IPL-ൽ ബൗണ്ടറി ലൈൻ വലുതാക്കണം – ഗാംഗുലി

ഐ പി എല്ലിലെ ഇമ്പാക്ട് പ്ലയർ നിയമത്തെ പിന്തുണച്ച് സൗരവ് ഗാംഗുലി. ഇമ്പാക്ട് പ്ലയർ തുടരണം എന്ന് പറഞ്ഞ സൗരവ് ഗാംഗുലി പക്ഷെ ഇമ്പാക്ട് പ്ലയർ ആരാണെന്ന് ടോസിനു മുന്നെ ടീമുകൾ പ്രഖ്യാപിക്കുന്ന രീതി വരണം എന്നും ഗാംഗുലി പറഞ്ഞു. ഐ പി എല്ലിൽ ബൗണ്ടറി ലൈൻ നീളം വർധിപ്പിക്കണം എന്നും ഗാംഗുലി പറഞ്ഞു.

“എനിക്ക് ഇംപാക്റ്റ് പ്ലെയർ റൂൾ ഇഷ്ടമാണ്. ഐപിഎല്ലിലുള്ള എൻ്റെ ഒരേയൊരു വിഷമം മൈതാനങ്ങൾ അൽപ്പം വലുതായിരിക്കണമെന്നതാണ്. അതു മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്. ബൗണ്ടറിൽ ഇനിയും അൽപ്പം പിന്നിലേക്ക് പോകണം,” ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു. ൽ

“ഐ പി എൽ മികച്ച ടൂർണമെൻ്റാണ്. ഇംപാക്റ്റ് പ്ലെയർ നിയമം നല്ലതാണ്. ഇതിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം ഇമ്പാക്ട് പ്ലയർ റൂൾ എന്നത് ടോസിന് മുമ്പ് തീരുമാനിക്കുക എന്നതാണ്.” ഗാംഗുലി പറഞ്ഞു

“ഇംപാക്ട് പ്ലെയർ ആദ്യം വെളിപ്പെടുത്തണം. ഇത് കളി കൂടുതൽ രസകരമാക്കും” അദ്ദേഹം കൂട്ടിച്ചേർത്തു.

രോഹിത് ശർമ്മയുടെ ഫോമിൽ ആശങ്കയില്ല, ലോകകപ്പിൽ ഫോമിലാകും എന്ന് ഗാംഗുലി

ഇന്ത്യൻ പ്രീമിയർ ലീഗിലെ രോഹിത് ശർമ്മയുടെ മോശം ഫോമിനെക്കുറിച്ച് ആശങ്ക ഇല്ല എന്ന് സൗരവ് ഗാംഗുലിക്ക്. ലഖ്‌നൗവിനെതിരായ ഡൽഹിയുടെ മത്സരത്തിന് മുന്നോടിയായി സംസാരിച്ച ഗാംഗുലി, രോഹിത് ശർമ്മ വലിയ ടൂർണമെൻ്റ് വരുമ്പോൾ വേറെ ലെവൽ കളിക്കാരനാണ് എന്നും അതുകൊണ്ട് ലോകകപ്പിനു മുന്നെ രോഹിതിന്റെ ഫോമിനെക്കുറിച്ച് ആരാധകർ ആശങ്കപ്പെടേണ്ടതില്ലെന്നും പറഞ്ഞു.

“ഇന്ത്യ വളരെ മികച്ച ടീമാണ്. ലോകകപ്പിൽ രോഹിത് നന്നായി കളിക്കും. വലിയ ടൂർണമെൻ്റുകളിൽ അവൻ നന്നായി കളിക്കും. വലിയ മത്സരങ്ങളിൽ അവൻ എന്നുൻ നന്നായി കളിക്കും,” ഗാംഗുലി പറഞ്ഞു.

ജൂൺ ഒന്നിന് അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലും ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ രോഹിത് ആണ് ഇന്ത്യയെ നയിക്കേണ്ടത്. ഈ ഐ പി എല്ലിൽ ഒരു സെഞ്ച്വറി നേടിയത് അല്ലാതെ വേറെ മികച്ച പ്രകടനങ്ങൾ രോഹിതിൽ നിന്ന് ഉണ്ടായിട്ടില്ല. ഇത് ടീമിന് വലിയ ആശങ്ക നൽകുന്നുണ്ട്‌.

സഞ്ജു പറഞ്ഞതിനോട് യോജിച്ച് ഗാംഗുലി, ടി20യിൽ ഇനി അടിക്കാനെ സമയമുള്ളൂ

ഇനി ടി20യിൽ 250നു മുകളിലുള്ള സ്കോർ സ്വാഭാവികമാകും എന്ന് സൗരവ് ഗാംഗുലി. ഈ സീസണിൽ ഐ പി എല്ലിൽ സ്ഥിരമായി വലിയ സ്കോറുകൾ പിറക്കുന്നതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു ഗാംഗുലി.

“ഇതായിരിക്കും വരും വർഷങ്ങളിലെ ട്രെൻഡ്. ടി20 ക്രിക്കറ്റ് ഒരു പവർ ഓറിയൻ്റഡ് ഗെയിമായി മാറിയിരിക്കുന്നു, അതാണ് അത് സംഭവിക്കാൻ പോകുന്നത്. ആധുനിക ടി20യിൽ നിന്ന് കളിക്കാൻ സമയമില്ലെന്ന സഞ്ജു സാംസണിന്റെ അഭിപ്രായം കഴിഞ്ഞ ദിവസം ഞാൻ വായിക്കുകയായിരുന്നു. അത് സത്യമാണ്. നിങ്ങൾ അടിച്ചാൽ മതി, അത് ഇനി അങ്ങനെയായിരിക്കും, ”ഗാംഗുലി പറഞ്ഞു.

‘ഇപ്പോൾ ഐപിഎല്ലിൽ 240, 250 എന്നിങ്ങനെയുള്ള സ്‌കോറുകൾ സ്ഥിരമായി കാണുന്നുണ്ട്. മികച്ച ബാറ്റിംഗ് വിക്കറ്റുകളും ഗ്രൗണ്ടുകൾ ഇന്ത്യയിൽ വലുതല്ല എന്നതുമാണ് പ്രധാന കാരണങ്ങൾ. ഡൽഹി ക്യാപിറ്റൽസും രാജസ്ഥാനും റോയൽസും തമ്മിലുള്ള അവസാന മത്സരത്തിൽ, 40 ഓവർ മത്സരത്തിൽ 26 സിക്‌സറുകൾ വന്നു, അതായത് ഓരോ ഓവറും ഒരോ സിക്‌സ്. അങ്ങനെയാണ് ഈ കളി പോയത്, അങ്ങനെയാണ് കളിക്കാർ ഗെയിമിനെ സമീപിക്കാൻ തുടങ്ങുന്നത്,” ഗാംഗുലി വിശദീകരിച്ചു.

ഹാർദിക് പാണ്ഡ്യയെ കൂവരുത്, ക്യാപ്റ്റൻ ആയത് അദ്ദേഹത്തിന്റെ തെറ്റല്ല എന്ന് ഗാംഗുലി

ഹാർദിക് പാണ്ഡ്യയെ ആരാധകർ കൂവരുത് എന്ന് സൗരവ് ഗാംഗുലി. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ഇന്ന് ഡെൽഹി ക്യാപിറ്റൽസ് ആർ സി ബിയെ നേരിടാൻ ഇരിക്കുകയാണ്. ഇരു ടീമുകളും ഏറ്റുമുട്ടുന്നതിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു ഡൽഹി ക്രിക്കറ്റ് ഡയറക്ടർ സൗരവ് ഗാംഗുലി. ഹാർദിക്കിനെ മുംബൈയുടെ മുൻ നായകൻ രോഹിത് ശർമ്മയുമായി താരതമ്യം ചെയ്യരുത് എന്നും ഗാംഗുലി പറഞ്ഞു.

“ആരാധകർ ഹാർദിക് പാണ്ഡ്യയെ ചീത്തവിളിക്കാനോ കൂവാനോ പാടില്ല, അത് ശരിയല്ല.” ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു.

“രോഹിത് ശർമ്മ വേറെ ക്ലാസാണ്, അദ്ദേഹത്തിൻ്റെ പ്രകടനം മറ്റൊരു തലത്തിലാണ്. എന്നാൽ ഫ്രാഞ്ചൈസി ഹാർദികിനെ ക്യാപ്റ്റനായി നിയമിച്ചത് ഹാർദിക്കിൻ്റെ തെറ്റല്ല,” ഗാംഗുലി പറഞ്ഞു.

ഹാർദിക് മുംബൈയുടെ ക്യാപ്റ്റൻ ആയി ഇറങ്ങിയ എല്ലാ മത്സരങ്ങളിലും കൂവൽ ഏറ്റുവാങ്ങിയിരുന്നു. ഡെൽഹിക്ക് എതിരെ എങ്കിലും ഇത് ഉണ്ടാകില്ല എന്ന പ്രതീക്ഷയിലാണ് മുംബൈ ഇന്ത്യൻസ്.

“ഞാനാണ് രോഹിത് ശർമ്മയെ ക്യാപ്റ്റൻ ആക്കിയത്, അവന്റെ പ്രകടനങ്ങളിൽ എനിക്ക് അത്ഭുതമില്ല” – ഗാംഗുലി

രോഹിത് ശർമ്മയെ ഇന്ത്യയുടെ ക്യാപ്റ്റൻ ആക്കിയത് താൻ ആണെന്നും രോഹിത് ഇപ്പോൾ നടത്തുന്ന പ്രകടനങ്ങൾ തന്നെ അത്ഭുതപ്പെടുത്തുന്നില്ല എന്നും സൗരവ് ഗാംഗുലി പറഞ്ഞു. മുമ്പ് ഗാംഗുലി ബി സി സി ഐ പ്രസിഡന്റ് ആയിരിക്കെ ആയിരുന്നു കോഹ്ലിയെ മാറ്റി രോഹിത് ശർമ്മയെ ക്യാപ്റ്റൻ ആക്കിയത്‌. രോഹിതിന്റെ ടാലന്റ് തനിക്ക് അറിയാമായിരുന്നു എന്നും ഈ നല്ല പ്രകടനങ്ങൾ താൻ പ്രതീക്ഷിച്ചതാണെന്നും ഗാംഗുലി പറഞ്ഞു.

“ലോകകപ്പിൽ അദ്ദേഹം ക്യാപ്റ്റനായ രീതി നോക്കൂ. ഇന്ത്യയെ ഫൈനലിലെത്തിച്ചു. ഫൈനലിൽ തോൽക്കുന്നതുവരെ ടൂർണമെന്റിലെ ഏറ്റവും മികച്ച ടീം ഇന്ത്യയായിരുന്നുവെന്ന് ഞാൻ കരുതുന്നു. അതിനാൽ, അദ്ദേഹം ഒരു മികച്ച ക്യാപ്റ്റനാണ്, ഐപിഎൽ ട്രോഫികളും അവൻ നേടിയിട്ടുണ്ട്. അവൻ നയിച്ച രീതിയിൽ ഞാൻ അത്ഭുതപ്പെടുന്നില്ല.” ഗാംഗുലി പറഞ്ഞു.

“ഞാൻ ബിസിസിഐ പ്രസിഡൻ്റായിരിക്കെയാണ് അദ്ദേഹം ക്യാപ്റ്റനായത്, അദ്ദേഹം ടീമിനെ നയിച്ച രീതിയിൽ എനിക്ക് അത്ഭുതമൊന്നുമില്ല”. ഗാംഗുലി പറഞ്ഞു. ” അവനിലെ കഴിവ് കണ്ടാണ് ഞാൻ അദ്ദേഹത്തെ ഇന്ത്യൻ ക്യാപ്റ്റനാക്കിയത്, അവൻ ചെയ്തതിൽ എനിക്ക് അത്ഭുതമില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.

ബി സി സി ഐ തീരുമാനം ശരിയാണെന്ന് ഗാംഗുലി, ഇഷാനും ശ്രേയസും രഞ്ജി കളിക്കാത്തത് അത്ഭുതപ്പെടുത്തി

ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവരെ കേന്ദ്ര കരാറിൽ നിന്ന് ഒഴിവാക്കിയ ബിസിസിഐ ശരിയായ തീരുമാനം ശരിയാണെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ തയ്യാറാകാത്തതിനാൽ 2024-ലെ ബിസിസിഐയുടെ പുതിയ കരാർ പട്ടികയിൽ രണ്ട് കളിക്കാരെയും ഉൾപ്പെടുത്തിയിരുന്നില്ല.

“അവർ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കണമെന്ന് ബിസിസിഐ ആഗ്രഹിക്കുന്നു. രഞ്ജി ട്രോഫിയിൽ ശ്രേയസും ഇഷാനും കളിച്ചിട്ടില്ലെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇത് ബിസിസിഐയുടെ തീരുമാനമാണ്, അവർക്ക് എന്താണ് ശരിയെന്ന് അറിയാം. കളിക്കാർ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കണം,” ഗാംഗുലി പറഞ്ഞു.

“നിങ്ങൾ ഒരു കരാർ കളിക്കാരനാണെങ്കിൽ, നിങ്ങൾ കളിക്കുമെന്ന് ബി സി സി ഐ പ്രതീക്ഷിക്കുന്നു. രണ്ട് ദിവസത്തിനുള്ളിൽ ശ്രേയസ് അയ്യർ ബോംബെയ്ക്ക് വേണ്ടി സെമി ഫൈനലിൽ കളിക്കാൻ തയ്യാറെടുക്കുകയാണ്,” ഗാംഗുലി കൂട്ടിച്ചേർത്തു.

“അവർ ചെറുപ്പക്കാരാണ്. ഇഷാൻ കിഷൻ എന്നെ അത്ഭുതപ്പെടുത്തി. അവർ എല്ലാ ഫോർമാറ്റുകളിലും അവൻ ഇന്ത്യൻ ടീമിൻ്റെ ഭാഗമാണ്, കൂടാതെ ഐപിഎല്ലിൽ ഇത്രയും വലിയ കരാറുമുണ്ട്. അതുകൊണ്ട് അദ്ദേഹം എന്തിനാണ് അങ്ങനെ ചെയ്തതെന്ന് എനിക്കറിയില്ല,” ഗാംഗുലി പറഞ്ഞു.

ഇത്രയും നല്ല പേസർമാർ ഉള്ളപ്പോൾ ഇന്ത്യ എന്തിന് ടേണിംഗ് പിച്ച് ഒരുക്കണം എന്ന് ഗാംഗുലി

ഇന്ത്യക്ക് ഇത്ര നല്ല പേസർമാർ ഉള്ളപ്പോൾ ഇന്ത്യ എന്തിന് ടേണിംഗ് പിച്ച് ഒരുക്കണം എന്ന് സൗരവ് ഗാംഗുലി. ഇന്നലെ ഇംഗ്ലണ്ടിനെതിരായ ബുമ്രയുടെ പ്രകടനത്തെ പ്രശംസിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു സൗരവ് ഗാംഗുലി. ഇന്ത്യ നല്ല പിച്ചുകളിൽ കളിക്കാനുള്ള ടീമായിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

“ബുംറ, ഷമി, സിറാജ്, മുകേഷ് എന്നിവർ ബൗൾ ചെയ്യുന്നത് കാണുമ്പോൾ, എന്തുകൊണ്ടാണ് നമ്മൾ ഇന്ത്യയിൽ ടേണിംഗ് ട്രാക്കുകൾ ഒരുക്കേണ്ടതെന്ന് ഞാൻ ചിന്തിക്കുന്നു… നല്ല വിക്കറ്റുകളിൽ ഇന്ത്യ കളിക്കുമെന്ന എൻ്റെ ബോധ്യം ഓരോ കളിയിലും കൂടുതൽ ശക്തമാവുകയാണ്.” ഗാംഗുലി പറഞ്ഞു.

“അശ്വിൻ, ജഡേജ, കുൽദീപ്, അക്സർ എന്നിവരോടൊപ്പം അവർക്ക് ഏത് പിച്ചിലും 20 വിക്കറ്റുകൾ എടുക്കാനുള്ള ടീം ഇന്ത്യക്ക് ഉണ്ട്, ”ഗാംഗുലി തൻ്റെ എക്‌സ് അക്കൗണ്ടിൽ കുറിച്ചു.

രോഹിത് ശർമ്മ തന്നെ ടി20 ലോകകപ്പിൽ ഇന്ത്യയെ നയിക്കണം എന്ന് ഗാംഗുലി

മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി രോഹിത് ശർമ്മയെ പിന്തുണച്ച് രംഗത്ത് എത്തി. 2024 ലെ ടി20 ലോകകപ്പിൽ രോഹിത് ശർമ്മ തന്നെ ഇന്ത്യയുടെ ക്യാപ്റ്റൻ ആകണം എന്ന് ഗാംഗുലി പറഞ്ഞു. രോഹിത് ഇന്ത്യയുടെ ക്യാപ്റ്റനാകണമെന്നും കോഹ്‌ലി 2024 ലെ ഐസിസി ടി20 ലോകകപ്പിനുള്ള ടീമിന്റെ ഭാഗമാകണമെന്നും ഗാംഗുലി പത്രസമ്മേളനത്തിൽ പറഞ്ഞു.

“തീർച്ചയായും, ടി20 ഐ ലോകകപ്പിൽ രോഹിത് ടീമിനെ നയിക്കണം. വിരാട് കോഹ്‌ലിയും ഉണ്ടായിരിക്കണം. വിരാട് കോഹ്‌ലി ഒരു മികച്ച കളിക്കാരനാണ്, അദ്ദേഹത്തിന്റെ ഫോമിനെ ടി20യിലെ ഇടവേള ഒന്നും ചെയ്യില്ല” ഗാംഗുലി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ഇപ്പോൾ അഫ്ഗാനിസ്താന് എതിരായ ടി20 പരമ്പരയിൽ ഇടം നേടിയിട്ടുണ്ട്.രോഹിത് ആണ് ടീമിനെ നയിക്കുന്നത്.

ഐ പി എൽ മാത്രമല്ല, മികച്ച ആഭ്യന്തര ടൂർണമെന്റുകൾ ഉള്ളത് കൊണ്ടാണ് ഇന്ത്യൻ ടീം ഇത്ര ശക്തം എന്ന് ഗാംഗുലി

അന്താരാഷ്‌ട്ര കളിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കരുത്തുറ്റ ശക്തിയാക്കുന്നത് എന്താണെന്ന് വിശദീകരിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. പാകിസ്ഥാൻ ചാനലായ എ സ്പോർട്സിനോട് സംസാരിക്കവെ, വർഷങ്ങളായി മികച്ച നിലവാരമുള്ള കളിക്കാരെ സ്ഥിരമായി സൃഷ്ടിച്ചതിന് കാരണം ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് ആണെന്ന് ഗാംഗുലി പറഞ്ഞു.

“അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയുടെ വിജയത്തിന് ഐ‌പി‌എൽ മാത്രമല്ല കാരണം. ഐ‌പി‌എൽ കളിക്കുന്നതിലൂടെ മാത്രം ഗുണനിലവാരം ഉണ്ടാകില്ല, ക്വാളിറ്റി 4-ഡേ, 5-ദിന ക്രിക്കറ്റ് കളിക്കുന്നതിലൂടെയാണ്. നിങ്ങൾ കൂടുതൽ ടി20 ക്രിക്കറ്റ് കളിച്ചാൽ നിങ്ങൾ ശരാശരി താരമായി തുടരും. ടി20 കളിക്കുക, ടി20യിൽ നിന്ന് പണം സമ്പാദിക്കുക എന്നാൽ ഒരു കളിക്കാരനാകണമെങ്കിൽ 4-ഡേ, 5-ഡേ ക്രിക്കറ്റ് കളിക്കണം,” ഗാംഗുലി വിശദീകരിച്ചു.

“ഐപിഎൽ മാത്രമല്ല, മുഴുവൻ ഇന്ത്യൻ ക്രിക്കറ്റ് അടിസ്ഥാന സൗകര്യങ്ങളും അവിശ്വസനീയമാണെന്ന് ഞാൻ കരുതുന്നു. നിരവധി മത്സരങ്ങളുണ്ട്, നിരവധി കളിക്കാർ, ആ രീതിയിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്, ”മുൻ ബിസിസിഐ പ്രസിഡന്റ് കൂട്ടിച്ചേർത്തു.

“പണം ശരിയായ ദിശയിലാണ് ഇന്ത്യ ഉപയോഗിക്കുന്നത്, അത് കളിക്കാർക്ക് വേണ്ടി തന്നെ ഉപയോഗിക്കുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അവിശ്വസനീയമായ ശമ്പള വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റർമാർ സെപ്തംബർ മുതൽ മാർച്ച് വരെ ക്രിക്കറ്റ് കളിക്കുന്നു, തുടർന്ന് 2 മാസത്തെ ഐപിഎൽ. ഈ സംവിധാനം കാരണം ടീം വളരെ ശക്തമാണ്,” ഗാംഗുലി വിശദീകരിച്ചു.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസ് ബൗളിംഗ് ആണ് ഇത് എന്ന് പറയാൻ ആകില്ല എന്ന് ഗാംഗുലി

ഇന്ത്യയുടെ ഈ ലോകകപ്പിലെ പേസ് ബൗളിംഗ് നിര ഏറ്റവും മികച്ച പേസ് ബൗളിംഗ് നിര ആണെന്ന ചർച്ചകൾ ഉയരവെ, അങ്ങനെ പറയാൻ ആകില്ല എന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. 2003ൽ ഇന്ത്യക്ക് ഗംഭീര ബൗളിങ് നിര ഉണ്ടായിരുന്നു എന്ന് ഗാംഗുലി പറഞ്ഞു. ആശിഷ് നെഹ്‌റ, സഹീർ ഖാൻ, ജവ്ഗൽ ശ്രീനാഥ് എന്നിവരുടെ പേസ് ത്രയത്തെ ഗാംഗുലി അനുസ്മരിച്ചു. ഗാംഗുലി ക്യാപ്റ്റൻ ആയിരുന്ന സമയത്തെ ഇന്ത്യയുടെ 2003 ലോകകപ്പ് ബൗളിംഗ് ആക്രമണ നിരയിലെ മൂന്ന് താരങ്ങൾ 10നു മേലെ വിക്കറ്റ് നേടിയിരുന്നു.

സഹീർ ഖാൻ (18 വിക്കറ്റ്), ജവഗൽ ശ്രീനാഥ് (16), ആശിഷ് നെഹ്‌റ (15) എന്നിവരുടെ മികവിൽ ഇന്ത്യ 2003 ലോകകപ്പ് ഫൈനലിലും എത്തിയിരുന്നു‌.

“ഇന്ത്യയുടെ ഇപ്പോഴത്തെ പേസ് ആക്രമണത്തിലെ ഏറ്റവും മികച്ച ആക്രമണമാണിതെന്ന് എനിക്ക് പറയാനാവില്ല. 2003 ലോകകപ്പിൽ ആശിഷ് നെഹ്‌റ, സഹീർ ഖാൻ, ജവഗൽ)ൽ ശ്രീനാഥ് എന്നിവരും തകർപ്പൻ ബൗളിംഗ് നടത്തിയിരുന്നു” സ്‌പോർട്‌സ് ടാക്കിന് നൽകിയ അഭിമുഖത്തിൽ ഗാംഗുലി അഭിപ്രായപ്പെട്ടു.

മാക്സ്‌വെലിന്റെ ഇന്നിംഗ്സ് ഏകദിനത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് അല്ല എന്ന് ഗാംഗുലി

അഫ്ഗാനിസ്ഥാനെതിരെ ഇരട്ട സെഞ്ച്വറി നേടി മാക്സ്‌വെലിന്റെ ഇന്നിംഗ്സ് ഏകദിനത്തിലെ എക്കാലത്തെയും മികച്ച ഇന്നിംഗ്സ് ആയി താൻ കണക്കാക്കുന്നില്ല എന്ന് സൗരവ് ഗാംഗുലി. മാക്സ്‌വെലിന്റെ ഇന്നിംഗ്സ് ഗംഭീരമായിരുന്നു എന്നാൽ ഏകദിനത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് ആയി ഇതിനെ വിലയിരുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

“അഫ്ഗാനിസ്ഥാൻ നന്നായി കളിക്കുന്ന ടീമായിരുന്നു, അവർ ആ മത്സരം ജയിക്കണമായിരുന്നു, മാക്‌സ്‌വെല്ലിനോട് എല്ലാ ആദരവോടെയും. അവൻ തികച്ചും അവിശ്വസനീയ രീതിയിലാണ് കളിച്ചത്,” സൗരവ് ഗാംഗുലി പറഞ്ഞു.

“അത്ഭുതകരമായ ഇന്നിംഗ്സ്, എന്നാൽ ബൗളിംഗിലും ക്യാപ്റ്റൻസിയിലുംൿഅഫ്ഗാനിസ്ഥാൻ ഏറ്റവും മികച്ചവരല്ല.” ഗാംഗുലി പറഞ്ഞു.

“ഏകദിനത്തിലെ ഏറ്റവും മഹത്തായ ഇന്നിംഗ്‌സായി നിങ്ങൾ ഇതിനെ വിലയിരുത്തുന്നില്ല. സച്ചിനിൽ നിന്നും വിരാടിൽ നിന്നും ചില മികച്ച ഇന്നിംഗ്‌സുകൾ ഞാൻ കണ്ടിട്ടുണ്ട്. ചില അതിമനോഹരമായ ഇന്നിംഗ്‌സുകൾ ഞാൻ കണ്ടിട്ടുണ്ട്. മാക്സ്‌വെൽ ഉണ്ടായിരുന്ന സാഹചര്യം കാരണം ഈ ഇന്നിംഗ്സ് വളരെ വലുതു തന്നെ. എന്നാലും വിരാടും സച്ചിനും ചില മികച്ച ഇന്നിംഗ്‌സുകൾ കളിച്ചിട്ടുണ്ട്,” ഗാംഗുലി കൂട്ടിച്ചേർത്തു.

റിഷഭ് പന്ത് അടുത്ത ഐ പി എല്ലിൽ കളിക്കും എന്ന് സൗരവ് ഗാംഗുലി

റിഷഭ് പന്ത് മികച്ച ഫോമിലാണെന്നും 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ടീമിന്റെ ഭാഗമാകുമെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റനും ഡൽഹി ക്യാപിറ്റൽസ് ക്രിക്കറ്റ് ഡയറക്ടറുമായ സൗരവ് ഗാംഗുലി. കൊൽക്കത്തയിൽ നടക്കുന്ന ഡൽഹി ക്യാപിറ്റൽസ് പരിശീലന ക്യാമ്പിനൊപ്പം റിഷഭ് പന്ത് കഴിഞ്ഞ ദിവസം ചേർന്നിരുന്നു.

കൊൽക്കത്തയിലെ സാൾട്ട്‌ലേക്കിലുള്ള ജാദവ്പൂർ യൂണിവേഴ്‌സിറ്റി സെക്കന്റ് കാമ്പസ് ഗ്രൗണ്ടിൽ ആണ് പരിശീലനം നടക്കുന്നത്. നവംബർ 11 വരെ പന്ത് നഗരത്തിലുണ്ടാകുമെന്ന് ഗാംഗുലി പറഞ്ഞു.

“ഋഷഭ് പന്ത് നല്ല നിലയിലാണ്. അടുത്ത സീസൺ മുതൽ കളിക്കും. ഇപ്പോൾ പ്രാക്ടീസ് ചെയ്യില്ല. നവംബർ 11 വരെ അദ്ദേഹം ഇവിടെയുണ്ട്. വരാനിരിക്കുന്ന ലേലങ്ങൾ കണക്കിലെടുത്ത് പന്ത് ടീമിന്റെ ക്യാപ്റ്റനായതിനാൽ ഞങ്ങൾ ടീമിനെ കുറിച്ച് ചർച്ച നടത്തി. ,” സൗരവ് ഗാംഗുലി കൊൽക്കത്തയിൽ ഇന്ത്യ ടുഡേയോട് പറഞ്ഞു.

Exit mobile version