Cheteshwarpujara പുജാര

ചേതേശ്വര്‍ പുജാരയ്ക്ക് സസ്പെന്‍ഷന്‍

കൗണ്ടി ചാമ്പ്യന്‍ഷിപ്പിൽ സസ്സെക്സിനെതിരെ 12 പോയിന്റ് പിഴ. ടീം ക്യാപ്റ്റന്‍ ചേതേശ്വര്‍ പുജാരയ്ക്ക് ഒരു മത്സരത്തിൽ സസ്പെന്‍ഷനും ലഭിച്ചു. ഒരു സീസണിൽ നാല് ഫിക്സ്ഡ് പെനാള്‍ട്ടികള്‍ സസ്സെക്സിന് ലഭിച്ചതിനാലാണ് ഈ പിഴ. ഇതോടെ സസ്സെക്സ് മൂന്നാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് പിന്നിൽ പോയി. 124 പോയിന്റാണ് ടീമിനിപ്പോളുള്ളത്.

കൗണ്ടി ചാമ്പ്യന്‍ഷിപ്പിനിടെ ടോം ഹെയിന്‍സ്, ജാക് കാര്‍സൺ, അരി കാര്‍വേലാസ് എന്നിവര്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങളാണ് ഇപ്പോള്‍ പിഴയിലേക്ക് എത്തിച്ചിരിക്കുന്നത്. ഡെര്‍ബിഷയറിനെതിരെയുള്ള ടീമിന്റെ അടുത്ത മത്സരത്തിൽ ഇവരെ ആരെയും പരിഗണിച്ചിട്ടില്ല.

Exit mobile version