മുൻ ലോക ഒന്നാം നമ്പർ താരം സിമോണ ഹാലെപ്പ് വിരമിക്കൽ പ്രഖ്യാപിച്ചു

ട്രാാൻസിൽവാനിയ ഓപ്പണിന്റെ ആദ്യ റൗണ്ടിൽ ലൂസിയ ബ്രോൺസെറ്റിയോട് 1-6, 1-6 എന്ന സ്കോറിന് പരാജയപ്പെട്ടതിന് ശേഷം മുൻ ലോക ഒന്നാം നമ്പർ താരം സിമോണ ഹാലെപ്പ് പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2018 ൽ ഫ്രഞ്ച് ഓപ്പണും 2019 ൽ വിംബിൾഡണും നേടിയ 33 കാരിയായ ഹാലെപ്പ് ഫിറ്റ്നസ് ഇഷ്യൂസ് ചൂണ്ടിക്കാട്ടിയാണ് വിരമിക്കുന്നത്.

2025 ലെ ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് അവൾ പരിക്ക് കാരബ്ബം പിന്മാറിയിരുന്നു, തോളിലും കാൽമുട്ടിലും തുടർച്ചയായ വേദന കാരണം മറ്റ് ടൂർണമെന്റുകളും അവർക്ക് നഷ്ടനായി

നിലവിൽ 870-ാം റാങ്കിലുള്ള ഹാലെപ്പ്, ഉയർന്ന തലത്തിൽ മത്സരിക്കാൻ തനിക്ക് ഇപ്പോൾ കഴിയുന്നില്ല എന്ന് സമ്മതിച്ചു.

2017ൽ ആയിരുന്നു ഹാലെപ്പ് ലോക ഒന്നാം നമ്പർ താരമായത്‌. കരിയറിൽ 24 WTA കിരീടങ്ങൾ അവർ നേടി, മൂന്ന് ഗ്രാൻഡ് സ്ലാം ഫൈനലുകളിൽ മത്സരിച്ചു, രണ്ടെണ്ണം വിജയിച്ചു.

യു.എസ് ഓപ്പൺ ആദ്യ റൗണ്ടിൽ സിമോണ ഹാലപ്പ് പുറത്ത്, കൊക്കോ ഗോഫ്, മരിയ സക്കാരി എന്നിവർ മുന്നോട്ട്

യു.എസ് ഓപ്പൺ ആദ്യ റൗണ്ടിൽ തന്നെ ഏഴാം സീഡ് സിമോണ ഹാലപ്പ് പുറത്ത്.

യോഗ്യത കളിച്ചു യു.എസ് ഓപ്പണിൽ എത്തിയ യുക്രെയ്ൻ താരം ദാരിയ സ്നിഗർ ആണ് ഹാലപ്പിനെ മൂന്നു സെറ്റ് പോരാട്ടത്തിൽ അട്ടിമറിച്ചത്. ആദ്യ സെറ്റ് 6-2 നു കൈവിട്ട ഹാലപ്പ് എന്നാൽ രണ്ടാം സെറ്റ് 6-0 നു നേടി തിരിച്ചടിച്ചു. മൂന്നാം സെറ്റിൽ ഹാലപ്പിന്റെ തിരിച്ചു വരാനുള്ള ശ്രമങ്ങൾ അതിജീവിച്ച യുക്രെയ്ൻ താരം 6-4 നു സെറ്റ് നേടി രണ്ടാം റൗണ്ട് ഉറപ്പിച്ചു. അടുത്ത് കനേഡിയൻ ഓപ്പൺ ജേതാവ് ആയ ഹാലപ്പിന്റെ തുടർച്ചയായ ഏഴ് മത്സരങ്ങളുടെ വിജയക്കുതിപ്പിന് 124 റാങ്കുകാരിയായ ദാരിയ അന്ത്യം കുറിക്കുക ആയിരുന്നു.

ജർമ്മൻ താരം തത്ജാന മരിയയുടെ വെല്ലുവിളി അതിജീവിച്ചു മൂന്നാം സീഡ് മരിയ സക്കാരി രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ആദ്യ സെറ്റ് 6-4 നു നേടിയ ഗ്രീക്ക് താരം രണ്ടാം സെറ്റ് 6-3 നു കൈവിട്ടു. എന്നാൽ അവസാന സെറ്റിൽ വിംബിൾഡൺ സെമിഫൈനലിസ്റ്റിന് ഒരവസരവും നൽകാതെ സക്കാരി 6-0 നു നേടുക ആയിരുന്നു. ഫ്രഞ്ച് താരം ഹാർമണി ടാനിനെ 6-0, 3-6, 6-1 എന്ന മൂന്നു സെറ്റ് പോരാട്ടത്തിൽ തോൽപ്പിച്ച മുൻ യു.എസ് ഓപ്പൺ ചാമ്പ്യൻ കാനഡയുടെ ബിയാങ്ക ആന്ദ്രീസ്കുവും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

ഫ്രഞ്ച് താരം ലിയോലിയ ജീൻജീനിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത പന്ത്രണ്ടാം സീഡ് കൊക്കോ ഗോഫും രണ്ടാം റൗണ്ടിൽ എത്തി. സമ്പൂർണ ആധിപത്യം മത്സരത്തിൽ പുലർത്തിയ ഗോഫ് 6-2, 6-3 എന്ന സ്കോറിന് ആണ് ജയം നേടിയത്. 4 തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത ഗോഫ് 8 ഏസുകളും ഉതിർത്തു. എതിരാളിയെ 6-0, 6-0 എന്ന സ്കോറിന് തകർത്ത പന്തിനഞ്ചാം സീഡ് ബ്രസീലിയൻ താരം ബിയാട്രിസ് ഹദ്ദാദ്, 17 സീഡ് ഫ്രഞ്ച് താരം കരോളിന ഗാർസിയ എന്നിവരും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

Story Highlight : Simona Halep out of US Open in first round, Coco Gauff, Maria Sakkari into second round.

പിറകിൽ നിന്ന ശേഷം ഇഗയെ മറികടന്നു സിമോണ ഹാലപ്പ് ക്വാർട്ടർ ഫൈനലിൽ

ഓസ്‌ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി രണ്ടാം സീഡ് റൊമാനിയൻ താരം സിമോണ ഹാലപ്പ്. ഫ്രഞ്ച് ഓപ്പൺ ജേതാവ് ആയ പോളിഷ് താരം 15 സീഡ് ഇഗ സ്വിയാറ്റകിന് എതിരെ ആദ്യ സെറ്റ് കൈവിട്ട ശേഷം ആണ് ഹാലപ്പ് നാലാം റൗണ്ടിൽ ജയിച്ചു കയറിയത്. മികച്ച തുടക്കം ലഭിച്ച ഇഗ ആദ്യ സെറ്റിൽ ഹാലപ്പിന് മുകളിൽ ആധിപത്യം നേടി. മത്സരത്തിൽ 4 തവണ ബ്രൈക്ക് വഴങ്ങിയ ഇഗക്ക് രണ്ടു തവണ ഹാലപ്പിന്റെ സർവീസ് ബ്രൈക്ക് ചെയ്യാൻ സാധിച്ചു. ആദ്യ സെറ്റ് 6-3 നു ആണ് ഇഗ സ്വന്തമാക്കിയത്.

ആദ്യ സെറ്റ് നഷ്ടമായ ശേഷം ശക്തമായി തിരിച്ചു വന്ന ഹാലപ്പ് രണ്ടാം സെറ്റിൽ ഒരവസരവും ഇഗക്ക് നൽകിയില്ല. വലിയ ആധിപത്യം നേടിയ സെറ്റ് 6-1 നു നേടിയ റൊമാനിയൻ താരം മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിൽ തന്റെ മികവ് തുടർന്ന ഹാലപ്പ് സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തുകയും സെറ്റ് 6-4 നു സെറ്റ് സ്വന്തമാക്കി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. മറ്റൊരു ഗ്രാന്റ് സ്‌ലാം കിരീടം കൂടി ലക്ഷ്യം വക്കുന്ന ഹാലപ്പ് ഈ ഓസ്‌ട്രേലിയൻ ഓപ്പണിൽ പ്രകടനങ്ങൾ കൊണ്ട് എതിരാളികൾക്ക് വലിയ മുന്നറിയിപ്പ് തന്നെയാണ് നൽകുന്നത്.

മൂന്നാം റൗണ്ടിലേക്ക് മുന്നേറി ഹാലപ്പ്, കൊക്കോ ഗോഫ്‌ രണ്ടാം റൗണ്ടിൽ പുറത്ത്

ഫ്രഞ്ച് ഓപ്പണിൽ രണ്ടാം റൗണ്ടിൽ അനായാസ ജയവുമായി ഒന്നാം സീഡ് സിമോണ ഹാലപ്പ്. നാട്ടുകാരിയായ ഇറിന കമെലിയയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ആണ് റൊമാനിയൻ താരം ആയ ഹാലപ്പ് മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. എതിരാളിക്ക് മേൽ വ്യക്തമായ ആധിപത്യം നേടിയ ഹാലപ്പ് ഇരു സെറ്റിലും ആയി 4 തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്. 6-3 നു ആദ്യ സെറ്റ് നേടിയ ഹാലപ്പ് 6-4 നു രണ്ടാം സെറ്റും സ്വന്തം കയ്യിലാക്കി. അതേസമയം യുവ അമേരിക്കൻ താരം കൊക്കോ ഗോഫ്‌ രണ്ടാം റൗണ്ടിൽ പുറത്തായി. ഫ്രഞ്ച് താരം മാർട്ടിന ട്രവിസാൻ ആണ് ഗോഫിനെ തോൽപ്പിച്ചത്.

ആദ്യ സെറ്റ് നേടിയ ശേഷം ആയിരുന്നു 6-4, 2-6, 5-7 എന്ന സ്കോറിന് ഗോഫിന്റെ തോൽവി. മത്സരത്തിൽ 7 തവണ എതിരാളിയെ ബ്രൈക്ക് ചെയ്തു എങ്കിലും 19 തവണ സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ ഗോഫ്‌ 9 തവണ ബ്രൈക്ക് വഴങ്ങി. അതേസമയം 16 സീഡ് ബെൽജിയം താരം എൽസി മെർട്ടൻസ് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. കയിയ കനെപിയെ 6-4, 7-5 എന്ന നേരിട്ടുള്ള സ്കോറിന് ആണ് മെർട്ടൻസ് മറികടന്നത്. റഷ്യൻ താരം കാമിലിയയെ 7-6, 6-2 എന്ന നേരിട്ടുള്ള സ്കോറിന് മറികടന്ന 20 സീഡ് ഗ്രീക്ക് താരം മരിയ സക്കാരിയും ഫ്രഞ്ച് ഓപ്പൺ മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

ജന്മദിനം ആഘോഷിച്ചു സിമോണ ഹാലപ്പ്! സ്പാനിഷ് താരത്തെ തകർത്തു ഒന്നാം സീഡ് രണ്ടാം റൗണ്ടിൽ

ഫ്രഞ്ച് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി ഒന്നാം സീഡും റൊമാനിയൻ താരവും ആയ സിമോണ ഹാലപ്പ്. സീഡ് ചെയ്യാത്ത സ്പാനിഷ് താരം സാറ ടോർമയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു ആണ് ജന്മദിനം ആഘോഷിക്കുന്ന ഹാലപ്പ് രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറിയത്. ആദ്യ സെറ്റിൽ രണ്ടു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും തിരിച്ചു വന്ന ഹാലപ്പ് എതിരാളിയെ തുടർച്ചയായി ബ്രൈക്ക് ചെയ്തു സെറ്റ് 6-4 നു സ്വന്തമാക്കി. ചടങ്ങ് മാത്രം ആയ രണ്ടാം സെറ്റിൽ ആവട്ടെ എതിരാളിക്ക് ഒരു പോയിന്റ് പോലും നൽകാൻ ഹാലപ്പ് തയ്യാറായില്ല, 6-0 നു സെറ്റും മത്സരവും റൊമാനിയൻ താരം സ്വന്തം പേരിൽ കുറിച്ചു.

ഏതാണ്ട് സമാനമായ ജയം ആണ് ആദ്യ റൗണ്ടിൽ 20 സീഡ് ഗ്രീക്ക് താരം മരിയ സക്കാരിയും നേടിയത്. സീഡ് ചെയ്യാത്ത ഓസ്‌ട്രേലിയൻ താരം ടോംജലോനോവിച്ചിനെ 6-0, 7-5 എന്ന സ്കോറിന് ആണ് സക്കാരി മറികടന്നത്. സീഡ് ചെയ്യാത്ത മറ്റൊരു ഓസ്‌ട്രേലിയൻ താരം മാഡിസൺ ഇൻഗ്ലിസിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന 27 സീഡ് റഷ്യൻ താരം എക്റ്ററിന അലെക്സൻഡ്രോവയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 3 തവണ ബ്രൈക്ക് വഴങ്ങിയ റഷ്യൻ താരം 6 തവണ എതിരാളിയെ ബ്രൈക്ക് ചെയ്താണ് 6-3, 6-3 എന്ന സ്കോറിന് ആദ്യ റൗണ്ടിൽ ജയം കണ്ടത്.

റോം ഓപ്പണിൽ കിരീടം ഉയർത്തി സിമോണ ഹാലപ്പ്

ഡബ്യു. ടി. എ ടൂറിൽ റോം ഓപ്പണിൽ കിരീടം ഉയർത്തി ഒന്നാം സീഡ് റൊമാനിയൻ താരം സിമോണ ഹാലപ്പ്. ഓസ്‌ട്രേലിയൻ ഓപ്പണിന് ശേഷം പങ്കെടുത്ത മൂന്നാം ടൂർണമെന്റിൽ ആണ് ഹാലപ്പ് കിരീടം ഉയർത്തുന്നത്. രണ്ടാം സീഡ് ആയ കരോളിന പ്ലിസ്കോവ പരിക്കേറ്റു പിന്മാറിയതോടെയാണ് ഹാലപ്പ് കിരീടം ചൂടിയത്. ആദ്യ സെറ്റിൽ പ്ലിസ്കോവക്ക് ഒരു പോയിന്റ് പോലും നൽകാതെയാണ് ഹാലപ്പ് സെറ്റ് സ്വന്തമാക്കിയത്.

രണ്ടാം സെറ്റിൽ ആദ്യമായി ഒരു സർവീസ് വഴങ്ങിയെങ്കിലും 2-1 നു മുന്നിട്ട് നിൽക്കുമ്പോൾ ആണ് പ്ലിസ്കോവ പരിക്കേറ്റു മത്സരത്തിൽ നിന്നു പിന്മാറുന്നത്. നാലു തവണ സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ പ്ലിസ്കോവയെ 5 പ്രാവശ്യം ആണ് ഹാലപ്പ് ബ്രൈക്ക് ചെയ്തത്. തുടർച്ചയായ 14 മത്തെ ജയം ആണ് ഹാലപ്പിന് ഇത്. ആദ്യ രണ്ടു റാങ്കുകാർ പിന്മാറിയതിനാൽ ഫ്രഞ്ച് ഓപ്പണിലും ഹാലപ്പ് ആയിരിക്കും ഇതോടെ ഒന്നാം സീഡ്.

റോമിൽ അവസാന എട്ടിലേക്ക് മുന്നേറി ഹാലപ്പ്, പ്ലിസ്‌കോവ അടക്കമുള്ള പ്രമുഖർ

ഡബ്യു.ടി. എ ടൂറിൽ റോം ഓപ്പണിൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ഒന്നാം സീഡ് സിമോണ ഹാലപ്പ്. സീഡ് ചെയ്യാത്ത ഡയാനയെ നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു റൊമാനിയൻ താരം മറികടന്നത്. 7-5 നു ആദ്യ സെറ്റ് നേടിയ ഹാലപ്പ് രണ്ടാം സെറ്റ് 6-4 നു നേടി അവസാന എട്ടിലെ പ്രവേശനം ഉറപ്പിച്ചു. സീഡ് ചെയ്യാത്ത റഷ്യൻ താരം അന്ന ബ്ലിങ്കോവയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് രണ്ടാം സീഡ് ചെക് റിപ്പബ്ലിക് താരം കരോളിന പ്ലിസ്കോവ മറികടന്നത്. 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 6-4, 6-3 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു പ്ലിസ്കോവയുടെ ജയം. മറ്റൊരു റഷ്യൻ താരം ആയ സെറ്റലാനോയെ മറികടന്ന നാലാം സീഡ് എലീന സ്വിറ്റോലീനയും ക്വാർട്ടർ ഫൈനലിൽ എത്തി. ടൈബ്രേക്കറിലൂടെ ആദ്യ സെറ്റ് നേടിയ സ്വിറ്റോലീന രണ്ടാം സെറ്റ് 6-4 നു നേടിയാണ് അവസാന എട്ടിൽ എത്തിയത്.

അതേസമയം ഏഴാം സീഡ് ബ്രിട്ടീഷ് താരം യോഹാന കോന്റെയെ ഒമ്പതാം സീഡ് സ്പാനിഷ് താരം ഗബ്രിൻ മുഗുരുസ മറികടന്നു. 6-4, 6-1 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു മുഗുരുസ ജയം കണ്ടത്. പത്താം സീഡ് എലീന റൈബകിനയും ടൂർണമെന്റിൽ നിന്നു പുറത്ത് ആയി. യൂലിയ പുറ്റിന്റ്സെവയോട് മൂന്നു സെറ്റ് പോരാട്ടത്തിൽ 6-4, 7-6, 6-2 എന്ന സ്കോറിന് ആണ് റൈബകിന തോൽവി വഴങ്ങിയത്. ഡാങ്ക കോവിനിച്ചിനെ 6-4, 6-4 എന്ന നേരിട്ടുള്ള സ്കോറിന് മറികടന്നു ആണ് 11 സീഡ് ആയ എൽസി മെർട്ടൻസ് ക്വാർട്ടർ ഫൈനലിൽ എത്തുന്നത്. മികച്ച തിരിച്ചു വരവ് നടത്തുന്ന വിക്ടോറിയ അസരങ്കയും റോമിൽ അവസാന എട്ടിൽ ഇടം നേടി. റഷ്യൻ താരം ഡാരിയ മത്സരത്തിനു ഇടയിൽ പിന്മാറിയതോടെയാണ് അസരങ്ക ക്വാർട്ടർ ഫൈനലിൽ എത്തിയത്.

യുഎസ് ഓപ്പണില്‍ നിന്ന് പിന്മാറി സിമോണ ഹാലെപ്

യുഎസ് ഓപ്പണില്‍ നിന്ന് മറ്റൊരു താരം കൂടി പിന്മാറുന്നു. ലോക രണ്ടാം നമ്പര്‍ താരം സിമോണ ഹാലെപ് ആണ് യുഎസ് ഓപ്പണില്‍ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ചിരിക്കുന്നത്. വര്‍ദ്ധിച്ച് വരുന്ന കൊറോണ കേസുകളാണ് താരത്തിന്റെ പിന്മാറ്റത്തിന് കാരണം. നേരത്തെ തന്നെ പല പ്രമുഖ താരങ്ങളും യുഎസ് ഓപ്പണില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചിരുന്നു.

ഹാലെപ് തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പല ഘടകങ്ങളും നിലവിലെ സാഹചര്യങ്ങളും പരിശോധിക്കുമ്പോള്‍ തനിക്ക് ഇപ്പോള്‍ യുഎസ് ഓപ്പണില്‍ പങ്കെടുക്കാനായി ന്യൂ യോര്‍ക്കിലേക്ക് യാത്ര ചെയ്യുവാനാകില്ല എന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്. താന്‍ അതിന് പകരം യൂറോപ്പില്‍ തന്നെ നിന്ന് പരിശീലനം തുടരുവാനാണ് തീരുമാനം എന്നും താരം അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് പ്രേഗ് ഓപ്പണില്‍ താരം കിരീടം നേടിയത്. എലിസ് മെര്‍ടെന്‍സിനെയാണ് താരം ഫൈനലില്‍ പരാജയപ്പെടുത്തിയത്.

വീണ്ടും അട്ടിമറി,വിംബിൾഡൺ ജേതാവ് സിമോണ ഹാലപ്പ് യു.എസ് ഓപ്പൺ രണ്ടാം റൗണ്ടിൽ പുറത്ത്

യു.എസ് ഓപ്പണിൽ നാലാം സീഡും വിംബിൾഡൺ ജേതാവും ആയ റൊമാനിയയുടെ സിമോണ ഹാലപ്പ് യു.എസ് ഓപ്പണിൽ നിന്നു പുറത്ത്. രണ്ടാം റൗണ്ടിൽ സീഡ് ചെയ്യാത്ത അമേരിക്കൻ യുവതാരം ടെയ്‌ലർ ടൗണ്‍സെന്റ് ആണ് ഹാലപ്പിനെ അട്ടിമറിച്ചത്. ആദ്യ സെറ്റ് 6-2 വലിയ ആധിപത്യത്തോടെ സ്വന്തമാക്കിയ ഹാലപ്പിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു ടൗണ്‍സെന്റ് അടുത്ത രണ്ടു സെറ്റുകളിൽ. രണ്ടാം സെറ്റിൽ ഹാലപ്പിന്റെ സർവീസുകൾ ഒന്നിന് പിറകെ ഭേദിച്ച അമേരിക്കൻ താരം 6-3 നു രണ്ടാം സെറ്റ് നേടി മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റിൽ ടൈബ്രേക്കറിൽ 7-6 നു നേടിയ തൗസന്റ് തന്റെ യു.എസ് ഓപ്പൺ പ്രയാണം മൂന്നാം റൗണ്ടിലേക്ക് നേടിയപ്പോൾ ഹാലപ്പിന് മടക്കം.

അതേസമയം 15 കാരിയായ അമേരിക്കൻ താരം കൊക്കോ ഗോഫ് യു.എസ് ഓപ്പണിൽ തന്റെ സ്വപ്നകുതിപ്പ് തുടരുന്നു. തിമേയ ബാബോസിനെ 3 സെറ്റ് നീണ്ട പോരാട്ടത്തിൽ മറികടന്ന യുവതാരം മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ആദ്യ സെറ്റ് 6-2 നേടിയ ഗോഫ് രണ്ടാം സെറ്റ് 6-4 നു കൈവിട്ടെങ്കിലും മൂന്നാം സെറ്റിൽ ശക്തമായി തിരിച്ചു വന്നു. 6-4 നു മൂന്നാം സെറ്റും മത്സരവും ഗോഫിന് സ്വന്തം. കാനഡയുടെ 19 കാരി ബിയാങ്ക ആന്ദ്രീസുവും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. 15 സീഡ് ആയ ബിയാങ്ക ബെൽജിയത്തിന്റെ ക്രിസ്ത്യൻ ഫ്ലിപ്കെനെയാണ് നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നത്. സ്‌കോർ 6-3,7-5.

8 വിംബിൾഡൺ ലക്ഷ്യമിട്ട് തന്റെ 11ാം ഫൈനലിൽ സെറീന വില്യംസ്‌

തന്റെ മികവിന്റെ എല്ലാ കഴിവും ഈ പ്രായത്തിലും സെറീന വില്യംസ്‌ പുറത്തെടുത്തപ്പോൾ രണ്ടാം സെമിഫൈനൽ നീണ്ടു നിന്നത് വെറും 59 മിനിറ്റുകൾ മാത്രം. തന്റെ ആദ്യ വിംബിൾഡൺ സെമിഫൈനൽ കളിക്കുന്ന ചെക് റിപ്പബ്ലിക് താരം 33 കാരി സ്റ്ററയ്കോവക്കു എതിരെ അസാമാന്യ ഫോമിലായിരുന്നു തന്റെ 12 മത്തെ വിംബിൾഡൺ സെമിഫൈനൽ കളിക്കുന്ന 11 സീഡ് സെറീന വില്യംസ്‌.

ഇതിനു മുമ്പ് 2000 ത്തിൽ മാത്രം തന്റെ സഹോദരി വീനസ് വില്യംസിനോട് മാത്രം വിംബിൾഡൺ സെമിഫൈനലിൽ തോൽവി അറിഞ്ഞിട്ടുള്ള സെറീന ലക്ഷ്യമിട്ടത് വിംബിൾഡനിലെ തന്റെ 98 മത്തെ ജയവും കൂടിയായിരുന്നു. ആദ്യ സെറ്റിൽ ചെക് താരത്തിന്റെ രണ്ടും മൂന്നും സർവീസുകൾ ബ്രൈക്ക് ചെയ്ത സെറീന മത്സരത്തിലെ ആധിപത്യം തുടക്കത്തിലെ പിടിച്ചു.

ഒന്ന് പൊരുതി നോക്കിയ ചെക് താരം സെറീനയുടെ സർവീസ് ഭേദിക്കാനുള്ള അവസരം ഉണ്ടാക്കി എടുത്തതെങ്കിലും സെറീന വഴങ്ങിയില്ല. 6-1 നു സെറീനക്കു ആദ്യ സെറ്റ്. രണ്ടാം സെറ്റിൽ കുറച്ച് കൂടി മികച്ച പ്രകടനം ചെക് താരത്തിൽ നിന്നുണ്ടായെങ്കിലും സെറീനക്കു മുന്നിൽ പിടിച്ചു നിൽക്കാൻ അത് മതിയായിരുന്നില്ല. പിഴവുകൾ കൂടി വരുത്തിയ ചെക് താരത്തിന്റെ സർവീസുകളും അനായാസം ഭേദിച്ച സെറീന രണ്ടാം സെറ്റ് 6-2 നു സ്വന്തമാക്കി.

തന്റെ എട്ടാം വിംബിൾഡൺ കിരീടം ലക്ഷ്യമിടുന്ന സെറീനക്കു പക്ഷെ കടുത്ത പോരാട്ടമാവും ഫൈനലിൽ നേരിടേണ്ടി വരിക. തന്റെ ആദ്യ വിംബിൾഡൺ കിരീടം ലക്ഷ്യമിടുന്ന 7 സീഡ് റൊമാനിയൻ താരം സിമോണ ഹാലപ്പ് ആണ്‌ സെറീന വില്യംസിന്റെ ഫൈനലിലെ എതിരാളി.

ഒന്നാം സീഡ് ഹാലെപ് പുറത്ത്

വർഷത്തിലെ അവസാന ഗ്രാൻഡ്സ്ലാം ടൂര്ണമെന്റായ യുഎസ് ഓപ്പണ് അട്ടിമറിയോടെ തുടക്കം. ഒന്നാം സീഡും ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനുമായ സിമോണ ഹാലെപ് ആദ്യ റൗണ്ടിൽ ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങി. കായ് കനേപ്പിയാണ് 6-2,6-4 എന്ന സ്കോറിന് സിമോണയെ അട്ടിമറിച്ചത്. മറ്റുമത്സരങ്ങളിൽ വില്ല്യംസ് സഹോദരിമാർ, സ്റ്റീഫൻസ്‌, അസരങ്ക, സ്വിറ്റോലിന, പ്ലിസ്‌കോവ, മുഗുരുസ എന്നിവർ ജയിച്ചു

പുരുഷ വിഭാഗത്തിൽ സ്റ്റാൻ വാവ്‌റിങ്ക എട്ടാം സീഡായ ഗ്രിഗോർ ദിമിത്രോവിനെ ആദ്യ റൗണ്ടിൽ ഒരിക്കൽ കൂടെ അട്ടിമറിച്ചു. ഇക്കൊല്ലത്തെ വിംബിൾഡൺ ടൂർണമെന്റിലും വാവ്‌റിങ്ക ദിമിത്രോവിനെ ആദ്യ റൗണ്ടിൽ പരാജയപ്പെടുത്തിയിരുന്നു. 2016 ലെ യുഎസ് ഓപ്പൺ ചാമ്പ്യൻ കൂടിയാണ് സ്റ്റാൻ.

തന്റെ അവസാന ടൂർണമെന്റ് കളിക്കുന്ന ഡേവിഡ് ഫെററർ ഒന്നാം സീഡ് നദാലുമായുള്ള മത്സരത്തിനിടെ പരിക്ക് മൂലം പിന്മാറി. മറ്റുമത്സരങ്ങളിൽ ഡെൽപോട്രോ, ആന്റി മറെ, ഇസ്‌നർ, റയോനിച്ച്, ഷാപവലോവ്, ആൻഡേഴ്‌സൻ, ഡൊമിനിക് തിം മുതലായ പ്രമുഖർ ജയത്തോടെ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.

ഹാലെപ്പും പുറത്ത്

വിംബിൾഡൺ ടെന്നീസ് വനിതാ വിഭാഗത്തിൽ മുൻനിര സീഡുകളുടെ പുറത്താവൽ തുടർക്കഥയാകുന്നു. ഒന്നാം സീഡും ഫ്രഞ്ച് ഓപ്പൺ ജേത്രിയുമായ സിമോണ ഹാലെപ്പ് ആണ് ഇന്നലെ പുറത്തായത്. ഇതോടെ ആദ്യ പത്ത് സീഡുകളിൽ അവശേഷിക്കുന്നത് ഏഴാം സീഡ് പ്ലിസ്ക്കോവ മാത്രമാണ്. ഇത് വിംബിൾഡൺ റെക്കോർഡ് കൂടിയാണ്. തായ്‌വാനിൽ നിന്നുള്ള സീഡില്ലാ താരം ഹേയ്ഷ്‌ ആണ് ഒന്നാം സീഡായ സിമോണയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ തകർത്തത്.

ആദ്യ സെറ്റ് 6-3 എന്ന സ്കോറിന് നേടിയ ശേഷമായിരുന്നു ഹാലെപ്പിന്റെ തോൽവി. മുൻ ഒന്നാം നമ്പർ താരം കെർബർ, സിബുൽക്കോവ, ബെൻചിച്ച്, സാൻസോവിച്ച്, ഒസ്റ്റാപെങ്കൊ, കസാറ്റ്കിന, ഉയ്റ്റ്‌വാങ്ക് എന്നിവരും വനിതകളിൽ അവസാന പതിനാറിൽ ഇടം നേടിയിട്ടുണ്ട്.

പുരുഷ വിഭാഗത്തിൽ സാധ്യത കൽപ്പിച്ചിരുന്ന നിക് കൈരൂയിസും, അലക്‌സാണ്ടർ സ്വരേവും ടൂർണമെന്റിൽ നിന്ന് പുറത്തായി. ജപ്പാന്റെ നിഷിക്കോരിയാണ്‌ ഓസ്‌ട്രേലിയൻ താരമായ നിക്കിനെ തോൽപ്പിച്ചത്. അലക്‌സാണ്ടർ സ്വരേവിനെ അഞ്ച് സെറ്റുകൾ നീണ്ട ഉജ്ജ്വല പോരാട്ടത്തിൽ അട്ടിമറിച്ചത് ലാത്വിയയുടെ ഏണസ്റ്റ് ഗുൾബിസാണ്. എഡ്മണ്ടിനെ തോൽപിച്ച് ജോക്കോവിച്ചും, മിനോറിനെ തോൽപ്പിച്ച് നദാലും, എബ്‌ഡനെ തോൽപ്പിച്ച് സിമോണും, പെയ്‌റെയെ തോൽപ്പിച്ച് ഡെൽപോട്രോയും അവസാന പതിനാറിൽ എത്തിയിട്ടുണ്ട്.

പുരുഷ ഡബിൾസിൽ ഇന്ത്യൻ സഖ്യമായ ബാലാജി-വർദ്ധൻ സഖ്യം പുറത്തായപ്പോൾ ഇന്തോ ഓസ്‌ട്രേലിയൻ കൂട്ടുകെട്ടായ ശരൺ-സിറ്റാക് സഖ്യം ആദ്യ രണ്ട് സെറ്റുകൾ നഷ്ടപ്പെടുത്തിയ ശേഷം തിരിച്ചടിച്ച് വിജയം സ്വന്തമാക്കി പ്രീക്വാർട്ടറിൽ പ്രവേശിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version