ഒളിമ്പിക്സ്; ഇന്ത്യൻ ടെന്നീസ് താരങ്ങളുടെ എതിരാളികൾ തീരുമാനമായി

ഒളിമ്പിക്സിലെ ടെന്നീസ് പോരാട്ടത്തിന്രെ ഫിക്സ്ചറുകൾ തീരുമാനം ആയി. ഇന്ത്യയുടെ ഒന്നാം റാങ്കുകാരൻ സുമിത് നാഗലിന് കാര്യങ്ങൾ എളുപ്പമാകില്ല. രണ്ടാം റൗണ്ടിൽ എത്തുക ആണെങ്കിൽ ലോക ആറാം നമ്പർ അലക്‌സ് ഡി മിനൗറിനെ നാഗൽ നേരിടേണ്ടി വരും. നിലവിൽ എടിപി സർക്യൂട്ടിൽ 80-ാം സ്ഥാനത്തുള്ള നാഗൽ ഫ്രാൻസിൽ നിന്നുള്ള മൗറ്റെറ്റ് കോറെൻ്റിനെതിരെയാണ് തൻ്റെ കാമ്പയിൻ ആരംഭിക്കുന്നത്. ഫ്രഞ്ച് എതിരാളിയെ തോൽപ്പിച്ചാൽ ഡി മിനൗറിനെ ആകും നാഗൽ നേരിടേണ്ടി വരിക.

ആദ്യ റൗണ്ടിലെ എതിരാളൊയായ മൗട്ട്ലെറ്റ് റാങ്കിംഗിൽ നാഗലിനെക്കാൾ 12 സ്ഥാനം മുകളിലാണ്‌. എന്നാൽ മൗട്ട്‌ലെറ്റിനെതിരെ 2-2 എന്ന നല്ല ഹെഡ്-ടു-ഹെഡ് റെക്കോർഡ് നാഗലിന് ഉണ്ട്. കഴിഞ്ഞ ഒളിമ്പിക്സിൽ നാഗൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറിയിരുന്നു‌.

പുരുഷ ഡബിൾസിൽ രോഹൻ ബൊപ്പണ്ണ-എൻ ശ്രീറാം ബാലാജി സഖ്യം ഫ്രഞ്ച് ജോഡികളായ ഫാബിയൻ റെബൗൾ-എഡ്വാർഡ് റോജർ-വാസലിൻ സഖ്യത്തെ ഉദ്ഘാടന റൗണ്ടിൽ നേരിടും.

രോഹൻ ബൊപ്പണ്ണ – എബ്ഡൻ സഖ്യം വിംബിൾഡണിൽ നിന്ന് പുറത്ത്

വിംബിൾഡണിൽ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയുടെ സഖ്യം രണ്ടാം റൗണ്ടിൽ പുറത്ത്. രോഹൻ ബൊപ്പണ്ണയും മാത്യു എബ്‌ഡനും ചേർന്ന സഖ്യം ഇന്ന് ജർമ്മൻ സഖ്യമായ ഫ്രാന്റ്സെൻ/ജെബെൻസിനോട് പരാജയപ്പെട്ടു ‌3-6, 6-7 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്.

നേരത്തെ ബൊപ്പണ്ണ എബ്ഡൻ സഖ്യം ആദ്യ റൗണ്ടിൽ എസ്. ആരെൻഡ്‌സ്/ആർക്കെതിരെ നേരിട്ടുള്ള സെറ്റുകൾക്ക് വിജയിച്ചിരുന്നു. ആ മത്സരത്തിൽ 7-5, 6-4 എന്ന സ്കോറിനായിരുന്നു അവരുടെ വിജയം. ഇന്ന് പക്ഷെ അത്തരൊത്തിൽ ഒരു നല്ല പ്രകടനം നടത്താൻ ബൊപണ്ണ എബ്ദൻ ടീമിനായില്ല.

രോഹൻ ബൊപ്പണ്ണ സഖ്യം വിംബിൾഡൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി

വിംബിൾഡണിൽ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. രോഹൻ ബൊപ്പണ്ണയും മാത്യു എബ്‌ഡനും ചേർന്ന സഖ്യം എസ്. ആരെൻഡ്‌സ്/ആർക്കെതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് വിജയിച്ചത്. 7-5, 6-4 എന്ന സ്കോറിനായിരുന്നു വിജയം.

ഇനി മൂന്നാം റൗണ്ടിൽ ജർമ്മൻ സഖ്യമായ ഫ്രാന്റ്സെൻ/ജെബെൻസ് സഖ്യത്തെ ആകും രോഹൻ ബൊപ്പണ്ണ എബ്ദെൻ സഖ്യം നേരിടുക. നാളെയാകും മത്സരം നടക്കുക.

പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് ആയി രോഹൻ ബൊപ്പണ്ണയും ശ്രീറാം ബാലാജിയും ജോഡി ആകും

പാരീസ് ഒളിമ്പിക്‌സ് 2024-ലെ പുരുഷ ഡബിൾസിൽ ഇന്ത്യക്ക് ആയി രോഹൻ ബൊപ്പണ്ണയും എൻ ശ്രീറാം ബാലാജിയും ജോഡി ആകും എന്ന് ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷൻ പ്രഖ്യാപിച്ചു. ലോക റാങ്കിങ്ങിൽ നാലാം സ്ഥാനത്തുള്ള ബൊപ്പണ്ണയ്ക്ക് തൻ്റെ ജോഡിയെ തിരഞ്ഞെടുക്കാൻ അനുമതി ലഭിച്ചു. നിലവിൽ ലോക റാങ്കിങ്ങിൽ 67-ാം സ്ഥാനത്തുള്ള താരമാണ് ശ്രീറാം ബാലാജി.

കോച്ച് ബാലചന്ദ്രൻ മാണിക്കത്ത്, ഫിസിയോ റബേക്ക വി.ഓർഷേഗൻ എന്നിവർ ആകും കോച്ചിംഗ് ടീം. ബൊപ്പണ്ണയും ബാലാജിയും അടുത്തിടെ ഫ്രഞ്ച് ഓപ്പൺ 2024-ൽ പരസ്പരം എറ്റുമുട്ടിയിരുന്നു. അന്ന് ബൊപ്പണ്ണയും അദ്ദേഹത്തിൻ്റെ ഓസ്‌ട്രേലിയൻ പങ്കാളി മാത്യു എബ്ഡനും ബാലാജി-മിഗ്വൽ സഖ്യത്തെ 3 സെറ്റ് നീണ്ട ഏറ്റുമുട്ടലിൽ പരാജയപ്പെടുത്തിയിരുന്നു.

രോഹൻ ബൊപ്പണ്ണ ഫ്രഞ്ച് ഓപ്പൺ സെമിയിൽ പുറത്ത്

കളിമണ്ണ് കോർട്ടിലെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടം നേടാനുള്ള രോഹൻ ബൊപ്പണ്ണയുടെ മോഹങ്ങൾക്ക് തിരിച്ചടി. ഇന്ന് സെമു ഫൈനലിൽ രോഹൻ ബൊപ്പണ്ണ സഖ്യം പരാജയപ്പെട്ടു. റോളണ്ട് ഗാരോസ് സെമിയിൽ ഇറ്റാലിയൻ ജോഡികളായ വാവസോറി-ബൊലെല്ലി സഖ്യം ആണ് ബൊപ്പണയെയും എബ്ദെനെയും പരാജയപ്പെടുത്തിയത്.

കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ ഇതേ സഖ്യത്തെ തോൽപ്പിച്ച് ആയിരുന്നു ബൊപ്പണ്ണ എബ്ദൻ സഖ്യം കിരീടം നേടിയത്. ഇന്ന് ആ വിജയം ആവർത്തിക്കാൻ അവർക്ക് ആയില്ല. ബൊപ്പണ്ണയും ഓസ്‌ട്രേലിയൻ പങ്കാളി എബ്ഡനും 7-5, 2-6, 2-6 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്. നേരത്തെ മിക്സ്ഡ് ഡബിൾസിൽ ബൊപ്പണ്ണ ആദ്യ റൗണ്ടിൽ പരാജയപ്പെട്ടിരുന്നു‌

രോഹൻ ബൊപ്പണ്ണ ഫ്രഞ്ച് ഓപ്പൺ സെമിയിൽ

രോഹൻ ബൊപ്പണ്ണ-മാത്യു എബ്ഡൻ സഖ്യം ഫ്രഞ്ച് ഓപ്പൺ 2024 പുരുഷ ഡബിൾസിൻ്റെ സെമി ഫൈനലിലേക്ക് കടന്നു. ഇന്ന് ഇൻഡോ-ഓസ്‌ട്രേലിയൻ ജോഡി 7-6 (7-3), 5-7, 6-1 എന്ന സ്‌കോറിന് സാൻഡർ ഗില്ലെ-ജോറാൻ വിലെഗൻ സഖ്യത്തെ പരാജയപ്പെടുത്തി. ബൊപ്പണ്ണയും എബ്ഡനും രണ്ട് മണിക്കൂറും 4 മിനിറ്റും എടുത്താണ് മത്സരം വിജയിച്ചത്.

നേരത്തെ മിക്സിഡ് ഡബിൾസിൽ വെറോണിക്ക കുദർമെറ്റോവയ്‌ക്കൊപ്പം മിക്‌സഡ് ഡബിൾസിൻ്റെ ആദ്യ റൗണ്ടിൽ ബൊപ്പണ്ണ പരാജയപ്പെട്ടിരുന്നു. പുരുഷ ഡബിൾസിൽ ശ്രീറാം ബാലാജിക്കെതിരായ പുരുഷ ഡബിൾസിൻ്റെ മൂന്നാം റൗണ്ടിൽ വലിയ പോരാട്ടം മറികടന്നായിരുന്നു ബൊപ്പണ്ണ സഖ്യം നാലാം റൗണ്ടിലേക്ക് എത്തിയത്.

ഫ്രഞ്ച് ഓപ്പൺ; പുരുഷ ഡബിൾസിൽ ബൊപ്പണ്ണ പ്രീക്വാർട്ടറിൽ

ഫ്രഞ്ച് ഓപ്പണിൽ ബൊപ്പണ്ണ/എബ്ദൻ സഖ്യത്തിന് പുരുഷ ഡബിൾസിൽ വിജയ തുടക്കം. ഇന്ന് ആദ്യ റൗണ്ടിൽ ഓസ്‌ട്രേലിയൻ ഓപ്പൺ ചാമ്പ്യന്മാരായ രോഹൻ ബൊപ്പണ്ണയും മാത്യു എബ്ഡനും 7-5, 4-6, 6-4 എന്ന സ്കോറിന് മാർസെലോ സോർമാൻ/ഒർലാൻഡോ ലൂസിനെ ആണ് പരാജയപ്പെടുത്തിയത്‌.

ബൊപ്പണ്ണ സഖ്യം ഇനി രണ്ടാം റൗണ്ടിൽ നേരിടേണ്ടിയിരുന്ന ബേസ്/സെയ്ബോത് സഖ്യം ടൂർണമെന്റിൽ നിന്ന് പിന്മാറിയതിനാൽ ബൊപ്പണ്ണ വാക്ക് ഓവറിലൂടെ നേരിട്ട് പ്രീക്വാർട്ടറിലേക്ക് എത്തി. പ്രീ ക്വാർട്ടറിൽ ഇന്ത്യൻ താരം ശ്രീറാം ബാലാജിയും മെക്സിക്കൻ താരം റയെസ് വരേലയും ചേർന്നുള്ള ജ്ജൊഡിയെ ആകും ബൊപ്പണ്ണ ഇനി നേരിടുക.

ഇന്ത്യൻ അഭിമാനം!! മയാമി ഓപ്പൺ കിരീടം സ്വന്തമാക്കി രോഹൻ ബൊപ്പണ്ണ

മയാമി ഓപ്പൺ ടെന്നീസ് ടൂർണമെൻ്റിൻ്റെ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-ഓസ്‌ട്രേലിയയുടെ മാത്യു എഡ്‌ബെൻ സഖ്യം കിരീടം നേടി. ബൊപ്പണ്ണ-എഡ്‌ബെൻ സഖ്യം ഇന്ന് ഫൈനലിൽ ഡോഡിക്- ക്രെയ്ഷക് സഖ്യത്തെ ആണ് പരാജയപ്പെടുത്തിയത്‌. 6-7, 6-3, 10-6 എന്നായിരുന്നു സ്കോർ. തുടക്കത്തിൽ പിറകിൽ പോയ ശേഷം ശക്തമായ തിരിച്ചുവരവ് നടത്താൻ ലോക ഒന്നാം നമ്പർ സഖ്യത്തിന് ആയി.

നേരത്തെ സെമി ഫൈനലിൽ സ്‌പെയിനിൻ്റെ മാർസെൽ ഗ്രാനോല്ലേഴ്‌സിനും അർജൻ്റീനിയൻ പങ്കാളിയായ ഹൊറാസിയോ സെബല്ലോസിനും എതിരെ 6-1, 6-4 എന്ന സ്‌കോറിന് വിജയിച്ച് ആയിരുന്നു ബൊപ്പണ്ണ ഫൈനലിലേക്ക് എത്തിയത്. രോഹൻ ബൊപ്പണ്ണയ്ക്ക് ഇന്നത്തെ കിരീടം അദ്ദേഹത്തിന്റെ ആറാം ATP മാസ്റ്റേഴ്സ് കിരീടമാണ്.

രോഹൻ ബൊപ്പണ്ണ മയാമി ഓപ്പൺ ഫൈനലിൽ

മയാമി ഓപ്പൺ ടെന്നീസ് ടൂർണമെൻ്റിൻ്റെ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-ഓസ്‌ട്രേലിയയുടെ മാത്യു എഡ്‌ബെൻ സഖ്യം ഫൈനലിൽ കടന്നു. ബൊപ്പണ്ണ-എഡ്‌ബെൻ സഖ്യം സ്‌പെയിനിൻ്റെ മാർസെൽ ഗ്രാനോല്ലേഴ്‌സിനും അർജൻ്റീനിയൻ പങ്കാളിയായ ഹൊറാസിയോ സെബല്ലോസിനും എതിരെ 6-1, 6-4 എന്ന സ്‌കോറിനാണ് വിജയം നേടിയത്.

കളിയുടെ ആദ്യ നിമിഷം മുതൽ ബൊപ്പണ്ണയും എബ്ഡനും inn ആധിപത്യം പുലർത്തി. ആദ്യ സെറ്റിൽ ഇന്ത്യ-ഓസീസ് സഖ്യം 6-1ന്റെ ആധിപത്യം നേടി. രണ്ടാം സെറ്റിൽ, എതിരാളികൾ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ബൊപ്പണ്ണയും സഹതാരവും 6-4 ന് ജയം ഉറപ്പിച്ചു.

രോഹൻ ബൊപ്പണ്ണ സഖ്യം മയാമി ഓപ്പൺ സെമി ഫൈനലിൽ

ടോപ്പ് സീഡായ രോഹൻ ബൊപ്പണ്ണയും മാത്യു എബ്ഡനും മയാമി ഓപ്പൺ സെമിഫൈനലിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. 3-6 7-6(4) 10-7 എന്ന സ്‌കോറിനാണ് അവർ ജോൺ-പാട്രിക് സ്മിത്ത്, സാം വെർബീക്ക് എന്നിവരെ ഇന്ന് പരാജയപ്പെടുത്തിയത്.

ബുധനാഴ്ച നടക്കുന്ന സെമി ഫൈനലിൽ നാലാം സീഡായ ഗ്രാനോളേഴ്‌സ്/സെബല്ലോസും ഗ്ലാസ്‌പൂൾ/റോജറും തമ്മിലുള്ള മത്സരത്തിലെ വിജയിയെ ആകും ബൊപ്പണ്ണ നേരിടുക. സെമിഫൈനലിൽ ജയിച്ചാൽ ബൊപ്പണ്ണ വീണ്ടും ലോക ഒന്നാം നമ്പർ ആവും.

മയാമി ഓപ്പൺ, രോഹൻ ബൊപ്പണ്ണ സഖ്യം ക്വാർട്ടറിൽ

രോഹൻ ബൊപ്പണ്ണയും അദ്ദേഹത്തിൻ്റെ ഓസ്‌ട്രേലിയൻ പങ്കാളി മാത്യു എബ്ഡനും മയാമി ഓപ്പൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഹ്യൂഗോ നൈസ്-ജാൻ സീലിൻസ്‌കി സഖ്യത്തെ ആണ് പ്രീക്വാർട്ടറിൽ രോഹൻ ബൊപ്പണ്ണ എബ്ഡൻ പരാജയപ്പെടുത്തിയത്‌.

ടോപ്പ് സീഡായ ബൊപ്പണ്ണയും എബ്‌ഡനും ഒരു മണിക്കൂർ 39 മിനിറ്റ് നീണ്ട മത്സരത്തിൽ 7-5 7-6 (3) എന്ന സ്കോറിനാണ് ജയിച്ചത്. 43 കാരനായ ബൊപ്പണ്ണയും എബ്ഡനും ഓസ്‌ട്രേലിയയുടെ ജോൺ പാട്രിക് സ്മിത്ത്, നെതർലൻഡ്‌സ് സെം വെർബീക്ക് സഖ്യത്തെ ആകും ക്വാർട്ടറിൽ നേരിടുക.

മയാമി ഓപ്പണിൽ രോഹൻ ബൊപ്പണ്ണ സഖ്യം പ്രീക്വാർട്ടറിൽ

മയാമി ഓപ്പണിൻ്റെ പ്രീക്വാർട്ടറിൽ പ്രവേശിച്ച് രോഹൻ ബൊപ്പണ്ണ/എബ്ഡൻ സഖ്യം. ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിന്റെ റീമാച്ച് ആയ മത്സരത്തിൽ ബൊപ്പണ്ണ/എബ്ഡൻ സഖ്യം വവാസ്സോരി/ബൊലെല്ലിയെ ആണ് പരാജയപ്പെടുത്തിയത്.

4-6, 7-6, 10-4 എന്ന സ്കോറിന് ആയിരുന്നു ബൊപ്പണ്ണ സഖ്യത്തിന്റെ വിജയം. പ്രീക്വാർട്ടറിൽ Zieliński/Nys സഖ്യത്തെ ആകും ബൊപ്പണ്ണ ഇനി നേരിടുക.

Exit mobile version