റൊണാൾഡോക്ക് കൂട്ടായി റാമോസിനെ എത്തിക്കാൻ അൽ നാസർ ശ്രമം

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കി സൗദി അറേബ്യൻ ക്ലബായ അൽ നാസർ കൂടുതൽ വലിയ സൈനിംഗുകൾ നടത്താനുള്ള ശ്രമങ്ങൾ തുടരുന്നു. അവർ അടുത്തതായി ലക്ഷ്യമിടുന്നത് പി എസ് ജി താരം സെർജിയോ റാമോസിനെ ആണ്. മുമ്പ് റാമോസും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒമ്പത് വർഷത്തോളം റയൽ മാഡ്രിഡിൽ ഒരുമിച്ചു കളിച്ചിട്ടുണ്ട്. റാമോസിനെ വരുന്ന സമ്മറിൽ പി എസ് ജിയിൽ നിന്ന് സ്വന്തമാക്കാൻ ആകും എന്ന് അൽ നാസർ ഉടമകൾ വിശ്വസിക്കുന്നു.

അൽ നാസറിന്റെ ലക്ഷ്യം വെറും റാമോസ് മാത്രമല്ല. അവർ ലൂക മോഡ്രിചിന് മുന്നിലും ഓഫർ വെച്ചിട്ടുണ്ട്. എന്നാൽ ലൂക മോഡ്രിച് അൽ നാസറിന്റെ ഓഫർ നിരസിച്ചതായി മാഴ്സ റിപ്പോർട്ട് ചെയ്യുന്നു. മോഡ്രിച് റയൽ മാഡ്രിഡിൽ തന്നെ തുടരാൻ ആണ് ആഗ്രഹിക്കുന്നത്. റയൽ മാഡ്രിഡ് വിടുമ്പോൾ മോഡ്രിച് വിരമിക്കുകയും ചെയ്യും.

ഈ സീസൺ അവസാനം ബാഴ്സലോണ വിടും എന്ന് പ്രതീക്ഷിക്കപ്പെടുന്ന സെർജിയോ ബുസ്കറ്റ്സിനെ സ്വന്തമാക്കാനും അൽ നാസർ ശ്രമിക്കും. റൊണാൾഡോക്ക് ചുറ്റും വലിയ ടീമിനെ തന്നെ ഒരുക്കാൻ ആണ് അവർ ആഗ്രഹിക്കുന്നത്.

സ്പാനിഷ് ലോകകപ്പ് സ്ക്വാഡിൽ റാമോസ് ഇല്ല

സ്പെയിൻ അവരുടെ ഖത്തർ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു. ലൂയി എൻറികെ പ്രഖ്യാപിച്ച 26 അംഗ ടീമിൽ സ്പെയിനിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുള്ള സെർജിയോ റാമോസിനെ തഴഞ്ഞു. പി എസ് ജി താരമായ റാമൊസ് അവസാന രണ്ട് സീസണായി അദ്ദേഹത്തിന്റെ മികച്ച നിലയിൽ ആയിരുന്നില്ല. എങ്കിലും റാമോസ് ടീമിൽ ഉണ്ടാകും എന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ഡി ഹിയ, ചെൽസി കീപ്പർ കെപ എന്നിവരാണ് സ്ക്വാഡിൽ ഉൾപ്പെടാത്ത മറ്റു പ്രധാനികൾ.

ബാഴ്സലോണ താരങ്ങളായ ഗവി, പെഡ്രി, അൻസു ഫതി, ജോർദി ആൽബ, ബുസ്കറ്റ്സ്, എറിക് ഗാർസി, ഫെറാൻ ടോറസ് എന്നിവർ സ്ക്വാഡിൽ ഉണ്ട്. റയൽ മാഡ്രിഡ് താരങ്ങളായ അസൻസിയോ, കാർവഹാൽ എന്നിവരും സ്ക്വാഡിൽ ഉണ്ട്. കഴിഞ്ഞ യൂറോ കപ്പിൽ തിളങ്ങിയ ഡാനി ഒൽമോയും സ്ക്വാഡിൽ ഉണ്ട്.

Spain #WC squad 🇪🇸

▫️ Simon, Sanchez, Raya;

▫️ Carvajal, Azpilicueta, Garcia, Guillamón, Pau Torres, Laporte, Alba, Gayà;

▫️ Busquets, Rodri, Gavi, Carlos Soler, M. Llorente, Pedri, Koke;

▫️ Ferran Torres, Nico Williams, Yeremy Pino, Morata, Asensio, Sarabia, Olmo, Ansu Fati.

കരിയറിലെ 28 മത്തെ ചുവപ്പ് കാർഡ് കണ്ടു സെർജിയോ റാമോസ്, പി.എസ്.ജിക്ക് സമനില

ഫ്രഞ്ച് ലീഗ് വണ്ണിൽ പി.എസ്.ജിയെ സമനിലയിൽ തളച്ചു റെയിംസ്. ഗോൾ രഹിത സമനിലയിൽ ആണ് പതിനാലാം സ്ഥാനക്കാർ ആയ റെയിംസ് പാരീസിനെ തളച്ചത്. 2021 ഡിസംബറിനു ശേഷം ഇത് ആദ്യമായാണ് പാരീസ് ഒരു മത്സരത്തിൽ ഗോൾ രഹിത സമനില വഴങ്ങുന്നത്. മെസ്സിക്ക് വിശ്രമം നൽകി എത്തിയ പാരീസ് എമ്പപ്പെ ആദ്യ പതിനൊന്നിൽ ഉണ്ടായിരുന്നു. നെയ്മർ പകരക്കാരനായും ഇറങ്ങി. മത്സരത്തിൽ ആദ്യമെ തന്നെ പാരീസിനെ റെയിംസ് പരീക്ഷിച്ചു. പരുക്കൻ മത്സരത്തിൽ 8 മഞ്ഞ കാർഡുകളും ഒരു ചുവപ്പ് കാർഡും ആണ് പിറന്നത്.

41 മത്തെ മിനിറ്റിൽ തനിക്ക് നൽകിയ മഞ്ഞ കാർഡിൽ സെർജിയോ റാമോസിനു നേരെ റഫറി രണ്ടാം മഞ്ഞ കാർഡ് വീശിയതോടെ പാരീസ് പത്ത് പേരായി ചുരുങ്ങി. കരിയറിൽ ഇത് 28 മത്തെ തവണയാണ് മുൻ റയൽ മാഡ്രിഡ് താരം ചുവപ്പ് കാർഡ് മേടിക്കുന്നത്. പത്ത് പേരായി ചുരുങ്ങിയ പാരീസിന് നേരെ കൂടുതൽ ആക്രമണങ്ങൾ റെയിംസ് ഉതിർത്തു എങ്കിലും ഡോണരുമയുടെ മികവ് പാരീസിന് വിജയം സമ്മാനിച്ചു. മത്സരത്തിൽ 24 ഷോട്ടുകൾ ആണ് റെയിംസ് ഉതിർത്തത്. സമനില വഴങ്ങിയെങ്കിലും രണ്ടാമതുള്ള മാഴ്സെയെക്കാൾ 3 പോയിന്റ് മുന്നിൽ ഒന്നാമത് ആണ് പാരീസ് ഇപ്പോൾ. ഇന്ന് വഴങ്ങിയ തോൽവിയാണ് മാഴ്സെക്ക് വിനയായത്.

റാമോസിന് ആദ്യ പി എസ് ജി ഗോൾ

ഫ്രഞ്ച് ലീഗിൽ പി എസ് ജിക്ക് മറ്റൊരു വലിയ വിജയം കൂടെ. ഇന്നലെ നടന്ന മത്സരത്തിൽ റൈംസിനെ പി എസ് ജി നേരിട്ടപ്പോൾ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് അവർ നേടിയത്. ആദ്യ പകുതിയുടെ അവസാനം മധ്യനിര താരം വെറാട്ടിയാണ് ഗോൾ വേട്ട ആരംഭിച്ചത്. രണ്ടാം പകുതിയിൽ 62ആം മിനുട്ടിൽ സെർജിയോ റാമോസ് പി എസ് ജി ലീഡ് ഇരട്ടിയാക്കി‌. ഫ്രാൻസിൽ എത്തിയ ശേഷം റാമോസ് നേടുന്ന ആദ്യ ഗോളായി മാറി ഇത്.

പിന്നീട് ഒരു സെൽഫ് ഗോളും അവസാനം ഡാനിലോയുടെ ഗോളും കൂടെ വന്നതോടെ പി എസ് ജി വിജയം പൂർത്തിയായി. ഒരു മാസത്തെ ഇടവേളക്ക് ശേഷം മെസ്സി ഇന്നലെ പി എസ് ജിക്കായി കളത്തിൽ ഇറങ്ങി. സബ്ബായി എത്തിയ മെസ്സി അവസാന 30 മിനുട്ടുകളോളം കളിക്കുക ഉണ്ടായി. ഈ വിജയത്തോടെ പി എസ് ജി 22 മത്സരങ്ങളിൽ 53 പോയിന്റുമായി ലീഗിൽ ഒന്നാമത് തുടരുകയാണ്. രണ്ടാമതുള്ള നീസിനെക്കാൾ 11 പോയിന്റിന്റെ ലീഡ് പി എസ് ജിക്ക് ഉണ്ട്.

റാമോസിന് ചുവപ്പ് കാർഡ്, സമനില കൊണ്ട് തടിതപ്പി പി.എസ്.ജി

ലീഗ് 1ൽ കുതിപ്പിക്കുന്ന പി.എസ്.ജിയെ സമനിലയിൽ പിടിച്ച് കെട്ടി ലോറിയെന്റ്. 1-1നാണ് പി.എസ്.ജിയെ ലോറിയെന്റ് സമനിലയിൽ കുടുക്കിയത്. ഇഞ്ചുറി ടൈമിൽ ഐകാർഡിയുടെ ഗോളാണ് പി.എസ്.ജിയെ തോൽ‌വിയിൽ നിന്ന് രക്ഷിച്ചത്. സൂപ്പർ താരങ്ങളായ എമ്പപ്പെ, നെയ്മർ, വെറാറ്റി എന്നിവർ ഇല്ലാതെയാണ് പി.എസ്.ജി മത്സരത്തിന് ഇറങ്ങിയത്.

രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ സെർജിയോ റാമോസ് രണ്ട് മഞ്ഞ കാർഡ് കണ്ടു പുറത്തുപോയതോടെ 10 പേരുമായാണ് പി.എസ്.ജി മത്സരം അവസാനിപ്പിച്ചത്. ചുവപ്പ് കാർഡിന് പേരുകേട്ട സെർജിയോ റാമോസിന് പി.എസ്.ജി ജേഴ്സിയിൽ ഇത് മൂന്നാമത്തെ മത്സരം മാത്രമായിരുന്നു.

തുടർച്ചയായ 8 മത്സരങ്ങൾ പരാജയപെട്ടതിന് പിന്നാലെയാണ് ലോറിയെന്റ് പി.എസ്.ജിയെ നേരിടാൻ ഇറങ്ങിയത്. എന്നാൽ ആദ്യ പകുതിയിൽ പി.എസ്.ജിയെക്കാൾ മികച്ച നിന്ന ലോറിയെന്റ് മത്സരത്തിന്റെ 41ആം മിനുട്ടിൽ മോൺകോൺഡ്യൂയിറ്റിലൂടെ മത്സരത്തിൽ മുൻപിൽ എത്തുകയും ചെയ്തു. എന്നാൽ മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ ഐകാർഡിയുടെ ഹെഡർ പി.എസ്.ജിയുടെ രക്ഷക്കെത്തുകയായിരുന്നു.

1904ന് ശേഷം റയൽ മാഡ്രിഡിന് ആദ്യ വിദേശ ക്യാപ്റ്റൻ

റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ് ക്ലബ് വിടുമെന്ന് ഉറപ്പായതോടെ റയൽ മാഡ്രിഡിനെ അടുത്ത സീസൺ മുതൽ പുതിയ ക്യാപ്റ്റൻ നയിക്കും. സെർജിയോ റാമോസിന് പകരം പ്രതിരോധ താരം മാഴ്‌സെലോയാവും ക്ലബ്ബിന്റെ പുതിയ ക്യാപ്റ്റൻ ആവുക. 2015ൽ കാസിയസിൽ നിന്നാണ് സെർജിയോ റാമോസ് റയൽ മാഡ്രിഡ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്. തുടർന്ന് ഈ കാലഘട്ടത്തിൽ ക്ലബിന് 12 കിരീടങ്ങൾ നേടികൊടുക്കാനും റാമോസിന് കഴിഞ്ഞിട്ടുണ്ട്.

1904ന് ശേഷം ആദ്യമായാവും ഒരു വിദേശ താരം സ്പെയിനിന്റെ ക്യാപ്റ്റൻ ആവുക. എന്നാൽ മാഴ്‌സെലോ ക്യാപ്റ്റൻ ആവുമെങ്കിലും റയൽ മാഡ്രിഡിന്റെ ആദ്യ ഇലവനിൽ സ്ഥിര സാന്നിദ്ധ്യമല്ല മാഴ്‌സെലോ. അങ്ങനെ ആണെങ്കിൽ ഫ്രാൻസ് ഫോർവേഡ് കരീം ബെൻസേമയാവും മാഴ്‌സെലോയുടെ അഭാവത്തിൽ ടീമിനെ നയിക്കുക. റയൽ മാഡ്രിഡ് പരമ്പരാഗതമായി ഏറ്റവും കൂടുതൽ ടീമിനൊപ്പമുള്ള താരത്തിന് ക്യാപ്റ്റൻസി നൽകി വരാറുള്ളത്.

സെർജിയോ റാമോസിനെ പുറത്തിരുത്തി സ്പെയിനിന്റെ യൂറോ ടീം

യൂറോ കപ്പിനുള്ള സ്പെയിൻ ടീമിൽ നിന്ന് റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ് പുറത്ത്. 2021ൽ പരിക്ക് മൂലം കൂടുതൽ മത്സരങ്ങൾ കളിക്കാൻ റാമോസിനായിരുന്നില്ല. തുടർന്നാണ് സ്പെയിൻ പരിശീലകൻ ലൂയിസ് എൻറികെ റാമോസിനെ പുറത്തിരുത്തിയത്. യൂറോ കപ്പിനുള്ള 24 അംഗ ടീമിനെയാണ് പരിശീലകൻ ഇന്ന് പ്രഖ്യാപിച്ചത്.

35കാരനായ റാമോസ് ഈ സീസണിൽ പരിക്ക് മൂലം വെറും 15 ലാ ലീഗ മത്സരങ്ങൾ മാത്രമാണ് കളിച്ചത്. സ്പെയിനിന്റെ കൂടെ 180 മത്സരങ്ങൾ കളിച്ച റാമോസ് ഒരു തവണ ലോകകപ്പും 2 തവണ യൂറോ കപ്പും നേടിയിട്ടുണ്ട്. 2004ന് ശേഷം ആദ്യമായാണ് റാമോസില്ലതെ സ്പെയിൻ ഒരു വലിയ ടൂർണമെന്റിന് ഇറങ്ങുന്നത്. റയൽ മാഡ്രിഡ് നിരയിൽ നിന്ന് ഒരു താരം പോലും യൂറോ കപ്പിനുള്ള സ്പെയിൻ ടീമിൽ ഇടം നേടിയിട്ടില്ല.

Goalkeepers: Unai Simon, David de Gea, Robert Sanchez

Defenders: Jose Gaya, Jordi Alba, Pau Torres, Aymeric Laporte, Eric Garcia, Diego Llorente, Cesar Azpilicueta, Marcos Llorente;

Midfielders: Sergio Busquets, Rodri, Pedri, Thiago, Koke, Fabian;

Forwards: Dani Olmo, Mikel Oyarzabal, Alvaro Morata, Gerard Moreno, Ferran Torres, Adama Traore, Pablo Sarabi

മെസ്സി ഇല്ലായിരുന്നെങ്കിൽ റയൽ മാഡ്രിഡ് ഇതിലും കൂടുതൽ കിരീടം നേടുമായിരുന്നു : സെർജിയോ റാമോസ്

സൂപ്പർ താരം ലയണൽ മെസ്സി ബാഴ്‌സലോണയുടെ കൂടെ ഇല്ലായിരുന്നെങ്കിലും റയൽ മാഡ്രിഡ് ഇതിലും കൂടുതൽ കിരീടങ്ങൾ നേടുമായിരുന്നെന്ന് റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ്. കഴിഞ്ഞ ഒരുപാട് വർഷങ്ങളായി മെസ്സിയുടെ പ്രകടനം മൂലം റയൽ മാഡ്രിഡിന് കൂടുതൽ കിരീടങ്ങൾ നേടാനുള്ള അവസരം നഷ്ടമായെന്നും റാമോസ് പറഞ്ഞു.

ബാഴ്‌സലോണയുടെ ചരിതത്തിലെ ഏറ്റവും മികച്ച ടീമിനെ റയൽ മാഡ്രിഡ് നേരിട്ടിട്ടുണ്ടെന്നും എന്നാൽ വലിയ പരിശീലകനായ ജോസെ മൗറിനോ പരിശീലിപ്പിച്ചിട്ട് പോലും ബാഴ്‌സലോണയെ തോൽപ്പിക്കാൻ റയൽ മാഡ്രിഡ് ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ടെന്നും റാമോസ് പറഞ്ഞു. ബാഴ്‌സലോണക്കെതിരെ ഒരുപാട് തവണ ജയിക്കാൻ ആ കാലഘട്ടത്തിൽ റയൽ മാഡ്രിഡിന് കഴിഞ്ഞിട്ടില്ലെന്നും റാമോസ് പറഞ്ഞു.

റയൽ മാഡ്രിഡിന്റെ കൂടെ 4 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടാൻ റാമോസിന് ആയെങ്കിലും ലാ ലീഗയിൽ ബാഴ്‌സലോണയുടെ വിജയത്തിനൊപ്പമെത്താൻ ഈ കാലഘട്ടത്തിൽ റാമോസിനും റയൽ മാഡ്രിഡിനും ആയിരുന്നില്ല.

“എമ്പപ്പെയെക്കാൾ ഹാളണ്ടിനെ സ്വന്തമാക്കാൻ എളുപ്പം”

പി.എസ്.ജി സൂപ്പർ താരം എമ്പപ്പെയെക്കാൾ ഡോർട്മുണ്ട് സൂപ്പർ താരം ഹാളണ്ടിനെ സ്വന്തമാക്കാൻ ആവും റയൽ മാഡ്രിഡിന് എളുപ്പമെന്ന് റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ്. തനിക്ക് ഒരാളെ റയൽ മാഡ്രിഡിന് വേണ്ടി സൈൻ ചെയ്യാൻ അവസരം കിട്ടിയാൽ ഹാളണ്ടിനെ സൈൻ ചെയ്യുമെന്നും സെർജിയോ റാമോസ് പറഞ്ഞു.

എമ്പപ്പെയെയും ഹാളണ്ടിനെയും സ്വന്തമാക്കാൻ തനിക്ക് ആഗ്രഹം ഉണ്ടെന്നും എന്നാൽ ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ അത് ഹാളണ്ടിനെയാവുമെന്നും റാമോസ് പറഞ്ഞു. നിലവിൽ കൊറോണ വൈറസ് ബാധ കൊണ്ട് വന്ന സാമ്പത്തിക പ്രതിസന്ധി മൂലം എമ്പപ്പെയെ സ്വന്തമാക്കുക എളുപ്പമല്ലെന്നും പി.എസ്.ജി താരത്തിന് വേണ്ടി ഒരുപാട് പണം ചോദിക്കുമെന്നും റാമോസ് വ്യക്തമാക്കി.

ക്രിസ്റ്റ്യാനോക്ക് ശേഷം മികച്ചൊരു ഗോൾ സ്‌കോററെ കണ്ടെത്താൻ റയൽ മാഡ്രിഡിന് ആയിട്ടിട്ടില്ലെന്നും ഹാളണ്ടിന് അത് കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും റാമോസ് പറഞ്ഞു.

കിരീട നേടി സീസൺ അവസാനിപ്പിക്കണം, പക്ഷെ കാത്തിരിക്കണം : റാമോസ്

ഒരു കിരീടം നേടി ഈ ഫുട്ബോൾ സീസൺ അവസാനിപ്പിക്കാനാണ് തനിക്ക് താത്പര്യമെന്ന് റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ എല്ലാവരും കാത്തിരിക്കണമെന്നും ഈ അവസരത്തിൽ ആരോഗൃ പ്രവർത്തകർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കണമെന്നും സെർജിയോ റാമോസ് പറഞ്ഞു.

എല്ലാവരുടെ നമ്മുടെ ഹീറോകളായ ആരോഗൃ പ്രവർത്തകരെ സഹായിക്കണമെന്നും അവരെ സഹായിക്കാൻ വേണ്ടതെല്ലാം ചെയ്യണമെന്നും റാമോസ് പറഞ്ഞു. യൂനിസെഫുമായി സഹകരിച്ച് മെഡിക്കൽ ആവശ്യങ്ങൾക്കുള്ള പണം സമാഹരിക്കാൻ വേണ്ടിയുള്ള പരിപാടിയിൽ സംസാരിക്കുകയായിരുന്നു റാമോസ്.

തനിക്ക് ഫുട്ബോൾ പുനരാരംഭിക്കാൻ ആഗ്രഹം ഉണ്ടെന്നും ലാ ലിഗയും ചാമ്പ്യൻസ് ലീഗ് കളിക്കണമെന്നും  റാമോസ് പറഞ്ഞു. ഈ സീസൺ ഒരു കിരീടം നേടി അവസാനിപ്പിക്കണമെന്നുമാണ് തന്റെ ആഗ്രഹാമെന്നും റയൽ മാഡ്രിഡ് ക്യാപ്റ്റൻ പറഞ്ഞു. എന്നാൽ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ആരോഗ്യ പ്രവർത്തകർക്ക് മാത്രമാണ് അറിയുകയെന്നും അവർ ഉചിതമായ തീരുമാനം എടുക്കുമെന്നും റാമോസ് പറഞ്ഞു.

ബാഴ്സയ്ക്ക് വിശ്രമിക്കാൻ കൂടുതൽ സമയം, എൽ ക്ലാസിക്കോ റയലിന് തിരിച്ചടി – റാമോസ്

എൽ ക്ലാസിക്കോ പുതുക്കിയ തീയ്യതി പുതിയ വിവാദത്തിൽ. റയലിന്റെ സ്പാനിഷ് താരം സെർജിയോ റാമോസാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ഈ സീസണിലെ ആദ്യ എൽക്ലാസികോ മത്സരം ഡിസംബർ 18ന് നടക്കും. ബാഴ്സലോണയ്ക്ക് വിശ്രമത്തിനായി കൂടുതൽ സമയം ലഭിക്കുന്നു അതിനാൽ ഈ പുതുക്കിയ തീയ്യതി റയലിന് പ്രതികൂലമാണെന്നാണ് റാമോസിന്റെ വാദം.

ഒക്ടോബർ 26ന് ബാഴ്സലോണയിൽ വെച്ച് നടക്കേണ്ടിയിരുന്ന എൽ ക്ലാസികോ മത്സരം മാറ്റാൻ നേരത്തെ ലാലിഗ തീരുമാനിച്ചിരുന്നു. ബാഴ്സലോണയിൽ കാറ്റലൻ സ്വാതന്ത്ര്യ പോരാട്ടം രൂക്ഷമായതോടെയാണ് മത്സരം നീട്ടിവെക്കാതെ നിവൃത്തിയില്ല എന്ന അവസ്ഥയിൽ നേരത്തെ എത്തിയിരുന്നത്. ഇരു ടീമുകൾക്കും തിരക്കേറിയ ഷെഡ്യൂളിനിടെയാണ് എൽ ക്ലാസിക്കോ വരുന്നത്. ബാഴ്സക്ക് റയൽ സോസിദാദുമായുള്ള മത്സര ശേഷം 29 മണിക്കൂറോളം വിശ്രമം ലഭിക്കും. അതിനു ശേഷ്മാണ് എൽ ക്ലാസിക്കോ നടക്കുക. അതേ സമയം വലൻസിയക്കെതിരെ കളിക്കുന്ന റയലിന് ബാഴ്സയുടെ അത്രയ്ക്ക് വിശ്രമ സമയം ലഭിക്കുന്നില്ല. ഇത് റയലിന് തിരിച്ചടിയാണെന്നാണ് റാമോസ് ചൂണ്ടിക്കാട്ടുന്നത്. എങ്കിലും ബാഴ്സയ്ക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാൻ റയലിന് ആകുമെന്നും റാമോസ് പറഞ്ഞു.

റാമോസ് ബലോൺ ഡി ഓർ അർഹിക്കുന്നെന്ന് ഫിഗോ

റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ് ബലോൺ ഡി ഓർ പുരസ്‌കാരം അർഹിക്കുന്നുണ്ടെന്ന് മുൻ റയൽ മാഡ്രിഡ് താരവും പോർച്ചുഗൽ താരവുമായിരുന്ന ലൂയിസ് ഫിഗോ. അതെ സമയം പ്രതിരോധ താരങ്ങൾ ബലോൺ ഡി ഓർ പുരസ്‌കാരം ജയിക്കാൻ കുറച്ചധികം പ്രയാസപ്പെടേണ്ടി വരുമെന്നും ഫിഗോ പറഞ്ഞു.

പ്രതിരോധ താരങ്ങൾ ബലോൺ ഡി ഓർ പുരസ്‌കാരം നേടുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ മുൻ ഇറ്റാലിയൻ താരം കന്നവരോ അത് സാധിച്ചെടുത്തിരുന്നെന്നും ഫിഗോ പറഞ്ഞു. ഓരോ വർഷത്തെയും സന്ദർഭത്തിന് അനുസരിച്ചാണ് ബലോൺ ഡി ഓർ വിജയിക്കാനാവുകയെന്നും റാമോസ് അത് അർഹിച്ചിരുന്നെന്നും ഫിഗോ പറഞ്ഞു.

റയൽ മാഡ്രിഡിന്റെ കൂടെ തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ റാമോസ് നേടിയിരുന്നു. റയൽ മാഡ്രിഡിൽ റാമോസിന്റെ സഹ താരമായിരുന്ന ലുക്കാ മോഡ്രിച്ചാണ് കഴിഞ്ഞ വർഷം ബലോൺ ഡി ഓർ ജേതാവായത്. ലോകകപ്പിൽ ക്രോയേഷ്യയെ ഫൈനലിൽ എത്തിച്ച പ്രകടനവും റയൽ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗ് കിരീടം നേടികൊടുത്തതുമാണ് മോഡ്രിച്ചിനെ ബലോൺ ഡി ഓർ വിജയിയാക്കിയത്.

Exit mobile version