Picsart 23 09 18 00 21 39 874

സെർജിയോ റാമോസിന്റെ തിരിച്ചു വരവിൽ സീസണിലെ ആദ്യ ജയം നേടി സെവിയ്യ

ലാ ലീഗയിലെ ആദ്യ ജയം നേടി സെവിയ്യ. സീസണിൽ ആദ്യ 3 മത്സരവും പരാജയപ്പെട്ട സെവിയ്യ ലാസ് പാമോസിനെ എതിരില്ലാത്ത ഒരു ഗോളിന് ആണ് തോൽപ്പിച്ചത്. 18 വർഷങ്ങൾക്ക് ശേഷം ക്ലബിൽ തിരിച്ചെത്തിയ സെർജിയോ റാമോസിന്റെ രണ്ടാം അരങ്ങേറ്റം കൂടിയായിരുന്നു ഇത്. പ്രതിരോധത്തിൽ മികച്ചു നിന്ന റാമോസ്‌ ടീമിന് സീസണിലെ ആദ്യ ക്ലീൻ ഷീറ്റും സമ്മാനിച്ചു.

പന്ത് കൂടുതൽ നേരം കൈവശം വെച്ചത് എതിരാളികൾ ആയിരുന്നു എങ്കിലും മത്സരത്തിൽ 26 ഷോട്ടുകൾ ആണ് സെവിയ്യ ഉതിർത്തത്. എങ്കിലും ഗോൾ കണ്ടത്താൻ അവർ ബുദ്ധിമുട്ടി. മത്സരത്തിൽ രണ്ടാം പകുതിയിൽ 71 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഡോഡി ലുകബാകിയോ നേടിയ ഗോളിന് ആണ് സെവിയ്യ ജയം കണ്ടത്. ജയത്തോടെ റിലഗേഷൻ സോണിൽ നിന്നും അവർ പുറത്ത് കടന്നു.

Exit mobile version