Picsart 24 07 27 20 38 50 072

ക്യാപ്റ്റൻ സൂര്യകുമാർ തിളങ്ങി, ഇന്ത്യക്ക് മികച്ച സ്കോർ

ശ്രീലങ്കക്കെതിരെ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. ക്യാപ്റ്റൻ സൂര്യകുമാർ യാദവന്റെ മികവിൽ ഇന്ത്യക്ക് 20 ഓറൽ 213-7 റൺസ് നേടാനായി. യശസ്വി ജയ്സ്വാളും ഗില്ലും ചേർന്ന് ഇന്ത്യക്ക് നല്ല തുടക്കമാണ് നൽകിയത്. എന്നാൽ പവർ പ്ലേക്ക് ശേഷം ഇരുവരും പുറത്തായത് ഇന്ത്യയുടെ സ്കോറിങ് വേഗതകുറച്ചു.

ജയ്സ്വാളും ഗില്ലും

ജയ്സ്വാൾ 21 പന്തിൽ 40 റൺസും, ഗില്‍ 16 പന്തൽ 34 റൺസും എടുത്തു. പിന്നീട് സൂര്യകുമാർ യാദവാണ് ആക്രമണ ചുമതല ഏറ്റെടുത്തത്. 26 പന്തിൽ നിന്ന് 58 റൺസ് ക്യാപ്റ്റൻ എടുത്തു. രണ്ട് സിക്സും എട്ട് ഫോറും സൂര്യകുമാർ ഇന്ന് അടിച്ചു.

മറുവശത്ത് പന്ത് തുടക്കത്തിൽ വേഗത്തിൽ സ്കോർ ചെയ്യാൻ പാടുപെട്ടു എങ്കിലും അവസാനം റൺ കണ്ടെത്തി. പന്ത് ആകെ 34 പന്തിൽ നിന്ന് 49 റൺസ് ആണ് എടുത്തത്. ശ്രീലങ്കക്കായി പതിരണ നാലു വിക്കറ്റും മധുശങ്ക,ഹസരംഗ, ഫെർണാാണ്ടോ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Exit mobile version