ജയത്തോടെ ബാര്‍ബഡോസ് ട്രിഡന്റ്സ് പ്ലേ ഓഫിലേക്ക്

സെയിന്റ് ലൂസിയ സൂക്ക്സിനെതിരെ വിജയത്തോടെ ബാര്‍ബഡോസ് ട്രിഡന്റ്സ് പ്ലേ ഓഫിലേക്ക്. ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് 6 വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് നേടിയപ്പോള്‍ സെയിന്റ് ലൂസിയ സൂക്ക്സ് 18.4 ഓവറില്‍ 117 റണ്‍സിന് ഓള്‍ഔട്ടായി. നാല് വിക്കറ്റ് നേടിയ ഹെയ്ഡന്‍ വാല്‍ഷും മൂന്ന് വിക്കറ്റ് നേടിയ ഹാരി ഗുര്‍ണേയുമാണ് ബൗളിംഗില്‍ ബാര്‍ബഡോസിനായി തിളങ്ങി വിജയം കണ്ടെത്തിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ട്രിഡന്റ്സ് ജോണ്‍സണ്‍ ചാള്‍സ്(47), ജസ്റ്റിന്‍ ഗ്രീവ്സ്(27*), ഷാക്കിബ് അല്‍ ഹസന്‍(22) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സിലേക്ക് എത്തുകയായിരുന്നു. ക്രിഷ്മര്‍ സാന്റോക്കി, ഹാര്‍ദ്ദസ് വില്‍ജോയന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി സൂക്ക്സിന് വേണ്ടി ബൗളിംഗില്‍ തിളങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ സൂക്ക്സിന്റെ മധ്യനിരയില്‍ കോളിന്‍ ഇന്‍ഗ്രാം(25), കോളിന്‍ ഡി ഗ്രാന്‍ഡോം(21), ഹാര്‍ദ്ദസ് വില്‍ജോയന്‍(22) എന്നിവര്‍ മാത്രമാണ് പൊരുതി നിന്നത്. മറ്റ് താരങ്ങള്‍ക്കാര്‍ക്കും വേണ്ടത്ര മികവ് പുലര്‍ത്താനാകാതെ പോയപ്പോള്‍ വാല്‍ഷും ഗുര്‍ണേയും ചേര്‍ന്ന് സൂക്ക്സ് ബാറ്റിംഗ് ഓര്‍ഡറിനെ തകര്‍ത്തെറിഞ്ഞ് 18.4 ഓവറില്‍ ഓള്‍ഔട്ടാക്കി.

അരങ്ങേറ്റത്തില്‍ ജസ്റ്റിന്‍ ഗ്രീവിസിന് അര്‍ദ്ധ ശതകം, കൂറ്റന്‍ സ്കോറിലേക്ക് കുതിച്ച ബാര്‍ബഡോസിനെ തടഞ്ഞ് സൂക്ക്സ്

ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തെ വേണ്ടത്ര രീതിയില്‍ ഉപയോഗിക്കുവാന്‍ സാധിച്ചില്ലെങ്കിലും 172 റണ്‍സെന്ന ഭേദപ്പെട്ട സ്കോര്‍ നേടി ബാര്‍ബഡോസ് ട്രിഡന്റ്സ്. ഓപ്പണര്‍മാരായി ജോണ്‍സണ്‍ ചാള്‍സും ജസ്റ്റിന്‍ ഗ്രീവ്സും ചേര്‍ന്ന് ടീമിനെ 8.4 ഓവറില്‍ 81 റണ്‍സിലേക്ക് അതിവേഗം എത്തിച്ചുവെങ്കിലും 28 റണ്‍സ് നേടിയ ചാള്‍സിനെ നഷ്ടമാകുകയായിരുന്നു. പിന്നീട് തന്റെ അര്‍ദ്ധ ശതകം(57) പുര്‍ത്തിയാക്കിയ ഗ്രീവ്സിനെ നഷ്ടമായ ടീമിന് തുടരെ വിക്കറ്റുകള്‍ നഷ്ടമായി. കരീബിയന്‍ പ്രീമിയര്‍ ലീഗിലെ തന്റെ അരങ്ങേറ്റ മത്സരമാണ് ജസ്റ്റിന്‍ ഗ്രീവ്സ് കളിച്ചത്.

ജോനാഥന്‍ കാര്‍ട്ടര്‍ 30 റണ്‍സ് നേടിയപ്പോള്‍ ജീന്‍ പോള്‍ ഡുമിനി(18), ആഷ്‍ലി നഴ്സ്(15) എന്നിവര്‍ വേഗത്തില്‍ പുറത്താകുകയായിരുന്നു. ജേസണ്‍ ഹോള്‍ഡര്‍ പത്ത് റണ്‍സ് നേടി പുറത്താകാതെ നിന്നു. സെയിന്റ് ലൂസിയ സൂക്ക്സിന് വേണ്ടി ക്രെസ്രിക് വില്യംസ് മൂന്നും ഒബൈദ് മക്കോയി 2 വിക്കറ്റും നേടി. 6 വിക്കറ്റ് നഷ്ടത്തിലാണ് ബാര്‍ബഡോസ് തങ്ങളുടെ 172 റണ്‍സ് നേടിയത്.

30 പന്തില്‍ 75 റണ്‍സുമായി റഖീം കോണ്‍വാല്‍, സൂക്സ് ജയം

ജമൈക്ക തല്ലാവാസിനെ വീണ്ടുമൊരു പരാജയത്തിലേക്ക് തള്ളിയിട്ട് സെയിന്റ് ലൂസിയ സൂക്സ്. ആദ്യം ബാറ്റ് ചെയ്ത തല്ലാവാസ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടിയപ്പോള്‍ സൂക്ക്സ് 16.4 ഓവറില്‍ വിജയം ഉറപ്പാക്കുകയായിരുന്നു. ടീമിനും അഞ്ച് വിക്കറ്റാണ് നഷ്ടമായത്. ഒന്നാം വിക്കറ്റില്‍ റഖീം കോണ്‍വാലും ആന്‍ഡ്രേ ഫ്ലെച്ചറും ചേര്‍ന്ന് നേടിയ മിന്നും തുടക്കമാണ് അനായാസ വിജയത്തിലേക്ക് സൂക്ക്സിനെ നയിച്ചത്. 8.4 ഓവറില്‍ 111 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് കൂട്ടുകെട്ട് തകര്‍ന്നത്.

30 പന്തില്‍ 75 റണ്‍സ് നേടിയ റഖീം 8 സിക്സും 4 ഫോറും നേടി. ആന്‍ഡ്രേ ഫ്ലെച്ചര്‍ 47 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ കോളിന്‍ ഡി ഗ്രാന്‍ഡോം 25 റണ്‍സ് നേടി. തല്ലാവാസിന് വേണ്ടി ഒഷെയ്ന്‍ തോമസ് മൂന്ന് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ജമൈക്കയ്ക് വേണ്ടി ഗ്ലെന്‍ ഫിലിപ്പ്സ്(58), റോവ്മന്‍ പവല്‍(44) എന്നിവരാണ് റണ്‍സ് കണ്ടെത്തിയത്. എന്നാല്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ ആന്‍ഡ്രേ റസ്സലിന് പരിക്കേറ്റത് ടീമിന്റെ 200 കടക്കുക എന്ന സാധ്യതകളെ തടസ്സപ്പെടുത്തി. ഷമാര്‍ സ്പ്രിംഗര്‍(14*), ഡെര്‍വാല്‍ ഗ്രീന്‍(17*) എന്നിവര്‍ ചേര്‍ന്നാണ് ടീം സ്കോര്‍ 170 റണ്‍സിലേക്ക് നയിച്ചത്. ഒബേദ് മക്കോയ്, ഫവദ് അഹമ്മദ് എന്നിവര്‍ സൂക്ക്സിന് വേണ്ടി രണ്ട് വീതം വിക്കറ്റ് നേടി.

വിജയം തുടര്‍ന്ന് ട്രിന്‍ബാഗോ, സെയിന്റ് ലൂസിയ സൂക്ക്സിനെ പരാജയപ്പെടുത്തി

സെയിന്റ് ലൂസിയ സൗക്ക്സിനെതിരെ മികച്ച വിജയവുമായി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൂക്ക്സ് 20 ഓവറില്‍ 167/5 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ നൈറ്റ് റൈഡേഴ്സ് 17.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. 39 പന്തില്‍ നിന്ന് 63 റണ്‍സ് നേടിയ ലെന്‍ഡല്‍ സിമ്മണ്‍സും 38 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ ദിനേശ് രാംദിനുമാണ് ട്രിന്‍ബാഗോയുടെ വിജയ ശില്പികള്‍. ദിനേശ് രാംദിനൊപ്പം പുറത്താകാതെ 26 റണ്‍സുമായി കീറണ്‍ പൊള്ളാര്‍ഡും മികച്ച പ്രകടനം പുറത്തെടുത്തു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൂക്ക്സിന് വേണ്ടി ജോണ്‍ കാംപെല്‍ ടോപ് സ്കോറര്‍ ആയെങ്കിലും വേഗത തീരെയില്ലാത്ത ഇന്നിംഗ്സായിരുന്നു താരത്തിന്റേത്. 42 പന്തില്‍ നിന്ന് 43 റണ്‍സാണ് താരം നേടിയത്. റഖീം കോണ്‍വാല്‍ 12 പന്തില്‍ നിന്ന് 33 റണ്‍സുമായി വെടിക്കെട്ട് തുടക്കമാണ് ഓപ്പണറായി ടീമിന് നല്‍കിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ വീണത് ടീമിന് തിരിച്ചടിയായി. അഫ്ഗാന്‍ താരം നജീബുള്ള സദ്രാന്‍ 26 റണ്‍സ് നേടി. ആന്‍ഡ്രേ ഫ്ലെച്ചര്‍ 26 റണ്‍സ് നേടി. ജെയിംസ് നീഷം വിജയികള്‍ക്കായി 2 വിക്കറ്റ് വീഴ്ത്തി.

Exit mobile version