സൈനയുടെ മുന്നേറ്റത്തിനു തടയിട്ട് ഒളിമ്പിക്സ് ചാമ്പ്യന്‍ മരിന്‍

സ്പെയിനിന്റെ ഒളിമ്പിക്സ് ചാമ്പ്യന്‍ കരോളിന മരിനോട് ക്വാര്‍ട്ടര്‍ മത്സരത്തില്‍ പരാജയപ്പെട്ട് സൈന നെഹ്‍വാല്‍. സൈനയെ അനായാസമായാണ് ഇന്ന് മരിന്‍ പരാജയപ്പെടുത്തിയത്. 31 മിനുട്ട് മാത്രം നീണ്ട മത്സരത്തില്‍ 6-21, 11-21 എന്ന സ്കോറിനായിരുന്നു മരിന്‍ ജയം സ്വന്തമാക്കിയത്. ഇതോടെ വനിത സിംഗിള്‍സില്‍ ഇന്ത്യന്‍ സാന്നിധ്യമായി സിന്ധു മാത്രമാണ് ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ അവശേഷിക്കുന്നത്.

പിവി സിന്ധു നിലവിലെ ചാമ്പ്യന്‍ ജപ്പാന്റെ നോസോമി ഒഖുഹാരയെ നേരിടും. പുരുഷ വിഭാഗം ക്വാര്‍ട്ടറില്‍ സായി പ്രണീത് ജപ്പാന്‍ താരവും ആറാം സീഡുമായ കെന്റോ മോമോട്ടോയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version