Picsart 24 05 12 18 33 38 499

“ഹർഭജന്റെ അടിയുടെ വേദന കൊണ്ടല്ല അന്ന് കരഞ്ഞത്” – ശ്രീശാന്ത്

ഹർഭജൻ സിംഗ് അടിച്ചപ്പോൾ കരഞ്ഞത് അടിയുടെ വേദന കൊണ്ടല്ല മറിച്ച് മനസ്സിന് വേദന ആയിട്ടാണ് എന്ന് ശ്രീശാന്ത്. 2008ൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ആയിരുന്നു ഹർഭജൻ ശ്രീശാന്തിനെ അടിച്ച വിവാദം ഉയർന്നത്. രൺവീർ ഷോയിൽ സംസാരിക്കവെ ആയിരുന്നു ശ്രീശാന്ത് മനസ്സ് തുറന്നത്.

“നിങ്ങൾ അത് നോക്കുകയാണെങ്കിൽ, ഒരു 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയോ മറ്റോ ആയിരുന്നു, പക്ഷേ മാധ്യമങ്ങൾ അത് തുടർച്ചയായി കാണിച്ചു.” ശ്രീശാന്ത് പറഞ്ഞു,

“അത് ഏറ്റവും വലിയ വാർത്തയായി മാറി. അവിശ്വസനീയനായിരുന്നു ആ സംഭവം. ഞാൻ ഹർഭജനെ ഇപ്പോഴും ‘ഭാജ്ജി പാ’ എന്നാണ് അഭിസംബോധന ചെയ്യുന്നത്, അദ്ദേഹം എപ്പോഴും എനിക്ക് ബഹുമാനം ഉള്ള ഒരാളാണ്. എനിക്ക് എന്തെങ്കിലും പ്രധാനപ്പെട്ട കാര്യം നടക്കുമ്പോഴും അല്ലെങ്കിൽ ഞാൻ ഡൗൺ ആയിരിക്കുമ്പോഴും ഞാൻ പോയി ഹർഭജനെ കെട്ടിപ്പിടിക്കുമായിരുന്നു. അത്രക്ക് നല്ല ബന്ധമായിരുന്നു.” ശ്രീശാന്ത് പറഞ്ഞു.

“അതുകൊണ്ട് തന്നെ ആ സംഭവം നടന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഞാൻ കരഞ്ഞത് വേദന കൊണ്ടല്ല, ഹൃദയത്തിന് ഉണ്ടായ വിഷമം കൊണ്ടാണ്. അവൻ അടിച്ചു എന്ന സത്യം എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല, ആരാണ് കാണുന്നത് എന്നതിനെക്കുറിച്ച് ഒന്നും എനിക്ക് ആശങ്ക ഇല്ലായിരുന്നു.” ശ്രീശാന്ത് തുടർന്നു.

“ഒരു ഇളയ സഹോദരൻ എന്ന നിലയിൽ, ഒരു ജ്യേഷ്ഠൻ വഴക്ക് പറയുക ആണെങ്കിൽ, അയാൾക്ക് അതിന് എല്ലാ അവകാശവും ഉണ്ടായിരുന്നു, അന്ന് കളി നടക്കും മുമ്പ് അവൻ എന്നോട് പറഞ്ഞിരുന്നു, ഞങ്ങൾക്കെതി നിന്റെ സ്വഭാവം അതിരുകടക്കരുത് എന്ന്.” ശ്രീശാന്ത് പറഞ്ഞു.

Exit mobile version