കൊറോണയിൽ നിന്നും മുക്തനായി ഡിബാല, ഐസോലേഷൻ അവസാനിപ്പിച്ചു

യുവന്റസ് ആരാധകർക്ക് ആശ്വാസം. അർജന്റീനിയൻ സൂപ്പർ താരം പൗലോ ഡിബാല കൊറോണയിൽ നിന്നും മുക്തനായി. യുവന്റസാണ് ഈ സന്തോഷ വാർത്ത സമുഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. കൊറോണ വൈറസ് ബാധയിൽ നിന്നും താരം റിക്കവറായതിനാൽ എത്രയും പെട്ടന്ന് ട്രെയിനിംഗിന് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി ഡിബാലക്ക് ഐസൊലേഷനിൽ തുടരേണ്ട ആവശ്യമില്ല.

കൊറോണ വൈറസ് പോസിറ്റീവായി റിപ്പോർട്ട് ചെയ്ത് ഒരു മാസം കഴിഞ്ഞിട്ടും ഡിബാല രോഗത്തിൽ നിന്ന് മുക്തി നേടാഞ്ഞത് ആരാധകരിൽ ആശങ്കകൾ ഉണ്ടാക്കിയിരുന്നു. യുവതാരത്തിന്റെ കാര്യത്തിൽ അശങ്ക പ്രകടിപ്പിച്ചിരുന്ന യുവന്റസ് തുടർച്ചായായി ടെസ്റ്റുകൾ നടത്തിയിരുന്നു. മറ്റൊരു യുവന്റസ് താരമായ റുഗാനിയുടെ കൊറോണ വൈറസ് ബാധ 35 ദിവസങ്ങൾക്ക് ശേഷമായിരുന്നു മാറിയത്. അവസാന നടത്തിയ ടെസ്റ്റിൽ വൈറസിന്റെ അളവ് കുറഞ്ഞത് ഡിബാലക്ക് പ്രതീക്ഷ നൽകിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ യുവന്റസ് ഒഫീഷ്യലായി പ്രഖ്യാപിച്ചത്.

റൊണാൾഡോയുടെ കരാർ പുതുക്കാനൊരുങ്ങി യുവന്റസ്

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരാർ പുതുക്കാനൊരുങ്ങി ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ്. നിലവിൽ 2022 വരെ ടൂറിനിൽ തുടരാനുള്ള കരാറിലാണ് റൊണാൾഡോ മാഡ്രിഡിൽ നിന്നും എത്തിയത്. 2 വർഷത്തെക്ക് കൂടി റൊണാൾഡോയെ ടൂറിനിൽ നിർത്താനാണ് യുവന്റസ് പദ്ധതിയിടുന്നത്.

നിലവിൽ ഒരു സീസണിൽ 31 മില്ല്യൺ യൂറോയോളമാണ് റൊണാൾഡോക്ക് യുവന്റസ് നൽകുന്നത്. റൊണാൾഡോയെ യുവന്റസിൽ നിർത്താൻ മറ്റൊരു സ്ട്രൈക്കറെ കൂടെ ടീമിലെത്തിക്കാനും യുവന്റസ് പ്ലാൻ ചെയ്യുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ബാക്ക് സ്ട്രൈക്കറായി ടിമോ വെർണറേയോ ഇക്കാർഡിയേയോ എത്തിക്കാനാണ് യുവന്റസ് ആലോചിക്കുന്നത്. യുവന്റസിൽ ഇക്കാർഡി എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് അർജന്റീനിയൻ താരം പിഎസ്ജിയിലേക്ക് പറന്നു. ഇപ്പോൾ പിഎസ്ജിയിൽ നിന്നും പുറത്തേക്കുള്ള വഴികൾ തേടുകയാണ് മൗരോ ഇക്കാർഡി.

യുവന്റസിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടാനാവും – ക്രിസ്റ്റ്യാനോ റൊണാൾഡോ

യുവേഫ ചാമ്പ്യൻസ് ലീഗ് ഈ സീസണിൽ സ്വന്തമാക്കാനാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ സീസണിൽ യുവന്റസുമായി യൂറോപ്യൻ കിരീടം ഉയർത്താൻ സാധിക്കുമെന്നാണ് റൊണാൾഡോ പറയുന്നത്. ഇന്നലെ ജന്മദിനമാഘോഷിച്ച റൊണാൾഡോ 28 മത്സരങ്ങളിൽ നിന്നും 22 ഗോളുകൾ നേടിയിട്ടുണ്ട്. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടമാണ് ലക്ഷ്യം വെക്കുന്നതെന്നും റൊണാൾഡോ പറഞ്ഞു.

ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച് കൊണ്ടാണ് റയൽ മാഡ്രിഡിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലിയിലേക്ക് പറന്നത്. നൂറു മില്ല്യൺ യൂറോയ്ക്ക് സ്പെയിനിൽ നിന്നും പറന്ന് ഓൾഡ് ലേഡിയിലെത്തിയ ക്രിസ്റ്റ്യാനോക്ക് കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ കിരീടം ഉയർത്താൻ കഴിഞ്ഞിരുന്നു.

അറ്റലാന്റക്ക് തിരിച്ചടി‍, കൊളംബിയൻ സ്ട്രൈക്കർ ഒരു മാസത്തോളം പുറത്ത്

ഇറ്റാലിയൻ ക്ലബ്ബായ അറ്റലാന്റക്ക് വമ്പൻ തിരിച്ചടി. അറ്റലാന്റയുടെ കൊളംബിയൻ സ്ട്രൈക്കർ ദുവാൻ സപറ്റ തുടയ്ക്കേറ്റ പരിക്കിനെ തുടർന്ന് ഒരു മാസത്തോളം പുറത്തിരിക്കും. ശനിയാഴ്ച നടന്ന കൊളംബിയ- ചിലി സൗഹൃദ മത്സരത്തിലായിരുന്നു സപറ്റക്ക് പരിക്കേറ്റത്. എന്നാൽ കൂടുതൽ പരിശോധനകൾക്ക് ശേഷമാണ് താരത്തിന്റെ പരിക്ക് ഗുരുതരമാണെന്നും ഒരു മാസക്കാലം കളിക്കളത്തിന് പുറത്തിരിക്കേണ്ടി വരുമെന്നറിയുന്നത്.

28 കാരനായ താരത്തിന് അറ്റലാന്റയുടെ സീരി എയിൽ ലാസിയോ, ഉദിനെസ്,കലിയരി,നാപോളി എന്നീ ടീമുകളുമായുള്ള മത്സരങ്ങൾ നഷ്ടപ്പെടും. ചാമ്പ്യൻസ് ലീഗിൽ മാൻ സിറ്റിക്കെതിരായ മത്സരവും സപറ്റക്ക് നഷ്ടമാകാൻ സാധ്യതയുണ്ട്.

ബുഫൺ ഇനി യുഎൻ അംബാസഡർ

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ബുഫൺ ഇനി യുഎൻ ഗുഡ്വിൽ അംബാസിഡർ. യുഎന്നിന്റെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ ഗുഡ്വിൽ അംബാസിഡർ ആയാണ് ബുഫണിനെ തിരഞ്ഞെടുത്തത്. ഈ അംഗീകരാത്തിൽ അഭിമാനിക്കുവെന്ന് പറഞ്ഞ ബുഫൺ പുതിയൊരു ചാലഞ്ചായി ഈ അംഗീകരത്തെ ഏറ്റെടുക്കുകയാണെന്നും പറഞ്ഞു. കഴിഞ്ഞ സീസണില്‍ യുവന്റസ് വിട്ട് പി എസ് ജിയില്‍ എത്തിയിരുന്ന ബുഫണ്‍ ഒറ്റ സീസണ്‍ കൊണ്ട് പാരീസ് വിട്ട് യുവന്റസില്‍ എത്തിയിരുന്നു.

ഇറ്റലിയിൽ തന്നെ കരിയർ അവസാനിപ്പിക്കാനാണ് ബുഫണിന്റെ തീരുമാനം. ലീഗ് കിരീടം എന്ന ബുഫന്റെ സ്വപനം യുവന്റസിനൊപ്പം പൂര്‍ത്തിയാക്കാം എന്നാണ് ബുഫണ്‍ കരുതുന്നത്. 17 വര്‍ഷങ്ങള്‍ യുവന്റസിനൊപ്പം കളിച്ച താരമാണ് ബുഫണ്‍. 9 ഇറ്റാലിയന്‍ ലീഗ് കിരീടവും 4 കോപ ഇറ്റാലിയ കിരീടവും അടക്കം 21 കിരീടങ്ങള്‍ യുവന്റസിനൊപ്പം ബുഫണ്‍ നേടിയിയിട്ടുണ്ട്.

ഇന്ററിനേയും മിലാനെയും പരിശീലിപ്പിക്കുന്ന എട്ടാമത്തെ കോച്ചായി സ്റ്റിഫാനോ പിയോളി

ഇറ്റാലിയൻ ഫുട്ബോളിലെ ഏറ്റവും വലിയ റൈവലറിയാണ് ഇന്റർ – മിലാൻ പോരാട്ടങ്ങൾ. ഇറ്റാലിയൻ ഫുട്ബോളിന്റെ നെടുംതൂണുകളായ ഇന്റർ മിലാനും എസി മിലാനും ഫുട്ബോൾ ലോകത്തിന് സമ്മാനിച്ചിരിക്കുന്നത് വമ്പൻ താരങ്ങളെയും മികച്ച മത്സരങ്ങളുമാണ്. ഇരു ടീമുകളെയും പരിശീലിപ്പിക്കുന്ന എന്ന സ്വപ്നതുല്ല്യമായ നേട്ടമാണ് പുതിയ മിലാൻ കോച്ച് സ്റ്റിഫാനോ പിയോളിക്ക് കൈവന്നിരിക്കുന്നത്.

ഈ നേട്ടം സ്വന്തമാക്കുന്ന എട്ടാമത്തെ കോച്ചാണ് സ്റ്റിഫാനോ പിയോളി. 2017നു ശേഷമിതാദ്യമായാണ് സാൻ സൈറോയിലേക്ക് പിയോളി പരിശീലക വേഷത്തിൽ തിരികെയെത്തുന്നത്. 2017ൽ ഇന്റർ പരിശീലകനായിരുന്ന പിയോളിയെ ക്ലബ്ബ് പുറത്താക്കുകയായിരുന്നു. ജിയോവാനി ട്രപറ്റോണി, ലിയണാർഡോ എന്നീ ഇതിഹാസ പരിശീലകരുടെ നിരയിലേക്കാണ് പിയോളി കടന്ന് വരുന്നത്. ജോസഫ് വിയോള,ഗസെപ്പോ ബിഗോഗ്നോ,ഗിഗി റാഡിസ്,കാസ്റ്റഗ്നർ,ആൽബർട്ടോ സക്കറോണി എന്നിവരാണ് മറ്റ് പരിശീലകർ. ഏഴു മത്സരങ്ങളിൽ പരിശീലകനായിരുന്ന മാർകോ ഗിയാമ്പോളോക്ക് പകരക്കാരനായാണ് പിയോളി വരുന്നത്.

ബാഴ്സലോണ വിട്ട കെവിന്‍ പ്രിന്‍സ് ബോട്ടങ്ങ് ഫിയോരെന്റിനയിൽ

ബാഴ്സലോണ വിട്ട കെവിൻ പ്രിൻസ് ബോട്ടെങ്ങ് ഇറ്റലിയിൽ തിരിച്ചെത്തി. ഇറ്റാലിയൻ ക്ലബ്ബായ ഫിയോരെന്റീനയുമായി 2 വർഷത്തെ കരാറിലാണ് താരം സീരി എയിൽ തിരിച്ചെത്തിയത്. ഒരു മില്ല്യൺ യൂറോ ബോട്ടാങ്ങിന് നൽകിയാണ് താരത്തെ ഫിയോരെന്റീന ടീമിലെത്തിച്ചത്.

ജര്‍മ്മന്‍ ഇന്റര്‍നാഷണല്‍ ജെറോം ബോട്ടങ്ങിന്റെ സഹോദരനാണ് കെവിന്‍ പ്രിന്‍സ്. മുൻപ് എ സി മിലാന്‍, ടോട്ടന്‍ഹാം, ഡോര്‍ട്മുണ്ട് തുടങ്ങിയ ക്ലബുകള്‍ക്കായും കളിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ 32 കാരനായ താരം 4 മത്സരങ്ങളിലാണ് ബാഴ്സക്ക് വേണ്ടി കളിച്ചത്. ലാ ലീഗയിൽ രണ്ടാം വരവായിരുന്നു ഇത്. ലാസ് പാൽമാസിലും 2016-17 സീസണിൽ ബോട്ടാങ്ങ് കളിച്ചുരുന്നു. ഇത് ബോട്ടാങ്ങിന്റെ കരിയറിലെ 10 ആം ക്ലബ്ബായിരുന്നു. സീസണിന്റെ ആദ്യ പകുതിയിൽ ഇറ്റലിയിൽ സാസുവോളയ്ക്ക് വേണ്ടി 15 മത്സരങ്ങളിൽ അഞ്ച് ഗോളുകളും നേടിയിരുന്നു.

ബൊണുചിയും കീനും അടിച്ചു, കിരീടത്തോടടുത്ത് യുവന്റസ്

ഇറ്റലിയിൽ യുവന്റസിന് ജയം. കാലിയാരിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് യുവന്റസ് പരാജയപ്പെടുത്തിയത്. യുവന്റസിന് വേണ്ടി ബൊണുചിയും മോയിസി കീനും ഗോളടിച്ചു. ഇറ്റലിക്കും യുവന്റസിനുമായി മോയിസി കീനിന്റെ തുടർച്ചയായ നാലാം ഗോളാണിത്. ആദ്യ പകുതി തകർപ്പൻ ഒരു ഹെഡ്ഡറിലൂടെ യുവന്റസിന് ബൊണുചി ലീഡ് നൽകി. രണ്ടാം പകുതിയിൽ മത്സരം അവസാനിക്കാൻ അഞ്ചു മിനുട്ട് ബാക്കി നിൽക്കവെയാണ് കീനിലൂടെ യുവന്റസ് വിജയ ഗോൾ നേടിയത്.

ഇന്നത്തെ ജയത്തോടു കൂടി പോയന്റ് നിലയിൽ രണ്ടാം സ്ഥാനത്തുള്ള നാപോളിയേക്കാൾ 18 പോയിന്റിന്റെ ലീഡാണ് യുവന്റസ് നേടിയത്. തുടർച്ചയായ എട്ടാം കിരീടത്തിലേക്കാണ് യുവന്റസിന്റെ കുതിപ്പ്. ഡിബലയും റൊണാൾഡൊയുമടക്കം ഒൻപതാം താരങ്ങൾ ഇല്ലാതെയിറങ്ങിയിട്ടും ജയം നേടിയ യുവന്റസ് അടുത്ത ആഴ്ച ചാമ്പ്യൻസ് ലീഗിൽ അയാക്സിനെയാണ് നേരിടേണ്ടത്.

ഇക്കാർഡി ഇന്റർ വിടണം, നിലപാട് കടുപ്പിച്ച് ആരാധകർ

ഇന്റർ മിലാന്റെ സൂപ്പർ താരം മൗറോ ഇക്കാർഡിക്കെതിരെ ഇന്റർ മിലാൻ അൾട്രകൾ. ഇന്റർ മിലാന്റെ ആരാധക കൂട്ടായ്മകളായ അൾട്രകൾ ആണ് ഈ തീരുമാനം പറഞ്ഞത്. ഇന്റർ മിലാൻ ക്ലബ്ബിനോടുള്ള താരത്തിന്റെ പെരുമാറ്റം പൊറുക്കാൻ സാധിക്കുന്നതല്ല എന്ന് പറഞ്ഞ ആരാധകർ താരം ക്ലബ് വിടണമെന്നും ആവശ്യപ്പെട്ടു.

ചാമ്പ്യൻസ് ലീഗ് ക്വാളിഫിക്കേഷനായിട്ടാണ് ഇന്റർ മിലാൻ ശ്രമിക്കേണ്ടതെന്നും ഇതിൽ താല്പര്യമില്ലാത്ത മുൻ ക്യാപ്റ്റനും കൂടിയായ ഇക്കാർഡി ടീമിൽ തുടരരുതെന്നും അവർ പറഞ്ഞു. ജെനോവയ്ക്കെതിരായ മത്സരത്തിൽ ഇക്കാർഡി കളിച്ചാൽ ശക്തമായ പ്രതിഷേധം ഉയരുമെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അവർ പറഞ്ഞു. ജെനോവയ്ക്കെതിരായ മത്സരത്തിൽ ഇക്കാർഡി കളിച്ചാൽ ശക്തമായ പ്രതിഷേധം ഉയരുമെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കരാര്‍ സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ക്ക് ശേഷം ഇന്റര്‍ മിലാന്റെ ക്യാപ്റ്റന്‍സി നഷ്ടപ്പെട്ട ഇക്കാര്‍ഡി ഇതുവരെ പിന്നെ ഇന്റര്‍ മിലാനായി കളിച്ചിട്ടില്ല. പരിക്കും മറ്റു കാരണങ്ങളും പറഞ്ഞായിരുന്നു ഇക്കാര്‍ഡി ഇതുവരെ കളിക്കാന്‍ കൂട്ടാക്കാതിരുന്നത്. എന്നാല്‍ ഇക്കാര്‍ഡി പരിക്കില്‍ നിന്ന് പൂര്‍ണ്ണമായും മുക്തനാണെന്ന് ക്ലബ് ഡോക്ടര്‍ പറഞ്ഞിരുന്നു. എന്നിട്ടും അർജന്റീനിയൻ സൂപ്പർ താരം കളത്തിൽ ഇറങ്ങിയിരുന്നില്ല.

ഡെർബി ഡെൽ സോളിൽ റോമയ്‌ക്കെതിരെ നാലടിച്ച് നാപോളി

സീരി എ യിൽ റോമയ്ക്ക് നാണംകെട്ട തോൽവി. ഒളിമ്പിക് സ്റ്റേഡിയത്തിൽ റോമയെ നാണം കെടുത്തുകയായിരുന്നു നാപോളി. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് റോമയെ നാപോളി പരാജയപ്പെടുത്തിയത്. മിലിക്, മെർട്ടൻസ്,വെർദി, അമീൻ യൂനുസ് എന്നിവരാണ് നാപോളിക്ക് വേണ്ടി സ്‌കോർ ചെയ്തത്. റോമയുടെ ആശ്വാസ ഗോൾ നേടിയത് ഡിയാഗോ പെരോടിയാണ്‌.

ഡെർബി ഡെൽ സോളിൽ ജയം ലക്ഷ്യമാക്കിയാണ് റോമയിറങ്ങിയത്. ഇന്ന് ജയിച്ചിരുന്നെങ്കിൽ റോമയുടെ യൂറോപ്പ്യൻ പ്രതീക്ഷകൾക്ക് ചിറക് മുളച്ചേനെ. നാലാം സ്ഥാനത്തുള്ള മിലാനെക്കാൾ മൂന്നു പോയന്റ് പിന്നിലാണ് റോമ. എന്നാൽ മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ തന്നെ മിലിക് റോമയെ മുന്നിലെത്തിച്ചു. എന്നാൽ ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ റോമ സമനില നേടി.

പക്ഷെ രണ്ടാം പകുതിയിൽ കാർലോ അഞ്ചലോട്ടിയുടെ നാപോളി റോമയെ അക്ഷരാർത്ഥത്തിൽ കീഴടക്കി. മൂന്നു ഗോളുകളാണ് രണ്ടാം പകുതിയിൽ റോമയുടെ വലയിലേക്ക് നാപോളി അടിച്ചു കേറ്റിയത്. 2014. നു ശേഷം ആദ്യമായാണ് ഒരു ഹോം മാച്ചിൽ നാല് ഗോളുകൾ റോമ വഴങ്ങുന്നത്. 2014.ൽ ബയേൺ മ്യൂണിക്കിന് ശേഷം ഒളിമ്പിക് സ്റ്റേഡിയത്തിൽ നാല് ഗോളടിക്കുന്നത് നാപോളിയാണ്.

സീരി എ യിൽ ഇനി ‘വാർ’ 3D യിൽ

ലോകകപ്പിൽ വാർ (VAR) വിവാദം കൊഴുക്കുന്നതിനിടെ സുപ്രധാനമായ തീരുമാനവുമായി സീരി എ രംഗത്തെത്തി. 2018-19 സീസൺ മുതൽ 3D ടെക്നോളജി വീഡിയോ അസിസ്റ്റന്റ് റഫറിയിങ്ങിനായി ഉപയോഗിക്കും. ഓഫ്‌സൈഡ് റൂളിംഗുകൾ കൂടുതൽ ഫലപ്രദമാക്കാനാണ് 3D ടെക്നോളജി സീരി എ യിൽ ഉപയോഗിക്കുന്നത്.

കഴിഞ്ഞ സീരി എ സീസണിൽ VAR ന്റെ പരീക്ഷണം ഒരു പരാജയമാണെന്ന് വിലയിരുത്തുന്നവർ ഒട്ടേറെയാണ്. ധാരാളം പിഴവുകൾ ‘വാർ’ കഴിഞ്ഞ സീസണിൽ വരുത്തിയിരുന്നു. റഷ്യൻ ലോകകപ്പിലെ വിജയകരമായ ഉപയോഗത്തിന് ശേഷം വീഡിയോ അസിസ്റ്റന്റ് റഫറിയിങ്ങ് കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് കരുതുന്നത്.

നിലവിൽ സൗഹൃദ മത്സരങ്ങളിലും മേജർ ലീഗ് സോക്കർ, സീരി ഏ, ബുണ്ടസ് ലീഗ ടൂർണമെന്റുകളിലും VAR ന്റെ സേവനം ഉപയോഗിക്കുന്നുണ്ട്. റഷ്യൻ ലോകകപ്പിലിപ്പോൾ താരമാകുന്നതും ‘വാർ’ ആണ് . ഫിഫ പ്രസിഡന്റ് ജിയാനി ഇന്ഫന്റിനോയുടെ ആവശ്യ പ്രകാരമാണ് ഒട്ടേറെ ലീഗുകളും സൗഹൃദ മത്സരങ്ങളിലും VAR ഉപയോഗിക്കപ്പെട്ടത്. മറഡോണ അടക്കമുള്ള ഫുട്ബോൾ ഇതിഹാസങ്ങളും VAR നെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കറമൊയ്ക്ക് കന്നി ഗോൾ, സമനില കുരുക്കഴിച്ച് ഇന്റർ മിലാൻ

സീരി ഏ യിൽ തുടർച്ചയായ അഞ്ചു മത്സരങ്ങളിലായി തുടരുന്ന സമനിലക്കുരുക്ക് ഇന്റർ മിലാൻ അഴിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്റർ മിലാൻ ബൊലോഞ്ഞയെ പരാജയപ്പെടുത്തിയത്. ഫ്രഞ്ച് താരം യാൻ കറമൊയാണ് ഇന്ററിന്റെ വിജയത്തിന്റെ ചുക്കാൻ പിടിച്ചത്. ഒരു ഗോളടിക്കുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു ഈ 19 കാരൻ. ഈഡറും കറമൊയും ഇന്ററിനു വേണ്ടി ഗോളടിച്ചപ്പോൾ പാലിസിയോയുടേതായിരുന്നു ബൊലോഞ്ഞയുടെ ആശ്വാസ ഗോൾ.

ഇക്കാർഡിയുടെ പരിക്കാണ് യാൻ കറമൊയ്ക്ക് ഇന്റർ മിലാന്റെ സ്റ്റാർട്ടിങ് ലൈനപ്പിൽ ഇടം നേടി കൊടുത്തത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കറമൊ എഫക്ട് കണ്ടു തുടങ്ങി. കറമൊയുടെ ലോങ്ങ് പാസ് ബ്രോസോവിച്ച് ബോക്സിലുള്ള ഈഡറിന് നൽകി. ഇന്റർ രണ്ടാം മിനുട്ടിൽ ലീഡുയർത്തി. കറമൊയുടെ കന്നി സീരി ഏ ഗോൾ റാഫിഞ്ഞ്യായുടെ അസിസ്റ്റിലൂടെയായിരുന്നു. രണ്ട താരങ്ങൾ ചുവപ്പ് കണ്ട പുറത്തയതും ബൊലോഞ്ഞയ്ക്ക് തിരിച്ചടിയായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version