 പന്തിൽ 27 റൺസ് എടുത്ത രോഹിതും 40 പന്തിൽ 50 എടുത്ത കോഹ്ലിയും ഇന്ത്യയെ ഒട്ടും സഹായിച്ചില്ല. 200ന് അടുത്ത് എങ്കിലും റൺസ് വേണ്ടിയിരുന്ന ഗ്രൗണ്ടിൽ ഇന്ത്യ 30 റൺസ് എങ്കിലും പിറകിൽ ആയിപ്പോയി. ആദ്യ ആറ് ഓവറിലെ ആക്രമണം കൊണ്ട് തന്നെ കളി തങ്ങളുടേതാക്കി മാറ്റാൻ ഇതു കൊണ്ട് ഇംഗ്ലണ്ടിനായി.

ഇന്ത്യയുടെ ബൗളിംഗ് നിരാശപ്പെടുത്തി എങ്കിലും ശരിക്കും നിരാശ ഇന്ത്യയുടെ കരുത്തായ ബാറ്റിംഗ് അവരുടെ കരുത്ത് കാണിച്ചില്ല എന്നതാണ്.

നന്ദി ഹാർദ്ദിക് പാണ്ഡ്യക്ക്, മെല്ലെ പോയ ഇന്ത്യക്ക് പൊരുതാവുന്ന സ്കോർ നൽകിയ വെടിക്കെട്ട്

ഇംഗ്ലണ്ടിന് എതിരായ സെമി ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് എടുത്തു. ഹാർദ്ദികിന്റെ തകർപ്പനടി ആണ് ഇന്ത്യക്ക് കരുത്തായത്. ഹാർദ്ദികും കോഹ്ലിയും ഇന്ത്യക്കായി അർധ സെഞ്ച്വറികൾ നേടി.

കെഎൽ രാഹുലിനെ രണ്ടാ ഓവറിൽ നഷ്ടമായ ശേഷം പവര്‍പ്ലേയിൽ കൂടുതൽ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമാകാതെ രോഹിത്തും കോഹ്‍ലിയും ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. മെല്ലെ തുടങ്ങിയ രോഹിത്തും ബൗണ്ടറികളുമായി രംഗത്തെത്തിയതോടെ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഇന്ത്യ 38/1 എന്ന നിലയിലായിരുന്നു.

47 റൺസാണ് രോഹിത്തും കോഹ്‍ലിയും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ നേടിയത്. 27 റൺസ് നേടിയ രോഹിത്തിനെ ക്രിസ് ജോര്‍ദ്ദന്‍ ആണ് പുറത്താക്കിയത്. പത്തോവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 62/2 എന്ന നിലയിലായിരുന്നു. ബെന്‍ സ്റ്റോക്സിനെ ഒരോവറിൽ ഒരു സിക്സിനും ഫോറിനും പായിച്ച സൂര്യകുമാര്‍ യാദവ് അപകടകാരിയാകുമെന്ന് തോന്നിപ്പിച്ചുവെങ്കിലും തൊട്ടടുത്ത ഓവറിൽ ആദിൽ റഷീദ് താരത്തെ പുറത്താക്കി ഇന്ത്യയ്ക്ക് കനത്ത പ്രഹരം ഏല്പിച്ചു. 10 പന്തിൽ 14 റൺസാണ് സൂര്യകുമാര്‍ യാദവ് നേടിയത്.

15ാം ഓവറിൽ ഹാര്‍ദ്ദിക്കും വിരാടും ഓരോ ബൗണ്ടറി നേടിയാണ് ഇന്ത്യയുടെ സ്കോര്‍ 100ൽ എത്തിക്കുകയായിരുന്നു. ക്രിസ് ജോര്‍ദ്ദന്‍ എറിഞ്ഞ 16ാം ഓവറിൽ 10 റൺസ് പിറന്നപ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 110 റൺസായിരുന്നു.

ഇതിനു ശേഷം ഇന്ത്യ കൂടുതൽ അറ്റാക്കിലേക്ക് തിരിഞ്ഞു. 18ആം ഓവറിലെ ആദ്യ രണ്ടു പന്തുകളിൽ സിക്സ് പറത്തി കൊണ്ട് ഹാർദ്ദിക് അടി തുടങ്ങി. പിന്നാലെ കോഹ്ലി അർധ സെഞ്ച്വറി പൂർത്തിയാക്കി‌ 39 പന്തിൽ നിന്ന് ആണ് കോഹ്ലി 50ൽ എത്തിയത്. ടൂർണമെന്റിലെ കോഹ്ലിയുടെ നാലാം ഫിഫ്റ്റി ആയിരുന്നു ഇത്. 50 പൂർത്തിയാക്കി തൊട്ടടുത്ത ജോർദാന്റെ പന്തിൽ കോഹ്ലി ആദിൽ റഷീദിന് ക്യാച്ച് കൊടുത്ത് പുറത്തായി.

സാം കറൻ എറിഞ്ഞ 19ആം ഓവറിൽ ഹാർദ്ദികും പന്തും ചേർന്ന് 20 റൺസ് അടിച്ചതോടെ ഇന്ത്യ 150 കടന്നു. ഒപ്പം പാണ്ഡ്യ 50ഉം കടന്നു‌. പാണ്ഡ്യ 29 പന്തിൽ നിന്നാണ് 50 കടന്നത്. അവസാന ഓവറും ഹാർദ്ദിക് സിക്സ് കണ്ടെത്തിയതോടെ ടോട്ടൽ 160ഉം കഴിഞ്ഞു. ഹാർദ്ദിക് 33 പന്തിൽ 63 റൺസ് എടുത്ത് അവസാന പന്തിൽ പുറത്തായപ്പോൾ ഇന്ത്യ 169 എന്ന വിജയ ലക്ഷ്യം ഇംഗ്ലണ്ടിന് മുന്നിൽ വെച്ചിരുന്നു.

ഇംഗ്ലണ്ടിന് ടോസ്, ഇന്ത്യ ബാറ്റ് ചെയ്യണം, പന്ത് ഇന്നും ആദ്യ ഇലവനിൽ

ടി20 ലോകകപ്പിലെ സെമി ഫൈനലിൽ ഇംഗ്ലണ്ടിന് ടോസ്. അവർ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. അഡ്ലെയ്ഡിൽ ഇംഗ്ലീഷ് ടീമിൽ പരിക്ക് കാരണം വൂഡും മലനും ഇല്ല. ടോസ് കിട്ടിയിരുന്നെങ്കിൽ ഇന്ത്യയും ബാറ്റ് തിരിഞ്ഞെടുത്തേനെ എന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു. ഇന്ത്യൻ ടീമിൽ മാറ്റമില്ല. റിഷഭ് പന്ത് തന്നെ ഇന്നും ഇന്ത്യയുടെ വിക്കറ്റ് കാക്കും

England XI: Jos Buttler (c, wk), Alex Hales, Phil Salt, Ben Stokes, Harry Brook, Moeen Ali, Liam Livingstone, Sam Curran, Chris Woakes, Chris Jordan, Adil Rashid

India XI: Rohit Sharma (c), KL Rahul, Virat Kohli, Suryakumar Yadav, Rishabh Pant (wk), Hardik Pandya, Axar Patel, Ravichandran Ashwin, Bhuvneshwar Kumar, Mohammed Shami, Arshdeep Singh

ഞങ്ങൾ ഫൈനലിൽ എത്തി, ഇനി ഇന്ത്യക്ക് ആയുള്ള കാത്തിരിപ്പാണ് എന്ന് അക്തർ

പാകിസ്താൻ ഫൈനലിൽ ഇന്ത്യയെ കാത്തിരിക്കുക ആണ് എന്ന് മുൻ പാകിസ്താൻ പേസർ ഷൊഹൈബ് അക്തർ.

മെൽബണിൽ നടക്കുന്ന സെമിഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത് ഫൈനലിലേക്ക് മുന്നേറുന്നതിന് ഞാൻ ഇന്ത്യക്ക് എല്ലാ ആശംസകളും നേരുന്നു. എന്ന് അക്തർ പറഞ്ഞു. 1992ൽ ഈ വേദിയിൽ വെച്ചാണ് ഞങ്ങൾ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത് എന്നും അക്തർ ഓർമ്മിപ്പിച്ചു.

“ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഒരു ഫൈനൽ ഞാൻ ആഗ്രഹിക്കുന്നു. അതിനായാണ് കാത്തിരിക്കുന്നത്. ടൂർണമെന്റിൽ ഈ രണ്ട് ടീമുകളും തമ്മിൽ ഒരിക്കൽ കൂടെ കളിക്കേണ്ടതുണ്ട്., ലോകം മുഴുവൻ അത് ആഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.

നേരത്തെ സൂപ്പർ 12ൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയപ്പോൾ വിജയം ഇന്ത്യക്ക് ഒപ്പം ആയിരുന്നു.

“ദൈവം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു” – റിസ്വാൻ

ലോകകപ്പിൽ നിന്ന് പുറത്തായി എന്ന് തോന്നിയ സ്ഥാലത്ത് നിന്ന് തിരിച്ചു വന്ന് ഫൈനലിൽ വരെ എത്തിയത് ദൈവത്തിന്റെ സഹായം കൊണ്ട് ആണെന്ന് പാകിസ്താൻ ഓപ്പണർ മൊഹമ്മദ് റിസ്വാൻ. ഇന്ന് സെമി ഫൈനലിൽ കളിയിലെ മികച്ച താരമായതിനു ശേഷം സംസാരിക്കുക ആയിരുന്നു റിസ്വാൻ. ഞങ്ങളുടെ തുടക്കം നല്ലത് ആയിരുന്നില്ല. എന്നാൽ എല്ലാം ദൈവത്തിന്റെ കൈകളിൽ എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. കഠിനപ്രയത്നം നടത്തിയാൽ ദൈവം ഞങ്ങൾ ആഗ്രഹിക്കുന്നത് നൽകും എന്ന് അറിയാമായിരുന്നു. ഓപ്പണർ പറഞ്ഞു.

സെമിഫൈനലിൽ തന്നെ ഫിഫ്റ്റി വന്നത് നന്നായി എന്ന് റിസ്വാൻ പറഞ്ഞു. ബാബറും ഞാനും ഈ ലോകകപ്പിൽ ഇതുവരെ കഷ്ടപ്പെടുകയായിരുന്നു എന്നതാണ്സത്യം. പക്ഷേ ഞങ്ങൾ കഠിനാധ്വാനം ചെയ്യുകയും ഞങ്ങളിൽ സ്വയം വിശ്വസിക്കുകയും ചെയ്തു. അതിന്റെ ഫലമാണ് ഈ ഇന്നിങ്സ് എന്നും റിസുവാൻ പറഞ്ഞു.

ഇന്ന് ന്യൂസിലൻഡിന് എതിരെ റിസ്വാൻ 43 പന്തിൽ 57 റൺസ് എടുത്തിരുന്നു.

“ഇന്ത്യ പാകിസ്താൻ ഫൈനൽ നടക്കില്ല എന്ന് ഉറപ്പിക്കും” – ബട്ലർ

എല്ലാവരും ആഗ്രഹിക്കുന്ന ഇന്ത്യ പാകിസ്താൻ സ്വപ്ന ഫൈനൽ നടക്കാൻ അനുവദിക്കില്ല എന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ. ഇന്ത്യ-പാകിസ്താൻ ഫൈനൽ കാണാൻ ഞങ്ങൾ തീർച്ചയായും ആഗ്രഹിക്കുന്നില്ല. അതിനാൽ അത് സംഭവിക്കില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കും. സെമി ഫൈനലിൽ ഇന്ത്യയെ നേരിടുന്നതിന് മുന്നോടിയായി ബട്ട്‌ലർ പറഞ്ഞു.

ഇന്ത്യ വളരെ ശക്തമായ ടീമാണ്. ഇന്ത്യ വളരെക്കാലമായി സ്ഥിരത പുലർത്തുന്നുണ്ട്. അവരെ സ്ക്വാഡിന് നല്ല ഡെപ്തും കഴിവും ഉണ്ട്. അവരുടെ ലൈനപ്പിൽ മികച്ച കളിക്കാരുണ്ട് എന്നും ബട്ട്‌ലർ കൂട്ടിച്ചേർത്തു.

മലൻ, വുഡ് എന്നിവരുടെ പരിക്കുകളെക്കുറിച്ചും ബട്ട്‌ലർ സംസാരിച്ചു. ആ രണ്ടുപേരും സ്ക്വാഡിൽ ഉണ്ടാകും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു, നാളെ മത്സരത്തിന് തൊട്ടുമുമ്പ് വരെ ഞങ്ങൾ അവർക്കായി കാത്തു നിൽക്കും എന്നും ക്യാപ്റ്റൻ പറഞ്ഞു.

റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് ഉള്ള ലീഡ് വർധിപ്പിച്ച് സൂര്യകുമാർ

മികച്ച ഫോമിലുള്ള ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവ് റ്റി20 ബാറ്റിംഗ് റാങ്കിങിലെ തന്റെ ഒന്നാം സ്ഥാനം ഒന്നുകൂടെ ഉറപ്പിച്ചു. യാദവ് ടി20 ലോകകപ്പിൽ ഇതുവ്രെ അഞ്ച് മത്സരങ്ങളിൽ നിന്ന് 200നു മുകളിലുള്ള സ്ട്രൈക്ക് റേറ്റിൽ 225 റൺസ് നേടിയിട്ടുണ്ട്. അത് താരത്തിന്റെ റേറ്റിങ് പോയിന്റ് വർധിപ്പിച്ചിരിക്കുകയാ‌ണ്. കരിയറിലെ ഉയർന്ന റേറ്റിംഗ് 869 പോയിന്റിൽ ആണ് സൂര്യകുമാർ പുതിയ റാങ്കിംഗിൽ ഉള്ളത്. കഴിഞ്ഞ ആഴ്ച തന്നെ സ്കൈ റാങ്കിംഗിൽ ഒന്നാമത് എത്തിയിരുന്നു.

രണ്ടാം സ്ഥാനത്തുള്ള പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാനേക്കാൾ 39 പോയിന്റ് മുന്നിൽ ആണ് ഇപ്പോൾ സ്കൈ ഉള്ളത്. കോൺവേ ആണ് റാങ്കിംഗിൽ മൂന്നാമത് ഉള്ളത്.

ബംഗ്ലാദേശിനും സിംബാബ്‌വെയ്‌ക്കുമെതിരായ അർധ സെഞ്ച്വറികൾക്ക് പിന്നാൽദ് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ അഞ്ച് സ്ഥാനങ്ങൾ ഉയർന്ന് 16-ാം സ്ഥാനത്തെത്തി. വിരാട് കോഹ്‌ലിയും ക്യാപ്റ്റൻ രോഹിത് ശർമയും യഥാക്രമം 11, 18 സ്ഥാനങ്ങളിലും ഉണ്ട്.

ഇംഗ്ലണ്ടിനെതിരെ റിഷഭ് പന്ത് തന്നെ കളിക്കണം എന്ന് രവി ശാസ്ത്രി

ഇംഗ്ലണ്ടിന് എതിരായ സെമി ഫൈനലിൽ ഇടംകയ്യനായ റിഷഭ് പന്തിനെ കളിപ്പിക്കുന്നത് ആകും ഇന്ത്യക്ക് നല്ലത് എന്ന് മുൻ കോച്ച് രവി ശാസ്ത്രി. ദിനേശ് കാർത്തുക് ഒരു മികച്ച ടീം കളിക്കാരനാണ്. എന്നാൽ ഇംഗ്ലണ്ടിനെതിരെയോ ന്യൂസിലാൻഡിനെതിരെയോ ഒരു കളി വരുമ്പോൾ, അവരുടെ ആക്രമണം കാണുമ്പോൾ, ആ ആക്രമണത്തെ തകർക്കാൻ കഴിയുന്നതും മാച്ച് വിന്നറാകാനും കഴിയുന്നതായ ഒരു ഇടംകയ്യൻ നിങ്ങൾക്ക് ആവശ്യമാണെന്ന് ഞാൻ കരുതുന്നു. പന്തിനെ കുറിച്ച് രവി ശാസ്ത്രി പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെ പന്ത് മുമ്പ് മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. അടുത്തിടെ ഇംഗ്ലണ്ടിനെതിരായ ഒരു ഏകദിന മത്സരത്തിൽ അദ്ദേഹം ഇന്ത്യയ്ർ വിജയിപ്പിക്കുകയും ചെയ്തു. പന്തിനെ കളിപ്പിക്കാനെ ഞാൻ പറയൂ. ഒരു എക്സ് ഫാകടർ പന്ത് ഇന്ത്യക്ക് നൽകും എന്നും ശാസ്ത്രി പറഞ്ഞു.

നിങ്ങൾ അഡ്‌ലെയ്ഡിൽ കളിക്കുമ്പോൾ ചെറിയ ബൗണ്ടറി ആണ് സ്ക്വയറിൽ. ഇതും പന്തിന് മുൻതൂക്കം നൽകുന്നു. ഇടംകയ്യൻമാരുടെയും വലംകൈയ്യൻമാരുടെയും വൈവിധ്യമാർന്ന ആക്രമണം ആണ് ബാറ്റിംഗ് നിരയിൽ വേണ്ടത് എന്നും പന്ത് ഉണ്ടെങ്കിൽ 3-
4 വിക്കറ്റുകൾ നഷ്ടപ്പെട്ടാലും ഒരു ഗെയിം ജയിക്കാനും ഇന്ത്യക്ക് കഴിയും എന്നും ശാസ്ത്രി പറഞ്ഞു.

Exit mobile version