Picsart 23 02 19 12 01 23 566

ബുസ്കറ്റ്സ് മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ രണ്ടാം പാദത്തിൽ കളിക്കും

ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരരായ യൂറോപ്പ ലീഗ് രണ്ടാം പാദത്തിൽ മിഡ്ഫീൽഡർ സെർജിയോ ബുസ്‌ക്വെറ്റ്‌സ് കളിക്കും എന്ന് ബാഴ്‌സലോണ ഹെഡ് കോച്ച് സാവി സ്ഥിരീകരിച്ചു. ഇരു ക്ലബ്ബുകളും തമ്മിൽ നടന്ന 2-2ന്റെ ആവേശകരമായ ആദ്യ പാദ മത്സരത്തിൽ പരിക്ക് കാരണം ബുസ്കറ്റ്സ് കളിച്ചിരുന്നില്ല. എന്നാൽ താരത്തിന്റെ പരിക്ക് മാറി എന്നും യുണൈറ്റഡിന് എതിരായ മത്സരത്തിൽ ഉണ്ടാകും എന്നും സാവി പറഞ്ഞു.

എന്നാൽ ഓൾഡ് ട്രാഫോർഡിൽ പെഡ്രിയും ഗവിയും ബാഴ്സക്ക് ഒപ്പം ഉണ്ടാകില്ല. പെഡ്രിക്ക് കഴിഞ്ഞ മത്സരത്തിൽ ഏറ്റ പരിക്ക് സാരമുള്ളതാണ്. അതുകൊണ്ട് തന്നെ താരത്തിന് ഒരു മാസത്തോളം പുറത്തിരിക്കേണ്ടി വരും. ഗവിയാകട്ടെ കഴിഞ്ഞ മത്സരത്തിൽ മഞ്ഞ കാർഡ് വാങ്ങിയതു കൊണ്ട് അടുത്ത മത്സരത്തിൽ സസ്പെൻഷൻ നേരിടും. ഫ്രെങ്കി ഡി ജോങ്, ഫ്രാങ്ക് കെസ്സി എന്നിവരാകും ഓൾഡ്ട്രാഫോർഡിൽ ബുസ്കറ്റ്സിനൊപ്പം മധ്യനിരയിൽ ഇറങ്ങുക.

Exit mobile version