Img 20220123 230902

ഐ എസ് എല്ലിലെ ടോപ് സ്കോറർ ഇനി നമ്മുടെ ഛേത്രി

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐ‌എസ്‌എൽ) എക്കാലത്തെയും മികച്ച ഗോൾ സ്‌കോററായി സുനിൽ ഛേത്രി മാറി. ഇന്നത്തെ മത്സരത്തിൽ എഫ്‌സി ഗോവയ്‌ക്കെതിരെ 61-ാം മിനിറ്റിൽ ഗോൾ നേടിയതോടെയാണ് ബെംഗളൂരു എഫ്‌സി ക്യാപ്റ്റൻ ഈ നേട്ടം കൈവരിച്ചത്. എഫ്‌സി ഗോവയ്‌ക്കെതിരെ ബെംഗളുരു എഫ്‌സിക്ക് സമനില നൽകാൻ പ്രിൻസ് ഇബാര നൽകിയ ക്രോസിന് തലവെച്ച് ഫെറാൻ കൊറോമിനാസിന്റെ റെക്കോർഡിനൊപ്പം ആണ് ഛേത്രി എത്തിയത്. രണ്ട് പേർക്കും ഇപ്പോൾ 48 ഗോളുകൾ ആണ് ഐ എസ് എല്ലിൽ ഉള്ളത്.

താൻ പങ്കെടുത്ത ആറ് ഹീറോ ഐഎസ്‌എൽ സീസണുകളിൽ അഞ്ചിലും മികച്ച ഇന്ത്യൻ ഗോൾ സ്‌കോററായി ഫിനിഷ് ചെയ്യാൻ ഛേത്രിക്ക് ആയിരുന്നു‌. ബെംഗളൂരു എഫ് സിക്ക് ഒപ്പം കളിക്കും മുമ്പ് മുംബൈ സിറ്റി ജേഴ്സിയിലും ഛേത്രി ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്.

Exit mobile version