സഞ്ജുവിന്റെ ക്യാപ്റ്റൻസി മികച്ചതാണ്, ലോകകപ്പ് ടീമിൽ എത്തിയതിൽ സന്തോഷം – ഷെയ്ൻ ബോണ്ട്

രാജസ്ഥാൻ നായകൻ സഞ്ജു സാംസണെ പ്രശംസിച്ച് രാജസ്ഥാൻ ബൗളിംഗ് കോച്ച് ഷെയ്ൻ ബോണ്ട്ം നിലവിലെ സീസണിൽ ക്യാപ്റ്റൻ സഞ്ജു സാംസണിൻ്റെ നേതൃത്വത്തെ പ്രശംസിച്ചു ബോണ്ട് ഒരു ബാറ്റർ എന്ന നിലയിലും സഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത് എന്ന് പറഞ്ഞു.

“സഞ്ജുവിന്റെ ക്യാപ്റ്റൻസി അതിയശകരമാണ്, അവൻ വ്യക്തി എന്ന നിലയിൽ ഒരു രസികനാണ്. രണ്ട് വർഷമായി അവൻ പഠിക്കുന്നത് അവൻ്റെ സമയം നിയന്ത്രിക്കാനും അവൻ്റെ ഊർജ്ജം നിയന്ത്രിക്കാനും ആണ് എന്ന് ഞാൻ കരുതുന്നു. IPL ഊർജം ചോർത്തുന്ന മത്സരമാണ്, പ്രത്യേകിച്ച് സീസൺ അവസാനം.” ബോണ്ട് പറഞ്ഞു.

“അദ്ദേഹം മനോഹരമായാണ് ഇതുവരെ കളിച്ചത്, ടി20 ലോകകപ്പ് ടീമിലേക്ക് സഞ്ജു സാംസൺ തിരഞ്ഞെടുക്കപ്പെട്ടതിൽ എനിക്ക് സന്തോഷമുണ്ട്,” ഷെയ്ൻ ബോണ്ട് മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.

ഷെയ്ൻ ബോണ്ട് ഇനി രാജസ്ഥാൻ റോയൽസിനൊപ്പം!!

മുംബൈ ഇന്ത്യൻസുമായി വേർപിരിഞ്ഞ മുൻ ന്യൂസിലൻഡ് ഫാസ്റ്റ് ബൗളർ ഷെയ്ൻ ബോണ്ട് ഇനി രാജസ്ഥാൻ റോയൽസിനൊപ്പം. രാജസ്ഥാൻ ബോണ്ടിനെ ബൗളിംഗ് കോച്ചും ഒപ്പം അസിസ്റ്റന്റ് കോച്ചുമായും നിയമിച്ചു. രാജസ്ഥാൻ റോയൽസിന്റെ ബൗളിംഗ് കോച്ചായിരുന്ന മലിംഗയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് മുംബൈ ഇന്ത്യൻസിന്റെ കോച്ചായിരുന്ന ബോണ്ടിനെ രാജസ്ഥാൻ റാഞ്ചിയത്.

ഷെയ്ൻ ബോണ്ട് തങ്ങളുടെ ഫ്രാഞ്ചൈസിയിൽ ചേരുന്ന വിവരം രാജസ്ഥാൻ റോയൽസ് ഇന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അവസാന രണ്ടു സീസണിലും മലിംഗ ആയിരുന്നു അവരുടെ ബൗളിംഗ് കോച്ച്. ഷെയിൻ ബോണ്ട് 2015 മുതൽ മുംബൈ ഇന്ത്യൻസിനൊപ്പം ഉണ്ടായിരുന്നു. നാലു കിരീടങ്ങൾ മുംബൈയെ നേടാൻ അദ്ദേഹം സഹായിച്ചിരുന്നു.

ഷെയ്ൻ ബോണ്ടുമായി മുംബൈ ഇന്ത്യൻസ് പിരിഞ്ഞു

മുൻ ന്യൂസിലൻഡ് ഫാസ്റ്റ് ബൗളറായ ഷെയ്ൻ ബോണ്ടുമായി വേർപിരിയുന്നതായി മുംബൈ ഇന്ത്യൻസ് ഇന്ന് അറിയിച്ചു. 8 വർഷമായി ഷെയ്ൻ ബോണ്ട് മുംബൈക്ക് ഒപ്പം ഉണ്ട്‌. 2015-ൽ മുംബൈയിൽ എത്തിയ ബോണ്ട് അവിടെ ബൗളിംഗ് കോച്ചായി മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. മലിംഗയെ ബൗളിംഗ് കോച്ചായി അടുത്തിടെ മുംബൈ നിയമിച്ചിരുന്നു. അപ്പോൾ തന്നെ ബോണ്ട് ക്ലബ് വിടും എന്ന് ഉറപ്പായിരുന്നു‌.

2015-ൽ ടീമിന്റെ ബൗളിംഗ് കോച്ചായി ചുമതലയേറ്റതിനു ശേഷം 2015, 2017, 2019, 2020 വർഷങ്ങളിൽ MI-യുടെ കിരീട നേട്ടങ്ങളിൽ ബോണ്ട് പ്രധാന പങ്കുവഹിച്ചിരുന്നു. 2021 വരെ മുംബൈ ഇന്ത്യൻസിനായി കളിച്ചിട്ടുള്ള താരമാണ്‌ മലിംഗ. രാജസ്ഥാൻ റോയൽസിനൊപ്പം ബൗളിംഗ് കോച്ചായി അദ്ദേഹം കഴിഞ്ഞ സീസണുകളിൽ പ്രവർത്തിച്ചിരുന്നു.

ഷെയ്ൻ ബോണ്ട് MI എമിറ്റ്സിന്റെ പരിശീലകൻ, പാർഥിവും വിനയ് കുമാറും പരിശീലക സംഘത്തിൽ

മുൻ ന്യൂസിലൻഡ് ഫാസ്റ്റ് ബൗളർ ഷെയ്ൻ ബോണ്ട് എം ഐ എമിറേറ്റ്‌സിന്റെ മുഖ്യ പരിശീലകൻ ആകും. നിലവിൽ മുംബൈ ഇന്ത്യൻസിന്റെ ബൗളിംഗ് കോച്ചാണ് ഷെയ്ൻ ബോണ്ട്. 2015 മുതൽ മുംബൈക്ക് ഒപ്പം ഉണ്ട്. അവർക്കൊപ്പം നാല് കിരീടങ്ങൾ നേടിയിട്ടുണ്ട്.

യു എ ഇയിൽ നടന്ന ഇന്റർനാഷണൽ ലീഗ് ടി20 അടുത്ത വർഷം ആദ്യം ആകും നടക്കുക. അതിനായി ഒരുങ്ങുകയാണ് എം ഐ എമിറേറ്റ്സ്. മുൻ ഇന്ത്യൻ താരമായ പാർഥിവ് പട്ടേലിനെ ബാറ്റിംഗ് പരിശീലകനായും വിനയ് കുമാറിനെ ബൗളിംഗ് പരിശീലകനായും എംഐ എമിറേറ്റ്സ് ടീമിലേക്ക് എത്തിച്ചിട്ടുണ്ട്. ജെയിംസ് ഫ്രാങ്ക്ലിൻ ആണ് ഫീൽഡിംഗ് പരിശീലകൻ.

പാർഥിവ് പട്ടേലും വിനയ് കുമാറും മുംബൈ ഇന്ത്യൻസിന്റെ സ്കൗട്ടിങ് ടീമിലെ അംഗമായിരുന്നു‌ .

ഇന്ത്യയ്ക്ക് ലോകകപ്പ് നേടണമെങ്കിൽ ഹാര്‍ദ്ദിക് ടീമിലുണ്ടാവണം – ഷെയിന്‍ ബോണ്ട്

മുന്‍ മുംബൈ ഇന്ത്യന്‍സ് താരം ഹാര്‍ദ്ദിക് പാണ്ഡ്യയെ താന്‍ വല്ലാതെ മിസ്സ് ചെയ്യുന്നു എന്ന് പറഞ്ഞ് മുംബൈയുടെ ബൗളിംഗ് കോച്ച് ഷെയിന്‍ ബോണ്ട്. മുംബൈയിൽ നിന്ന് റിലീസ് ആയ താരം പിന്നീട് ഗുജറാത്തിന്റെ ക്യാപ്റ്റനായി എത്തി ടീമിനെ കിരീടത്തിലേക്ക് നയിക്കുകയായിരുന്നു.

ഇന്ത്യയ്ക്കായി ലോകകപ്പിൽ ഹാര്‍ദ്ദിക് കളിക്കണമെന്നും ഇന്ത്യയുടെ കിരീട സാധ്യതയ്ക്ക് താരത്തിന്റെ സാന്നിദ്ധ്യം പ്രധാനമാണെന്നും ബോണ്ട് വ്യക്തമാക്കി. തന്റെ മുംബൈയിലെ ആദ്യ സീസണിലാണ് ഹാര്‍ദ്ദിക്കും ടീമിലെത്തിയതെന്നും ഞങ്ങളിരുവരും ഏറെ സമയം ഒരുമിച്ച് ചെലവഴിച്ചിട്ടുണ്ടെന്നും ബോണ്ട് വ്യക്തമാക്കി.

താരം മുംബൈയ്ക്കൊപ്പമുണ്ടായിരുന്നുവെങ്കില്‍ നല്ലതായിരുന്നുവെന്നും വളരെ ഉയര്‍ന്ന ഗുണനിലവാരമുള്ളയാളാണ് ഹാര്‍ദ്ദിക്ക് എന്നും ഇന്ത്യയുടെ ലോകകപ്പ് സാധ്യതയ്ക്കും താരത്തിന്റെ സാന്നിദ്ധ്യം നിര്‍ണ്ണായകം ആണെന്നും ബോണ്ട് സൂചിപ്പിച്ചു.

ഷെയിന്‍ ബോണ്ട് ന്യൂസിലാണ്ട് ക്രിക്കറ്റ് കോച്ചിംഗ് സെറ്റപ്പിലേക്ക്

ഷെയിന്‍ ബോണ്ട് ന്യൂസിലാണ്ട് ക്രിക്കറ്റ് ടീമിന്റെ കോച്ചിംഗ് സെറ്റപ്പിലേക്ക് എത്തുന്നു. ടീമിന്റെ ബൗളിംഗ് കോച്ചായി ഷെയിന്‍ ജുര്‍ഗെന്‍സന്‍ ന്യൂസിലാണ്ടിനൊപ്പമുണ്ട് . ടി20 ലോകകപ്പിനും ഇന്ത്യയിൽ ടി20 കളിക്കുവാനുമെത്തുന്ന ടീമിനാണ് ഷെയിന്‍ ബോണ്ടിന്റെ സേവനം ഉണ്ടാകുക.

സിഡ്നി തണ്ടര്‍, മുംബൈ ഇന്ത്യന്‍സ് എന്നിവരുടെ പരിശീലകനായി മുമ്പ് പ്രവര്‍ത്തിച്ച് പരിചയമുള്ള താരമാണ് ഷെയന്‍ ബോണ്ട്.

ന്യൂസിലാണ്ടിന് ആദ്യ ബൗളിംഗെങ്കിൽ ഇന്ത്യയുടെ കാര്യം കഷ്ടത്തിൽ – ഷെയിന്‍ ബോണ്ട്

സൗത്താംപ്ടണിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ ടോസ് ന്യൂസിലാണ്ടിന് നേടാനായാൽ ഇന്ത്യ ഭയപ്പെടേണമെന്ന് പറ‍ഞ്ഞ് മുന്‍ ന്യൂസിലാണ്ട് താരം ഷെയിന്‍ ബോണ്ട്. ഇന്ത്യയ്ക്കെതിരെ ആദ്യം ബൗളിംഗ് തിര‍ഞ്ഞെടുത്താൽ ന്യൂസിലാണ്ട് അവരെ കുറഞ്ഞ സ്കോറിംഗിന് പുറത്താക്കുമെന്നാണ് ബോണ്ട് പറയുന്നത്. ന്യൂ ബോളിൽ കീവീസ് പേസര്‍മാര്‍ക്ക് മുന്നിൽ ഇന്ത്യന്‍ താരങ്ങള്‍ക്ക് പിടിച്ച് നില്‍ക്കാനാകില്ലെന്നാണ് ബോണ്ട് പറഞ്ഞത്.

അ‍ഞ്ച് പേസര്‍മാരുമായിട്ടായിരിക്കും ന്യൂസിലാണ്ട് മത്സരത്തിനിറങ്ങുകയെന്നാണ് താന്‍ കരുതുന്നതെന്ന് ബോണ്ട് പറഞ്ഞു. അതേ സമയം ഇന്ത്യയാകട്ടെ മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരെയും ആയിരിക്കും കളിപ്പിക്കുകയെന്ന് ബോണ്ട് അഭിപ്രായപ്പെട്ടു. ന്യൂസിലാണ്ട് മത്സരം വിജയിക്കുമെന്നാണ് കരുതുന്നതെന്നും ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്താൽ അത് തീര്‍ച്ചയായും എളുപ്പത്തിൽ സംഭവിക്കുമെന്നും ആദ്യ ഇന്നിംഗ്സിൽ തകരുന്ന ഇന്ത്യയ്ക്ക് പിന്നെ മത്സരത്തിൽ യാതൊരു തരത്തിലും പ്രതീക്ഷയുണ്ടാകില്ലെന്നും ബോണ്ട് സൂചിപ്പിച്ചു.

ഇംഗ്ലണ്ടിനെതിരെ 1-0 ന്റെ പരമ്പര വിജയവുമായാണ് ന്യൂസിലാണ്ട് എത്തുന്നതെങ്കിൽ ഇന്‍ട്ര സ്ക്വാഡ് മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യയ്ക്ക് പരിശീലനമായി ലഭിച്ചിട്ടുള്ളത്.

ഇന്ത്യന്‍ ടീമിനൊപ്പമുള്ളപ്പോളും താന്‍ ഷെയിന്‍ ബോണ്ടിന്റെ സഹായം തേടാറുണ്ട്

ഷെയിന്‍ ബോണ്ടില്‍ നിന്ന് മുംബൈ ഇന്ത്യന്‍സ് ക്യാമ്പില്‍ ഉള്ളപ്പോള്‍ മാത്രമല്ല താന്‍ ഇന്ത്യന്‍ ടീമിന് കളിക്കുമ്പോളും സഹായം തേടാറുണ്ടെന്ന് പറഞ്ഞ് ജസ്പ്രീത് ബുറം. 2015ല്‍ ആണ് താന്ഡ ഷെയിന്‍ ബോണ്ടിനെ ആദ്യം കാണുന്നതെന്നും അതിന് ശേഷം പല കാര്യങ്ങളിലും അദ്ദേഹം തന്നെ സഹായിച്ചിട്ടുണ്ടെന്നും ബൗളിംഗില്‍ നടത്തേണ്ട പുതിയ പരീക്ഷണങ്ങളെക്കുറിച്ച് തനിക്ക് സഹായം തന്നിട്ടുള്ളതും ബോണ്ട് ആണെന്ന് ബുംറ പറഞ്ഞു.

താന്‍ മെച്ചപ്പെട്ടതില്‍ വലിയ പങ്ക് ഷെയിന്‍ ബോണ്ടിനാണെന്നും ഈ യാത്രയില്‍ താന്‍ ഓരോ വര്‍ഷവും മെച്ചപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും ജസ്പ്രീത് ബുംറ വ്യക്തമാക്കി.

സിഡ്നി തണ്ടറുമായുള്ള കരാര്‍ പുതുക്കുന്നില്ലെന്ന് തീരുമാനിച്ച് ഷെയിന്‍ ബോണ്ട്

സിഡ്നി തണ്ടറുമായുള്ള കരാര്‍ പുതുക്കുന്നില്ലെന്ന് തീരുമാനിച്ച് ഷെയിന്‍ ബോണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ യാത്ര നിയന്ത്രണങ്ങളുള്ളതും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനുമായാണ് താരം ഈ തീരുമാനം എടുത്തത്.

സിഡ്നി തണ്ടറിന്റെ അസിസ്റ്റന്റ് കോച്ചായിരുന്നു ഷെയിന്‍ ബോണ്ട്. മുമ്പ് ബ്രിസ്ബെയിന്‍ ഹിറ്റിന്റെ സഹ പരിശീലകനായും ബിഗ് ബാഷില്‍ ഷെയിന്‍ ബോണ്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ന്യൂസിലാണ്ട്, ഇംഗ്ലണ്ട്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്കൊപ്പവും പരിശീലകനായി ബോണ്ട് ചുമതല വഹിച്ചിട്ടുണ്ട്.

വിന്‍ഡീസിനെതിരെ മികവ് പുലര്‍ത്തിയാല്‍ കൈല്‍ ജാമിസണിന് ഐപിഎല്‍ കരാര്‍ ലഭിയ്ക്കുമെന്ന് ഷെയിന്‍ ബോണ്ട്

വിന്‍ഡീസിനെതിരെ ടി20 പരമ്പരയില്‍ മികവ് പുലര്‍ത്തിയാല്‍ ന്യൂസിലാണ്ട് യുവ താരം കൈല്‍ ജാമിസണിന് ഐപിഎല്‍ കരാര്‍ ലഭിയ്ക്കുവാന്‍ വലിയ സാധ്യതയുണ്ടെന്ന് പറഞ്ഞ് മുന്‍ താരം ഷെയിന്‍ ബോണ്ട്. മുംബൈ ഇന്ത്യന്‍സിന്റെ ബൗളിംഗ് കോച്ച് കൂടിയായി ബോണ്ടിന്റെ അഭിപ്രായത്തില്‍ കൈല്‍ കഴിഞ്ഞ സീസണില്‍ ന്യൂസിലാണ്ടിന് വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തതെന്നാണ്.

താരത്തിന്റെ ഈ പ്രകടന മികവ് ന്യൂസിലാണ്ടിനെ ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന, ടെസ്റ്റ് പരമ്പരകള്‍ വിജയിക്കുവാന്‍ സാധ്യമാക്കി. ഇതാദ്യമായി വിന്‍ഡീസിനെതിരെ ടി20യില്‍ ജാമിസണിന് അവസരം ലഭിച്ചിട്ടുണ്ട്. ഐപിഎല്‍ നാല് മുതല്‍ അഞ്ച് മാസം അകലെ തന്നെ നടക്കുവാനുള്ള സാധ്യതയുള്ളതിനാല്‍ തന്നെ ഈ അവസരം ന്യൂസിലാണ്ട് യുവതാരം കൈക്കലാക്കിയാല്‍ താരത്തിന് ഐപിഎല്‍ കരാര്‍ ലഭിയ്ക്കുമെന്നാണ് ബോണ്ട് വ്യക്തമാക്കുന്നത്.

ഇംഗ്ലണ്ട് ബൗളിംഗ് കോച്ച് ദൗത്യം ലക്ഷ്യം വെച്ച് ഷെയിന്‍ ബോണ്ട്

ഇംഗ്ലണ്ടിന്റെ ബൗളിംഗ് കോച്ചാകുവാനുള്ള തന്റെ ആഗ്രഹം തുറന്ന് പറഞ്ഞ് മുന്‍ ന്യൂസിലാണ്ട് ഫാസ്റ്റ് ബൗളര്‍ ഷെയിന്‍ ബോണ്ട്. ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ഡാരെന്‍ ഗഫിനെയാണ് ഇംഗ്ലണ്ട് താല്‍ക്കാലിക ബൗളിംഗ് കോച്ചായി നിയമിച്ചിട്ടുള്ളതെങ്കിലും സ്ഥിരം കോച്ചിന്റെ പദവി ഒഴിഞ്ഞ് കിടക്കുകയാണ്. തനിക്ക് ഇംഗ്ലണ്ട് ടീമിലെ അംഗങ്ങളുമായി നല്ല ബന്ധമാണെന്നും ക്രൈസ്റ്റ്ചര്‍ച്ചില്‍ അവരുമായെല്ലാം സമ്പര്‍ക്കം പുലര്‍ത്തുവാനും തനിക്ക് സാധിച്ചിരുന്നുവെന്നും ഷെയിന്‍ ബോണ്ട് വ്യക്തമാക്കി.

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബൗളിംഗ് കോച്ചായ ബോണ്ട് ദി ഹണ്ട്രഡില്‍ സത്തേണ്‍ ബ്രേവിന്റെ സഹ പരിശീലകനാണ്. നിലവില്‍ ബൗളിംഗ് കണ്‍സള്‍ട്ടന്റായി ന്യൂസിലാണ്ട് ടീമിനൊപ്പം ടി20 പരമ്പരയില്‍ പ്രവര്‍ത്തിച്ച് വരികയാണ് ഷെയിന്‍ ബോണ്ട്.

അഞ്ച് വിക്കറ്റ് നേട്ടങ്ങളില്‍ ഹാഡ്‍ലിയ്ക്കൊപ്പം സ്ഥാനം പിടിച്ച് ബോള്‍ട്ട്

ഇന്ത്യയെ 92 റണ്‍സിനു പുറത്താക്കി ന്യൂസിലാണ്ട് ബൗളര്‍മാര്‍ ഹാമിള്‍ട്ടണില്‍ കസറിയപ്പോള്‍ അഞ്ച് വിക്കറ്റ് നേട്ടത്തില്‍ ഒരു റെക്കോര്‍ഡിനു അര്‍ഹനായി ട്രെന്റ് ബോള്‍ട്ട്. തന്റെ പത്തോവര്‍ സ്പെല്ലില്‍ 2 1 റണ്‍സിനു അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ബോള്‍ട്ട് ഏകദിനത്തില്‍ ന്യൂസിലാണ്ടിനായി ഏറ്റവും അധികം അഞ്ച് വിക്കറ്റ് നേട്ടത്തില്‍ റിച്ചാര്‍ഡ് ഹാഡ്‍ലിയുടെ റെക്കോര്‍ഡിനു ഒപ്പമെത്തുകയായിരുന്നു. ഇത് അഞ്ചാം വട്ടമാണ് ബോള്‍ട്ട് ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുന്നത്.

ഹാഡ്‍ലിയ്ക്കും അഞ്ച് തവണയാണ് ഈ റെക്കോര്‍ഡ് നേട്ടം കൊയ്യാനായത്. ബോള്‍ട്ടിന്റെ ഈ പ്രകടനം ഇന്ത്യയ്ക്കെതിരെ ഒരു ന്യൂസിലാണ്ട് താരത്തിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിംഗ് പ്രകടനമാണ്. 19 റണ്‍സിനു 6 വിക്കറ്റ് നേടിയ ഷെയിന്‍ ബോണ്ടാണ് പട്ടികയില്‍ ഒന്നാമത്. 2005ല്‍ ബുലവായോയിലായിരുന്നു ബോണ്ടിന്റെ പ്രകടനം.

Exit mobile version