ലോകകപ്പ് നിലവാരമുള്ള ടീമുകൾക്ക് എതിരെ കളിക്കുന്നത് ഇന്ത്യക്ക് നല്ലതാണ് എന്ന് സുനിൽ ഛേത്രി

വരാനിരിക്കുന്ന ഏഷ്യൻ കപ്പിൽ ഇന്ത്യയുടെ ഗ്രൂപ്പ്-സ്റ്റേജ് എതിരാളികളായ ഓസ്‌ട്രേലിയയും ഉസ്‌ബെക്കിസ്ഥാനും ഇന്ത്യയെക്കാൾ മുകളിലുള്ള ടീമുകളാണെന്ന് സമ്മതിച്ച് ക്യാപ്റ്റൻ സുനിൽ ഛേത്രി. എന്നാലും ലോകകപ്പ് ലെവലിലുള്ള ഈ ടീമുകൾക്കെതിരെ കഴിവ് പരിശോധിക്കാൻ ഇത് ഇന്ത്യൻ ടീമിന് അവസരം ലഭിക്കിന്നത് വലിയ കാര്യമാണെന്ന് ഛേത്രി പറഞ്ഞു.

“ഇത് ഞങ്ങൾക്ക് ഒരു വലിയ ടൂർണമെന്റാണ്, കാരണം ഞങ്ങൾക്ക് ഏഷ്യയിലെ ഏറ്റവും മികച്ച ടീമുകളുമായി ഏറ്റുമുട്ടാൻ ആകുന്നു. ഓസ്‌ട്രേലിയയും ഉസ്‌ബെക്കിസ്ഥാനും പോലുള്ള ടീമുകൾ ലോകകപ്പ് നിലവാരത്തിലുള്ളവരാണ്, അതിനാൽ നിങ്ങൾക്ക് അവരോട് സ്വയം പരീക്ഷിക്കാം,” ഇന്ത്യയുടെ ഏഷ്യൻ കപ്പ് തയ്യാറെടുപ്പിനെക്കുറിച്ച് ഛേത്രി പറഞ്ഞു.

ഇന്ത്യയുടെ കഴിഞ്ഞ കുറച്ച് ലോകകപ്പ് യോഗ്യതാ മത്സരങ്ങളും അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളും ടീമിന് നിരവധി മുൻനിര ടീമുകൾക്കെതിരെ മത്സരിക്കാനുള്ള അവസരം നൽകിയെന്നും ഇത് ടീമിന്റെ ഭയം ഇല്ലാതാക്കി എന്നും ഛേത്രി പറഞ്ഞു.

“കേരള ബ്ലാസ്റ്റേഴ്സിന് എതിരെ കളിക്കുമ്പോൾ ചെവിയിൽ കോട്ടൻ തിരുകി വാം അപ്പിന് ഇറങ്ങാൻ ആണ് പ്ലാൻ” – ഛേത്രി

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും സുനിൽ ഛേത്രിയും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ല. കഴിഞ്ഞ സീസൺ ഐ എസ് എൽ പ്ലേ ഓഫിൽ ഛേത്രി നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രധാന വൈരികളിൽ ഒരാളായി ഛേത്രി മാറാനുള്ള കാരണം. ഐ എസ് എൽ പത്താം സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും ഏറ്റുമുട്ടിയപ്പോൾ, ദേശീയ ടീമിനൊപ്പം ആയതിനാൽ, ഛേത്രി ആ മത്സരത്തിൽ കളിച്ചിരുന്നില്ല.

പ്രമുഖ യൂടൂബറായ ഷരൺ നായറുമായി ഒരു വീഡിയോയിൽ സംസാരിച്ച സുനിൽ ഛേത്രി കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കുമ്പോൾ ഉള്ള തന്റെ പ്ലാൻ എന്തായിരിക്കും എന്ന് തമാശയായി പറഞ്ഞു. താൻ ചെവിയിൽ കോട്ടൻ തിരുകിയാകും കേരള ബ്ലാസ്റ്റേഴ്സിന് എതിരെ വാം അപ്പിന് ഇറങ്ങുക എന്ന് പറഞ്ഞു. അതാണ് തന്റെ പ്ലാൻ എന്ന് അദ്ദേഹം പറയുന്നു. ഛേത്രിക്കും ബെംഗളൂരു എഫ് സിക്കും എതിരെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഇരട്ടി ശക്തിയോടെ ഭീകരമായ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് ഛേത്രിക്ക് തന്നെ അറിയാം എന്നാണ് ഈ ഉത്തരം കൊണ്ട് മനസ്സിലാകുന്നത്.

ഐ എസ് എൽ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ് സിയെ പരാജയപ്പെടുത്തിയിരുന്നു. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആരവങ്ങൾ കൊണ്ട് തനിക്ക് ഡിഫൻസ് പറയുന്ന ഒന്നും കേൾക്കാൻ ആകുന്നില്ല എന്ന് ബെംഗളൂരു ഗോൾ കീപ്പർ ഗുർപ്രീത് പറയുന്ന വീഡിയോ ആ മത്സരത്തിനു ശേഷം സോഷ്യൽ മീഡിയയിൽ ഏറെ പ്രചരിച്ചിരുന്നു.

ഈ ടീമും ആയാണ് ഏഷ്യൻ ഗെയിംസിന് പോകുന്നത് എങ്കിൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാകില്ല എന്ന് സുനിൽ ഛേത്രി

ഏഷ്യൻ ഗെയിംസിനായി ഇന്ത്യ ഇപ്പോൾ പ്രഖ്യാപിച്ച ടീം അന്തിമം ആണെങ്കിൽ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമായിരിക്കില്ല എന്ന് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി. ചൈനയിലേക്ക് പോയ അണ്ടർ 23 ടീമായിരുന്നു ഏഷ്യൻ ഗെയിംസിന് പോയിരുന്നത് എങ്കിൽ ഞാൻ സന്തോഷിച്ചേനെ. അവർ ബി ടീം ആണ് എങ്കിൽ അവർ ഒരുപാട് കാലമായി ഒരുമിച്ചു പരിശീലനം നടത്തുന്നു. അതുകൊണ്ട് അവർക്ക് നന്നായി കളിക്കാൻ ആയേനെ. ഛേത്രി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

താൻ ഏഷ്യാ കപ്പിന് പോകാൻ തയ്യാർ ആണെന്നും ടീം ഏതായിരിക്കണം എന്ന തീരുമാനം തന്റെ കയ്യിൽ അല്ല എന്നും ഛേത്രി പറയുന്നു. ഏഷ്യൻ ടൂർണമെന്റുകളിൽ പങ്കെടുക്കുന്ന ടീമുകൾ താരങ്ങളെ വിട്ടു നൽകാത്തത് മനസ്സിലാക്കാം. ബാക്കി ക്ലബുകൾക്ക് രണ്ട് താരങ്ങളെ വിട്ടു നൽകാവുന്നതാണ് എന്നും ഛേത്രി പറഞ്ഞു.

ഏഷ്യൻ ഗെയിംസിനായി പ്രഖ്യാപിച്ച ടീമിൽ എത്രപേർ പരസ്പരം ഒരുമിച്ചു കളിച്ചിട്ടുണ്ട്. കൃത്യമായി ഒരുമിച്ച് പരിശീലനം ചെയ്യാൻ പോലും അവസരം കിട്ടിയിട്ടില്ല. ഛേത്രി പറഞ്ഞു.

ഛേത്രി വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചർച്ചകൾ ആവശ്യമില്ല എന്ന് സ്റ്റിമാച്

ഛേത്രി വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചർച്ചകൾ ആവശ്യമില്ല എന്ന് ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്. ഛേത്രിയാണ് നമുക്കുള്ളതിൽ ഏറ്റവും മികച്ച താരം. ഞങ്ങളുടെ ഏറ്റവും മികച്ച താരത്തെ ഉപയോഗിക്കാതിരിക്കുന്നത് വിഡ്ഢിത്തമാണ്. അതു കൊണ്ട് താൻ ഛേത്രിയെ ടീമിൽ നിർത്തും. സ്റ്റിമാച് പറഞ്ഞു. ഛേത്രി വിരമിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ എവിടെ നിന്ന് വരുന്നു എന്ന് തനിക്ക് അറിയില്ല. അത്തരം ഒരു ചർച്ചയുടെ ഒരു ആവശ്യവും ഇപ്പോൾ ഇല്ല. സ്റ്റിമാച് പറഞ്ഞു.

“കഴിഞ്ഞ രണ്ട് വർഷമായി സുനിലിന് ക്ലബ്ബ് തലത്തിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം അതെല്ലാം മറികടന്നു, അദ്ദേഹം ഇപ്പോൾ ഇതുവരെ കളിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഫുട്ബോൾ കളിക്കുകയാണ്. അവന്റെ ഫിറ്റ്നസും അഭിനിവേശവും പ്രതിബദ്ധതയും നോക്കൂ.” സ്റ്റിമാച് പറഞ്ഞു.

“ഞാൻ എവിടേക്കുമില്ല”!! സുനിൽ ഛേത്രി ബെംഗളൂരു എഫ് സിയിൽ കരാർ പുതുക്കി

സുനിൽ ഛേത്രി ബെംഗളൂരു എഫ് സിയിൽ കരാർ പുതുക്കി. സുനിൽ ഛേത്രി ബെംഗളൂരു എഫ് സിയിൽ തന്നെ തുടരും എന്ന് ക്ലബ് അറിയിച്ചു. ബെംഗളൂരു എഫ് സിയുടെ ക്യാപ്റ്റൻ കൂടിയായ ഛേത്രി പുതിയ കരാർ ഒപ്പുവെച്ചതായി ബെംഗളൂരു എഫ് സി ഇന്ന് ഒരു വീഡിയോയിലൂടെ അറിയിച്ചു. 2013ൽ ബെംഗളൂരു എഫ് സിയിൽ എത്തിയ ഛേത്രി ലീ സീസണോടെ ക്ലബിൽ പത്തു വർഷം പൂർത്തിയാക്കിയിരുന്നു. ഇന്ന് മനോഹരമായ വീഡിയോയിലൂടെയാണ് ഛേത്രി കരാർ പുതുക്കുന്നത് ബെംഗളൂരു എഫ് സി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇന്ന് കണ്ടീരവ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ മത്സരം നടക്കവെ ഒരു ബാന്നർ അൺവീൽ ചെയ്ത് കൊണ്ടാണ് ബെംഗളൂരു ഇന്ന് താരം ക്ലബിൽ തുടരും എന്ന് അറിയിച്ചത്. ഛേത്രി ബെംഗളൂരു ക്ലബ്ബിനായി ഇതുവരെ 250ൽ അധികം മത്സരങ്ങളിൽ ജേഴ്സി അണിഞ്ഞിട്ടുണ്ട്, 120ഓളം ഗോളുകൾ താരം നീല ജേഴ്സിയിൽ നേടി. 38-കാരനായ താരം ദീർഘകാലമായി ക്ലബിന്റെ ക്യാപ്റ്റനുമാണ്.

ഛേത്രി 2013-ൽ ബെംഗളൂരുവിനെ ആദ്യ ലീഗ് കിരീടത്തിലേക്ക് നയിച്ചിരുന്നു. അതിനുശേഷം ക്ലബ്ബുമായി ആറ് ട്രോഫികൾ കൂടി താരം നേടിയിട്ടുണ്ട്, ഫെഡറേഷൻ കപ്പ് (2015, 2017), ഇന്ത്യൻ സൂപ്പർ ലീഗ് (2018- 19), സൂപ്പർ കപ്പ് (2018), ഡൂറണ്ട് കപ്പ് (2022) എന്നിവയാണ് ഛേത്രി ബെംഗളൂരുവിനൊപ്പം നേടിയ കിരീടങ്ങൾ.

മൂന്ന് ചുവപ്പ് കാർഡും സെൽഫ് ഗോളും, അവസാനം കുവൈറ്റിനെതിരെ വിജയം കൈവിട്ട് ഇന്ത്യ

സാഫ് കപ്പിൽ ഗ്രൂപ്പ് ചാമ്പ്യന്മാരാകാനുള്ള അവസരം തുലച്ച് ഇന്ത്യ. ഇന്ന് അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഒരു ഇഞ്ച്വറി ടൈം ഗോൾ വഴങ്ങി കൊണ്ട് ഇന്ത്യ കുവൈറ്റിനെതിരെ വിജയം കൈവിടുകയായിരുന്നു. ഇതോടെ കളി 1-1 എന്ന സ്കോറിൽ അവസാനിച്ചു. കോച്ച് സ്റ്റിമാചിന് അടക്കം മൂന്ന് പേർക്കാണ് ഇന്ന് കളിയിൽ ചുവപ്പ് കാർഡ് കിട്ടിയത്. ഇത് അവസാനം ഇന്ത്യയുടെ തന്നെ താളം തെറ്റിക്കുകയായിരുന്നു.

മികച്ച ആദ്യ പകുതിയാണ് ഇന്ന് കാണാൻ ആയത്. ശക്തരായ എതിരാളികൾ ആയിരുന്നിട്ടും ഇന്ത്യ അറ്റാക്ക് ചെയ്ത് കളിക്കാൻ തന്നെയാണ് തുടക്കം മുതൽ തീരുമാനിച്ചത്. ഇന്ത്യയുടെ പ്രസിംഗും പെട്ടെന്നുള്ള നീക്കങ്ങളും കുവൈറ്റ് ഡിഫൻസിനെ സമ്മർദ്ദത്തിൽ ആക്കി. എന്നാൽ ഫൈനൽ പാസ് വരാത്തതിനാൽ തന്നെ ഗോൾ വൈകി.

മറുവശത്ത് കുവൈറ്റും പന്ത് കിട്ടിയാൽ ആക്രമിക്കാൻ തന്നെയാണ് ശ്രമിച്ചത്. അവർക്ക് ഒരു നല്ല ശ്രമം കിട്ടിയെങ്കിലും അപ്പോൾ അമ്രീന്ദർ സിങ് ഇന്ത്യയുടെ രക്ഷകനായി എത്തി. അത് മാത്രമാണ് കുവൈറ്റിന് സൃഷ്ടിക്കാനായ നല്ല അവസരം.

47ആം മിനുട്ടിൽ ആയിരുന്നു ഛേത്രിയുടെ ഗോൾ. കോർണറിൽ ഒരു ആക്രൊബാറ്റിക് വോളിയിലൂടെ ഛേത്രി വല കണ്ടെത്തുക ആയിരുന്നു‌. ഇന്ത്യ 1-0 കുവൈറ്റ്. ഛേത്രിയുടെ ഇന്ത്യക്ക് ആയുള്ള 92ആം ഗോളായിരുന്നു ഇത്‌.

രണ്ടാം പകുതിയിലും ഇന്ത്യ അറ്റാക്ക് ചെയ്യുന്നത് തുടർന്നു. ആക്രമണമാണ് മികച്ച പ്രതിരോധം എന്ന് മനസ്സിലാക്കി കളിച്ച ഇന്ത്യ കുവൈറ്റിനെ താളം കണ്ടെത്താൻ അനുവദിച്ചേ ഇല്ല. മത്സരത്തിന്റെ 81ആം മിനുട്ടിൽ പരിശീലകൻ സ്റ്റിമാച് ചുവപ്പ് കണ്ട് പുറത്ത് പോയത് ഇന്ത്യക്ക് നിരാശ നൽകി. ഈ ടൂർണമെന്റിൽ ഇത് രണ്ടാം തവണയാണ് സ്റ്റിമാച് ചുവപ്പ് കാണുന്നത്.

അവസാന നിമിഷങ്ങളിൽ കുവൈറ്റ് അവസരങ്ങൾ സൃഷ്ടിച്ചു. 85ആം മിനുട്ടിൽ അമ്രീന്ദറിന്റെ മറ്റൊരു മികച്ച സേവ് കാണാൻ ആയി. മത്സരത്തിന്റെ 89ആം മിനുട്ടിൽ ഇരുടീമുകളും കയ്യാംകളിയിൽ എത്തി. സഹലിനെ തള്ളിയിട്ടതിന് അൽ ഖലാഫും അതിനെ പ്രതിരോധിച്ച റഹീം അലിയും ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതോടെ രണ്ടു ടീമും 10 പേരായി ചുരുങ്ങി. ഈ സംഭവങ്ങൾ എല്ലാം കാരണം 8 മിനുട്ട് ആണ് ഇഞ്ച്വറി ടൈമായി അനുവദിച്ചത്.

ഇഞ്ച്വറി ടൈമിൽ ഒരു സെൽഫ് ഗോൾ ഇന്ത്യക്ക് വിനയായി. ഒരു ക്രോസ് തടയാൻ ശ്രമിക്കവെ അൻവർ അലി സ്വന്തം പോസ്റ്റിലേക്ക് തന്നെ പന്തെത്തിച്ചു. സ്കോർ 1-1.

ഈ സമനിലയീടെ ഇന്ത്യ മൂന്ന് മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി ഗ്രൂപ്പ് ഘട്ടം രണ്ടാമത് അവസാനിപ്പിച്ചു. 7 പോയിന്റ് തന്നെയുള്ള കുവൈറ്റ് ഒന്നാമത് ഫിനിഷ് ചെയ്തു. സെമിയിൽ ആരാകും ഇന്ത്യയുടെ എതിരാളികൾ എന്ന് നാളെയെ അറിയാൻ ആകൂ.

വീണ്ടും ഛേത്രി നയിച്ചു!! ഇന്ത്യൻ നേപ്പാളിനെയും തോൽപ്പിച്ച് സെമി ഫൈനലിലേക്ക്

സാഫ് കപ്പിലെ രണ്ടാം മത്സരത്തിലും വിജയിച്ച് ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറി. ഇന്ന് നേപ്പാളിനെ നേരിട്ട ഇന്ത്യ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് തോൽപ്പിച്ചത്‌. സുനിൽ ഛേത്രി തന്നെ ഇന്നും ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചു. ഛേത്രിയും മഹേഷും ആണ് ഇന്ന് ഗോളുകൾ നേടിയത്‌.

ഇന്ന് ആദ്യ പകുതി ഗോൾരഹിതമായിരുന്നു. രണ്ട് ടീമുകൾക്കും ആദ്യ പകുതിയിൽ ലഭിച്ച മികച്ച അവസരങ്ങൾ ഒന്നും ലക്ഷ്യത്തിൽ എത്തിക്കാൻ ആയിരുന്നില്ല. ഇന്ത്യ ആയിരുന്നു കൂടുതൽ പന്ത് കൈവശം വെച്ചത് എങ്കിലും ആദ്യ പകുതിയിൽ നല്ല അവസരങ്ങൾ കൂടുതൽ വന്നത് നേപ്പാളിന്റെ അറ്റാക്കിന്റെ മുന്നിൽ ആയിരുന്നു.

ഇന്ത്യയുടെ കൂടുതൽ അറ്റാക്കുകളിലും സഹലൈന്റെ വലിയ സാന്നിദ്ധ്യം ഉണ്ടായിരുന്നു. സഹലിനു മുന്നിൽ രണ്ട് നല്ല അവസരങ്ങൾ വന്നു എ‌കിലും താരത്തിന് രണ്ട് അവസരങ്ങളിൽ ടാർഗറ്റിലേക്ക് തൊടുക്കാൻ ആയില്ല. ആദ്യ മത്സരത്തിൽ എന്ന പോലെ മഴ ഇന്ത്യയുടെ നീക്കങ്ങളെ ബാധിച്ചു.

രണ്ടാം പകുതിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ച് ഇന്ത്യ നേപ്പാളിനെ പ്രതിരോധത്തിൽ ആക്കി‌. 61ആം മിനുട്ടിൽ ഇന്ത്യയുടെ ആദ്യ ഗോൾ വന്നു. പതിവു പോലെ ക്യാപ്റ്റൻ ഛേത്രിയുടെ ബൂട്ടുകൾ തന്നെ ഇന്ത്യയുടെ രക്ഷയ്ക്ക് എത്തി. മഹേഷിന്റെ പാസിൽ നിന്ന് അനായാസ ഫിനിഷിലൂടെ ആണ് ഛേത്രി തന്റെ ഗോൾ കണ്ടെത്തിയത്‌. ഛേത്രിയുടെ കരിയറിലെ 91ആം അന്താരാഷ്ട്ര ഗോളായിരിന്നു ഇത്.

പിന്നാലെ 70ആം മിനുട്ടിൽ ഇന്ത്യ ലീഡ് ഇരട്ടിയാക്കി. സഹൽ നൽകിയ പാസ് സ്വീകരിച്ച് മുന്നേറിയ ഛേത്രിയുടെ ഷോട്ട് ക്രോസ് ബാറിൽ തട്ടി മടങ്ങിയപ്പോൾ മഹേഷ് ആ പന്ത് തട്ടി വലയിലേക്ക് ആക്കുകയായുരുന്നു‌. സ്കോർ 2-0.

ഈ വിജയത്തോടെ ഇന്ത്യ 2 മത്സരങ്ങളിൽ നിന്ന് 6 പോയിന്റിൽ എത്തി. ഗ്രൂപ്പ് എയിൽ കുവൈറ്റിനും 6 പോയിന്റ് ഉണ്ട്. രണ്ട് ടീമുകളും സെമി ഫൈനൽ ഉറപ്പിച്ചു എങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാർ ആരെന്ന് അറിയാനുള്ള പോരാട്ടത്തിൽ ഇരുടീമുകളും അടുത്ത മത്സരത്തിൽ നേർക്കുനേർ വരും.

പാകിസ്താനെ ഗോളിൽ മുക്കി ഇന്ത്യ, സുനിൽ ഛേത്രിക്ക് ഹാട്രിക്ക്!

സാഫ് കപ്പ് 2023 ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് മികച്ച വിജയം. ക്യാപ്റ്റൻ സുനിൽ ഛേത്രി ഹാട്രിക്ക് നേടിയ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് ഇന്ത്യ നേടിയത്. ഇനിയും ഏറെ ഗോളുകൾ നേടാൻ ആവാത്തതിൽ മാത്രമെ ഇന്ത്യക്ക് നിരാശ ഉണ്ടാകൂ. അത്രയധികം അവസരങ്ങൾ ഇന്ത്യ ഇന്ന് സൃഷ്ടിച്ചിരുന്നു.

ഇന്ത്യ ആദ്യ പകുതിയിൽ തന്നെ ബഹുദൂരം മുന്നിലായിരുന്നു. ഇന്ന് ആദ്യ 16 മിനുട്ടുകൾക്ക് അകം തന്നെ ഇന്ത്യ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തി. മത്സരത്തിന്റെ 10ആം മിനുട്ടിൽ പാകിസ്താൻ ഗോൾ കീപ്പർ സാഖിബ് ഹനീഫ് വരുത്തിയ പിഴവ് മുതലെടുത്ത് സുനിൽ ഛേത്രി തന്റെ ടീമിന് ലീഡ് നൽകി. ഇന്ന് രാവിലെ മാത്രം ബെംഗളൂരുവിൽ എത്തിയ പാകിസ്താന് കൃത്യമായി പരിശീലനം പോലും നടത്താൻ ആയിരുന്നില്ല. ഇതിന്റെ പ്രശ്നങ്ങൾ അവരുടെ പ്രകടനത്തിലും കാണാൻ കഴിഞ്ഞു.

മത്സരം 16ആം മിനുട്ടിൽ എത്തിയപ്പോൾ ഇന്ത്യക്ക് ലീഡ് ഉയർത്താനുള്ള രണ്ടാം അവസരം ലഭിച്ചു. ഒരു ഹാൻഡ്ബോളിന് ലഭിച്ച പെനാൾട്ടി ക്യാപ്റ്റൻ ഛേത്രി അനായാസം ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 2-0. ഛേത്രിയുടെ 89ആം അന്താരാഷ്ട്ര ഗോളായി ഇത്. ഇതിനു ശേഷവും കളിയിൽ ഇന്ത്യൻ ആധിപത്യം ആണ് കാണാൻ ആയത്. അവസരങ്ങളും സൃഷ്ടിച്ചു. പക്ഷെ ആദ്യ പകുതിയിൽ കൂടുതൽ ഗോൾ നേടാൻ ഇന്ത്യക്ക് ആയില്ല.

ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ കോച്ച് ഇഗോർ സ്റ്റിമാച് ചുവപ്പ് കാർഡ് കണ്ടത് ഇന്ത്യക്ക് ആദ്യ പകുതിയിലെ തിരിച്ചടിയായി. രണ്ടാം പകുതിയിലും ഇന്ത്യ ആക്രമണം തുടർന്നു. സഹലിനടക്കം പല ഇന്ത്യൻ താരങ്ങൾക്കും ഏറെ അവസരങ്ങൾ ലഭിച്ചു. അവസാനം 72ആം മിനുട്ടിൽ ഇന്ത്യക്ക് ഒരു പെനാൾട്ടി കൂടെ ലഭിച്ചു.

ഛേത്രി വിജയിച്ച പെനാൾട്ടി ഛേത്രി തന്നെ ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 3-0. ഛേത്രിക്ക് ഹാട്രിക്ക്. ഇതോടെ താരം 90 അന്താരാഷ്ട്ര ഗോളുകളിലും എത്തി. ഇതിനു പിന്നാലെ 81ആം മിനുട്ടിൽ ഒരു ലോംഗ് ബോൾ മനോഹരമായി നിയന്ത്രിച്ച ശേഷം ഉദാന്ത ഇന്ത്യയുടെ നാലാം ഗോൾ നേടി.

ഈ വിജയത്തോടെ 3 പോയിന്റുമായി ഇന്ത്യ ഗ്രൂപ്പിൽ ഒന്നാമത് എത്തി. അടുത്ത മത്സരത്തിൽ ഇന്ത്യ നേപ്പാളിനെ ആകും നേരിടുക.

പാകിസ്താനെതിരെ ഒരു ദയയുമില്ലാതെ ഇന്ത്യ, ആദ്യ പകുതിയിൽ തന്നെ ഛേത്രിയുടെ ഇരട്ട പ്രഹരം

സാഫ് കപ്പിൽ ആദ്യ മത്സരത്തിൽ പാകിസ്താനെ നേരിടുന്ന ഇന്ത്യ ആദ്യ പകുതിയിൽ തന്നെ ബഹുദൂരം മുന്നിലാണ്. ഇന്ന് ആദ്യ 16 മിനുട്ടുകൾക്ക് അകം തന്നെ ഇന്ത്യ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തി. മത്സരത്തിന്റെ 10ആം മിനുട്ടിൽ പാകിസ്താൻ ഗോൾ കീപ്പർ സാഖിബ് ഹനീഫ് വരുത്തിയ പിഴവ് മുതലെടുത്ത് സുനിൽ ഛേത്രി തന്റെ ടീമിന് ലീഡ് നൽകി. ഇന്ന് രാവിലെ മാത്രം ബെംഗളൂരുവിൽ എത്തിയ പാകിസ്താന് കൃത്യമായി പരിശീലനം പോലും നടത്താൻ ആയിരുന്നില്ല. ഇതിന്റെ പ്രശ്നങ്ങൾ അവരുടെ പ്രകടനത്തിലും കാണാൻ കഴിഞ്ഞു.

മത്സരം 16ആം മിനുട്ടിൽ എത്തിയപ്പോൾ ഇന്ത്യക്ക് ലീഡ് ഉയർത്താനുള്ള രണ്ടാം അവസരം ലഭിച്ചു. ഒരു ഹാൻഡ്ബോളിന് ലഭിച്ച പെനാൾട്ടി ക്യാപ്റ്റൻ ഛേത്രി അനായാസം ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 2-0. ഛേത്രിയുടെ 89ആം അന്താരാഷ്ട്ര ഗോളായി ഇത്. ഇതിനു ശേഷവും കളിയിൽ ഇന്ത്യൻ ആധിപത്യം ആണ് കാണാൻ ആയത്. അവസരങ്ങളും സൃഷ്ടിച്ചു. പക്ഷെ ആദ്യ പകുതിയിൽ കൂടുതൽ ഗോൾ നേടാൻ ഇന്ത്യക്ക് ആയില്ല.

ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ കോച്ച് ഇഗോർ സ്റ്റിമാച് ചുവപ്പ് കാർഡ് കണ്ടത് ഇന്ത്യക്ക് ആദ്യ പകുതിയിലെ തിരിച്ചടിയായി.

നായകൻ ഛേത്രിയും സൂപ്പർ ഫാസ്റ്റ് ചാങ്തെയും! ലെബനനെ തോൽപ്പിച്ച് ഇന്ത്യ കിരീടം ഉയർത്തി!!

ഇന്ത്യൻ ഫുട്ബോൾ ടീമിന് ഒരു കിരീടം കൂടെ. ഇന്ന് ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫൈനലിൽ ലെബനനെ നേരിട്ട ഇന്ത്യ എതിരില്ലാത്ത രണ്ടു ഗോളിന്റെ വിജയം നേടിക്കൊണ്ട് കിരീടത്തിൽ മുത്തമിട്ടു. ക്യാപ്റ്റൻ സുനിൽ ഛേത്രിയും ചാങ്തെയും ആണ് ഇന്ത്യക്ക് ആയി ഗോളുകൾ നേടിയത്. പരിശീലകൻ സ്റ്റിമാചിന്റെ കീഴിലെ ഇന്ത്യയുടെ രണ്ടാം കിരീടമാണിത്.

ഇന്ന് ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പോരാട്ടമാണ് കാണാൻ ആയത്. ഇന്ത്യ നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഫൈനൽ ബോൾ വരാത്തതിനാൽ ഗോളും വന്നില്ല. രണ്ടാം പകുതിയിൽ ഇന്ത്യ കുറച്ചു കൂടെ ആക്രമിച്ചു കൊണ്ട് തുടങ്ങി. പെട്ടെന്ന് തന്നെ ആദ്യ ഗോളും വന്നു. വലതു വിങ്ങിൽ നിന്ന് ചാങ്തെ നൽകിയ ക്രോസ് ഫസ്റ്റ് ടച്ച് ഫിനിഷിലൂടെ ഛേത്രി വലയിൽ എത്തിച്ചു. ഛേത്രിയുടെ ഇന്ത്യക്ക് ആയുള്ള 87ആം ഗോളായിരുന്നു ഇത്.

66ആം മിനുട്ടിൽ ഇന്ത്യ ലീഡ് ഇരട്ടിയാക്കി. മഹേഷിന്റെ ഷോട്ട് ലെബനൻ ഗോളി തടഞ്ഞു എങ്കിലും ഓടിയെത്തിയ ചാങ്തെ പന്ത് വലയിലേക്ക് എത്തിച്ചു. സ്കോർ 2-0.

ഇതിനു ശേഷം ഇന്ത്യൻ ഡിഫൻസ് ശക്തമായി നിലനിന്നത് കൊണ്ട് തന്നെ ഇന്ത്യ എളുപ്പത്തിൽ വിജയം സ്വന്തമാക്കി. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ ലെബനനെ നേരിട്ടപ്പോൾ മത്സരം സമനിലയിൽ ആയിരുന്നു അവസാനിച്ചത്.

സുനിൽ ഛേത്രി ഹീറോ!! ഇന്ത്യക്ക് രണ്ടാം വിജയം

ഹീറോ ഇന്ററഇന്ററ് കോണ്ടിനെന്റൽ കപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം വിജയം. ഇന്ന് വനുവറ്റിനെ നേരിട്ട ഇന്ത്യ മറുപടിയില്ലാത്ത ഏക ഗോളിനാണ് വിജയിച്ചത്. ഇന്ന് ഏറെ ഗോളവസരം സൃഷ്ടിച്ചു എങ്കിലും ആദ്യ ഗോൾ വരാൻ 80ആം മിനുട്ട് വരെ ഇന്ത്യ കാത്തിരിക്കേണ്ടി വന്നു. കളി സമനിലയിലേക്ക് പോകുന്ന അവസരത്തിൽ ക്യാപ്റ്റൻ സുനിൽ ഛേത്രി ഇന്ത്യക്ക് ലീഡ് നൽകി.

ഇടതു വിങ്ങിൽ നിന്ന് സുഭാഷിഷ് നൽകിയ ക്രോസ് ബോക്സിൽ ഉള്ള സുനിൽ ഛേത്രിയെ കണ്ടെത്തുക ആയിരുന്നു. ക്യാപ്റ്റൻ ലക്ഷ്യം തെറ്റാതെ നിറയൊഴിച്ചു. സ്കോർ 1-0. ഈ ഗോൾ മതിയായി ഇന്ത്യക്ക് വിജയം ഉറപ്പിക്കാൻ. നേരത്തെ ആദ്യ മത്സരത്തിൽ ഇന്ത്യ മംഗോളിയയെയും പരാജയപ്പെടുത്തിയിരുന്നു. ഇതോടെ ഇന്ത്യക്ക് ആറ് പോയിന്റായി.

ഇനി അവസാന മത്സരത്തിൽ ജൂൺ 15ന് ഇന്ത്യ ലെബനാനെ നേരിടും.

ഛേത്രിയും ജിങ്കനും ഗോളടിച്ചു!! ഇന്ത്യക്ക് വിജയവും കിരീടവും

ഇന്ത്യൻ ഫുട്ബോൾ ടീം ഹീറോ ത്രിരാഷ്ട്ര ടൂർണമെന്റിൽ കിരീടം സ്വന്തമാക്കി. ഇന്ന് ഇന്ത്യക്കാൾ മികച്ച ഫിഫ റാങ്കിംഗിൽ ഉള്ള കിർഗിസ്താനെ നേരിട്ട ഇന്ത്യക്ക് ഒരു സമനില മതിയാകുമായിരുന്നു വിജയിക്കാൻ. പക്ഷെ ഇന്ത്യ വിജയത്തിനായി തന്നെ കളിക്കുകയും എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിക്കുകയും ചെയ്തു. ഇന്ത്യക്ക് ആയി ജിങ്കനും സുനിൽ ഛേത്രിയും ആണ് ഗോളുകൾ നേടിയത്.

ആദ്യ പകുതിയിൽ 34ആം മിനുട്ടിൽ ഒരു സെറ്റ് പീസിൽ നിന്ന് ജിങ്കൻ ആണ് ഇന്ത്യക്ക് ലീഡ് നൽകിയത്. ബ്രണ്ടൺ എടുത്ത കിക്ക് ഫാർ പോസ്റ്റിൽ എത്തിയ ജിങ്കൻ വലയിൽ എത്തിക്കുക ആയിരുന്നു. ആദ്യ പകുതി 1-0ന് അവസാനിച്ചു. രണ്ടാം പകുതിയിൽ 84ആം മിനുട്ടിൽ ഇന്ത്യ ലീഡ് ഇരട്ടിയാക്കി. മഹേഷിനെ വീഴ്ത്തിയതിന് കിട്ടിയ പെനാൾട്ടി സുനിൽ ഛേത്രി ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു. ഛേത്രിയുടെ ഇന്ത്യക്ക് ആയുള്ള 85ആം ഗോളായിരുന്നു ഇത്. ഈ ഗോൾ ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.

ത്രിരാഷ്ട്ര ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ മ്യാന്മാറിനെയും തോൽപ്പിച്ചിരുന്നു‌‌. സ്റ്റിമാചിന്റെ കീഴിലെ ഇന്ത്യയുടെ രണ്ടാം കിരീടമാണിത്. നേരത്തെ ഇന്ത്യ സാഫ് കപ്പും സ്റ്റിമാചിന്റെ കീഴിൽ നേടിയിരുന്നു.

Exit mobile version