20230215 135309

പി എസ് ജിയിൽ തുടരണമോ എന്ന് സീസൺ അവസാനം തീരുമാനിക്കും – റാമോസ്

പി‌എസ്‌ജി ഡിഫൻഡർ സെർജിയോ റാമോസ് തന്റെ ഭാവി ഇതുവരെ താൻ തീരുമാനിച്ചിട്ടില്ല എന്ന് അറിയിച്ചു. താൻ നിലവിൽ ഒരോ ദിവസവും ആസ്വദിക്കുകയാണ്. ഒരോ കളിയിലും ആണ് ഇപ്പോൾ എന്റെ ശ്രദ്ധ, ഭാവിയെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല. റാമോസ് പറഞ്ഞു. പി‌എസ്‌ജിയുമായുള്ള കരാർ ജൂണിൽ അവസാനിക്കാനിരിക്കുന്ന റാമോസിന്റെ പ്രതികരണം.

പി എസ് ജിയിൽ റാമോസിന് ഇത് രണ്ടാം സീസൺ ആണ്. പരിക്കിന്റെ പ്രശ്‌നങ്ങൾ കാരണം വെല്ലുവിളി നിറഞ്ഞ ആദ്യ സീസൺ ആയിരുന്നു റാമോസിന് പി എസ് ജിയിൽ നേരിടേണ്ടി വന്നത്. എന്നാൽ ഇപ്പോൾ ഫിറ്റ്നസ് വീണ്ടെടുത്ത റാമോസ് പി എസ് ജി നിരയിലെ സ്ഥിരം സാന്നിദ്ധ്യമാണ്. റാമോസിന്റെ പ്രകടനങ്ങൾ താരത്തിന് വലിയ ആരാധക പിന്തുണയും നൽകുന്നുണ്ട്. ഈ സീസൺ അവസാനം റാമോസ് ക്ലബ് വിടും എന്ന് തന്നെയാണ് വിദേശ മാധ്യമങ്ങൾ പറയുന്നത്. റാമോസിനെ സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബ് അൽ നാസർ ശ്രമിക്കുന്നുണ്ട്.

Exit mobile version