Stuartbroad

ബ്രോഡിന് മൂന്ന് വിക്കറ്റ്, അയര്‍ലണ്ടിന് ആദ്യ സെഷനിൽ ബാറ്റിംഗ് തകര്‍ച്ച

ലോര്‍ഡ്സിലെ  ഏക ടെസ്റ്റിൽ അയര്‍ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ അയര്‍ലണ്ട് സ്റ്റുവര്‍ട് ബ്രോഡിന്റെ തീതുപ്പും സ്പെല്ലിൽ ചൂളുന്ന കാഴ്ചയാണ് കണ്ടത്. 30 റൺസ് നേടിയ പോള്‍ സ്റ്റിര്‍ലിംഗ് ടീമിന്റെ ഇതുവരെയുള്ള ടോപ് സ്കോറര്‍ ആയപ്പോള്‍ ജെയിംസ് മക്കല്ലം 29 റൺസുമായി ക്രീസിലുണ്ട്. 8 റൺസുമായി ലോര്‍ക്കന്‍ ടക്കറാണ് താരത്തിനൊപ്പമുള്ളത്.

അയര്‍ലണ്ട് 78/4 എന്ന നിലയിലാണ് ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍. പീറ്റര്‍ മൂര്‍, ആന്‍ഡ്രൂ ബാൽബിര്‍ണേ, ഹാരി ടെക്ടര്‍ എന്നിവരുടെ വിക്കറ്റ് സ്റ്റുവര്‍ട് ബ്രോഡ് നേടിയപ്പോള്‍ പോള്‍ സ്റ്റിര്‍ലിംഗിനെ ജാക്ക് ലീഷാണ് വീഴ്ത്തിയത്.

Exit mobile version