രണ്ടാം റൗണ്ടില്‍ പുറത്തായി പുരുഷ ഡബിള്‍സ് ജോഡി

മറ്റൊരു മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ തോല്‍വിയേറ്റു വാങ്ങി ഇന്ത്യന്‍ പുരുഷ ഡബിള്‍സ് കൂട്ടുകെട്ടായ ചിരാഗ് ഷെട്ടി-സാത്വിക് സായിരാജ്. ഇന്ന് നടന്ന രണ്ടാം റൗണ്ട് മത്സരത്തില്‍ ടീം ഒരു മണിക്കൂറും 8 മിനുട്ടും നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഡെന്മാര്‍ക്കിന്റെ കിം-ആന്‍ഡേര്‍സ് കൂട്ടുകെട്ടിനോട് പരാജയപ്പെടുകയായിരുന്നു.

18-21, 21-15, 21-16 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ ജോഡി മത്സരത്തില്‍ പിന്നോട്ട് പോയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് രണ്ടാം റൗണ്ടില്‍

പുരുഷ വിഭാഗം ഡബിള്‍സ് ആദ്യ റൗണ്ടില്‍ ജയം സ്വന്തമാക്കി സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. ഇംഗ്ലണ്ടിന്റെ ടീമായ മാര്‍ക്കസ് എല്ലിസ്-ക്രിസ് ലാംഗ്റിഡ്ജ് എന്നിവരെ മൂന്ന് ഗെയിം നീണ്ട തീപ്പാറുന്ന മത്സരത്തിനൊടുവിലാണ് ഇന്ത്യന്‍ താരങ്ങളുടെ ജയം. 1 മണിക്കൂറും 21 മിനുട്ടും നീണ്ട മത്സരത്തില്‍ രണ്ടാം ഗെയിമില്‍ ഇന്ത്യന്‍ താരങ്ങളെ ബ്രിട്ടീഷ് താരങ്ങള്‍ നിഷ്പ്രഭമാക്കിയിരുന്നു. 21-19, 12-21, 21-19 എന്ന സ്കോറിനു ജയം സ്വന്തമാക്കിയപ്പോള്‍ ഏറെ വിയര്‍പ്പൊഴുക്കി നേടിയ ജയമാണിത്.

അതേ സമയം വനിത ഡബിള്‍സ് കൂട്ടുകെട്ടിനു ആദ്യ റൗണ്ടില്‍ പരാജയമായിരുന്നു ഫലം. ചൈനീസ് തായ്പേയ് സഖ്യത്തോടായിരുന്നു ഇന്ത്യന്‍ താരങ്ങളായ കൂഹൂ ഗാര്‍ഗ്-നിംഗിഷി ഹസാരിക എന്നിവര്‍ക്ക് തോല്‍വിയേറ്റു വാങ്ങേണ്ടി വന്നത്. 19-21, 11-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ കൂട്ടുകെട്ട് കീഴടങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മിക്സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ മുന്നേറ്റം, രണ്ട് ടീമുകള്‍ രണ്ടാം റൗണ്ടില്‍

2018 ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ മിക്സഡ് ഡബിള്‍സ് വിഭാഗത്തില്‍ ഇന്ത്യന്‍ മുന്നേറ്റം. ഇന്ത്യന്‍ ജോഡികളായ അശ്വിനി പൊന്നപ്പ-സാത്വിക്സായിരാജ് റാങ്കിറെഡ്ഢി, സൗരഭ് ശര്‍മ്മ-അനൗഷ്ക പരീഖ് കൂട്ടുകെട്ട് തങ്ങളുടെ ആദ്യ റൗണ്ട് മത്സരങ്ങള്‍ ജയിച്ച് രണ്ടാം റൗണ്ടിലേക്ക് കടന്നിട്ടുണ്ട്. സൗരഭ്-അനൗഷ്ക കൂട്ടുകെട്ട് നൈജീരിയന്‍ താരങ്ങളെയും അശ്വിനി-സാത്വിക് കൂട്ടുകെട്ട് ഡെന്മാര്‍ക്ക് താരങ്ങളെയുമാണ് പരാജയപ്പെടുത്തിയത്.

21-9, 22-20 എന്ന സ്കോറിനു 36 മിനുട്ട് പോരാട്ടത്തിലാണ് അശ്വിനി-സാത്വിക് ടീം ജയിച്ചത്. 21-13. 21-12 എന്ന സ്കോറിനായിരുന്നു നൈജീരിയിന്‍ താരങ്ങള്‍ക്കെതിരെ സൗരഭ്-അനൗഷ്ക ജോഡിയുടെ വിജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സയാക തകാഷിയോട് തോല്‍വി, റുത്വിക പുറത്ത്, പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡിയ്ക്ക് ജയം

സിംഗപ്പൂര്‍ ഓപ്പണ്‍ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി റുത്വിക ശിവാനി. ജപ്പാന്റെ സയാക തകാഷിയോട് നേരിട്ടുള്ള ഗെയിമുകളിലാണ് പരാജയം ഏറ്റുവാങ്ങിയത്. 8-21, 5-21 എന്ന സ്കോറിനായിരുന്നു മത്സരത്തില്‍ തോല്‍വി. യാതൊരുവിധ ചെറുത്ത് നില്പും ഇന്ത്യന്‍ താരത്തില്‍ നിന്നുണ്ടാകാതെ വന്നപ്പോള്‍ മത്സരം 26 മിനുട്ടില്‍ അവസാനിച്ചു.

ഇന്തോനേഷ്യയുടെ യൂലിയ യോസെഫൈന്‍ സുശാന്തോയോട് മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടങ്ങി ഋതുപര്‍ണ്ണ ദാസും ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. ആദ്യ ഗെയിം വിജയിച്ച ശേഷമാണ് ഇന്ത്യന്‍ താരത്തിന്റെ പരാജയം. 21-15, 13-21, 16-21 എന്ന സ്കോറിനു 59 മിനുട്ട് നീണ്ട മത്സരത്തിനൊടുവിലാണ് ഇന്ത്യന്‍ താരത്തിന്റെ പരാജയം.

അതേ സമയം പുരുഷ ഡബിള്‍സില്‍ സിംഗപ്പൂരിന്റെ ജോഡികളെ പരാജയപ്പെടുത്തി ഇന്ത്യയുടെ സാത്വിക്സായിരാജ് റാങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് രണ്ടാം റൗണ്ടില്‍ കടന്നു. 21-16, 24-22 എന്ന സ്കോറിനാണ് ഇന്ത്യന്‍ കൂട്ടുകെട്ടിന്റെ ജയം. 41 മിനുട്ടാണ് മത്സരം നീണ്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version