മിയാമി ഓപ്പൺ ഫൈനലിൽ നൊവാക് ജോക്കോവിച്ചിനെ 7-6 (7/4), 7-6 (7/4) എന്ന സ്കോറിന് പരാജയപ്പെടുത്തി ചെക്ക് കൗമാര താരം യാക്കൂബ് മെൻസിച് തന്റെ ആദ്യ എടിപി കിരീടം നേടി. സെർബിയൻ താരം നൊവാക് ജോക്കോവിച്ചിന്റെ കരിയറിലെ 100-ാം കിരീടം എന്ന സ്വപ്നമാണ് ഈ ഫൈനലിൽ നിഷേധിക്കപ്പെട്ടത്. 54-ാം റാങ്കിലുള്ള 19-കാരൻ തന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് ഇന്ന് നേടിയത്.
Tag: Miami Open
പെഗുലയെ പരാജയപ്പെടുത്തി സബലെങ്ക മിയാമി ഓപ്പൺ കിരീടം നേടി
WTA 1000 ഫൈനലിൽ ജെസീക്ക പെഗുലയെ 7-5, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തി ലോക ഒന്നാം നമ്പർ താരം അരിന സബലെങ്ക തന്റെ ആദ്യ മയാമി ഓപ്പൺ കിരീടം നേടി. ജനുവരിയിൽ ബ്രിസ്ബേൻ വിജയിച്ചതിന് ശേഷം സീസണിലെ സബലെങ്കയുടെ രണ്ടാമത്തെ കിരീടമാണിത്.
ഇന്ത്യൻ വെൽസ് ഫൈനലിൽ മിറ ആൻഡ്രീവയോട് തോറ്റതിന് ശേഷം, മറ്റൊരു തിരിച്ചടി ഒഴിവാക്കാൻ ദൃഢനിശ്ചയം ചെയ്ത പോരാട്ടം ആണ് സബലെങ്ക ഇന്ന് കാഴ്ചവെച്ചത്. ഒരു മണിക്കൂർ 27 മിനിറ്റിനുള്ളിൽ അവൾ വിജയം ഉറപ്പിച്ചു. സബലെങ്കയ്‌ക്കെതിരെ കളിച്ച മൂന്ന് ഫൈനലുകളിലും പെഗുല പരാജയപ്പെട്ടു.
കരിയറിലെ 100-ാം കിരീടത്തിന് ജോക്കോവിച്ച് ഒരു വിജയം മാത്രം അകലെ
മിയാമി ഓപ്പൺ സെമിഫൈനലിൽ ഗ്രിഗർ ദിമിട്രോവിനെ 6-2, 6-3 എന്ന സ്കോറിന് പരാജയപ്പെടുത്തിയതോടെ നൊവാക് ജോക്കോവിച്ച് ഫൈനലിലേക്ക് മുന്നേറി. ഇതോടെ തന്റെ കരിയറിലെ 100-ാം കിരീടത്തിന് തൊട്ടടുത്ത് എത്തിയിരിക്കുകയാണ് ജോക്കോവിച്. സെർബിയൻ താരം വെറും 69 മിനിറ്റിനുള്ളിൽ സെമി ഫൈനൽ ഫിനിഷ് ചെയ്തു.
ദിമിട്രോവിനെതിരായ തന്റെ ഹെഡ് ടു ഹെഡ് റെക്കോർഡ് 13-1 ആയി ഉയർത്താനും ജോക്കോവിചിനായി. 37-ാം വയസ്സിൽ, എടിപി മാസ്റ്റേഴ്‌സ് 1000 ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ജോക്കോവിച്ച് മാറി. ജിമ്മി കോണേഴ്‌സ് (109), റോജർ ഫെഡറർ (103) എന്നിവർക്ക് ശേഷം 100 എടിപി കിരീടങ്ങൾ എന്ന നാഴികക്കല്ല് എത്തുന്ന ചരിത്രത്തിലെ മൂന്നാമത്തെ വ്യക്തിയാകുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ അദ്ദേഹം ജാക്കുബ് മെൻസിക്കിനെയോ ടെയ്‌ലർ ഫ്രിറ്റ്‌സിനെയോ നേരിടും.
ഈലയുടെ സ്വപ്ന കുതിപ്പിന് അവസാനം, പെഗുല ഫൈനലിൽ
ഫിലിപ്പീൻസിന്റെ അലക്സാണ്ട്ര ഈലയുടെ സ്വപ്ന കുതിപ്പിന് അവസാനം. മയാമി ഓപ്പൺ സെമിഫൈനലിൽ നാലാം സീഡ് അമേരിക്കക്കാരി ജെസീക്ക പെഗുലയോട് 7-6 (7/3), 5-7, 6-3 എന്ന സ്കോറിന് പരാജയപ്പെട്ടതോടെ ഈല പുറത്തായി. 140-ാം റാങ്കിലുള്ള 19കാരി, ഗ്രാൻഡ്സ്ലാം ജേതാക്കളായ ജെലീന ഒസ്റ്റാപെങ്കോ, മാഡിസൺ കീസ്, ഇഗ സ്വിയാറ്റെക് എന്നിവരെ തോൽപ്പിച്ച് ആണ് സെമിയിൽ എത്തിയത്.
ഇറ്റലിയുടെ ജാസ്മിൻ പൗളിനിയെ വെറും 71 മിനിറ്റിനുള്ളിൽ 6-2, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തി ഫൈനലിൽ എത്തിയ ലോക ഒന്നാം നമ്പർ താരം അരിന സബലെങ്കയാകും പെഗുലയുടെ ഫൈനലിലെ എതിരാളി.
ജോക്കോവിച് മയാമി ഓപ്പൺ സെമിയിൽ, മാസ്റ്റേഴ്‌സ് 1000 സെമിയിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ താരം
സെബാസ്റ്റ്യൻ കോർഡയെ 6-3, 7-6(7/4) എന്ന സ്കോറിന് പരാജയപ്പെടുത്തി നൊവാക് ജോക്കോവിച്ച് മിയാമി ഓപ്പൺ സെമിഫൈനലിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. 37 വയസ്സുകാരൻ മാസ്റ്റേഴ്‌സ് 1000 സെമിഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഇതോടെ മാറി. സെർബിയൻ താരം തന്റെ സെർവുകളിൽ ആധിപത്യം സ്ഥാപിച്ചു, 11 എയ്‌സുകൾ എറിയുകയും തന്റെ ഫസ്റ്റ് സെർവ് പോയിന്റുകളുടെ 84% നേടുകയും ചെയ്തു.
തന്റെ ഏഴാമത്തെ മിയാമി ഓപ്പൺ കിരീടമാണ് ജോക്കോവിച് ലക്ഷ്യമിടുന്നത്. സെമിയിൽ അദ്ദേഹം ഇനി ഗ്രിഗർ ദിമിട്രോവിനെ നേരിടും.
ഫിലിപ്പീൻസിന്റെ അലക്സാണ്ട്ര ഈല സ്വിയാറ്റെക്കിനെ അട്ടിമറിച്ച് മിയാമി ഓപ്പൺ സെമിഫൈനലിൽ
ഫിലിപ്പീൻസിൽ നിന്നുള്ള വൈൽഡ്കാർഡ് 19 കാരിയായ അലക്‌സാണ്ട്ര ഈല, മിയാമി ഓപ്പണിൽ വൻ അട്ടിമറി നടത്തി. ലോക രണ്ടാം നമ്പർ താരം ഇഗ സ്വിയാറ്റെക്കിനെ 6-2, 7-5 എന്ന സ്കോറിന് പരാജയപ്പെടുത്തി സെമിഫൈനലിലേക്ക് മുന്നേറി. 140-ാം റാങ്കിലുള്ള ഈല, WTA 1000 ഇവന്റിൽ അവസാന നാലിൽ എത്തുന്ന ആദ്യ ഫിലിപ്പീനയായി.
മിയാമിയിലെ അവളുടെ സ്വപ്ന ഓട്ടത്തിൽ മൂന്ന് ഗ്രാൻഡ്സ്ലാം ജേതാക്കളെ – ജെലീന ഒസ്റ്റാപെങ്കോ, മാഡിസൺ കീസ്, ഇപ്പോൾ സ്വിയാറ്റെക് എന്നിവരെ അവൾ – പരാജയപ്പെടുത്തി. പതിമൂന്നാം വയസ്സിൽ റാഫേൽ നദാലിന്റെ അക്കാദമിയിൽ പരിശീലനത്തിനായി സ്പെയിനിലേക്ക് മാറിയ ഈല, സെമിഫൈനലിൽ എമ്മ റഡുക്കാനുവിനെയോ ജെസീക്ക പെഗുലയെയോ നേരിടും.
സബലെങ്കയും പയോളിനിയും മയാമി ഓപ്പൺ സെമിഫൈനലിൽ
ലോക ഒന്നാം നമ്പർ താരം അരിന സബലെങ്ക ചൈനയുടെ ഷെങ് ക്വിൻവെനിനെ 6-2, 7-5 എന്ന സ്കോറിന് പരാജയപ്പെടുത്തി തന്റെ ആദ്യ മയാമി ഓപ്പൺ സെമിഫൈനൽ സ്ഥാനം ഉറപ്പിച്ചു. ആദ്യ സെറ്റിൽ ആധിപത്യം സ്ഥാപിച്ച ശേഷം, രണ്ടാം സെറ്റിൽ സബലെങ്ക കടുത്ത വെല്ലുവിളി നേരിട്ടു, 2-4 ന് പിന്നിലായി, പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി. സബലെങ്ക ഇനി ഇറ്റലിയുടെ ജാസ്മിൻ പയോളിനിയെ നേരിടും.
പോളണ്ടിന്റെ മാഗ്ഡ ലിനെറ്റിനെ 6-3, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തി മിയാമി ഓപ്പൺ സെമിഫൈനലിൽ എത്തുന്ന ആദ്യ ഇറ്റാലിയൻ വനിതയായി പയോളിനി ചരിത്രം കുറിച്ചു. മുമ്പ് വിംബിൾഡണിലും റോളണ്ട് ഗാരോസിലും ഗ്രാൻഡ്സ്ലാം ഫൈനലിലെത്തിയ ആറാം സീഡ്, കഴിഞ്ഞ വർഷം ദുബായിൽ വിജയിച്ചതിന് ശേഷം ഇപ്പോൾ തന്റെ രണ്ടാമത്തെ WTA 1000 കിരീടമാണ് ലക്ഷ്യമിടുന്നത്.
2022ന് ശേഷമുള്ള ആദ്യ ജയം സ്വന്തമാക്കി നിക്ക് കിരിയോസ്
2022 ന് ശേഷമുള്ള തന്റെ ആദ്യ വിജയം സ്വന്തമാക്കി നിക്ക് കിരിയോസ്. മിയാമി ഓപ്പണിൽ മക്കെൻസി മക്ഡൊണാൾഡിനെതിരെ 3-6, 6-3, 6-4 എന്ന സ്കോറിന്റെ വിജയമാണ് താരം നേടിയത്. കഴിഞ്ഞ രണ്ട് വർഷമായി പരിക്കുകളോട് പോരാടുന്ന ഓസ്‌ട്രേലിയൻ താരം, വേദന കാരണം ഈ മാസം ആദ്യം ഇന്ത്യൻ വെൽസിൽ നടന്ന ആദ്യ റൗണ്ട് മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു.
പ്രൊഫഷണൽ ടെന്നീസ് കളിക്കുമോ എന്ന് ഒരിക്കൽ സംശയിച്ചിരുന്നെങ്കിലും ഈ വിജയത്തിനുശേഷം ആശ്വാസവും ആവേശവും തോന്നുന്നു എന്ന് കിരിയോസ് പറഞ്ഞു.
മിയാമി ഓപ്പണിൽ നടന്ന മറ്റൊരു മത്സരത്തിൽ, ഫ്രഞ്ച് വെറ്ററൻ ഗെയ്ൽ മോൺഫിൽസ് മിയാമി ഓപ്പണിൽ ഒരു മത്സരം ജയിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ കളിക്കാരനായി മാറി. അദ്ദേഹം ഫാബിയൻ മരോസാനെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി. വനിതാ സിംഗിൾസിൽ, എമ്മ റഡുകാനു സയാക ഇഷിയെ പരാജയപ്പെടുത്തി. അതേസമയം സോഫിയ കെനിൻ പെട്ര ക്വിറ്റോവയെ പരാജയപ്പെടുത്തി.
ഇന്ത്യൻ അഭിമാനം!! മയാമി ഓപ്പൺ കിരീടം സ്വന്തമാക്കി രോഹൻ ബൊപ്പണ്ണ
മയാമി ഓപ്പൺ ടെന്നീസ് ടൂർണമെൻ്റിൻ്റെ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-ഓസ്‌ട്രേലിയയുടെ മാത്യു എഡ്‌ബെൻ സഖ്യം കിരീടം നേടി. ബൊപ്പണ്ണ-എഡ്‌ബെൻ സഖ്യം ഇന്ന് ഫൈനലിൽ ഡോഡിക്- ക്രെയ്ഷക് സഖ്യത്തെ ആണ് പരാജയപ്പെടുത്തിയത്. 6-7, 6-3, 10-6 എന്നായിരുന്നു സ്കോർ. തുടക്കത്തിൽ പിറകിൽ പോയ ശേഷം ശക്തമായ തിരിച്ചുവരവ് നടത്താൻ ലോക ഒന്നാം നമ്പർ സഖ്യത്തിന് ആയി.
നേരത്തെ സെമി ഫൈനലിൽ സ്‌പെയിനിൻ്റെ മാർസെൽ ഗ്രാനോല്ലേഴ്‌സിനും അർജൻ്റീനിയൻ പങ്കാളിയായ ഹൊറാസിയോ സെബല്ലോസിനും എതിരെ 6-1, 6-4 എന്ന സ്‌കോറിന് വിജയിച്ച് ആയിരുന്നു ബൊപ്പണ്ണ ഫൈനലിലേക്ക് എത്തിയത്. രോഹൻ ബൊപ്പണ്ണയ്ക്ക് ഇന്നത്തെ കിരീടം അദ്ദേഹത്തിന്റെ ആറാം ATP മാസ്റ്റേഴ്സ് കിരീടമാണ്.
രോഹൻ ബൊപ്പണ്ണ മയാമി ഓപ്പൺ ഫൈനലിൽ
മയാമി ഓപ്പൺ ടെന്നീസ് ടൂർണമെൻ്റിൻ്റെ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-ഓസ്‌ട്രേലിയയുടെ മാത്യു എഡ്‌ബെൻ സഖ്യം ഫൈനലിൽ കടന്നു. ബൊപ്പണ്ണ-എഡ്‌ബെൻ സഖ്യം സ്‌പെയിനിൻ്റെ മാർസെൽ ഗ്രാനോല്ലേഴ്‌സിനും അർജൻ്റീനിയൻ പങ്കാളിയായ ഹൊറാസിയോ സെബല്ലോസിനും എതിരെ 6-1, 6-4 എന്ന സ്‌കോറിനാണ് വിജയം നേടിയത്.
കളിയുടെ ആദ്യ നിമിഷം മുതൽ ബൊപ്പണ്ണയും എബ്ഡനും inn ആധിപത്യം പുലർത്തി. ആദ്യ സെറ്റിൽ ഇന്ത്യ-ഓസീസ് സഖ്യം 6-1ന്റെ ആധിപത്യം നേടി. രണ്ടാം സെറ്റിൽ, എതിരാളികൾ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ബൊപ്പണ്ണയും സഹതാരവും 6-4 ന് ജയം ഉറപ്പിച്ചു.
രോഹൻ ബൊപ്പണ്ണ സഖ്യം മയാമി ഓപ്പൺ സെമി ഫൈനലിൽ
ടോപ്പ് സീഡായ രോഹൻ ബൊപ്പണ്ണയും മാത്യു എബ്ഡനും മയാമി ഓപ്പൺ സെമിഫൈനലിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. 3-6 7-6(4) 10-7 എന്ന സ്‌കോറിനാണ് അവർ ജോൺ-പാട്രിക് സ്മിത്ത്, സാം വെർബീക്ക് എന്നിവരെ ഇന്ന് പരാജയപ്പെടുത്തിയത്.
ബുധനാഴ്ച നടക്കുന്ന സെമി ഫൈനലിൽ നാലാം സീഡായ ഗ്രാനോളേഴ്‌സ്/സെബല്ലോസും ഗ്ലാസ്‌പൂൾ/റോജറും തമ്മിലുള്ള മത്സരത്തിലെ വിജയിയെ ആകും ബൊപ്പണ്ണ നേരിടുക. സെമിഫൈനലിൽ ജയിച്ചാൽ ബൊപ്പണ്ണ വീണ്ടും ലോക ഒന്നാം നമ്പർ ആവും.
മയാമി ഓപ്പൺ, രോഹൻ ബൊപ്പണ്ണ സഖ്യം ക്വാർട്ടറിൽ
രോഹൻ ബൊപ്പണ്ണയും അദ്ദേഹത്തിൻ്റെ ഓസ്‌ട്രേലിയൻ പങ്കാളി മാത്യു എബ്ഡനും മയാമി ഓപ്പൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഹ്യൂഗോ നൈസ്-ജാൻ സീലിൻസ്‌കി സഖ്യത്തെ ആണ് പ്രീക്വാർട്ടറിൽ രോഹൻ ബൊപ്പണ്ണ എബ്ഡൻ പരാജയപ്പെടുത്തിയത്.
ടോപ്പ് സീഡായ ബൊപ്പണ്ണയും എബ്‌ഡനും ഒരു മണിക്കൂർ 39 മിനിറ്റ് നീണ്ട മത്സരത്തിൽ 7-5 7-6 (3) എന്ന സ്കോറിനാണ് ജയിച്ചത്. 43 കാരനായ ബൊപ്പണ്ണയും എബ്ഡനും ഓസ്‌ട്രേലിയയുടെ ജോൺ പാട്രിക് സ്മിത്ത്, നെതർലൻഡ്‌സ് സെം വെർബീക്ക് സഖ്യത്തെ ആകും ക്വാർട്ടറിൽ നേരിടുക.