ബ്രസീലിയന്‍ ഇന്റര്‍നാഷണല്‍ ചലഞ്ചിലെ വിജയം, റാങ്കിംഗില്‍ ഗുണഭോക്താക്കളായി ഇന്ത്യന്‍ ഡബിള്‍സ് ടീം

പുരുഷ വിഭാഗം ഏറ്റവും പുതിയ റാങ്കിംഗില്‍ ആദ്യ 25 സ്ഥാനത്തിനുള്ളിലേക്ക് എത്തി ഇന്ത്യയുടെ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. കുറച്ച് കാലമായി മത്സരരംഗത്തില്ലായിരുന്നു ഇരുവരും കഴിഞ്ഞാഴ്ചയാണ് വീണ്ടും ബാഡ്മിന്റണ്‍ രംഗത്ത് സജീവമായി എത്തിയത്. 34ാമത് ബ്രസീല്‍ ഇന്റര്‍നാഷണല്‍ ചലഞ്ച് വിജയിച്ചാണ് തങ്ങളുടെ തിരിച്ചുവര് ഇരുവരും ആഘോഷിച്ചത്.

വിജയം ഇവര്‍ക്ക് റാങ്കിംഗില്‍ മെച്ചപ്പെട്ട സ്ഥാനം നല്‍കുകയായിരുന്നു.

ഫൈനലില്‍ ഇന്ത്യന്‍ കൂട്ടുകെട്ടിനു പരാജയം

സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പരാജയം. ഫൈനലില്‍ നേരിട്ടുള്ള ഗെയിമുകളില്‍ ഇന്തോനേഷ്യയുടെ ലോക ഏഴാം നമ്പര്‍ ജോഡിയോടാണ് ഇന്ത്യയുടെ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് പരാജയപ്പെട്ടത്. 38 മിനുട്ട് മാത്രം നീണ്ട മത്സരത്തില്‍ ആദ്യ ഗെയിമില്‍ 11-21നു നിഷ്പ്രഭമായ ഇന്ത്യന്‍ ടീം രണ്ടാം ഗെയിമില്‍ പൊരുതി നോക്കിയെങ്കിലും 20-22നു അടിയറവു പറയുകയായിരുന്നു.

സ്കോര്‍: 11-21, 20-22.

പ്രണോയിയ്ക്ക് ജയം, മിക്സഡ് ഡബിള്‍സ് ജോഡികളും പുറത്ത്

ഹോങ്കോംഗ് ഓപ്പണില്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയ്‍യ്ക്ക് ജയം. അതേ സമയം മിക്സഡ് ഡബിള്‍സ് ജോഡികളായ അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് കൂട്ടുകെട്ട് ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. പ്രണോയ് മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് ഡെന്മാര്‍ക്കിന്റെ ആന്‍ഡേര്‍സ് ആന്റോണ്‍സെിന്നിനെ കീഴടക്കിയത്. ഒരു മണിക്കൂര്‍ ആറ് മിനുട്ട് നീണ്ട മത്സരത്തില്‍ 21-14, 13-21, 21-19 എന്ന സ്കോറിനാണ് പ്രണോയ് വിജയം കുറിച്ചത്.

മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ട് നേരിട്ടുള്ള ഗെയിമുകളിലാണ് തോല്‍വിയേറ്റു വാങ്ങിയത്. 17-21, 11-21 എന്ന സ്കോറിനു 36 മിനുട്ടിലാണ് ഇന്ത്യന്‍ താരങ്ങളുടെ പരാജയം.

മനു-സുമീത് ജോഡിയ്ക്ക് ജയം, പൊരുതി തോറ്റ് ചിരാഗ്-സാത്വിക് കൂട്ടുകെട്ട്

ഹോങ്കോംഗ് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ പുരുഷ ഡബിള്‍സ് വിഭാഗത്തില്‍ ഇന്ത്യയ്ക്ക് ജയവും തോല്‍വി. മനു അട്രി-സുമീത് റെഡ്ഢി കൂട്ടുകെട്ടിനു വിജയം നേടുവാന്‍ സാധിച്ചപ്പോള്‍ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് പരാജയപ്പെടുകയായിരുന്നു. മനു അട്രി-സുമീത് റെഡ്ഢി കൂട്ടുകെട്ടിനു ആദ്യ റൗണ്ടില്‍ നേരിട്ടുള്ള ഗെയിമുകളില്‍ വിജയം കുറിയ്ക്കാനായിരുന്നു. 21-12, 21-18 എന്ന സ്കോറിനാണ് ടീമിന്റെ വിജയം. തായ്‍ലാന്‍ഡ് ടീമിനെതിരെയാണ് ഇന്ത്യന്‍ സഖ്യത്തിന്റെ വിജയം.

ഡെന്മാര്‍ക്കിന്റെ ടീമിനോട് നേരിട്ടുള്ള ഗെയിമുകളില്‍ ഇന്ത്യന്‍ താരങ്ങളായ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി എന്നിവര്‍ പരാജയപ്പെടുകയായിരുന്നു. 19-21, 21-23 എന്ന സ്കോറിനു മത്സരത്തിലുടനീളം ശക്തമായ പോരാട്ട വീര്യം പ്രകടിപ്പിച്ച ശേഷമാണ് 46 മിനുട്ട് നീണ്ട മത്സരത്തിനൊടുവില്‍ ഇന്ത്യന്‍ താരങ്ങളുടെ പരാജയം.

ഏഷ്യന്‍ ഗെയിംസ് ജേതാവിനോട് കീഴടങ്ങി പ്രണോയ്

ഇന്ത്യയ്ക്ക് വീണ്ടും ചൈന ഓപ്പണില്‍ തിരിച്ചടി. പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയ് ആദ്യ റൗണ്ടില്‍ പുറത്താകുകയായിരുന്നു. 33 മിനുട്ട് മാത്രം നീണ്ട മത്സരത്തിലാണ് താരം കീഴടങ്ങിയത്. 11-21, 14-21 എന്ന സ്കോറിനു നേരിട്ടുള്ള ഗെയിമുകളിലാണ് പ്രണോയ്‍യുടെ തോല്‍വി. ഏഷ്യന്‍ ഗെയിംസ് ജേതാവായ ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയോടാണ് പ്രണോയ് തോല്‍വിയേറ്റു വാങ്ങിയത്.

അതേ സമയം ഡബിള്‍സില്‍ ഒരു പറ്റം തോല്‍വികള്‍ക്ക് ശേഷം ഇന്ത്യയ്ക്ക് ഇന്ന് ആദ്യ ജയം ലഭിച്ചു. ആവേശകരമായ മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് വിജയം നേടിയതെങ്കിലും സ്കോര്‍ ലൈന്‍ സൂചിപ്പിക്കുന്നത് അവസാന നിമിഷം വരെ ഇവരുടെ എതിരാളികളായ ഡെന്മാര്‍ക്ക് സഖ്യം പൊരുതി നോക്കിയെന്നുള്ളതാണ്.

53 മിനുട്ടില്‍ 23-21, 24-22 എന്ന സ്കോറില്‍ ജയം നേടിയാണ് സാത്വിക്-ചിരാഗ് കൂട്ടുകെട്ട് പുരുഷ ഡബിള്‍സിന്റെ രണ്ടാം റൗണ്ടില്‍ കടന്നത്.

ചൈന ഓപ്പണ്‍, ഇന്ത്യയുടെ ഡബിള്‍സ് കഷ്ടകാലം തുടരുന്നു

ഇന്ത്യയുടെ ചൈന ഓപ്പണ്‍ ഡബിള്‍സ് വിഭാഗത്തിലെ കഷ്ടകാലം തുടരുന്നു. ഇന്നലെ പുരുഷ വനിത ഡബിള്‍സ് ടീമുകള്‍ പരാജയപ്പെട്ട് പുറത്താതിനു പിന്നാലെ ഇന്ന് മിക്സഡ് ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് കൂട്ടുകെട്ടും പുറത്താകുകയായിരുന്നു. മലേഷ്യയുടെ കൂട്ടുകെട്ടിനോടാണ് ഇന്ത്യന്‍ സഖ്യത്തിന്റെ മൂന്ന് ഗെയിം പോരാട്ടത്തിനു ശേഷമുള്ള തോല്‍വി.

ആദ്യ ഗെയിം നേടിയ ശേഷമാണ് അടുത്ത ഇരു ഗെയിമുകളിലും അവസാന വരെ പൊരുതിയ ശേഷം ഇന്ത്യന്‍ കൂട്ടുകെട്ട് പരാജയപ്പെട്ടത്. 21-18, 19-21, 12-21 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ ടീമിന്റെ പരാജയം. 63 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്.

ഫ്രഞ്ച് ഓപ്പണിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു

പുരുഷ-വനിത സിംഗിള്‍സ് ടീമുകളുടെ പരാജയത്തിനു പിന്നാലെ പുരുഷ ഡബിള്‍സില്‍ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ടും സെമിയില്‍ അടിയറവു പറഞ്ഞതോടെ 2018 ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. നേരിട്ടുള്ള ഗെയിമുകളില്‍ ഇന്തോനേഷ്യന്‍ കൂട്ടുകെട്ടിനോടാണ് ഇന്ത്യന്‍ താരങ്ങള്‍ കീഴടങ്ങിയത്.

42 മിനുട്ടിനു ശേഷം 21-12, 26-24 എന്ന സ്കോറിനായിരുന്നു ഇവരുടെ തോല്‍വി. ആദ്യ ഗെയിമില്‍ ചെറുത്ത്നില്പില്ലാതെ കീഴടക്കിയ ഇന്ത്യന്‍ ടീം രണ്ടാം ഗെയിമില്‍ അവസാന ശ്വാസം വരെ പൊരുതിയ ശേഷമാണ് കീഴടങ്ങിയത്.

ഇന്ത്യന്‍ പോരാട്ടത്തില്‍ വിജയം കൊയ്ത് സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്

ഇന്ത്യന്‍ ടീമുകള്‍ ഏറ്റുമുട്ടിയ പുരുഷ ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ജയം സ്വന്തമാക്കി സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. ഇന്ത്യന്‍ സഹതാരങ്ങളായ മനു അട്രി-സുമീത് റെഡ്ഢി സഖ്യത്തെയാണ് നേരിട്ടുള്ള ഗെയിമില്‍ സാത്വിക്-ചിരാഗ് ജോഡികള്‍ തകര്‍ത്തത്. 31 മിനുട്ടിലാണ് ഇവരുടെ ജയം.

സ്കോര്‍: 21-17, 21-11. ജയത്തോടെ ഇവര്‍ സെമിയില്‍ കടന്നിട്ടുണ്ട്.

ചൈന ഓപ്പണില്‍ മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ടിനു ജയം

ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ മിക്സഡ് ഡബിള്‍സില്‍ ജയം സ്വന്തമാക്കി ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് കൂട്ടുകെട്ട്. മത്സരത്തില്‍ മൂന്ന് ഗെയിം പോരാട്ടത്തിനു ശേഷമാണ് ഇന്ത്യന്‍ താരങ്ങളുടെ ജയം. 63 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ ഇംഗ്ലണ്ടിന്റെ മാര്‍ക്കസ് എല്ലിസ്-ലോറന്‍ സ്മിത്ത് ജോഡിയെയാണ് ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ട് തകര്‍ത്തത്.

ആദ്യ ഗെയിമില്‍ അനായാസ ജയം നേടിയ ശേഷം ഇന്ത്യന്‍ ജോഡികള്‍ രണ്ടാം ഗെയിമില്‍ പൊരുതി പരാജയപ്പെടുകയായിരുന്നു. എന്നാല്‍ മൂന്നാം ഗെയിമില്‍ 21-17നു ശക്തമായ തിരിച്ചുവരവ് നടത്തി ഗെയിമും മത്സരവും സ്വന്തമാക്കി ഇന്ത്യന്‍ താരങ്ങള്‍ പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി.

സ്കോര്‍: 21-13, 20-22, 21-17

പൊരുതി കീഴടങ്ങി പുരുഷ ഡബിള്‍സ് കൂട്ടുകെട്ട്

ദക്ഷിണ കൊറിയന്‍ ഡബിള്‍സ് ജോഡികളോട് പരാജയപ്പെട്ട് ഇന്ത്യന്‍ താരങ്ങള്‍ പുറത്ത്. തീപാറുന്ന പോരാട്ടം കണ്ട മത്സരത്തില്‍ മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് പിന്നോട്ട് പോയത്. ആദ്യ ഗെയിം 17-21നു കൈവിട്ട ശേഷം 21-19നു ഇന്ത്യന്‍ താരങ്ങള്‍ ഗെയിം സ്വന്തമാക്കി മൂന്നാം ഗെയിമിലേക്ക് മത്സരം നീട്ടിയിരുന്നു. എന്നാല്‍ മൂന്നാം ഗെയിമില്‍ ലീഡ് കൈവരിച്ചുവെങ്കിലും അവസാന നിമിഷം പൊരുതി നേടി കൊറിയന്‍ താരങ്ങള്‍ മത്സരം സ്വന്തമാക്കി.

17-21, 21-19, 17-21 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ തോല്‍വി. 57 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്.

മിക്സഡ് ഡബിള്‍സ് സഖ്യത്തിനും മടക്കം

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് 2018ല്‍ നിന്ന് പുറത്തായി ഇന്ത്യന്‍ മിക്സഡ് ഡബിള്‍സ് ജോഡികളും. ഇന്ന് നടന്ന മത്സരത്തില്‍ ചൈനീസ് ടീമിനോടാണ് ഇന്ത്യന്‍ ജോഡികളായ അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് സഖ്യം പുറത്തായത്. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു തോല്‍വി. 21-17, 21-10 എന്ന സ്കോറിനായിരുന്നു തോല്‍വി. ആദ്യ ഗെയിമില്‍ ടീമുകള്‍ ഒപ്പത്തിനൊപ്പമായിരുന്നുവെങ്കിലും രണ്ടാം ഗെയിമില്‍ ചൈനീസ് ടീം കൂടുതല്‍ ശക്തിയോടെ ഇന്ത്യന്‍ ജോഡിയ്ക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു.

അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് കൂട്ടുകെട്ട് ക്വാര്‍ട്ടറില്‍

ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം വിജയം പിടിച്ചെടുത്ത് ക്വാര്‍ട്ടറില്‍ കടന്ന് ഇന്ത്യന്‍ മിക്സഡ് ഡബിള്‍സ് ജോഡികളായ അശ്വിനി പൊന്നപ്പയും സാത്വിക് സായിരാജും. ഇന്ന് നടന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ മലേഷ്യന്‍ ടീമിനെയാണ് മൂന്ന് ഗെയിം പോരാട്ടത്തില്‍ ഇന്ത്യന്‍ ജോഡി കീഴടക്കിയത്. ആദ്യ ഗെയിം 20-22നു നഷ്ടമായ ശേഷമാണ് ഇന്ത്യന്‍ ടീമിന്റെ തിരിച്ചുവരവ്.

മത്സരം 20-22, 21-14, 21-6 എന്ന സ്കോറിനാണ് 59 മിനുട്ട് നീണ്ട മത്സരത്തില്‍ ജയം സ്വന്തമാക്കി ഇന്ത്യന്‍ സഖ്യം ക്വാര്‍ട്ടറില്‍ കടന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version