“സൂര്യകുമാർ ഫോമിൽ ആയാൽ പിന്നെ അദ്ദേഹത്തിനെതിരെ ബൗൾ ചെയ്യുക പ്രയാസമാണ്”

സൂര്യകുമാർ യാദവ് ഫുൾ ഫ്ലോയിലായിരിക്കുമ്പോൾ അദ്ദേഹത്തെ തടയുക പ്രയാസമാണെന്ന് അഭിനവ് മുകുന്ദ്. ഇന്നലെ വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിൽ സൂര്യകുമാർ പ്ലെയർ ഓഫ് ദ മാച്ച് ആയിരുന്നു. 44 പന്തിൽ 10 ബൗണ്ടറികളും നാല് സിക്‌സറുകളും സഹിതം 83 റൺസ് നേടി സ്കഒ തന്റെ ഫോമിലേക്ക് തിരികെയെത്തുകയും ചെയ്തു.

“സാഹചര്യം എന്താണെന്നത് സൂര്യകുമാറിന് പ്രശ്നമല്ല. അവൻ ഒരു അസാധാരണ കളിക്കാരനാണ്, അവൻ ഫോമിൽ എത്തുമ്പോൾ, അവനെ തടയാൻ ആകില്ല. പുസ്തകത്തിലെ എആ റേഞ്ചും ഓരോ ഷോട്ടും അദ്ദേഹത്തിനുണ്ട്,”അഭിനവ് മുകുന്ദ് ജിയോ സിനിമയിൽ പറഞ്ഞു.

“ഞാൻ എതിർ ക്യാപ്റ്റൻ ആണെങ്കിൽ ഞാൻ അവനു എവിടെ ബൗൾ ചെയ്യും എന്ന് അറിയില്ല. അയാൾ ഫോമിൽ എത്തിയാൽ, അവനു എതിരെ ബൗൾ ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. അതാണ് സത്യം, വെസ്റ്റ് ഇൻഡീസ് ഇന്ന് അത് അറിഞ്ഞു.”അദ്ദേഹം കൂട്ടിച്ചേർത്തു

സഞ്ജു സാംസൺ കളിച്ചില്ല പക്ഷെ സഞ്ജുവിന്റെ ജേഴ്സി അണിഞ്ഞ് സൂര്യകുമാർ ഇറങ്ങി!!

ഇന്നലെ വെസ്റ്റിൻഡീസിന് എതിരായ ആദ്യ ഏകദിനത്തിൽ സഞ്ജു സാംസൺ ഇറങ്ങിയില്ല എങ്കിലും അദ്ദേഹത്തിന്റെ ജേഴ്സി കളത്തിൽ ഉണ്ടായിരുന്നു. സൂര്യകുമാർ യാദവ് ആണ് സൂര്യകുമാറിന്റെ ജേഴ്സി അണിഞ്ഞ് ഇറങ്ങിയത്‌.

ടീ-ഷർട്ടിന്റെ വലുപ്പത്തിലുള്ള പ്രശ്‌നം കാരണമാണ് ഇന്നലെ സൂര്യകുമാർ സഞ്ജുവിന്റെ ജേഴ്സി അണിഞ്ഞ് വരാൻ കാരണം എന്ന് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നത്‌. സൂര്യകുമാറിന്റെ ജേഴ്സി സൈസ് ചെറുത് ആയിരുന്നു‌. പുതിയ ജേഴ്സി എത്താൻ കാലതാമസം ആകും എന്നത് കൊണ്ട് ഇത് മാത്രമെ സൂര്യകുമാറിനു മുന്നിൽ വഴിയായി ഉണ്ടായിരുന്നുള്ളൂ.

മുമ്പ് ചെയ്തിരുന്നത് പോലെ ജേഴ്സിയിലെ പേരും നമ്പറും മറച്ചു കൊണ്ട് ജേഴ്സി ഇപ്പോൾ അണിയാൻ ആകില്ല. അത് കൊണ്ടാണ് സാംസന്റെ പേര് മറക്കാതിരുന്നത്‌. ഇന്നലെ ഇന്ത്യ 5 വിക്കറ്റിന് വിജയിച്ചിരുന്നു.

‘എന്റെ കളി എന്താണെന്നും എന്റെ റൺസ് എവിടെയാണെന്നും എനിക്ക് അറിയാം” – സൂര്യകുമാർ

ഇന്ദ് വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) മത്സരത്തിൽ 34 പന്തിൽ 83 റൺസ് നേടിയ സൂര്യകുമാർ മുംബൈ ഇന്ത്യൻസിന് ആർ സി ബിക്ക് എതിരെ വിജയം നൽകിയിരുന്നു. താൻ വ്യത്യസ്തമയി ഒന്നും ഈ കളിയിൽ ശ്രമിച്ചില്ല എന്നും തന്റെ ശൈലിയിൽ തന്നെയാണ് കളിച്ചത് എന്നും സൂര്യകുമാർ പറഞ്ഞു.

“മത്സരങ്ങളിൽ നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നത് പോലെയായിരിക്കണം നിങ്ങളുടെ പരിശീലനവും. എന്റെ റൺസ് എവിടെയാണെന്ന് എനിക്കറിയാം. ഞങ്ങൾക്ക് ഓപ്പൺ നെറ്റ് സെഷനുകളുണ്ട്. എന്റെ കളി എനിക്കറിയാം. ഞാൻ വ്യത്യസ്തമായി ഒന്നും ചെയ്യുന്നില്ല,” മത്സരത്തിന് ശേഷമുള്ള ചടങ്ങിൽ സൂര്യകുമാർ പറഞ്ഞു

“ടീമിന് ഈ വിജയം വളരെ ആവശ്യമായിരുന്നു. ഇതുപോലൊരു ഹോം ഗെയിം ജയിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നമുക്ക് ശക്തമായി അടിക്കാം എന്ന് ആയിരുന്നു താൻ വദേരയയോ പറഞ്ഞത്.” അദ്ദേഹം കൂട്ടിച്ചേർത്തു. ജയത്തോടെ മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.

“സൂര്യ വീണ്ടും ഉദിച്ചുയരും” സൂര്യകുമാറിന് പിന്തുണയുമായി യുവി

സൂര്യകുമാർ യാദവ് വീണ്ടും ഫോമിലേക്ക് എത്തും എന്ന് യുവരാജ് സിംഗ്. തന്റെ എല്ലാ പിന്തുണയും സൂര്യകുമാറിന് ഉണ്ട് എന്നും യുവി പറഞ്ഞു. ഇന്ന് ട്വിറ്ററിലൂടെയാണ് യുവി സ്കൈക്ക് പിന്തുണ പ്രഖ്യാപിച്ചത്‌ ഓരോ കായികതാരവും അവരുടെ കരിയറിൽ ഉയർച്ച താഴ്ചകളിലൂടെയാണ് പോകുന്നത്! നാമെല്ലാവരും ഒരു ഘട്ടത്തിൽ അത് അനുഭവിച്ചിട്ടുണ്ട്. യുവരാജ് പറഞ്ഞു.

സൂര്യകുനാർ ഇന്ത്യയുടെ ഒരു പ്രധാന കളിക്കാരനാണെന്നും അവസരങ്ങൾ ലഭിച്ചാൽ ലോകകപ്പിൽ ഒരു പ്രധാന പങ്ക് താരം വഹിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു. നമ്മുടെ താരങ്ങളെ നമ്മൾ പിന്തുണക്കണം. Surya will Rise again. യുവരാജ് കുറിച്ചു.

2022-ൽ സൂര്യകുമാർ T20I ക്രിക്കറ്റർ ഓഫ് ദി ഇയർ ആയി മാറിയിരുന്നു‌. എന്നാൽ ഏകദിനത്തിലേക്ക് ത‌ന്റെ ഫോം കൊണ്ടുവരാൻ ഇതുവരെ സ്കൈക്ക് ആയിട്ടില്ല.

“ചില താരങ്ങളെ മാത്രം ഇന്ത്യൻ ടീം സംരക്ഷിക്കുന്നു, ടി20യിലെ പ്രകടനം കണ്ട് ടെസ്റ്റിൽ എടുക്കുന്നത് എങ്ങനെ!”

സൂര്യകുമാറിനെയും അദ്ദേഹത്തെ വീണ്ടും വീണ്ടും തിരഞ്ഞെടുക്കുന്ന ഇന്ത്യൻ മാനേജ്മെന്റിനെയും രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം ലക്ഷ്മണൻ ശിവരാമകൃഷ്ണൻ. ട്വിറ്ററിലൂടെയാണ് മോശം ഫോമിലായിട്ടും ടീമിൽ തുടരുന്ന സൂര്യകുമാറിനെ വിമർശിച്ചത്. ചില കളിക്കാർക്ക് മാത്രമാണ് ഇന്ത്യൻ ടീമിൽ സംരക്ഷണം ലഭിക്കുന്നത്. അതിന്റെ ഉദാഹരണമാണ് സൂര്യകുമാർ. അദ്ദേഹം കുറിച്ചു.

T20 ക്രിക്കറ്റ് 50 ഓവർ ക്രിക്കറ്റിൽ നിന്ന് വ്യത്യസ്തമാണ്. റെഡ് ബോൾ, വൈറ്റ്-ബോൾ ക്രിക്കറ്റ് എന്നിങ്ങനെ വേർതിരിക്കരുത്. സ്കൈ ടെസ്റ്റ് ടീമിന്റെയും ഭാഗമായിരുന്നു. എല്ലാ ഫോർമാറ്റുകളിലും ടി20യിലെ പ്രകടനത്തെ അടിസ്ഥാനമാക്കി ഒരു കളിക്കാരനെ എങ്ങനെയാണ് തിരഞ്ഞെടുക്കുക എന്ന് തനിക്ക് അറിയില്ല എന്നും ശിവരാമകൃഷ്ണൻ പറഞ്ഞു.

https://twitter.com/LaxmanSivarama1/status/1638679717711872001?t=GjPtTlZaMds5qTmfXfrrmg&s=19

സൂര്യകുമാറിന് പകരം സഞ്ജു ഏകദിനത്തിൽ കളിക്കണം എന്ന് വസീം ജാഫർ

സൂര്യകുമാറിനെ ഏകദിനത്തിൽ നിന്ന് മാറ്റി പകരം സഞ്ജു സാംസണെ ഇന്ത്യ കളിപ്പിക്കണം എന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. സൂര്യകുമാറിന്റെ അവസ്ഥയിൽ സഹതാപം ഉണ്ട്. ഒരു പതിനൊന്നാം നമ്പർ ബാറ്റർക്ക് വരെ ഇത് സംഭവിച്ചേക്കില്ല. തുടർച്ചയായി മൂന്ന് തവണ നിങ്ങൾ ഗോൾഡൻ ഡക്കിന് പോകുന്നത് അത്ര അപൂർവ്വമായ കാര്യമാണ്. വസീം ജാഫർ പറഞ്ഞു.

ഇനി ഇങ്ങനെ ഒരു കാര്യം അദ്ദേഹത്തിന് ഒരിക്കലും സംഭവിക്കില്ല. ഇത് ഒരു ദൗർഭാഗ്യം മാത്രമാണ്, പക്ഷേ ഇന്ത്യ മറ്റെവിടെയെങ്കിലും നോക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. ഇന്ത്യ സഞ്ജു സാംസണെയോ മറ്റേതെങ്കിലും താരത്തെയോ ഇന്ത്യ പകരം കൊണ്ടു വരണം എന്നാണ് എന്റെ അഭിപ്രായം എന്ന് വാസിം പറഞ്ഞു.

സൂര്യകുമാർ ഒരു നിലവാരമുള്ള കളിക്കാരനാണെന്ന് ഞങ്ങൾക്കെല്ലാം അറിയാം, അതിനാൽ അവനെ മാറ്റിനിർത്തേണ്ടതില്ല. ഐ‌പി‌എൽ നന്നായി കളിക്കുക ആണെങ്കിൽ അദ്ദേഹത്തെ വീണ്ടും കളിപ്പിക്കാം പക്ഷെ ഒപ്പം തന്നെ ഇന്ത്യ സഞ്ജു സാംസണിലേക്കും നോക്കേണ്ടതുണ്ട് ”ജാഫർ പറഞ്ഞു.

“സൂര്യകുമാർ ഇനി ഐ പി എല്ലിൽ റൺ നേടുന്നതിൽ ശ്രദ്ധ കൊടുക്കണം” – ഗവാസ്കർ

സൂര്യകുമാറിന് ഈ കഴിഞ്ഞ ഏകദിന പരമ്പര മറക്കാം എന്നും അദ്ദേഹം ഇനി ഐ പി എല്ലിൽ ശ്രദ്ധ കൊടുക്കണം എന്നും സുനിൽ ഗവാസ്കർ. ഇത് ഏറ്റവും മികച്ച കളിക്കാർക്ക് വരെ സംഭവിക്കാമെന്നും മികച്ച കളിക്കാർക്കും ഇത് സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം മനസ്സിലാക്കണം എന്നും സൂര്യകുമാറിനെ കുറിച്ച് ഗവാസ്കർ പറഞ്ഞു.

അദ്ദേഹം ഇപ്പോൾ ചെയ്യേണ്ടത് ഐ പി എല്ലിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്- ഈ 3 മത്സരങ്ങൾ മറന്ന് ഐപിഎല്ലിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. , അവിടെ റൺസ് നേടുക, ഐപിഎല്ലിൽ റൺസ് നേടിയാൽ, അടുത്ത ഏകദിന മത്സരത്തിനായി അവന് ആത്മവിശ്വാസത്തോടെ തിരിച്ചെത്താൻ ആകും. അദ്ദേഹം കൂട്ടിച്ചേർത്തു.

അവൻ ആദ്യ പന്തിൽ 3 തവണ പുറത്തായി എന്ന സത്യമാണ്. എന്താണ് പിഴച്ചതെന്ന് പറയാൻ വളരെ ബുദ്ധിമുട്ടാണ്. അതെ, ആദ്യ 2 മത്സരങ്ങളിൽ മിച്ചൽ സ്റ്റാർക്ക് ബൗൾ ചെയ്തത് രണ്ട് നല്ല ഡെലിവറികൾ ആയിരുന്നു. ഗവാസ്കർ പറഞ്ഞു.

“സൂര്യകുമാർ ആകെ മൂന്ന് പന്ത് അല്ലെ കളിച്ചുള്ളൂ” – ന്യായീകരിച്ച് രോഹിത് ശർമ്മ

ഓസ്ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയിൽ മൂന്ന് മത്സരങ്ങളിലും ഗോൾഡൻ ഡക്കായ സൂര്യകുമാർ യാദവിനെ പ്രതിരോധിച്ച് രോഹിത് ശർമ്മ. ഈ പരമ്പരയിൽ അദ്ദേഹം മൂന്ന് പന്തുകൾ മാത്രമാണ് കളിച്ചത് എന്നും അതുകൊണ്ട് തന്നെ ഈ പ്രകടനത്തെ എങ്ങനെ വിലയിരുത്തണം എന്ന് എനിക്കറിയില്ല എന്നും രോഹിത് ശർമ്മ പറഞ്ഞു. സത്യം പറഞ്ഞാൽ അദ്ദേഹത്തിന് ലഭിച്ച മൂന്ന് പന്തുകളും നല്ല പന്തുകൾ ആയിരുന്നു എന്നും രോഹിത് പറഞ്ഞു.

ഇന്നലെ നേരിട്ടത് അത്ര നല്ല പന്തായിരുന്നില്ല. അവനു കാര്യങ്ങൾ നന്നായി അറിയാം. അവൻ വളരെ നന്നായി സ്പിൻ കളിക്കുന്ന താരമാണ്. കഴിഞ്ഞ രണ്ടു വർഷമായി നമ്മൾ അത് കണ്ടതാണ്. അതുകൊണ്ടാണ് ഞങ്ങൾ അവനെ അവസാന 15-20 ഓവറുകളിൽ ഇറക്കിയത്. രോഹിത് പറയുന്നു. അവിടെ അദ്ദേഹത്തിന് കളിക്കാൻ കഴിയുമായിരുന്നു, പക്ഷേ അദ്ദേഹത്തിന് ആകെ മൂന്ന് പന്തുകൾ മാത്രമേ കളിക്കാൻ കഴിഞ്ഞുള്ളൂ എന്നത് നിർഭാഗ്യകരമാണ്. ഇത് ആർക്കും സംഭവിക്കാം. രോഹിത് പറഞ്ഞു.

എന്നാൽ അവന്റെ കഴിവുകൾ എല്ലാം എപ്പോഴും അവന്റെ കൂടെ ഉണ്ട്. അവൻ ഇപ്പോൾ അങ്ങനെ ഒർ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത. ഇത് കടന്നു പോകും. കളിക്ക് ശേഷം രോഹിത് പറഞ്ഞു

സൂര്യകുമാർ തന്നെ ടി20 റാങ്കിംഗിൽ മുന്നിൽ, ചരിത്രത്തിലെ ഏറ്റവും വലിയ പോയിന്റിന് അടുത്ത്

ഇന്ത്യൻ താരം സൂര്യകുമാർ യാദവ് ഐസിസി ടി 20 ഐ റാങ്കിംഗിൽ തന്റെ ആധിപത്യം തുടരുകയണ്. ഏറ്റവും പുതിയ ഐസിസി ടി20 ബാറ്റിങ് റാങ്കിംഗിലും സ്കൈ തന്നെയാണ് ഒന്നാമൻ. ഒപ്പം സൂര്യകുമാർ തന്റെ കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗിലേക്കും ഉയർന്നു. ടി20 റാങ്കിംഗ് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാം റേറ്റിംഗ് പോയിന്റിലാണ് സ്കൈ ഇപ്പോൾ ഉള്ളത്‌.

T20I ഫോർമാറ്റ് റാങ്കിംഗിൽ ഒരു ഇന്ത്യൻ ബാറ്ററുടെ എക്കാലത്തെയും ഉയർന്ന റേറ്റിംഗു കൂടിയാണ് ഇത്. എക്കാലത്തെയും ഉയർന്ന റേറ്റിംഗ് ഡേവിഡ് മലന്റെ പേരിലാണ്. അദ്ദേഹത്തിന് 915 പോയിന്റ് ആയിരുന്നു ഉണ്ടായിരുന്നത്. സൂര്യകുമാർ 910 പോയിന്റ് വരെ എത്തി. ന്യൂസിലൻഡിന് എതിരായ അവസാന ടി20യിൽ തിളങ്ങിയാൽ റെക്കോർഡ് നേട്ടം സ്കൈക്ക് സ്വന്തമാക്കാം. ന്യൂസിലൻഡിനെതിരായ ടി20 ഐ പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ 47 റൺസിന്റെ പിൻബലത്തിൽ ആയിരുന്നു 32-കാരൻ 910 റേറ്റിംഗിലെത്തിയത്.

ICC ടി20 ക്രിക്കറ്റർ ഓഫ് ദി ഇയർ അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ക്രിക്കറ്റർ ആയി സൂര്യകുമാർ യാദവ്

ഐസിസി ടി20 ക്രിക്കറ്റർ ഓഫ് ദി ഇയർ അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ക്രിക്കറ്റർ എന്ന നേട്ടം സൂര്യകുമാർ യാദവ് സ്വന്തമാക്കി. ഫോർമാറ്റിന്റെ ചരിത്രത്തിൽ ഏതൊരു കളിക്കാരനും ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച വർഷങ്ങളിലൊന്നായിരുന്നു സൂര്യകുമാറിന്റെ 2022. 1164 റൺസ് അതും 187.43 സ്‌ട്രൈക്ക് റേറ്റിൽ കഴിഞ്ഞ വർഷം നേടാൻ സൂര്യകുമാറിനായിരുന്നു. ടി20യിൽ ഒരു കലണ്ടർ വർഷത്തിൽ 1000 റൺസിന് മുകളിൽ തികയ്ക്കുന്ന രണ്ടാമത്തെ ബാറ്ററായും ഇതോടെ സ്കൈ മാറിയിരുന്നു.

കഴിഞ്ഞ വർഷം അദ്ദേഹം ടി20യിൽ ആകെ 68 സിക്‌സറുകളും അടിച്ചു, ഫോർമാറ്റിന്റെ ചരിത്രത്തിൽ ഒരു വർഷത്തിനിടെ ഏറ്റവും കൂടുതൽ സിക്‌സറുകൾ അടിച്ച താരമായി സ്കൈ മാറി. രണ്ട് സെഞ്ചുറികളും ഒമ്പത് അർധസെഞ്ചുറികളും അടിച്ച് ഇന്ത്യക്ക് നിർണായക വിജയങ്ങൾ നേടാനും സ്കൈക്ക് കഴിഞ്ഞ വർഷം ആയി. സ്കൈയുടെ മികവ് അദ്ദേഹത്തെ ടി20 ബാറ്റിങ് റാങ്കിംഗ് ഒന്നാമത് എത്തിക്കുകയും ചെയ്തിരുന്നു.

2022ലെ ഐ സി സി ടി20 ടീം!! മൂന്ന് ഇന്ത്യൻ താരങ്ങൾ ടീമിൽ

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ സി സി) 2022ലെ ടി20 ഐ ടീമിനെ പ്രഖ്യാപിച്ചു, കഴിഞ്ഞ വർഷം ഫോർമാറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരെ ഉൾപ്പെടുത്തിയാണ് ലിസ്റ്റ്. വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവർ ടീമിൽ ഇടം നേടി‌. മൂന്ന് താരങ്ങളുള്ള ഇന്ത്യക്ക് തന്നെ ടീമിൽ ഏറ്റവും കൂടുതൽ പ്രാധിനിധ്യം‌ കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പ് കിരീടത്തിലേക്ക് തന്റെ രാജ്യത്തെ നയിച്ച ഇംഗ്ലണ്ടിന്റെ ജോസ് ബട്ട്‌ലറെ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു.

The full team is as follows:

Jos Buttler (c, wk) (England), Mohammad Rizwan (Pakistan), Virat Kohli (India), Suryakumar Yadav (India), Glenn Phillips (New Zealand), Sikandar Raza (Zimbabwe), Hardik Pandya (India), Sam Curran (England), Wanindu Hasaranga (Sri Lanka), Haris Rauf (Pakistan), Josh Little (Ireland).

“സൂര്യകുമാർ വിവിയൻ റിച്ചാർഡ്സിനെ ഓർമ്മിപ്പിക്കുന്നു”

ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവിന്റെ ഇപ്പോഴത്തെ പ്രകടനങ്ങൾ ഇതിഹാസ താരം വിവിയൻ റിച്ചാർഡ്സിനെ ഓർമ്മിപ്പിക്കുന്നു എന്ന് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ടോം മൂഡി. ലോക ഒന്നാം നമ്പർ ടി20 ബാറ്റർ സൂര്യകുമാർ യാദവ് ടി20യിൽ നടത്തുന്ന അത്ഭുത പ്രകടനങ്ങൾ താരത്തെ ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചിരുന്നു. 2021ൽ മാത്രമായിരുന്നു സൂര്യകുമാർ യാദവ് ടി20യിൽ അരങ്ങേറ്റം നടത്തിയത്.

സൂര്യകുമാർ യാദവ് കളിക്കുന്ന രീതി തന്നെ ആശ്വാസം നൽകുന്നതാണ്. അദ്ദേഹത്തിന്റെ പ്രകടനങ്ങൾ കണ്ടപ്പോൾ വിവിയൻ റിച്ചാർഡ്‌സിനെ പോലെയുള്ള ഇതിഹാസ ഓർമ്മ വരുന്നു. മൂഡി പറഞ്ഞു. റിച്ചാർഡ്സിനെ പോലെ ഒറ്റയ്ക്ക് കളിയുടെ വിധി തീരുമാനിക്കുന്ന കളി നിയന്ത്രിക്കാൻ ആകുന്ന കളിക്കാരൻ ആണ് സൂര്യകുമാർ. മൂഡി പറഞ്ഞു.

Exit mobile version