Picsart 23 11 13 14 38 19 840

രോഹിത് ശർമ്മ തന്നെ ടി20 ലോകകപ്പിൽ ഇന്ത്യയെ നയിക്കണം എന്ന് ഗാംഗുലി

മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി രോഹിത് ശർമ്മയെ പിന്തുണച്ച് രംഗത്ത് എത്തി. 2024 ലെ ടി20 ലോകകപ്പിൽ രോഹിത് ശർമ്മ തന്നെ ഇന്ത്യയുടെ ക്യാപ്റ്റൻ ആകണം എന്ന് ഗാംഗുലി പറഞ്ഞു. രോഹിത് ഇന്ത്യയുടെ ക്യാപ്റ്റനാകണമെന്നും കോഹ്‌ലി 2024 ലെ ഐസിസി ടി20 ലോകകപ്പിനുള്ള ടീമിന്റെ ഭാഗമാകണമെന്നും ഗാംഗുലി പത്രസമ്മേളനത്തിൽ പറഞ്ഞു.

“തീർച്ചയായും, ടി20 ഐ ലോകകപ്പിൽ രോഹിത് ടീമിനെ നയിക്കണം. വിരാട് കോഹ്‌ലിയും ഉണ്ടായിരിക്കണം. വിരാട് കോഹ്‌ലി ഒരു മികച്ച കളിക്കാരനാണ്, അദ്ദേഹത്തിന്റെ ഫോമിനെ ടി20യിലെ ഇടവേള ഒന്നും ചെയ്യില്ല” ഗാംഗുലി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ഇപ്പോൾ അഫ്ഗാനിസ്താന് എതിരായ ടി20 പരമ്പരയിൽ ഇടം നേടിയിട്ടുണ്ട്.രോഹിത് ആണ് ടീമിനെ നയിക്കുന്നത്.

Exit mobile version