ലങ്കാഷയറിനെ വീഴ്ത്തി കെന്റിന് കിരീടം, 1978ന് ശേഷം കെന്റ് ചാമ്പ്യന്മാരാകുന്നത് ഇതാദ്യം

റോയൽ ലണ്ടന്‍ വൺ-ഡേ കപ്പ് ഫൈനലില്‍ ലങ്കാഷയറിനെതിരെ 21 റൺസ് വിജയം നേടി കെന്റ്. 1978ന് ശേഷം അവരുടെ ആദ്യ ലിസ്റ്റ് എ കിരീടം ആണ് ഇത്. എട്ട് ഫൈനലുകളിൽ ഇതിന് മുമ്പ് എത്തിയെങ്കിലും എട്ടിലും പരാജയം ആയിരുന്നു കെന്റിനെ കാത്തിരുന്നത്.

നോട്ടിംഗാംഷയറിൽ നിന്ന് ലോണിലെത്തിയ 20 വയസ്സുകാരന്‍ ജോയ് എവിസൺ ആണ് കെന്റിനായി തിളങ്ങിയ താരം. 50 ഓവിൽ കെന്റ് 306/6 എന്ന സ്കോര്‍ നേടിയപ്പോള്‍ എവിസൺ 97 റൺസുമായി ടോപ് സ്കോറര്‍ ആയി.

മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കാഷയര്‍ 48.4 ഓവറിൽ 285 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

ശതകം ശീലമാക്കി പുജാര, സസ്സെക്സിനായി മൂന്നാം ശതകം

റോയൽ ലണ്ടന്‍ വൺ-ഡേ കപ്പിൽ തന്റെ ബാറ്റിംഗ് ഫോം തുടര്‍ന്ന് ചേതേശ്വര്‍ പുജാര. സസ്സെക്സിന് വേണ്ടി താരം ഈ ടൂര്‍ണ്ണമെന്റിലെ മൂന്നാമത്തെ ശതകം ആണ് നേടിയത്. 75 പന്തിൽ നിന്ന് ശതകം തികച്ച പുജാര ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 90 പന്തിൽ 132 റൺസാണ് നേടിയത്. 20 ഫോറും 2 സിക്സും അടക്കമായിരുന്നു ഈ സ്കോര്‍.

പുജാരയുടെ മികവിൽ സസ്സെക്സ് 400/4 എന്ന സ്കോറാണ് നേടിയത്. സ്ഥിരം ക്യാപ്റ്റന്‍ ടോം ഹെയിന്‍സിന്റെ അഭാവത്തിൽ പുജാരയാണ് ടീമിന്റെ ക്യാപ്റ്റന്‍സി ദൗത്യവും ഏറ്റെടുക്കുന്നത്.

 

Story Highlights: Cheteshwar Pujara slams third ton for Sussex in the Royal London One Day Cup

റോസ് ടെയിലര്‍, റോയല്‍ ലണ്ടന്‍ വണ്‍-ഡേ കപ്പില്‍ എത്തും

ഇംഗ്ലണ്ടിലെ കൗണ്ടികള്‍ തമ്മിലുള്ള ഏകദിന ടൂര്‍ണ്ണമെന്റായ റോയല്‍ ലണ്ടന്‍ വണ്‍-ഡേ കപ്പില്‍ റോസ് ടെയിലര്‍ കളിക്കും. ഇംഗ്ലീഷ് കൗണ്ടിയായ മിഡില്‍സെക്സിനു വേണ്ടിയാണ് ലണ്ടന്‍ വഡേ കപ്പില്‍ കളിക്കുവാനായി റോസ് ടെയിലര്‍ എത്തുന്നത്. ലോകകപ്പിനു മുമ്പാണ് താരം ഇംഗ്ലണ്ടില്‍ ടൂര്‍ണ്ണമെന്റിനായി എത്തുന്നത്.

സറേയ്ക്കെതിരെ ഏപ്രില്‍ 25നുള്ള ആദ്യ മത്സരത്തില്‍ താരം തന്റെ മിഡില്‍സെക്സ് അരങ്ങേറ്റം കുറിയ്ക്കും. അടുത്ത അഞ്ച് മത്സരങ്ങളും പ്ലേ ഓഫുകളും സെമിയും കളിക്കുവാനായി കൗണ്ടിയ്ക്കൊപ്പം താരം ഉണ്ടാകുമെങ്കിലും ടീം ഫൈനലിനു യോഗ്യത നേടിയാല്‍ താരം മത്സരത്തിനുണ്ടാകില്ല. കെന്നിംഗ്ടണ്‍ ഓവലില്‍ ഇന്ത്യയ്ക്കെതിരെ ലോകകപ്പ് സന്നാഹ മത്സരം കളിക്കാന്‍ താരം യാത്രയാകുന്നതിനാലാണ് ഇത്.

Exit mobile version