ഐ എസ് എല്ലിലെ ടോപ് സ്കോറർ ഇനി നമ്മുടെ ഛേത്രി

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐ‌എസ്‌എൽ) എക്കാലത്തെയും മികച്ച ഗോൾ സ്‌കോററായി സുനിൽ ഛേത്രി മാറി. ഇന്നത്തെ മത്സരത്തിൽ എഫ്‌സി ഗോവയ്‌ക്കെതിരെ 61-ാം മിനിറ്റിൽ ഗോൾ നേടിയതോടെയാണ് ബെംഗളൂരു എഫ്‌സി ക്യാപ്റ്റൻ ഈ നേട്ടം കൈവരിച്ചത്. എഫ്‌സി ഗോവയ്‌ക്കെതിരെ ബെംഗളുരു എഫ്‌സിക്ക് സമനില നൽകാൻ പ്രിൻസ് ഇബാര നൽകിയ ക്രോസിന് തലവെച്ച് ഫെറാൻ കൊറോമിനാസിന്റെ റെക്കോർഡിനൊപ്പം ആണ് ഛേത്രി എത്തിയത്. രണ്ട് പേർക്കും ഇപ്പോൾ 48 ഗോളുകൾ ആണ് ഐ എസ് എല്ലിൽ ഉള്ളത്.

താൻ പങ്കെടുത്ത ആറ് ഹീറോ ഐഎസ്‌എൽ സീസണുകളിൽ അഞ്ചിലും മികച്ച ഇന്ത്യൻ ഗോൾ സ്‌കോററായി ഫിനിഷ് ചെയ്യാൻ ഛേത്രിക്ക് ആയിരുന്നു‌. ബെംഗളൂരു എഫ് സിക്ക് ഒപ്പം കളിക്കും മുമ്പ് മുംബൈ സിറ്റി ജേഴ്സിയിലും ഛേത്രി ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്.

“സഹലിന്റെ പ്രകടനം ആസ്വദിച്ചു, യുവതാരങ്ങൾ തിളങ്ങുന്നതിൽ ആണ് സന്തോഷം” – ഛേത്രി

സാഫ് കപ്പ് എട്ടാം തവണയും ഇന്ത്യയിലേക്ക് എത്തുമ്പോൾ ആ കിരീടത്തിലെ പ്രധാന പങ്ക് സുനിൽ ഛേത്രിക്ക് തന്നെ ആയിരുന്നു. എന്നാൽ താൻ കിരീടത്തോളം തന്നെ സന്തോഷിക്കുന്നത് യുവതാരങ്ങളുടെ പ്രകടനത്തിൽ ആണെന്ന് ഛേത്രി പറഞ്ഞു. മലയാളി താരം സഹൽ അബ്ദുൽ സമദിനെ സുനിൽ ഛേത്രി പേരെടുത്തു പറഞ്ഞ് അഭിനന്ദിച്ചു. സഹലിന്റെ പ്രകടനം താൻ ഏറെ ആസ്വദിച്ചു എന്ന് ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. ഇന്നലെ സഹൽ ഇന്ത്യക്ക് ആയി ഒരു മനോഹര ഗോൾ നേടിയിരുന്നു.

സഹലിനെ കൂടാതെ സുരേഷിന്റെ പ്രകടനത്തെയും ഛേത്രി ആസ്വദിച്ചു. ഈ പ്രകടനം യുവതാരങ്ങൾ ഇനിയും മുന്നേട്ട് തുടരുമെന്ന് പ്രതീക്ഷുക്കുന്നതായും ഛേത്രി പറഞ്ഞു. ഈ സാഫ് കപ്പ് ഇന്ത്യ ആഗ്രഹിച്ചതു പോലെ അല്ല തുടങ്ങിയത് എന്നും എന്നാൽ ആഗ്രഹിച്ചത് പോലെ തന്നെ ടൂർണമെന്റ് അവസാനിപ്പിക്കാൻ ആയി എന്നും ഛേത്രി പറഞ്ഞു. സുനിൽ ഛേത്രി ഈ ടൂർണമെന്റിൽ ഇന്ത്യക്ക് ആയി അഞ്ചു ഗോളുകൾ നേടിയിരുന്നു.

“ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും എന്നും ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബുകൾ” – ചേത്രി

ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും ആണ് എന്നും ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബുകൾ എന്ന് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി. രണ്ട് ക്ലബുകളുടെയും ആരാധക കൂട്ടം അത്രയും വലുതാണ്. അതുകൊണ്ട് തന്നെ അവർ വലിയ ക്ലബുകളായി തുടരും. ഛേത്രി പറഞ്ഞു. ഈ രണ്ടു ക്ലബുകളുടെയും ചരിത്രം നോക്കിയാൽ ഇഷ്ടം പോലെ കിരീടങ്ങൾ കാണാം. ഛേത്രി പറഞ്ഞു.

ഇപ്പോൾ കിരീടം നേടാത്തത് ഈ ക്ലബുകൾക്ക് പ്രശ്നമാണ്. പക്ഷെ ഇത് മോശം കാലം മാത്രമണെന്നും ഈ രണ്ട് ക്ലബുകളും ഫോമിലേക്ക് ഉടൻ തിരികെയെത്തും എന്നും ഛേത്രി പറഞ്ഞു. ചെന്നൈ സിറ്റിയെ പോലുള്ള പുതിയ ക്ലബുകൾ മികച്ച രീതിയിൽ കളിക്കുന്നു എന്നതും ബഗാനും ഈസ്റ്റ് ബംഗാളിനും കിരീടം കിട്ടാതിരിക്കാൻ കാരണമാണെന്നും ഛേത്രി പറഞ്ഞു. ഈ രണ്ട് ക്ലബുകളും ഐ എസ് എലിലേക്ക് വരണമെന്നും അവർക്കെതിരെ കളിക്കണമെന്നുമാണ് ആഗ്രഹം എന്നും ഛേത്രി പറഞ്ഞു.

ഐഎസ്എല്‍ വിജയത്തിനു ശേഷം ആശംസകളുമായി ഛേത്രി ആര്‍സിബി ക്യാമ്പിലെത്തി

ബെംഗളൂരു എഫ്സിയെ ഐഎസ്എല്‍ കിരീടത്തിലേക്ക് നയിച്ച ശേഷം അതേ പട്ടണത്തില്‍ നിന്നുള്ള ഐപിഎല്‍ ഫ്രാഞ്ചൈസിയായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു ആശംസയുമായി സുനില്‍ ഛേത്രിയെത്തി. ടീമിന്റെ പരിശീലനം വീക്ഷിക്കുകയും ചില ഡ്രില്ലുകളില്‍ പങ്കെടുക്കുകയും ചെയ്ത ശേഷമാണ് ഛേത്രി മടങ്ങിയത്.

ആര്‍സിബിയിലെ വിദേശ താരങ്ങള്‍ ഉള്‍പ്പെടുയള്ളവര്‍ക്ക് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി ഇന്ത്യയുടെ ഫുട്ബോള്‍ നായകനെ പരിചയപ്പെടുത്തിക്കൊടുത്തു. കോഹ്‍ലിയുടെ ഉടമസ്ഥതയുള്ള ഐഎസ്എല്‍ ഫ്രാഞ്ചൈസിയായ എഫ്സി ഗോവയെയാണ് ഐഎസ്എല്‍ ഫൈനലില്‍ ബെംഗളൂരു എഫ്സി പരാജയപ്പെടുത്തിയത്.

ചരിത്ര നേട്ടവുമായി ബെംഗളൂരു എഫ്‌സി ക്യാപ്റ്റൻ സുനിൽ ഛേത്രി

ഇന്ത്യൻ സൂപ്പർ ലീഗിൽ ചരിത്ര നേട്ടവുമായി ബെംഗളൂരു എഫ്‌സി ക്യാപ്റ്റൻ സുനിൽ ഛേത്രി. ഇന്ന് ബെംഗളൂരുവിൽ ബെംഗളൂരുവിനായി ഛേത്രി ബൂട്ടണിയുന്നത് 150 ആം മത്സരത്തിനായി. ഈ നേട്ടം കണ്ടിരവ സ്റ്റേഡിയത്തിൽ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ബെംഗളൂരു ആരാധകർ. അഞ്ചു വർഷത്തിലേറെയായി ബെംഗളൂരു എഫ്‌സിയോടൊപ്പം സുനിൽ ഛേത്രിയുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ 2017-18 സീസണിലാണ് ബെംഗളൂരു ആദ്യമായി ഇറങ്ങിയത്.

ബെംഗളൂരുവിലെ മുന്നിൽ നിന്നും നയിക്കാൻ ക്യാപ്റ്റൻ ഛേത്രിയുണ്ടായിരുന്നു. ചെന്നെയിൻ എഫ്‌സിയോട് കിരീടം അടിയറവ് പറഞ്ഞെങ്കിലും മികച്ച പ്രകടനവുമായി ബെംഗളൂരു വരവറിയിച്ചു. 14 ഗോളുകളാണ് കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ഹീറോ അവാർഡ് സ്വന്തമാക്കിയ ഛേത്രി അടിച്ചു കൂട്ടിയത്. ഈ സീസണിൽ അപരാജിതരായി തുടരുന്ന ബെംഗളൂരുവിന് വേണ്ടി അഞ്ചു ഗോളുകളും താരം നേടിക്കഴിഞ്ഞു.

ഛേത്രി@2021

ബെംഗളൂരു എഫ്സിയുമായുള്ള കരാര്‍ പുതുക്കി നായകന്‍ സുനില്‍ ഛേത്രി. നിലവിലെ കരാറുമായി ഒരു വര്‍ഷം കൂടി പുതുക്കിയതോടെ 2020-21 സീസണ്‍ വരെ ബെംഗളൂരു എഫ്സിയില്‍ താരം തുടരും. 33 വയസ്സുകാരന്‍ സുനില്‍ ഛേത്രിയാണ് ഈ വര്‍ഷത്തെ AIFF പ്ലെയര്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. ക്ലബിലെ ഏറ്റവും അധികം കാലം ചെലവഴിക്കുന്ന താരമായി ഛേതി നേരത്തെ ക്ലബ്ബുമായി മൂന്ന് വര്‍ഷത്തെ കരാറിലേര്‍പ്പെട്ടിരന്നു.

ഈ ക്ലബ്ബും ഇതിലെ ഫാന്‍സുമാണ് തന്റെ ജീവിതത്തില്‍ അനുഭവിച്ച ഏറ്റവും മികച്ച നിമിഷങ്ങളാണെന്നാണ് കരാറിനെക്കുറിച്ച് ഛേത്രി അഭിപ്രായം പങ്കുവെച്ചത്. കഴിഞ്ഞ അഞ്ചു സീസണുകളില്‍ ഛേത്രി തന്നെയാണ് ക്ലബ്ബിന്റെ ടോപ് സ്കോറര്‍ പദവി സ്വന്തമാക്കിയിട്ടുള്ളത്. 144 മത്സരങ്ങളില്‍ നിന്നായി ബെംഗളൂരു എഫ്സിയ്ക്കായി ഛേത്രി 71 ഗോളുകളാണ് നേടിയിട്ടുള്ളത്.

ബെല്ലാരിയിലെ തങ്ങളുടെ പരിശീലന സൗകര്യങ്ങളില്‍ പ്രീസീസണ്‍ പരിശീലനത്തിലാണ് ബെംഗളൂരു എഫ്സി താരങ്ങളിപ്പോള്‍. വരും ദിവസങ്ങളില്‍ ടീം തങ്ങളുടെ പ്രീ സീസണ്‍ ക്യാമ്പിനായി സ്പെയിനിലേക്ക് പറക്കും. ഓഗസ്റ്റ് 22, 29 തീയ്യതികളില്‍ എഎഫ്സി കപ്പിന്റെ ഇന്റര്‍ സോണ്‍ സെമിഫൈനല്‍ പാദങ്ങളാണ് ബെംഗളൂരുവിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

എ ഐ എഫ് എഫ് അവാർഡ്, സുനിൽ ഛേത്രി മികച്ച താരം

എ ഐ എഫ് എഫ് കഴിഞ്ഞ സീസണിലെ അവാർഡുകൾ പ്രഖ്യാപിച്ചു. ഇന്ത്യൻ നായകൻ സുനിൽ ഛേത്രിക്ക് മികച്ച താരത്തിനുള്ള അവാർഡ് ലഭിച്ചു. ബെംഗളൂരു എഫ് സിക്കും ഇന്ത്യൻ ടീമിനും ആയി ഈ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമായിരുന്നു ഛേത്രി നടത്തിയത്. ബെംഗളൂരു എഫ് സിയുടെ കഴിഞ്ഞ സീസണിൽ ടോപ്സ്കോറർ ആയിരുന്ന ഛേത്രി മികച്ച ബെംഗളൂരു എഫ് സി താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഈസ്റ്റേൺ സ്പോർടിംഗ് താരവും ഇന്ത്യൻ താരവുമായ കമലാദേവിയെ മികച്ച വനിതാ താരമായുൻ തിരഞ്ഞെടുത്തു. അനിരുദ്ധ് താപ പുരുഷന്മാരിൽ മികച്ച എമേർജിംഗ് താരമായും, വനിതകളിൽ ഇ പന്തോയി മികച്ച എമേർജിംഗ് താരമായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച റഫറിയായി സി അർ ശ്രീകൃഷ്ണയെയും മികച്ച അസിസ്റ്റന്റ് റഫറിയായി സുമന്ത ദത്തയെയും തിരഞ്ഞെടുക്കപ്പെട്ടു.

കേരള ഫുട്ബോൾ അസോസിയേഷന് മികച്ച ഗ്രാസ് റൂട്ടിനുള്ള അവാർഡും ലഭിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version