ഫുട്‌ബോൾ ഇതിഹാസം സെർജിയോ ബുസ്‌ക്വെറ്റ്‌സ് വിരമിക്കുന്നു


ഇന്റർ മയാമി താരം സെർജിയോ ബുസ്‌ക്വെറ്റ്‌സ് ഈ സീസണോടെ പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചു. 37-കാരനായ ഈ സ്പാനിഷ് മിഡ്‌ഫീൽഡർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വൈകാരികമായ വീഡിയോയിലൂടെയാണ് തന്റെ തീരുമാനം ആരാധകരെ അറിയിച്ചത്.


ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഡിഫെൻസീവ് മിഡ്‌ഫീൽഡർമാരിൽ ഒരാളായാണ് ബുസ്‌ക്വെറ്റ്‌സിനെ കണക്കാക്കുന്നത്. ബാഴ്‌സലോണയുടെ സുവർണ്ണ കാലഘട്ടത്തിൽ മധ്യനിരയുടെ നട്ടെല്ലായിരുന്ന അദ്ദേഹം, 9 ലാ ലിഗ കിരീടങ്ങളും 3 ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും സ്വന്തമാക്കി. സ്പെയിനിനായി 2010-ലെ ലോകകപ്പും 2012-ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പും നേടിയ ടീമിലും ബുസ്‌ക്വെറ്റ്‌സിന്റെ സാന്നിധ്യം നിർണ്ണായകമായിരുന്നു.


2023-ൽ ലയണൽ മെസ്സിക്കൊപ്പം ഇന്റർ മയാമിയിൽ ചേർന്നതിന് ശേഷം, അദ്ദേഹത്തിന്റെ കളിമികവ് എം.എൽ.എസ് ലീഗിനും പുതിയ ഊർജ്ജം നൽകി.

മെസ്സിക്ക് ഒപ്പം കളിക്കാൻ ബുസ്കെറ്റ്സ്! താരം ഇന്റർ മയാമിയിൽ

തന്റെ പഴയ ബാഴ്‌സലോണ സഹതാരം ലയണൽ മെസ്സിക്ക് ഒപ്പം കളിക്കാൻ സെർജിയോ ബുസ്കെറ്റ്സ് എത്തുന്നു. ഈ സീസണിൽ ബാഴ്‌സലോണ വിട്ട താരം ഡേവിഡ് ബെക്കാമിന്റെ മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിയിൽ ചേർന്നു.

സൗദി ക്ലബുകൾ ഫ്രീ ഏജന്റ് ആയ താരത്തിന് ആയി രംഗത്ത് വന്നെങ്കിലും താരം അമേരിക്കൻ ലീഗും മെസ്സിക്ക് ഒപ്പം വീണ്ടും കളിക്കുന്നതും തിരഞ്ഞെടുക്കുക ആയിരുന്നു. താരത്തിന്റെ വരവ് ഇന്റർ മയാമി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇനിയും പല പ്രമുഖ താരങ്ങളെയും മയാമി ലക്ഷ്യമിടുന്നുണ്ട്.

ജോർദി ആൽബയ്ക്കും ബുസ്കറ്റ്സിനും യാത്രയയപ്പ്, ചടങ്ങിന് മെസ്സിക്കും ക്ഷണം

സെർജിയോ ബുസ്‌ക്വെറ്റ്‌സിന്റെയും ജോർഡി ആൽബയുടെയും വിടവാങ്ങലിന് മെസ്സിയും നൂകാമ്പിൽ എത്താൻ സാധ്യത. ഇരുവരുടെ യാത്രയയപ്പ് ചടങ്ങിൽ മെസ്സിയെയും ബാഴ്സലോണ ക്ഷണിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ടു താരങ്ങക്കുടെ പ്രിയ സുഹൃത്തിൽ ഒരാളാണ് മെസ്സി. രണ്ട് പേർക്ക് ഒപ്പവും ഏറെകാലം കളിച്ചിട്ടുമുണ്ട്‌.

സാവിയുടെ ആവശ്യപ്രകാരം കൂടിയാണ് മെസ്സിയെ ബാഴ്‌സലോണ ക്ഷണിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഈ സമ്മറിൽ മെസ്സിയെ ബാഴ്സലോണയിലേക്ക് തിരികെയെത്തിക്കാൻ ബാഴ്സലോണ ശ്രമിക്കുന്നത്‌. ആൽബയും ബുസ്കറ്റ്സും ക്ലബിൽ തുടരുന്നില്ല എന്ന് സ്വയം തീരുമാനിക്കുകയായുരുന്നു. ഇരുവർക്കും ബാഴ്സലോണയിൽ തുടരാനുള്ള അവസരം ബാഴ്സലോണ നൽകിയിരുന്നു.

ബുസ്കറ്റ്സ് മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ രണ്ടാം പാദത്തിൽ കളിക്കും

ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരരായ യൂറോപ്പ ലീഗ് രണ്ടാം പാദത്തിൽ മിഡ്ഫീൽഡർ സെർജിയോ ബുസ്‌ക്വെറ്റ്‌സ് കളിക്കും എന്ന് ബാഴ്‌സലോണ ഹെഡ് കോച്ച് സാവി സ്ഥിരീകരിച്ചു. ഇരു ക്ലബ്ബുകളും തമ്മിൽ നടന്ന 2-2ന്റെ ആവേശകരമായ ആദ്യ പാദ മത്സരത്തിൽ പരിക്ക് കാരണം ബുസ്കറ്റ്സ് കളിച്ചിരുന്നില്ല. എന്നാൽ താരത്തിന്റെ പരിക്ക് മാറി എന്നും യുണൈറ്റഡിന് എതിരായ മത്സരത്തിൽ ഉണ്ടാകും എന്നും സാവി പറഞ്ഞു.

എന്നാൽ ഓൾഡ് ട്രാഫോർഡിൽ പെഡ്രിയും ഗവിയും ബാഴ്സക്ക് ഒപ്പം ഉണ്ടാകില്ല. പെഡ്രിക്ക് കഴിഞ്ഞ മത്സരത്തിൽ ഏറ്റ പരിക്ക് സാരമുള്ളതാണ്. അതുകൊണ്ട് തന്നെ താരത്തിന് ഒരു മാസത്തോളം പുറത്തിരിക്കേണ്ടി വരും. ഗവിയാകട്ടെ കഴിഞ്ഞ മത്സരത്തിൽ മഞ്ഞ കാർഡ് വാങ്ങിയതു കൊണ്ട് അടുത്ത മത്സരത്തിൽ സസ്പെൻഷൻ നേരിടും. ഫ്രെങ്കി ഡി ജോങ്, ഫ്രാങ്ക് കെസ്സി എന്നിവരാകും ഓൾഡ്ട്രാഫോർഡിൽ ബുസ്കറ്റ്സിനൊപ്പം മധ്യനിരയിൽ ഇറങ്ങുക.

പരിക്ക്; സെർജിയോ ബസ്ക്വറ്റ്സ് പുറത്ത്, മാഞ്ചസ്റ്ററിന് എതിരെ കളിച്ചേക്കില്ല

കഴിഞ്ഞ ദിവസം സെവിയ്യക്കെതിരായ മത്സരത്തിൽ വിജയം കണ്ടെങ്കിലും ബാഴ്‌സലോണക്ക് ആശങ്ക നൽകി സെർജിയോ ബസ്ക്വറ്റ്സിന്റെ പരിക്ക്. സെവിയ്യ താരം എൻ-നെസിറിയുടെ ചവിട്ടേറ്റ് വീണ ബാഴ്‌സ ക്യാപ്റ്റൻ, മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കളം വിട്ടിരുന്നു. താരത്തിന്റെ ഇടത് കാലിലാണ് ഉളുക്ക് ബാധിച്ച് പരിക്കേറ്റതെന്ന് ബാഴ്‌സലോണ അറിയിച്ചിട്ടുണ്ട്. തിരിച്ചു വരവ് എന്നത്തേക്ക് ഉണ്ടാവും എന്നു വ്യക്തമാക്കിയിട്ടില്ലെങ്കിലും രണ്ടോ മൂന്നോ ആഴ്ച്ച വരെ താരം പുറത്തിരിക്കേണ്ടി വരും എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ നൽകുന്ന സൂചന.

ബസ്ക്വറ്റ്സിന്റെ അഭാവം പക്ഷെ ബാഴ്‌സലോണ ശേഷിച്ച മത്സരത്തിൽ കാര്യമായി അറിഞ്ഞിരുന്നില്ല. പകരമിറങ്ങിയ കെസ്സിക്ക് ജോർഡി ആൽബയുടെ ഗോളിന് അസിസ്റ്റ് നൽകാനും ആയിരുന്നു. എന്നാൽ യൂറോപ്പയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ ആദ്യ പാദ മത്സരമടക്കം താരത്തിന് നഷ്ടമാകും. സമീപകാലത്ത് വീണ്ടും ഫോമിലേക്കുയർന്ന ക്യാപ്റ്റന്റെ അഭാവം സാവി എങ്ങനെ മറികടക്കും എന്നത് ബാഴ്‌സയുടെ തുടർന്നുള്ള മത്സരങ്ങളിലെ പ്രകടനത്തെ നിർണയിച്ചേക്കും.

സെർജിയോ ബസ്ക്വറ്റ്‌സ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചു

ഐതിഹാസികമായ കരിയറിന് വിരാമം കുറിച്ച് കൊണ്ട് സെർജിയോ ബസ്ക്വറ്റ്‌സ് സ്പാനിഷ് കുപ്പായത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ലോകകപ്പിലെ തോൽവിയും ദേശിയ ടീമിലേക്ക് പുതിയ കോച്ച് എത്തിയതും താരത്തിന്റെ വിരമിക്കൽ ഉടനെ ഉണ്ടാകും എന്ന സൂചന നൽകിയിരുന്നു. ഒരു ദശാബ്ദത്തിലേറെ ദേശിയ ടീമിന്റെ കുപ്പായത്തിലും ക്ലബ്ബിലും ജേഴ്‌സിയിലും കയ്യടക്കി വെച്ചിരുന്ന “നമ്പർ 5” സ്ഥാനം പുതുതലമുറക്ക് ഒഴിച്ചിട്ടാണ് ബസ്ക്വറ്റ്‌സ് വിട പറയുന്നത്. ഈ സ്ഥാനത്തേക്ക് ഇനി ആരു വരും എന്നാണ് ആരാധകർ ഉറ്റു നോക്കുന്നതും.

വിരമിക്കൽ പ്രഖ്യാപിച്ചു കൊണ്ടുള്ള തന്റെ സന്ദേശം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് താരം അറിയിച്ചത്. പതിനഞ്ച് വർഷവും 143 മത്സരങ്ങളും നീണ്ട സ്പാനിഷ് ടീമിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കാൻ സമയമായി എന്ന് ബസ്ക്വറ്റ്‌സ് കുറിച്ചു. തനിക്ക് ദേശിയ ടീമിന്റെ വാതിലുകൾ തുറന്ന് തന്ന വിസെന്റെ ഡെൽ ബോസ്കെ, ടീമിനെ പരിശീലിപ്പിച്ച ലോപ്പറ്റ്യുഗി, ഫെർണാണ്ടോ ഹിയെറോ, റോബർട് മോറെനോ എന്നിവർക്കും, അവസാന നിമിഷം വരെ തനിക്ക് ഈ ജേഴ്‌സി ആസ്വാദ്യകരമാക്കിയ ലൂയിസ് എൻറിക്വെ എന്നിവർക്ക് സ്പാനിഷ് ക്യാപ്റ്റൻ നന്ദി അറിയിച്ചു. കൂടാതെ ആരാധകർക്കും, സഹതാരങ്ങൾക്കും ടീമിലെ ഓരോ തട്ടിലുമുള്ള സ്റ്റാഫുകൾക്കും ബസ്ക്വറ്റ്‌സ് തന്റെ പ്രത്യേക നന്ദി അറിയിച്ചു.

എന്നും എല്ലാ തീരുമാനങ്ങൾക്കും പിന്തുണയുമായി കൂടെ നിന്ന കുടുംബത്തെയും അദ്ദേഹം ഓർത്തെടുത്തു. “ദേശിയ ടീമിന്റെ കുപ്പായം അണിയാൻ സാധിച്ചത് ഒരു ബഹുമതിയായി കാണുന്നു. ലോക – യൂറോപ്യൻ കിരീടങ്ങൾ നേടാൻ കഴിഞ്ഞത്, നിരവധി മത്സരങ്ങളിൽ ക്യാപ്റ്റൻ ആയി ഇറങ്ങാൻ സാധിച്ചത്, ഫലം എന്തു തന്നെ ആയാലും അവസാനം വരെ പൊരുതാൻ സാധിച്ചത്, എല്ലാം നേട്ടമായി കാണുന്നു”. ബാസ്ക്വറ്റ്‌സ് പറഞ്ഞു.

ബാഴ്‌സലോണയിൽ എന്ന പോലെ തന്നെ അരങ്ങേറിയ ശേഷം അതുല്യമായ പ്രകടനം ആയിരുന്നു സ്പാനിഷ് ജേഴ്‌സിയിലും ബസ്ക്വറ്റ്‌സിന്റെത്. അവസാന കാലഘട്ടങ്ങളിൽ വേഗതയിൽ കുറവ് വരികയും കാര്യമായ പിഴവുകൾ വരുത്തുകയും ചെയ്തിട്ട് പോലും താരത്തിന് കൃത്യമായ പകരക്കാരെ കണ്ടെത്താൻ കഴിയാതെ പോകുന്നതും സമാനതകൾ ഇല്ലാത്ത താരത്തിന്റെ കേളി ശൈലി കൊണ്ട് കൂടിയാണ്. 2009 ലാണ് ദേശിയ ടീമിനോടൊപ്പം അരങ്ങേറുന്നത്. ലോകകപ്പും യൂറോ കപ്പും നേടാൻ ആയി. 2020ൽ ടീമിന്റെ ക്യാപ്റ്റൻ ആയി. യുവേഫ നാഷൻസ് ലീഗ് ഫൈനലിൽ ഫ്രഞ്ച് പടയോട് തോറ്റ മത്സരത്തിൽ പ്ലെയർ ഓഫ് ദ് മാച്ച് ബാസ്ക്വറ്റ്‌സ് ആയിരുന്നു. മൊറോക്കോക്കെതിരായ പെനാൽറ്റി നഷ്ടപ്പെടുത്തിയ മത്സരം ആയിരുന്നു താരത്തിന്റെ ദേശിയ കുപ്പായത്തിലെ അവസാന മത്സരം.

ബാഴ്സലോണ വിടുന്ന കാര്യം തീരുമാനിച്ചിട്ടില്ല : ബുസ്ക്വറ്റ്‌സ്

ബാഴ്സലോണയിൽ കരാറിന്റെ അവസാന വർഷത്തിലൂടെ കടന്ന് പോവുകയാണ് സെർജിയോ ബുസ്ക്വറ്റ്സ്. സീസണോടെ ടീം വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി താരം വന്നിരിക്കുകയാണ്. സ്വിറ്റ്‌സർലണ്ടുമായുള്ള സ്‌പെയിനിന്റെ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാഴ്‌സലോണ വിടുന്നത് സംബന്ധിച്ച് താൻ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ബുസ്ക്വറ്റ്സ് പറഞ്ഞു. “പല അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്, പക്ഷെ ഒന്നും ഔദ്യോഗികമല്ല. നിലവിൽ താൻ ഒരു തീരുമാനവും എടുത്തിട്ടില്ല. നിലവിലെ സീസൺ എങ്ങനെയാണ് പോകുന്നത് എന്നതിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ക്ലബ്ബിൽ തുടരാൻ ആയാലും മറ്റ് ക്ലബ്ബുകളിലേക്ക് ചേക്കേറാൻ ആയാലും നിരവധി സാധ്യതകൾ തനിക്ക് മുന്നിൽ ഉണ്ട്” ബാഴ്‌സ ക്യാപ്റ്റൻ പറഞ്ഞു.

നേരത്തെ ബുസ്ക്വറ്റ്സിനെ ടീമിലേക്ക് എത്തിക്കാൻ ഇന്റർ മയാമി ശ്രമിക്കുന്നുണ്ട് എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. തലമുറ മാറ്റം നടക്കുന്ന ബാഴ്‌സയിൽ, ലോകകപ്പ് ഉള്ളത് കൊണ്ട് മാത്രമാണ് ബുസ്ക്വറ്റ്സ് തുടരാൻ തീരുമാനിച്ചത് എന്നായിരുന്നു സ്പാനിഷ് മാധ്യമങ്ങളുടെ ഭാഷ്യം. അഭിമുഖത്തിൽ ടീമിലെ സഹതാരങ്ങൾ ആയ പെഡ്രി, ഗവി എന്നിവരെ ബുസ്ക്വറ്റ്സ് പുകഴ്ത്തി.

സാലറി വിഷയത്തിൽ ബാഴ്‌സയെ സഹായിക്കാൻ ഒരുങ്ങി സീനിയർ താരങ്ങൾ

പുതുതായി എത്തിയ താരങ്ങളെ ലാ ലീഗയിൽ രെജിസ്റ്റർ ചെയ്യാൻ വഴികൾ തേടി ബാഴ്‌സലോണ. ലാ ലീഗയുടെ സാലറി കാപിൽ പ്രശ്നം നേരിടുന്ന ബാഴ്‌സലോണ, കഴിഞ്ഞ ദിവസം പുതിയ വരുമാന വർധനവ് എല്ലാം ചൂണ്ടിക്കാണിച്ചു കൊണ്ട് നിലവിലെ സാഹചര്യത്തിൽ പുതിയ താരങ്ങളെ എല്ലാം ലീഗിൽ രെജിസ്റ്റർ ചെയ്യാൻ കഴിയുമോയെന്ന് ലാ ലിഗയോട് ആരാഞ്ഞിരുന്നു. എന്നാൽ അനുകൂലമായ മറുപടിയല്ല ലഭിച്ചത്. ഇതോടെ കൂടുതൽ വരുമാനമോ അല്ലെങ്കിൽ നിലവിലെ താരങ്ങളുടെ സാലറിയിൽ കുറവ് വരുത്തുന്നതോ ആണ് ബാഴ്‌സക്ക് മുന്നിലുള്ള വഴി. ലെവെന്റോവ്സ്കി, റാഫിഞ്ഞ, കുണ്ടേ തുടങ്ങിയവരെ ഇതു വരെ രെജിസ്റ്റർ ചെയ്യാൻ ബാഴ്‌സക്ക് ആയിട്ടില്ല. ഇതോടെ ആദ്യ പടിയെന്ന നിലയിൽ താരങ്ങളുമായി സാലറി വിഷയത്തിൽ ചർച്ചക്ക് ഒരുങ്ങുകയാണ് ടീം. ഉയർന്ന വരുമാനം നേടുന്ന ടീമിലെ സീനിയർ താരങ്ങളെ തന്നെയാണ് ബാഴ്‌സലോണ ആദ്യം നോട്ടമിടുന്നത്.

ജെറാർഡി പിക്വേ, സെർജിയോ ബസ്ക്വറ്റ്സ് എന്നിവർ ടീമിനെ സഹായിക്കാൻ സാലറിയിൽ കുറവ് വരുത്താൻ തയ്യാറായേക്കും എന്നാണ് നിലവിലെ സൂചനകൾ. താരങ്ങളുമായി നടത്തിയ ചർച്ചയിൽ തങ്ങളുടെ സന്നദ്ധത ഇവർ ടീമിനെ അറിയിച്ചിട്ടുണ്ട്. ടീമിൽ ഉയർന്ന സാലറി നേടുന്ന ഇവർ വരുമാനത്തിൽ ഗണ്യമായ കുറവ് വരുത്താൻ തയ്യാറായാൽ പിന്നെ ബാഴ്‌സക്ക് മറ്റ് വഴികൾ തേടേണ്ടി വരില്ല. ബാഴ്‌സ ലൈസൻസിങ് ആൻഡ് മേർച്ചന്റൈസിങ് (ബിഎൽഎം) ന്റെ കുറച്ചു ഓഹരികൾ കൂടി അത്യാവശ്യ ഘട്ടത്തിൽ ഉപയോഗിക്കാൻ ബാഴ്‌സ ലക്ഷ്യമിടുന്നുണ്ട്. പിക്വേ, ബസ്ക്വറ്റ്സ് എന്നിവരെ കൂടാതെ ജോർഡി ആൽബ, റ്റെർ സ്റ്റഗൻ എന്നിവരെയും സാലറിയിൽ കുറവ് വരുത്താൻ വേണ്ടി ടീം സമീപിച്ചേക്കും എന്നാണ് സൂചനകൾ.

Story Highlight: Pique and Busquets are open to the idea of reducing their salaries.

കോവിഡ് നെഗറ്റീവായി, ബുസ്കറ്റ്സ് സ്പെയിൻ ടീമിനൊപ്പം ചേരും

സ്പെയിൻ ക്യാപ്റ്റൻ സെർജിയോ ബുസ്കറ്റ്സ് കോവിഡ് നെഗറ്റീവായി. താരം കോവിഡ് നെഗറ്റീവ് ആയ കാര്യം സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ ആണ് അറിയിച്ചത്. യൂറോ കപ്പ് തുടങ്ങുന്നതിന് തൊട്ട്മുൻപാണ് സ്പെയിൻ മിഡ്ഫീൽഡർ ബുസ്കറ്റ്സ് കോവിഡ് പോസറ്റീവ് ആയത്. തുടർന്ന് ലിത്വാനിയക്കെതിരായ സൗഹൃദ മത്സരത്തിൽ സ്പെയിൻ അണ്ടർ 21 ടീമിനെയാണ് കളിപ്പിച്ചത്. സ്പെയിനിന്റെ ആദ്യ മത്സരത്തിൽ സ്വീഡനെതിരെയും താരം കളിച്ചിരുന്നില്ല.

എന്നാൽ അവസാനമായി നടത്തിയ ടെസ്റ്റിൽ താരം കോവിഡ് നെഗറ്റീവ് ആയതോടെ താരം ഉടൻ തന്നെ ടീമിനൊപ്പം ചേരും. താരം നെഗറ്റീവ് ആയതോടെ ശനിയാഴ്ച നടക്കുന്ന പോളണ്ടിനെതിരെയുള്ള മത്സരത്തിൽ താരം കളിക്കാനും സാധ്യതയുണ്ട്. സ്പെയിൻ ടീമിൽ ബുസ്കറ്റ്സിന് കോവിഡ് പോസറ്റീവ് ആയിരുന്നെങ്കിലും മാറ്റ് താരങ്ങൾക്ക് ആർക്കും കോവിഡ് പോസിറ്റീവ് ആയിരുന്നില്ല.

ബാഴ്സയുടെ ഫോം ആശങ്കപ്പെടുത്തുന്നത്- ബുസ്കെറ്റ്സ്

ബാഴ്സലോണയുടെ നിലവിലെ ഫോം ആശങ്കപ്പെടുത്തുന്നുണ്ടെന്ന് ബാഴ്സ മിഡ്ഫീൽഡർ സെർജിയോ ബുസ്കെറ്റ്സ്. ബാഴ്സയുടെ പ്രതിരോധത്തിൽ ഫോമിൽ താരം ആശങ്ക പങ്ക് വച്ചു.

ല ലീഗെയിൽ അവസാന 2 കളികളിൽ ജയം അറിയാത്ത ബാഴ്സ ഈ മത്സരങ്ങളിൽ നിന്ന് 5 പോയിന്റാണ് നഷ്ടപെടുത്തിയത്. ജിറോണയോട് സമനില വഴങ്ങിയ അവർ ലേഗാനസിനോട് തോൽവി വഴങ്ങുകയും ചെയ്തു. പ്രതിരോധത്തിൽ കൂടുതൽ ഉറപ്പുള്ളതാക്കാൻ ഉണ്ടെന്നും ചെറിയ കാര്യങ്ങളിൽ പോലും വലിയ ശ്രദ്ധ നൽകേണ്ടതുണ്ടെന്നും ബുസ്കെറ്റ്സ്‌കൂട്ടി ചേർത്തു.

ഏറെ വിമർശനം നേരിടുന്ന ബാഴ്സ ഡിഫൻഡർ ജെറാർഡ് പികെയെ വിമർശിക്കാൻ പക്ഷെ ബുസ്കെറ്റ്സ്‌തയ്യാറായില്ല. ഒരു ടീമായാണ് ബാഴ്സ ജയിക്കുകയും തോൽക്കുകയും ചെയ്യുന്നത് എന്നാണ് താരം പികെയ്ക്ക് പിന്തുണ നൽകി പറഞ്ഞത്.

Exit mobile version