ഹാഡ്‍ലിയുടെ നേട്ടം മറികടന്ന് ലയൺ, ഇനി മുന്നിലുള്ളത് ഹെരാത്തും കപിൽ ദേവും

ടെസ്റ്റ് വിക്കറ്റ് നേട്ടക്കാരുടെ പട്ടികയിൽ 12ാം സ്ഥാനത്തേക്ക് എത്തി ഓസ്ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലയൺ. ഇന്നലെ ശ്രീലങ്കയ്ക്കെതിരെയുള്ള അഞ്ച് വിക്കറ്റ് നേട്ടത്തോടെ താരം 432 വിക്കറ്റിൽ എത്തിയപ്പോള്‍ റിച്ചാര്‍ഡ് ഹാഡ്‍ലിയെയാണ് ഈ പട്ടികയിൽ താരം മറികടന്നത്.

431 വിക്കറ്റുകളാണ് ഹാഡ്‍ലി നേടിയത്. ഇനി രംഗന ഹെരാത്ത്(433), കപിൽ ദേവ്(434) എന്നിവരെ മറികടക്കുവാനുള്ള അവസരം ആണ് ലയണിന് മുന്നിലുള്ളത്. ഗോള്‍ ടെസ്റ്റിൽ തന്നെ ഈ നേട്ടം താരം സ്വന്തമാക്കിയേക്കും.

മികച്ച പെരുമയുള്ളവരാണ് ഈ പട്ടികയിലുള്ളതെന്നും അവരിൽ ചിലരെ മറികടക്കാനായതിൽ ഏറെ അഭിമാനം തോന്നുന്നുവെന്നും ലയൺ കൂട്ടിചേര്‍ത്തു.

അഞ്ച് വിക്കറ്റാണ് നഥാന്‍ ലയൺ ഇന്നലെ ശ്രീലങ്കയെ 212 റൺസിന് പുറത്താക്കിയപ്പോള്‍ നേടിയത്. മൂന്ന് വിക്കറ്റ് നേടി മിച്ചൽ സ്വെപ്സണും താരത്തിന് മികച്ച പിന്തുണ നൽകി.

ഈ താരങ്ങള്‍ ന്യൂസിലാണ്ട് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ – റിച്ചാര്‍ഡ് ഹാഡ്‍ലി

ന്യൂസിലാണ്ട് ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളാണ് ഇപ്പോളത്തെ ന്യൂസിലാണ്ട് ടീമെന്ന് പറ‍ഞ്ഞ് ക്രിക്കറ്റ് ഇതിഹാസം സര്‍ റിച്ചാര്‍ഡ് ഹാഡ്‍ലി. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായിട്ടുള്ള ടെസ്റ്റ് ക്രിക്കറ്റിലെ ന്യൂസിലാണ്ടിന്റെ പ്രകടനങ്ങളിൽ മികച്ചതായിരുന്നുവെന്നും നാട്ടിലും വിദേശത്തും പരമ്പരകള്‍ വിജയിച്ച് ടീം മിന്നും പ്രകടനങ്ങളാണ് പുറത്തെടുത്തതെന്നും ഹാഡ്‍ലി പറഞ്ഞു.

ലോക ചാമ്പ്യന്മാരാകുവാന്‍ ഏറ്റവും അര്‍ഹനായ താരങ്ങളാണ് ഇവരെന്നും അത് ഈ കിരീടത്തിലൂടെ അവര്‍ തെളിയിച്ചുവെന്നും ന്യൂസിലാണ്ടിന്രെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സംഘമാണ് ഇതെന്ന് പറയുന്നത് തീര്‍ത്തും ശരിയായ കാര്യമാണെന്നും ഹാഡ്‍ലി സൂചിപ്പിച്ചു.

300 ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കി ടിം സൗത്തി

ന്യൂസിലാണ്ടിന് വേണ്ടി 300 ടെസ്റ്റ് വിക്കറ്റെന്ന നേട്ടം സ്വന്തമാക്കി ടിം സൗത്തി. ഇന്ന് പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സില്‍ ഹാരിസ് സൊഹൈലിന്റെ വിക്കറ്റ് നേടിയാണ് ടിം സൗത്തി തന്റെ ഈ നേട്ടത്തിലേക്ക് എത്തിയത്. ഓപ്പണര്‍ ഷാന്‍ മസൂദിനെയും ടിം സൗത്തി തന്നെയായിരുന്നു ആദ്യം പുറത്താക്കിയത്.

ന്യൂസിലാണ്ട് ഇതിഹാസം റിച്ചാര്‍ഡ് ഹാഡ്‍ലി, ഡാനിയേല്‍ വെട്ടോറി എന്നിവരാണ് ന്യൂസിലാണ്ടിനായി ടെസ്റ്റില്‍ ടിം സൗത്തിയെക്കാള്‍ വിക്കറ്റുകള്‍ നേടിയ താരം. ഹാഡ്‍ലി 431 വിക്കറ്റുകളും വെട്ടോറി 361 വിക്കറ്റുമാണ് ന്യൂസിലാണ്ടിനായി നേടിയിട്ടുള്ളത്.

താന്‍ വളര്‍ന്നത് അഞ്ച് ഇതിഹാസ ഓള്‍റൗണ്ടര്‍മാരെ കണ്ട് കൊണ്ട്, അതിലൊരാള്‍ക്കൊപ്പം കളിക്കാനുള്ള ഭാഗ്യമുണ്ടായി

തന്റെ കുട്ടിക്കാലത്ത് താന്‍ വളര്‍ന്ന് വന്നത് ക്രിക്കറ്റില മഹാരഥന്മാരായ ഓള്‍റൗണ്ടര്‍മാരെ കണ്ടു കൊണ്ടാണെന്ന് അഭിപ്രായപ്പെട്ട് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അതില്‍ ഒരാള്‍ക്കൊപ്പം തനിക്ക് കളിക്കാനുള്ള ഭാഗ്യ സിദ്ധിച്ചുവെന്നും സച്ചിന്‍ പറഞ്ഞു. പിന്നീട് തന്റെ ആദ്യത്തെ പാക്കിസ്ഥാന്‍ ടൂറില്‍ മറ്റൊരു മഹാരഥനായ ഇമ്രാന്‍ ഖാനെതിരെ കളിക്കുവാനുള്ള ഭാഗ്യവുമുണ്ടായി.

തന്റെ കരിയറിന്റെ തുടക്കത്തില്‍ താന്‍ എന്നും ആരാധിച്ചിരുന്ന ക്രിക്കറ്റ് ഓള്‍റൗണ്ടര്‍മാരില്‍ ഇവര്‍ രണ്ട് പേരുമല്ലാതെ റിച്ചാര്‍ഡ് ഹാഡ്‍ലി, മാല്‍ക്കം മാര്‍ഷല്‍, ഇയാന്‍ ബോത്തം എന്നിവരും ഉള്‍പ്പെടുന്നു എന്ന് ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മനസ്സ് തുറന്നു.

സര്‍ റിച്ചാര്‍ഡ് ഹാഡ്‍ലി മെഡല്‍ നേടി കെയിന്‍ വില്യംസണ്‍, ടെസ്റ്റ് താരവും

ന്യൂസിലാണ്ട് ക്രിക്കറ്റ് ചരിത്രത്തില്‍ മൂന്ന് വട്ടം സര്‍ റിച്ചാര്‍ഡ് ഹാഡ്‍ലി അവാര്‍ഡ് നേടുന്ന ആദ്യ താരമായി കെയിന്‍ വില്യംസണ്‍. ന്യൂസിലാണ്ട് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരത്തിനുള്ള അവാര്‍ഡാണ് റിച്ചാര്‍ഡ് ഹാഡ്‍ലി മെഡല്‍. റോസ് ടെയിലര്‍ രണ്ട് വട്ടവും ബ്രണ്ടന്‍ മക്കല്ലവും ട്രെന്റ് ബോള്‍ട്ടുമാണ് 2011ല്‍ ഈ അവാര്‍ഡുകള്‍ പ്രഖ്യാപിച്ച് തുടങ്ങിയതിനു ശേഷം അവാര്‍ഡുകള്‍ നേടിയ താരങ്ങള്‍.

വര്‍ഷത്തെ ടെസ്റ്റ് താരമായും കെയിന്‍ വില്യംസണെ തിരഞ്ഞെടുക്കുകയായിരുന്നു. ടീമിനെ തുടരെ അഞ്ച് പരമ്പര വിജയത്തിലേക്ക് നയിച്ച വില്യംസണ്‍ രാജ്യത്തിനു വേണ്ടി 20 ടെസ്റ്റ് മത്സരം നേടുന്ന താരവുമായി മാറിയിരുന്നു. 2018ല്‍ 925 റണ്‍സാണ് 9 ടെസ്റ്റില്‍ നിന്ന് വില്യംസണ്‍ നേടിയത്. 21 ഏകദിനങ്ങളില്‍ നിന്ന് 838 റണ്‍സും 15 ടി20യില്‍ നിന്ന് 332 റണ്‍സുമാണ് 2018ല്‍ വില്യംസണ്‍ നേടിയത്.

അതേ സമയം വനിത വിഭാഗത്തില്‍ അമേലിയ കെര്‍ ഏകദിന താരമായും സോഫി ഡിവൈന്‍ വനിത ടി20 താരവുമായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

വാഗ്നര്‍ അഞ്ചാം റാങ്കിലേക്ക്

ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ അഞ്ചാം റാങ്കിലേക്ക് ഉയര്‍ന്ന് നീല്‍ വാഗ്നര്‍. ബംഗ്ലാദേശിനെതിരെയുള്ള രണ്ട് ഇന്നിംഗ്സ് വിജയങ്ങളിലും നിര്‍ണ്ണായക ബൗളിംഗ് പ്രകടനം പുറത്തെടുത്തതാണ് താരത്തിനു റാങ്കിംഗില്‍ വന്‍ കുതിച്ച് കയറ്റും നടത്തുവാന്‍ സഹായകരമായത്. 16 വിക്കറ്റുകളാണ് ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് വാഗ്നര്‍ നേടിയത്. 6 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം 801 റേറ്റിംഗ് പോയിന്റിലാണ് നില്‍ക്കുന്നത്. ഇതിനു മുമ്പ് റിച്ചാര്‍ഡ് ഹാഡ്ലിയും ട്രെന്റ് ബോള്‍ട്ടുമാണ് ന്യൂസിലാണ്ടിനായി 801 റേറ്റിംഗ് പോയിന്റിലെത്തിയത്.

ടിം സൗത്തി 2014ല്‍ 799 പോയിന്റ് വരെ നേടിയിരുന്നുവെങ്കിലും അതിലും മെച്ചപ്പെടാനായിട്ടില്ല. ട്രെന്റ് ബോള്‍ട്ട് നിലവിലെ റാങ്കിംഗില്‍ ഏഴാം സ്ഥാനത്താണുള്ളത്.

അഞ്ച് വിക്കറ്റ് നേട്ടങ്ങളില്‍ ഹാഡ്‍ലിയ്ക്കൊപ്പം സ്ഥാനം പിടിച്ച് ബോള്‍ട്ട്

ഇന്ത്യയെ 92 റണ്‍സിനു പുറത്താക്കി ന്യൂസിലാണ്ട് ബൗളര്‍മാര്‍ ഹാമിള്‍ട്ടണില്‍ കസറിയപ്പോള്‍ അഞ്ച് വിക്കറ്റ് നേട്ടത്തില്‍ ഒരു റെക്കോര്‍ഡിനു അര്‍ഹനായി ട്രെന്റ് ബോള്‍ട്ട്. തന്റെ പത്തോവര്‍ സ്പെല്ലില്‍ 2 1 റണ്‍സിനു അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ബോള്‍ട്ട് ഏകദിനത്തില്‍ ന്യൂസിലാണ്ടിനായി ഏറ്റവും അധികം അഞ്ച് വിക്കറ്റ് നേട്ടത്തില്‍ റിച്ചാര്‍ഡ് ഹാഡ്‍ലിയുടെ റെക്കോര്‍ഡിനു ഒപ്പമെത്തുകയായിരുന്നു. ഇത് അഞ്ചാം വട്ടമാണ് ബോള്‍ട്ട് ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുന്നത്.

ഹാഡ്‍ലിയ്ക്കും അഞ്ച് തവണയാണ് ഈ റെക്കോര്‍ഡ് നേട്ടം കൊയ്യാനായത്. ബോള്‍ട്ടിന്റെ ഈ പ്രകടനം ഇന്ത്യയ്ക്കെതിരെ ഒരു ന്യൂസിലാണ്ട് താരത്തിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിംഗ് പ്രകടനമാണ്. 19 റണ്‍സിനു 6 വിക്കറ്റ് നേടിയ ഷെയിന്‍ ബോണ്ടാണ് പട്ടികയില്‍ ഒന്നാമത്. 2005ല്‍ ബുലവായോയിലായിരുന്നു ബോണ്ടിന്റെ പ്രകടനം.

ജോ റൂട്ടിനെ രണ്ടാം തവണയും പുറത്താക്കി ഹെരാത്ത്, റിച്ചാര്‍ഡ് ഹാ‍ഡ്‍ലിയെ മറികടന്നു

റിച്ചാര്‍ഡ് ഹാഡ്‍ലിയുടെ 431 ടെസ്റ്റ് വിക്കറ്റുകളുടെ നേട്ടം മറികടന്ന് രംഗന ഹെരാത്ത്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സില്‍ ക്യാപ്റ്റന്‍ ജോ റൂട്ടിനെ(3) പുറത്താക്കിയാണ് ഹെരാത്ത് ഈ നേട്ടം മറികടന്നത്. നേരത്തെ ആദ്യ ഇന്നിംഗ്സില്‍ ജോ റൂട്ടിനെ പുറത്താക്കി ഹെരാത്ത് ഗോളിലെ തന്റെ നൂറാം ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കിയിരുന്നു.

തന്റെ അവസാന ടെസ്റ്റ് മത്സരത്തില്‍ പങ്കെടുക്കുന്ന ഹെരാത്തിനു കപില്‍ ദേവിന്റെ 434 വിക്കറ്റുകള്‍ മറികടക്കാനാകുമോ എന്നതാവും ഏവരും ഉറ്റുനോക്കുന്നത്.

Exit mobile version