കേരള കിംഗ്സിന്റെ പരിശീലകനായി ഡാനിയേല്‍ വെട്ടോറി, റോബിന്‍ സിംഗും പരിശീലക വേഷത്തില്‍

ടി10 ലീഗിന്റെ രണ്ടാം പതിപ്പില്‍ സ്റ്റീഫന്‍ ഫ്ലെമിംഗിനു പിന്നാലെ കോച്ചിംഗ് ദൗത്യങ്ങളായി മുന്‍ നിര താരങ്ങളും. ഇതില്‍ ഇന്ത്യയുടെ റോബിന്‍ സിംഗും ഉള്‍പ്പെടുന്നു. എട്ട് ടീമുകളില്‍ സ്റ്റീഫന്‍ ഫ്ലെമിംഗ് ബംഗാള്‍ ടൈഗേഴ്സിനെ പരിശീലിപ്പിക്കുമ്പോള്‍ കേരള കിംഗ്സിനെ ഡാനിയേല്‍ വെട്ടോറിയും മുഷ്താഖ് അഹമ്മദ് പഞ്ചാബി ലെജന്‍ഡ്സിനെയും പരിശീലിപ്പിക്കും. ടോം മൂഡിയാണ് കറാച്ചിയന്‍സ് പരിശീലകന്‍.

റോബിന്‍ സിംഗ് നോര്‍ത്തേണ്‍ വാരിയേഴ്സിന്റെ കോച്ചായി എത്തുമ്പോള്‍ രാജ്പുത്‍സ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്‍ ഹെര്‍ഷല്‍ ഗിബ്സ് പരിശീലിപ്പിക്കും. ഡീന്‍ ജോണ്‍സ് പഖ്തൂണിന്റെയും വസീം അക്രം മറാത്ത അറേബ്യന്‍സിന്റെയും പരിശീലകരായി എത്തും.

Exit mobile version