Picsart 23 11 12 23 26 34 980

ക്യാപ്റ്റൻസി ഇല്ലാത്ത രോഹിത് ഈ IPL-ൽ ഓറഞ്ച് ക്യാപ്പ് നേടും എന്ന് ശ്രീശാന്ത്

ക്യാപ്റ്റൻസി ഇല്ലാത്തത് രോഹിത് ശർമ്മക്ക് നല്ലതാണ് എന്ന് മുൻ ഇന്ത്യൻ താരം ശ്രീശാന്ത്. ഹാർദികിന് കീഴിൽ രോഹിത് കളിക്കുന്നു എന്നത് വലിയ കാര്യമല്ല എന്നും സച്ചിൻ ധോണിക്ക് കീഴിൽ കളിക്കുന്നത് കണ്ടവരാണ് ‌ഞങ്ങൾ എന്നും ശ്രീശാന്ത് പറഞ്ഞു.

“ക്രിക്കറ്റിൻ്റെ ദൈവം, മഹാനായ സച്ചിൻ ടെണ്ടുൽക്കർ മഹി ഭായിക്ക് (എംഎസ് ധോണി) കീഴിൽ കളിക്കുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. ഞങ്ങൾ ലോകകപ്പും നേടി. പുതിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ കീഴിൽ രോഹിത് ശർമ്മ കളിക്കുന്നതിനെക്കുറിച്ച് ധാരാളം കഥകൾ പറയപ്പെടുന്നു, പക്ഷേ രോഹിത് അത് ഇഷ്ടപ്പെടുന്നുണ്ടാകും. അദ്ദേഹത്തിന് സ്വതന്ത്രമായി കളിക്കാൻ ആകും” ശ്രീശാന്ത് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ടൂർണമെൻ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി രോഹിത് മാറും എന്നും ശ്രീശാന്ത് പറഞ്ഞു.

“എനിക്കറിയാവുന്നിടത്തോളം, രോഹിത്, ക്യാപ്റ്റൻസി ഭാരമില്ലാതെ സ്വതന്ത്രമായി ബാറ്റ് ചെയ്യാൻ ഇഷ്ടപ്പെടും, ഓറഞ്ച് ക്യാപ്പും സ്വന്തമാക്കും. അവന് ഒരു മികച്ച സീസണാണ് വരാൻ പോകുന്നത്. അവൻ മുംബൈ ഇന്ത്യൻസിനെ മുന്നിൽ നിന്ന് നയിച്ചിട്ടുണ്ട്, എനിക്ക് ഉറപ്പുണ്ട് രോഹിത് ഇനി മുംബൈ ഇന്ത്യൻസിനെ പിന്നിൽ നിന്ന് നയിക്കാൻ പോകുന്നു എന്ന്” ശ്രീശാന്ത് കൂട്ടിച്ചേർത്തു.

Exit mobile version