സൗഹൃദ മത്സരങ്ങൾക്കായുള്ള ഇന്ത്യൻ സ്ക്വാഡ് പ്രഖ്യാപിച്ചു, വി പി സുഹൈറും ഹോർമിപാമും ടീമിൽ, സഹൽ, ആഷിക് ഇല്ല

ഈ മാസം നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കായുള്ള ഇന്ത്യൻ ഫുട്ബോൾ സാധ്യത സ്ക്വാഡ് പ്രഖ്യാപിച്ചു. 25 അംഗ സ്ക്വാഡാണ് ഇന്ത്യൻ പരിശീലകൻ പ്രഖ്യാപിച്ചത്. ഈ സീസൺ ഐ എസ് എല്ലിലെ ഗംഭീര പ്രകടനം കാഴ്ചവെച്ച വി പി സുഹൈർ ടീമിലെ എക മലയാളി ആയി. കേരള ബ്ലാസ്റ്റേഴ്സിനായി തകർപ്പൻ പ്രകടനം കാഴ്ചവെച്ച സഹലും ഒപ്പം ആഷിഖ് കുരുണിയനും പരിക്ക് കാരണം ടീമിനൊപ്പം ഇല്ല. സഹലിന് പരിക്ക് കാരണം ഐ എസ് എൽ ഫൈനലും നഷ്ടമായിരുന്നു.

Img 20201205 212234
Credit: Twitter

കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് മൂന്ന് താരങ്ങൾ ആണുള്ളത്. ജീക്സൺ, ഗിൽ എന്നിവർക്ക് ഒപ്പം ഡിഫൻഡർ ഹോർമിപാമും സ്ക്വാഡിൽ ഇടം നേടി. സെന്റർ ബാക്കിൽ ഈ സീസൺ ഐ എസ് എല്ലിൽ ഏറ്റവും നല്ല പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ താരമാണ് ഹോർമിപാം.

ഇന്ത്യൻ ഫുട്ബോൾ ടീം ഈ മാസം രണ്ട് സൗഹൃദ മത്സരങ്ങളാകും കളിക്കുക. മാർച്ച് 23, മാർച്ച് 26 തീയതികളിൽ യഥാക്രമം ബഹ്‌റൈനും ബെലാറസിനെയും ഇന്ത്യ നേരിടും.

Team;

സഹൽ ഇല്ലാ ഫൈനൽ!! ഫൈനലിന് സഹൽ ഉണ്ടാകില്ല

കേരള ബ്ലാസ്റ്റേഴ്സ് ഞായറാഴ്ച ഐ എസ് എൽ ഫൈനലിൽ ഇറങ്ങുമ്പോൾ ഒപ്പം അവരുടെ യുവതാരം സഹൽ അബ്ദുൽ സമദ് ഉണ്ടാകില്ല. ഹാംസ്ട്രിങ് ഇഞ്ച്വറി ആണ് സഹൽ അബ്ദുൽ സമദിനെ പുറത്ത് ഇരുത്തുന്നത്. സഹലിന് രണ്ടാം പാദ സെമി ഫൈനലിന് തൊട്ടു മുമ്പ് ആണ് പരിക്കേറ്റത്. ഹാംസ്ട്രിങ് ഇഞ്ച്വറി ആയത് കൊണ്ട് തന്നെ ഞായറാഴ്ചക്ക് മുമ്പ് തിരികെയെത്തുക സഹലിന് എളുപ്പമാകില്ല.

സഹലിനെ ഫൈനലിന് നഷ്ടമാകും എന്ന് കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകൻ ഇഷ്ഫാഖ് അഹമ്മദും ഇന്ന് സ്ഥിരീകരിച്ചു. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ആറ് ഗോളുകൾ നേടാൻ സഹലിനായിരുന്നു. സഹലിന് ഐ എസ് എൽ കഴിഞ്ഞ ഉടനെ തന്നെയുള്ള ഇന്ത്യയുടെ സൂഹൃദ മത്സരങ്ങളും നഷ്ടമാകും.

“സഹൽ തന്റെ പ്രിയ താരങ്ങളിൽ ഒന്ന്” സഹലിനെ മെച്ചപ്പെടുത്തിയതിന് ഇവാന് നന്ദി പറഞ്ഞ് സ്റ്റിമാച്

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരം സഹൽ അബ്ദുൽ സമദിന്റെ ഈ സീസണിലെ മികച്ച പ്രകടനങ്ങളിൽ തനിക്ക് അതിയായ സന്തോഷം ഉണ്ട് ഇന്ത്യൻ പരിശീലകൻ ഇവാൻ സ്റ്റിമാച്. തന്റെ പ്രിയപ്പെട്ട താരങ്ങളെ ചോദിച്ചാൽ അതിൽ ഒരു താരമാണ് സഹൽ അബ്ദുൽ സമദ് എന്ന് സ്റ്റിമാച് ഇന്ന് പറഞ്ഞു. ഈ മാസം നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കായി ഇന്ത്യയെ ഒരുക്കുകയാണ് സ്റ്റിമാച് ഇപ്പോൾ. സഹലും ഇന്ത്യൻ ടീമിൽ ഉണ്ട്. ഐ എസ് എൽ കഴിഞ്ഞാകും സഹൽ ഇന്ത്യൻ ക്യാമ്പിൽ ചേരുക.

സഹൽ വളരെ മികച്ച താരമാണെന്ന് തനിക്ക് അറിയാമായിരുന്നു. അദ്ദേഹത്തിന് മികച്ച ടച്ചുകളും നല്ല ക്രിയേറ്റീവ് ചിന്തയും ഉണ്ട്. സ്റ്റിമാച് പറഞ്ഞു. സഹലിന്റെ മികവിൽ ആർക്കും സംശയം ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് ടാലന്റ് ഉണ്ട് എന്ന് എല്ലാവർക്കും അറിയാമായിരുന്നു. ഇപ്പോൾ സഹൽ ആ കഴിവുകൾ നല്ല പ്രകടനമാക്കി മാറ്റാനുൻ തുടങ്ങി. സഹലിന്റെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും മികവിന് ഇവാം വുകമാനോവിചിന് തനിക്ക് നന്ദി ഉണ്ട് എന്നും സ്റ്റിമാച് പറഞ്ഞു.

സി കെ വിനീതിന്റെ കേരള ബ്ലാസ്റ്റേഴ്സിലെ റെക്കോർഡ് മറികടന്ന് സഹൽ അബ്ദുൽ സമദ്

ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനായി നേടിയ ഗോളോടെ സഹൽ അബ്ദുൽ സമദ് മഞ്ഞ ജേഴ്സിയിൽ ഒരു പുതിയ റെക്കോർഡ് കുറിച്ചു. ഒരൊറ്റ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ഇന്ത്യൻ താരമായി സഹൽ അബ്ദുൽ സമദ് മാറി. സഹലിന്റെ ഈ സീസണിലെ ആറാം ഗോളായിരുന്നു ഇത്. സി കെ വിനീതിന്റെ റെക്കോർഡ് ആണ് ഇന്നത്തെ ഗോളോടെ സഹൽ മറികടന്നത്. സി കെ വിനീത് ഒരു സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി അഞ്ചു ഗോളുകൾ നേടിയിരുന്നു.

2016ൽ വിനീത് നേടിയ ആ റെക്കോർഡ് ആണ് സഹൽ ഇന്നത്തെ ഗോളോടെ മറികടന്നത്. സി കെ വിനീത് കേരള ബ്ലാസ്റ്റേഴ്സിനായി ആകെ 11 ഗോളുകൾ നേടിയിട്ടുണ്ട്. ഇനി ആ റെക്കോർഡ് മറികടക്കുക ആകും സഹലിന്റെ വരും സീസണിലെ ലക്ഷ്യങ്ങൾ. സഹൽ ആകെ 7 ഗോളുകൾ കേരള ബ്ലാസ്റ്റേഴ്സിനായി നേടിയിട്ടുണ്ട്.

സ്വപ്നത്തിലേക്ക് അടുത്തു!! ആദ്യ പാദ സെമി ഫൈനൽ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി

ഐ എസ് എൽ സെമി ഫൈനലിന്റെ ആദ്യ പാദം കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. ഇന്ന് ഗോവയിൽ നടന്ന സെമി ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സ് മറുപടിയില്ലാത്ത ഒരു ഗോളിന് ആണ് വിജയം സ്വന്തമാക്കിയത്. സഹലിന്റെ ഒരു ഗോൾ ആണ് വിജയ ഗോളായി മാറിയത്.

കേരള ബ്ലാസ്റ്റേഴ്സിന് അത്ര എളുപ്പമായിരുന്നില്ല ആദ്യ പകുതി. മികച്ച അവസരങ്ങൾ സൃഷ്ടിച്ചു കൊണ്ട് ജംഷദ്പൂർ തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് സമ്മർദ്ദം നൽകി. ചിമ ചിക്വുവിന് രണ്ട് നല്ല അവസരങ്ങൾ ലഭിച്ചു എങ്കിലും രണ്ടും താരത്തിന് ടാർഗറ്റിലേക്ക് അടിക്കാൻ ആയില്ല.

കേരള ബ്ലാസ്റ്റേഴ്സിന് അധികം അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല. ലൂണയുടെ ഒരു കോർണറിൽ നിന്നായിരുന്നു ആദ്യ മികച്ച അവസരം വന്നത്. പക്ഷെ ഹാർട്ലിയുടെ ഹെഡർ ആ അവസരം ബ്ലാസ്റ്റേഴ്സിൽ നിന്ന് തട്ടിയെടുത്തു. 34ആം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് മുബഷിറിലൂടെ മറ്റൊരു സുവർണ്ണാവസ ജംഷദ്പൂരിന് ലഭിച്ചു. ഇത്തവണയും അവർക്ക് ടാർഗറ്റ് കണ്ടെത്താൻ ആവാഞ്ഞത് ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി.

38ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സുവർണ്ണാവസരം വന്നു. വാസ്കസിന്റെ സഹലിനായുള്ള പാസ് രക്ഷപ്പെടുത്തുന്നതിൽ ജംഷദ്പൂർ ഡിഫൻസിന് പിഴച്ചു. ലൈൻ വിട്ട് കയറി വന്ന രഹ്നേഷിനെ ചിപ്പ് ചെയ്ത് സഹൽ അബ്ദുൽ സമദ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകി. കേരള ബ്ലാസ്റ്റേഴ്സ് 1-0 ജംഷദ്പൂർ. സഹലിന്റെ സീസണിലെ ആറാം ഗോളായിരുന്നു ഇത്.

രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് മെച്ചപ്പെട്ട ഫുട്ബോൾ കാഴ്ചവെച്ചു. 59ആം മിനുട്ടിൽ ലൂണയുടെ ഒരു ഷോട്ട് ഇൻസൈഡ് പോസ്റ്റിൽ തട്ടി മടങ്ങിയത് നിർഭാഗ്യകരമായി. ചെഞ്ചോ, ജീക്സൺ, സന്ദീപ് എന്നിവർ രണ്ടാം പകുതിയിൽ കളത്തിൽ എത്തി. പിന്നെ വിജയ ഉറപ്പിക്കാനുള്ള ശ്രമങ്ങൾ ആയിരുന്നു. മാർച്ച് 16നാണ് രണ്ടാം പാദം നടക്കുക. അന്ന് ഒരു സമനില കിട്ടിയാൽ വരെ കേരള ബ്ലാസ്റ്റേഴ്സിന് ഫൈനൽ ഉറപ്പിക്കാം.

ആദ്യ പകുതി സന്തോഷത്തിന്റേത്!! സഹൽ തന്ന മാന്ത്രിക നിമിഷത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ

ഐ എസ് എൽ സെമി ഫൈനലിന്റെ ആദ്യ പാദം അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിൽ. ജംഷദ്പരിനെതിരെ സഹലിന്റെ ഒരു ഗോൾ ആണ് കേരള ബ്ലാസ്റ്റേഴിനെ മുന്നിൽ എത്തിച്ചത്.

കേരള ബ്ലാസ്റ്റേഴ്സിന് അത്ര എളുപ്പമായിരുന്നില്ല ആദ്യ പകുതി. മികച്ച അവസരങ്ങൾ സൃഷ്ടിച്ചു കൊണ്ട് ജംഷദ്പൂർ തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് സമ്മർദ്ദം നൽകി. ചിമ ചിക്വുവിന് രണ്ട് നല്ല അവസരങ്ങൾ ലഭിച്ചു എങ്കിലും രണ്ടും താരത്തിന് ടാർഗറ്റിലേക്ക് അടിക്കാൻ ആയില്ല.

കേരള ബ്ലാസ്റ്റേഴ്സിന് അധികം അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല. ലൂണയുടെ ഒരു കോർണറിൽ നിന്നായിരുന്നു ആദ്യ മികച്ച അവസരം വന്നത്. പക്ഷെ ഹാർട്ലിയുടെ ഹെഡർ ആ അവസരം ബ്ലാസ്റ്റേഴ്സിൽ നിന്ന് തട്ടിയെടുത്തു. 34ആം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് മുബഷിറിലൂടെ മറ്റൊരു സുവർണ്ണാവസ ജംഷദ്പൂരിന് ലഭിച്ചു. ഇത്തവണയും അവർക്ക് ടാർഗറ്റ് കണ്ടെത്താൻ ആവാഞ്ഞത് ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി.

38ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സുവർണ്ണാവസരം വന്നു. വാസ്കസിന്റെ സഹലിനായുള്ള പാസ് രക്ഷപ്പെടുത്തുന്നതിൽ ജംഷദ്പൂർ ഡിഫൻസിന് പിഴച്ചു. ലൈൻ വിട്ട് കയറി വന്ന രഹ്നേഷിനെ ചിപ്പ് ചെയ്ത് സഹൽ അബ്ദുൽ സമദ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകി. കേരള ബ്ലാസ്റ്റേഴ്സ് 1-0 ജംഷദ്പൂർ. ഈ ലീഡ് നിലനിർത്തി ആദ്യ പാദ സെമി തങ്ങളുടേതാക്കി മാറ്റാൻ ആകും കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക.

“പരിശീലകനായി ഏതു പൊസിഷനിലും കളിക്കാൻ താൻ തയ്യാർ!!” – സഹൽ

കേരള ബ്ലാസ്റ്റേഴ്സിനായി ഈ സീസണിൽ ഗംഭീര പ്രകടനം നടത്തുന്ന സഹൽ അബ്ദുൽ സമദ് തന്റെ പൊസിഷനെ കുറിച്ച് തനിക്ക് യാതൊരു ആശങ്കയും ഇല്ല എന്ന് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് താരം ക്ലബിനായി വിങ്ങുകളിൽ ആണ് കളിക്കുന്നത്. ഇന്ത്യക്കായി അറ്റാക്കിങ് മിഡ്ഫീൽഡർ റോളിലുമാണ് സഹൽ കളിക്കുന്നത്. എന്നാൽ തനിക്ക് അങ്ങനെ ഇന്ന പൊസിഷനിൽ കളിക്കണം എന്ന ആഗ്രഹം ഇല്ല എന്നും പരിശീലകൻ ആവശ്യപ്പെടുന്ന പൊസിഷനിൽ കളിക്കാൻ താൻ തയ്യാറാണെന്നും സഹൽ പറഞ്ഞു

ഇവാൻ പരിശീലകനായി എത്തിയത് മുതൽ താൻ ഗോൾ സ്കോറിംഗ് മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ഇതിനായി കൂടുതൽ പരിശീലനം നടത്തുന്നുണ്ട് എന്നും സഹൽ പറഞ്ഞു. ഈ സീസണിൽ സഹൽ അഞ്ചു ഗോളുകൾ ഇതുവരെ നേടിയിട്ടുണ്ട്. താൻ ഇനിയും ഒരുപാട് കാര്യങ്ങളിൽ മെച്ചപ്പെടാനുണ്ട് എന്നും ഇവാൻ പറഞ്ഞു.

സൗഹൃദ മത്സരങ്ങൾക്കായുള്ള ഇന്ത്യൻ സ്ക്വാഡ് പ്രഖ്യാപിച്ചു, വി പി സുഹൈർ അടക്കം മൂന്ന് മലയാളികൾ, ഹോർമിപാമിന് അവഗണന

ഈ മാസം നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കായുള്ള ഇന്ത്യൻ ഫുട്ബോൾ സാധ്യത സ്ക്വാഡ് പ്രഖ്യാപിച്ചു. 38 അംഗ സ്ക്വാഡാണ് ഇന്ത്യൻ പരിശീലകൻ പ്രഖ്യാപിച്ചത്. ഈ സീസൺ ഐ എസ് എല്ലിലെ ഗംഭീര പ്രകടനം കാഴ്ചവെച്ച വി പി സുഹൈർ അടക്കം മൂന്ന് മലയാളി താരങ്ങൾ സ്ക്വാഡിൽ ഇടം നേടി. കേരള ബ്ലാസ്റ്റേഴ്സിനായി തകർപ്പൻ പ്രകടനം കാഴ്ചവെച്ച സഹലും ഒപ്പം ആഷിഖ് കുരുണിയനും ആണ് മറ്റു രണ്ട് മലയാളികൾ.

കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് സഹൽ അടക്കം മൂന്ന് താരങ്ങൾ ആണുള്ളത്. സഹൽ, ജീക്സൺ, ഗിൽ എന്നിവർ സ്ക്വാഡിൽ ഇടം നേടി. എന്നാൽ സെന്റർ ബാക്കായ ഹോർമിപാമിന് അവസരം കിട്ടാത്തത് അത്ഭുതപ്പെടുത്തി. സെന്റർ ബാക്കിൽ ഈ സീസൺ ഐ എസ് എല്ലിൽ ഏറ്റവും നല്ല പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ താരമാണ് ഹോർമിപാം.

ഇന്ത്യൻ ഫുട്ബോൾ ടീം ഈ മാസം രണ്ട് സൗഹൃദ മത്സരങ്ങളാകും കളിക്കുക. മാർച്ച് 23, മാർച്ച് 26 തീയതികളിൽ യഥാക്രമം ബഹ്‌റൈനും ബെലാറസിനെയും നേരിടാൻ ആയിരുന്നു ഇന്ത്യ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ബെലാറസിനെതിരായ മത്സരം ഉപേക്ഷിച്ചിരിക്കുകയാണ്. പകരം ഒരു പുതിയ മത്സരം ഇന്ത്യ പ്രഖ്യാപിക്കും

“സഹൽ ഇനിയും ഒരുപാട് മെച്ചപ്പെടും, സഹലിന്റെ പ്രകടനങ്ങൾ കോച്ച് എന്ന നിലയിൽ ഏറെ സന്തോഷം നൽകുന്നു” – ഇവാൻ

കേരള ബ്ലാസ്റ്റേഴ്സ് യുവതാരം സഹലിന്റെ പ്രകടനത്തിൽ തനിക്ക് വലിയ സന്തോഷം ഉണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ഈ സീസണിൽ ഒരു ഫുട്ബോൾ കളിക്കാരനെന്ന നിലയിൽ ഒരുപാട് മുന്നേറിയ കളിക്കാരിൽ ഒരാളാണ് സഹൽ എന്ന് ഇവാൻ പറഞ്ഞു.

കരിയറിന്റെ ഒരു ഘട്ടത്തിൽ നമ്മുടെ മികവ് നമ്മൾ അൺലോക്ക് ചെയ്യും. അത്തരത്തിൽ ഒരു സീസൺ ആണ് സഹലിന് എന്ന് ഇവാൻ പറഞ്ഞു. ഈ സീസണിൽ ഇതിനകം അഞ്ച് ഗോളുകൾ സഹൽ നേടിയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. അവനു കൂടുതൽ മെച്ചപ്പെടുത്താൻ കഴിയും. നമ്മൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുകയാണെങ്കിൽ, അവൻ കൂടുതൽ മെച്ചപ്പെടുമെന്ന് ഞാൻ കരുതുന്നു. ഇവാൻ പറഞ്ഞു.

“അദ്ദേഹം മാത്രമല്ല, ഞങ്ങൾക്ക് ഒരു യുവ സ്ക്വാഡുണ്ട്, ഹീറോ ഐഎസ്എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ടീമുകളിലൊന്ന്. ടീമിൽ പലരും ഹീറോ ഐഎസ്എൽ കളിച്ചിട്ടില്ല. ഈ വർഷം ആദ്യമായാണ് അവർ അത് അനുഭവിക്കുന്നത്. അവരെയെല്ലാം ഓർത്ത് ഞാൻ വളരെ സന്തോഷവാനാണ്. അവർ വളരെയധികം മെച്ചപ്പെടുന്നു.” ഇവാൻ പറഞ്ഞു.

ഖൽബ് കവർന്ന് സഹലിന്റെ മാന്ത്രിക ചുവടുകൾ! ആദ്യ പകുതിയിൽ നമ്മുടെ കേരള ബ്ലാസ്റ്റേഴ്സ് രണ്ടടി മുന്നിൽ

ഐ എസ് എല്ലിലെ അതിനിർണായക മത്സരത്തിൽ മുംബൈ സിറ്റിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിക്ക് പിരിയുമ്പോൾ രണ്ടു ഗോളിന്റെ ലീഡിൽ നിൽക്കുന്നു. സഹലിന്റെ ഗംഭീര ഗോളാണ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകിയത്.

ഇന്ന് വിജയം നിർബന്ധം ആയതു കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സ് തുടക്കം മുതൽ ആക്രമണം എന്ന തീരുമാനത്തിൽ ആയിരുന്നു. തുടക്കത്തിൽ തന്നെ റൈറ്റ് ബാക്കായ സന്ദീപിന് രണ്ട് നല്ല അവസരങ്ങൾ ലഭിച്ചു. ഒരു തവണ താരം ഗോൾ കീപ്പർ നവാസിനെ പരീക്ഷിക്കുകയും ചെയ്തു. മത്സരത്തിന്റെ 19ആം മിനുട്ടിലാണ് കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തത്. മലയാളി യുവതാരം സഹൽ അബ്ദുൽ സമദ് പന്ത് സ്വീകരിച്ച് മുംബൈ സിറ്റി ഡിഫൻസിനെ ആകെ വട്ടം കറക്കുന്ന ഫീറ്റുമായി മുന്നേറി. ബോക്സിന് പുറത്ത് ഡി ബോക്സിൽ വെച്ച് സഹൽ തന്നെ ഗോൾ ലക്ഷ്യമായി തൊടുത്തു. താരം വല കണ്ടെത്തുകയും ചെയ്തു.

സഹലിന്റെ സീസണിലെ അഞ്ചാം ഗോളായി ഇത്. ഇതിനു ശേഷവും കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്ക് തുടർന്നു. 34ആം മിനുട്ടിൽ വാസ്കസിന്റെ ഒരു വോളി മികച്ച ബ്ലോക്കിലൂടെ ആണ് മുംബൈ സിറ്റി തടഞ്ഞത്. ആദ്യ പകുതിയുടെ അവസാന നിമിഷം വാസ്കസ് കേരള ബ്ലാസ്റ്റേഴ്സിന് ഒരു പെനാൽട്ടി നേടി തന്നു. വാസ്കസ് തന്നെ ആ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് കേരളത്തിന്റെ ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയിലും ഈ ലീഡ് നിലനിർത്താൻ ആയാൽ കേരള ബ്ലാസ്റ്റേഴ്സിന് നാലാം സ്ഥാനത്ത് ഇന്ന് കളി അവസാനിപ്പിക്കാം. പിന്നെ അവസാന മത്സരത്തിൽ ഗോവക്ക് എതിരെ ഒരു സമനില നേടിയാൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് സെമി ഉറപ്പിക്കാം. മുംബൈ സിറ്റി അവസാന മത്സരത്തിൽ ഹൈദരബാദിനെതിരെ പോയിന്റ് നഷ്ടപ്പെടുത്തിയാലും കേരള ബ്ലാസ്റ്റേഴൈന് സെമി ഉറപ്പിക്കാം.

സഹലിന്റെ പരിക്ക് സാരമുള്ളതല്ല

ഇന്ന് നോർത്ത് ഈസ്റ്റിന് എതിരായ മത്സരത്തിൽ രണ്ടാം പകുതിയിൽ സബ്ബായി കളം വിട്ട സഹൽ ബെഞ്ചിൽ തന്റെ കാലിൽ ഐസ് വെച്ച് കൊണ്ട് ഇരിക്കുന്നത് കണ്ടിരുന്നു. എന്നാൽ സഹലിന് അങ്ങനെ സാരമുള്ള പരിക്ക് ഇല്ല എന്ന് പരിശീലകൻ ഇവാൻ പറഞ്ഞു. സഹലിന് ചെറിയ വേദന ആണെന്നും കാര്യമായ പരിക്ക് അല്ല എന്നും കേരള ബാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു. സഹൽ അടുത്ത മത്സരളിൽ ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ രാഹുൽ കെ പി ഒരാഴ്ച ആയി ഫിസിയോക്ക് ഒപ്പം പരിശീലനം നടത്തുന്നുണ്ടെന്നും വരും മത്സരങ്ങളിൽ രാഹുൽ കെ പി ഉണ്ടാകും എന്നും കോച്ച് പറഞ്ഞു. രാഹുലിന്റെ വരവ് ടീമിന് ഊർജ്ജം ആകും എന്നും കോച്ച് പറഞ്ഞു.

“താൻ പെർഫക്ട് താരമല്ല, മെച്ചപ്പെടാൻ ശ്രമിച്ചു കൊണ്ടേയിരിക്കും” – സഹൽ അബ്ദുൽ സമദ്

കേരള ബ്ലാസ്റ്റേഴ്സിനായി തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിൽ കളിക്കുകയാണ് ഇപ്പോൾ സഹൽ അബ്ദുൽ സമദ്. മുംബൈ സിറ്റിക്ക് എതിരെ ഉൾപ്പെടെ രണ്ട് ഗോളുകൾ ഈ സീസണിൽ സഹൽ നേടി കഴിഞ്ഞു. ഗോളടിക്കുന്നതിൽ സന്തോഷം ഉണ്ട് എന്ന് പറഞ്ഞ സഹൽ പക്ഷെ താൻ ഒരു പെർഫക്ട് താരമാണെന്ന് കരുതുന്നില്ല എന്ന് പറഞ്ഞു. എനിക്ക് ഒരുപാട് മെച്ചപ്പെടാൻ ഉണ്ട്. അതിനു വേണ്ടി പ്രയത്നിക്കുന്നത് തുടരണം. എന്ത് പ്രയത്നവും ചെയ്യാൻ താൻ തയ്യാറാണെന്നും സഹൽ പറഞ്ഞു.

ഗോൾ നേടാൻ കഴിയുന്നതിൽ താൻ ദൈവത്തോട് നന്ദി പറയുന്നു. ഒരു മിഡ്ഫീൽഡർ എന്ന നിലയിൽ ഗോൾ നേടാൻ ആകുന്നത് വലിയ സന്തോഷം നൽകുന്നു. ടീമിനെ സഹായിക്കാൻ ആകുന്നതിൽ അഭിമാനം ഉണ്ട് എന്നും സഹൽ പറഞ്ഞു. ഗോളടിക്കാൻ കഴിഞ്ഞില്ല എങ്കിൽ ഡിഫൻഡ് ചെയ്തായാലും ടീമിനെ സഹായിക്കാൻ ആകണം. ടീമിനെ സഹായിക്കുന്നതിൽ ആണ് സന്തോഷം എന്നും സഹൽ പറഞ്ഞു.

Exit mobile version