ഛേത്രി@2021

ബെംഗളൂരു എഫ്സിയുമായുള്ള കരാര്‍ പുതുക്കി നായകന്‍ സുനില്‍ ഛേത്രി. നിലവിലെ കരാറുമായി ഒരു വര്‍ഷം കൂടി പുതുക്കിയതോടെ 2020-21 സീസണ്‍ വരെ ബെംഗളൂരു എഫ്സിയില്‍ താരം തുടരും. 33 വയസ്സുകാരന്‍ സുനില്‍ ഛേത്രിയാണ് ഈ വര്‍ഷത്തെ AIFF പ്ലെയര്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. ക്ലബിലെ ഏറ്റവും അധികം കാലം ചെലവഴിക്കുന്ന താരമായി ഛേതി നേരത്തെ ക്ലബ്ബുമായി മൂന്ന് വര്‍ഷത്തെ കരാറിലേര്‍പ്പെട്ടിരന്നു.

ഈ ക്ലബ്ബും ഇതിലെ ഫാന്‍സുമാണ് തന്റെ ജീവിതത്തില്‍ അനുഭവിച്ച ഏറ്റവും മികച്ച നിമിഷങ്ങളാണെന്നാണ് കരാറിനെക്കുറിച്ച് ഛേത്രി അഭിപ്രായം പങ്കുവെച്ചത്. കഴിഞ്ഞ അഞ്ചു സീസണുകളില്‍ ഛേത്രി തന്നെയാണ് ക്ലബ്ബിന്റെ ടോപ് സ്കോറര്‍ പദവി സ്വന്തമാക്കിയിട്ടുള്ളത്. 144 മത്സരങ്ങളില്‍ നിന്നായി ബെംഗളൂരു എഫ്സിയ്ക്കായി ഛേത്രി 71 ഗോളുകളാണ് നേടിയിട്ടുള്ളത്.

ബെല്ലാരിയിലെ തങ്ങളുടെ പരിശീലന സൗകര്യങ്ങളില്‍ പ്രീസീസണ്‍ പരിശീലനത്തിലാണ് ബെംഗളൂരു എഫ്സി താരങ്ങളിപ്പോള്‍. വരും ദിവസങ്ങളില്‍ ടീം തങ്ങളുടെ പ്രീ സീസണ്‍ ക്യാമ്പിനായി സ്പെയിനിലേക്ക് പറക്കും. ഓഗസ്റ്റ് 22, 29 തീയ്യതികളില്‍ എഎഫ്സി കപ്പിന്റെ ഇന്റര്‍ സോണ്‍ സെമിഫൈനല്‍ പാദങ്ങളാണ് ബെംഗളൂരുവിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version