12 വര്‍ഷത്തെ ടെസ്റ്റ് കരിയറിന് അവസാനം!!! അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നീൽ വാഗ്നര്‍

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ന്യൂസിലാണ്ട് പേസര്‍ നീൽ വാഗ്നര്‍. 12 വര്‍ഷത്തെ തന്റെ ടെസ്റ്റ് കരിയറിനാണ് ഇതോടെ ഈ 37 വയസ്സുകാരന്‍ അവസാനം കുറിച്ചിരിക്കുന്നത്.

64 ടെസ്റ്റുകളിലാണ് താരം ന്യൂസിലാണ്ടിനായി കളിച്ചിട്ടുള്ളത്. 2012ൽ വെസ്റ്റിന്‍ഡീസിനെതിരെ ആയിരുന്നു താരത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം.

താരം എന്നാൽ പ്രാദേശിക ക്രിക്കറ്റിൽ സജീവമായി തന്നെ കളിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ ന്യൂസിലാണ്ടിൽ നോര്‍ത്തേൺ ഡിസ്ട്രിക്ട്സിനും ഇംഗ്ലണ്ടിലെ കൗണ്ടിയിലും താരം കളിക്കുമെന്ന സൂചനയാണ് നൽകുന്നത്.

ഇതാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യം, ഒരു റൺസ് വിജയം നേടി ന്യൂസിലാണ്ട്

ഇംഗ്ലണ്ടിനെതിരെ വെല്ലിംഗ്ടൺ ടെസ്റ്റിൽ ഒരു റൺസിന്റെ വിജയം നേടി ന്യൂസിലാണ്ട്. അവസാന ദിവസം 9 വിക്കറ്റ് കൈവശമുള്ളപ്പോള്‍ ഇംഗ്ലണ്ട് 210 റൺസ് കൂടിയായിരുന്നു വിജയത്തിനായി നേടേണ്ടിയിരുന്നത്. എന്നാൽ 258 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് വെറും 256 റൺസ് മാത്രമേ നേടാനായുള്ളു.

ആവേശകരമായ മത്സരത്തിൽ 1 റൺസിന്റെ വിജയം ആണ് ന്യൂസിലാണ്ട് നേടിയത്. ജോ റൂട്ട് 95 റൺസുമായി ഇംഗ്ലണ്ടിനായി തിളങ്ങിയപ്പോള്‍ ബെന്‍ ഫോക്സ് 35 റൺസും ബെന്‍ സ്റ്റോക്സ് 33 റൺസും നേടി പൊരുതി നോക്കി.

ഇംഗ്ലണ്ട് 215/8 എന്ന നിലയിലേക്ക് വീണപ്പോള്‍ മത്സരം ന്യൂസിലാണ്ട് വിജയിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചപ്പോള്‍ ബെന്‍ ഫോക്സ് ജാക്ക് ലീഷുമായി നിന്ന് ടീമിനെ 251 റൺസിലേക്ക് എത്തിച്ചു. ഫോക്സിനെ സൗത്തി വീഴ്ത്തിയപ്പോള്‍ ജയത്തിനായി ഇംഗ്ലണ്ട് 7 റൺസ് കൂടി നേടണമായിരുന്നു.

ജെയിം ആന്‍ഡേഴ്സണെ വീഴ്ത്തി നീൽ വാഗ്നര്‍ ന്യൂസിലാണ്ടിന്റെ ഒരു റൺസിന്റെ ചരിത്ര വിജയം ഒരുക്കുകയായിരുന്നു. നീൽ വാഗ്നര്‍ നാലും ടിം സൗത്തി മൂന്നും വിക്കറ്റ് നേടിയപ്പോള്‍ മാറ്റ് ഹെന്‍റി രണ്ട് വിക്കറ്റ് നേടി.

325/9 എന്ന നിലയിൽ ഇംഗ്ലണ്ടിന്റെ ഡിക്ലറേഷന്‍

ബേ ഓവലില്‍ ആദ്യ ദിവസം തന്നെ ഡിക്ലയര്‍ ചെയ്ത് ഇംഗ്ലണ്ട്. തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 325/9 എന്ന നിലയിൽ നിൽക്കുമ്പോളാണ് ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്തത്. ഹാരി ബ്രൂക്കും ബെന്‍ ഡക്കറ്റും മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ റൺസ് കണ്ടെത്തിയത്.

ബ്രൂക്ക് 89 റൺസും ബെന്‍ ഡക്കറ്റ് 84 റൺസും നേടിയപ്പോള്‍ ഒല്ലി പോപ് 42 റൺസും ബെന്‍ ഫോക്സ് 38 റൺസും നേടി.

ന്യൂസിലാണ്ടിനായി നീൽ വാഗ്നര്‍ നാലും ടിം സൗത്തി, സ്കോട്ട് കുജ്ജെലൈന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

പരിചിത സാഹചര്യത്തിൽ ന്യൂസിലാണ്ട് ബൗളര്‍മാര്‍ക്ക് അവസരത്തിനൊത്തുയരാനായില്ല – നീൽ വാഗ്നര്‍

ന്യൂസിലാണ്ടിനെതിരെ രണ്ടാം ദിവസം മികവാര്‍ന്ന ബൗളിംഗ് പ്രകടനം പുറത്തെടുക്കുവാന്‍ ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര്‍ക്ക് സാധിച്ചിരുന്നു. 328 റൺസെന്ന ന്യൂസിലാണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനുള്ള മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 175/2 എന്ന നിലയിലാണ്.

ന്യൂസിലാണ്ട് ബൗളിംഗിനെ നിശിതമായി വിമര്‍ശിച്ച് നീൽ വാഗ്നര്‍ ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ന് ബംഗ്ലാദേശിന്റെ വീണ രണ്ട് വിക്കറ്റും താരമാണ് നേടിയത്.

ന്യൂസിലാണ്ട് ബൗളര്‍മാര്‍ തങ്ങളുടെ പരിചിതമായ സാഹചര്യത്തിൽ യാതൊരുവിധത്തിലുമുള്ള പ്രഭാവം സൃഷ്ടിക്കുവാന്‍ സാധിച്ചില്ലെന്നും താരം തുറന്ന് പറ‍ഞ്ഞു.

വൈറ്റ് ബോള്‍, ടി20 ക്രിക്കറ്റ് വളരെ അധികം കളിച്ച ടീമിന് തിരിച്ച് ഈ ഫോര്‍മാറ്റിലേക്ക് എത്തുമ്പോള്‍ വരുത്തേണ്ട മാറ്റങ്ങള്‍ക്ക് സാധ്യമായില്ലെന്നും നീൽ വാഗ്നര്‍ വ്യക്തമാക്കി.

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മേസ് അടുത്ത രണ്ടാഴ്ച കൈകാര്യം ചെയ്യുക ബിജെ വാട്ളിംഗ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയിച്ച ന്യൂസിലാണ്ട് തിരികെ നാട്ടിലെത്തി രണ്ടാഴ്ച ക്വാറന്റീനിൽ കഴിയുകയാണ്. വിജയികള്‍ക്ക് ലഭിച്ച മേസ് രണ്ട് ആഴ്ചയോളം ബിജെ വാട്ളിംഗ് ആവും കൈകാര്യം ചെയ്യുകയെന്നാണ് ടീമംഗം നീൽ വാഗ്നര്‍ പറ‍ഞ്ഞത്. തന്റെ അവസാന ടെസ്റ്റ് മത്സരമാണ് വാട്ളിംഗ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ കളിച്ചത്.

തങ്ങള്‍ ഓരോരുത്തരായി മേസ് കൊണ്ട് നടക്കുകയായിരുന്നുവെന്നും താന്‍ അത് കൈയിൽ വെച്ചിരുന്നപ്പോളാണ് റോസ് ടെയിലര്‍ തന്നോട് വാട്ളിംഗിന് അത് കൈമാറുവാന്‍ പറ‍ഞ്ഞതെന്നും ഐസൊലോഷനിലെ രണ്ടാഴ്ച അത് വാട്ളിംഗ് കൈകാര്യം ചെയ്യുമെന്നും നീൽ വാഗ്നര്‍ വ്യക്തമാക്കി.

വാട്ളിംഗിന്റെ കരിയര്‍ അവസാനിപ്പിക്കുവാന്‍ പറ്റിയ മികച്ച രീതിയിലാണ് അദ്ദേഹം അത് ചെയ്യുന്നതെന്നും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയാണ് താരം മടങ്ങുന്നതെന്നും ഈ രണ്ടാഴ്ച മേസ് താരത്തിനൊപ്പം തന്നെയാണ് ഉണ്ടാവേണ്ടതെന്നും വാഗ്നര്‍ സൂചിപ്പിച്ചു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം തന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന നേട്ടം – നീൽ വാഗ്നര്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം തന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന നേട്ടമാണെന്ന് പറഞ്ഞ് ന്യൂസിലാണ്ട് താരം നീൽ വാഗ്നര്‍. ന്യൂസിലാണ്ടിനായി വൈറ്റ് ബോള്‍ ക്രിക്കറ്റ് കളിക്കാത്ത താരത്തിന് വേറൊരു ഐസിസി ട്രോഫി നേടുവാനുള്ള യാതൊരുവിധ സാധ്യതയുമില്ലെന്നിരിക്കെ തന്റെ ഈ നേട്ടം കരിയറിന്റെ ഏറ്റവും ഉയര്‍ന്ന നിലയെന്നാണ് താന്‍ വിലയിരുത്തുന്നതെന്നും വാഗ്നര്‍ പറഞ്ഞു.

തനിക്ക് എല്ലാവരുടെയും കാര്യം പറയാനാകില്ല, പക്ഷേ തന്ന സംബന്ധിച്ച് ഇത് നേട്ടത്തിന്റെ കൊടുമുടിയെന്ന് പറയാവുന്നതാണെന്നും വാഗ്നര്‍ പറഞ്ഞു. ഇന്ത്യയെ പോലെ നിലവാരമുള്ള ടീമിനെതിരെയുള്ള വിജയം കൂടിയായപ്പോള്‍ ഇത് വലിയ നേട്ടമായാണ് താന്‍ കരുതുന്നതെന്നും ഇത് കീവീസ് ആരാധകര്‍ക്കും എന്ത് മാത്രം വലിയ വിജയമാണെന്ന് തനിക്ക് ഈ അടുത്ത ദിവസങ്ങളിൽ ലഭിച്ച സന്ദേശങ്ങള്‍ കാണിക്കുന്നുവെന്നും വാഗ്നര്‍ പറഞ്ഞു.

പഴയ പന്തിൽ ഇന്ത്യ ഭയപ്പെടേണ്ട താരമാണ് നീൽ വാഗ്നര്‍ – സ്കോട്ട് സ്റ്റയറിസ്

പഴയ പന്തിൽ വിക്കറ്റ് നേടുവാനുള്ള കഴിവ് ഇന്ത്യ ഭയപ്പെടേണ്ട താരമായി നീൽ വാഗ്നറെ മാറ്റുമെന്ന് പറ‍ഞ്ഞ് മുന്‍ ന്യൂസിലാണ്ട് താരം സ്കോട്ട് സ്റ്റയറിസ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ ജൂൺ 18ന് ഇന്ത്യും ന്യൂസിലാണ്ടും ഏറ്റുമുട്ടാനിരിക്കവെയാണ് നീൽ വാഗ്നര്‍ അപകടകാരിയാകുമെന്ന് സ്റ്റയറിസ് പറ‍ഞ്ഞത്.

അത് പോലെ തന്നെ സ്വിംഗിനുള്ള സാഹചര്യമാണുള്ളതെങ്കിൽ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ ബുദ്ധിമുട്ടുമെന്നും സ്റ്റയറിസ് വ്യക്തമാക്കി. രോഹിത് ശര്‍മ്മയുടെ ഫീറ്റ് വേണ്ട വിധത്തിൽ നീങ്ങാത്തതാണ് ഇതിന് കാരണമായി സ്റ്റയറിസ് പറ‍ഞ്ഞത്. ന്യൂസിലാണ്ടിന്റെ പേസ് ബൗളിംഗ് പടയെ നേരിടേണ്ടി വരുന്ന രോഹിത്തിന് ഇത് പ്രശ്നമുണ്ടാക്കുമെന്നും സ്റ്റയറിസ് കൂട്ടിചേര്‍ത്തു.

ലീഡ് 37 റൺസ് മാത്രം, കൈവശമുള്ളത് 1 വിക്കറ്റ്, ഇംഗ്ലണ്ടിന്റെ തോല്‍വി ഉറപ്പ്

എഡ്ജ്ബാസ്റ്റണിൽ രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞപ്പോള്‍ പരമ്പര സ്വന്തമാക്കുവാന്‍ ന്യൂസിലാണ്ടിന് മികച്ച സാധ്യത. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ ന്യൂസിലാണ്ട് 122/9 എന്ന നിലയിലാണ്. വെറും 37 റൺസിന്റെ ലീഡ് മാത്രമാണ് ഇംഗ്ലണ്ടിന്റെ കൈവശമുള്ളത്.

തോല്‍വി ഒഴിവാക്കുവാന്‍ മഹേന്ദ്രജാലം നടത്തിയാൽ മാത്രമേ ഇംഗ്ലണ്ടിന് സാധിക്കൂ എന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍. 29 റൺസ് നേടിയ മാര്‍ക്ക് വുഡാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. മൂന്ന് വീതം വിക്കറ്റുമായി മാറ്റ് ഹെന്‍റിയും നീൽ വാഗ്നറുമാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. അജാസ് പട്ടേലിന് രണ്ട് വിക്കറ്റ് ലഭിച്ചു.

സിക്സടിച്ച് ഇരട്ട ശതകം പൂര്‍ത്തിയാക്കി ഡെവൺ കോൺവേ, ന്യൂസിലാണ്ട് 378 റൺസിന് ഓൾഔട്ട്

ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സിൽ ന്യൂസിലാണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 378 റൺസിൽ അവസാനിച്ചു. ന്യൂസിലാണ്ടിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ട് മാര്‍ക്ക് വുഡ് തകര്‍ത്ത ശേഷം ഇംഗ്ലണ്ട് മത്സരത്തിൽ ശക്തമായ രീതിയിൽ തിരിച്ചുവരവ് നടത്തുന്ന കാഴ്ചയാണ് ഏവരും കണ്ടത്. ഡെവൺ കോൺവേ ഒരു വശത്ത് പൊരുതി നോക്കിയെങ്കിലും മറുവശത്ത് വിക്കറ്റുകൾ തുടരെ വീണത് ന്യൂസിലാണ്ടിന് തിരിച്ചടിയായി.

നാലാം വിക്കറ്റിൽ 174 റൺസാണ് ഹെന്‍റി നിക്കോൾസും(61) ഡെവൺ കോൺവേയും ചേര്‍ന്ന് നേടിയത്. 288/3 എന്ന നിലയിൽ നിന്ന് 294/7 എന്ന നിലയിലേക്കും പിന്നീട് 338/9 എന്ന നിലയിലേക്കും വീണ ന്യൂസിലാണ്ടിനെ ഈ സ്കോറിലേക്ക് നയിച്ചത് പത്താം വിക്കറ്റ് കൂട്ടുകെട്ടാണ്.

39 റൺസ് നേടിയ കൂട്ടുകെട്ടിൽ പ്രധാന സ്കോററായി മാറിയത് പതിനൊന്നാമനായി ക്രീസിലെത്തിയ നീൽ വാഗ്നര്‍ ആയിരുന്നു. താരം 25 റൺസുമായി പുറത്താകാതെ നിന്നപ്പോൾ 200 റൺസ് നേടിയ ഡെവൺ കോൺവേ റണ്ണൗട്ടായി മടങ്ങുകയായിരുന്നു.

ഇംഗ്ലണ്ടിനായി നാല് വിക്കറ്റുമായി അരങ്ങേറ്റത്തിൽ റോബിൻസൺ മികച്ച് നിന്നു. മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റുമായി രണ്ടാം ദിവസം ന്യൂസിലാണ്ടിന്റെ പതനം ഉറപ്പാക്കിയപ്പോൾ ജെയിംസ് ആന്‍ഡേഴ്സണ് രണ്ട് വിക്കറ്റ് ലഭിച്ചു.

മാറ്റ് ഹെന്‍റി ന്യൂസിലാണ്ട് ടെസ്റ്റ് സ്ക്വാഡില്‍

പാക്കിസ്ഥാനെതിരെയുള്ള ക്രൈസ്റ്റ്ചര്‍ച്ചില്‍ നടക്കുന്ന രണ്ടാം ടി20യില്‍ ന്യൂസിലാണ്ട് സ്ക്വാഡിലേക്ക് മാറ്റ് ഹെന്‍റിയെ ഉള്‍പ്പെടുത്തി. പരിക്കേറ്റ നീല്‍ വാഗ്നര്‍ക്ക് പകരം ആണ് മാറ്റ് ഹെന്‍റി ടീമില്‍ ഇടം നേടുന്നത്. ആദ്യ ടെസ്റ്റിനിടെ പാദത്തിന് പൊട്ടലേറ്റുവെങ്കിലും വേദന സംഹാരികളുടെ സഹായത്തോടെ വാഗ്നര്‍ പന്തെറിയുകയായിരുന്നു.

ജനുവരി 3ന് ആണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. ന്യൂസിലാണ്ട് എ യ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത മാറ്റ് ഹെന്‍റി മികച്ച ഫോമിലാണെന്ന് കോച്ച് ഗാരി സ്റ്റെഡ് വ്യക്തമാക്കി. പാക്കിസ്ഥാന്‍ എ യ്ക്കെതിരെയുള്ള മത്സരത്തില്‍ താരം 6 വിക്കറ്റ് നേടിയിരുന്നു.

ന്യൂസിലാണ്ട് ടെസ്റ്റ് സ്ക്വാഡ്: Kane Williamson (c), Tom Blundell, Trent Boult, Matt Henry, Kyle Jamieson, Tom Latham, Daryl Mitchell, Henry Nicholls, Mitchell Santner, Tim Southee, Ross Taylor, BJ Watling (wk), Will Young

ക്രൈസ്റ്റ്ചര്‍ച്ചില്‍ വാഗ്നറുടെ സേവനം ന്യൂസിലാണ്ടിന് നഷ്ടമാകും

പാക്കിസ്ഥാനെതിരെ ബേ ഓവലില്‍ പൊട്ടലേറ്റ പാദവുമായി കളിച്ച നീല്‍ വാഗ്നര്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ കളിക്കില്ല എന്നറിയിച്ച് ന്യൂസിലാണ്ട് കോച്ച് ഗാരി സ്റ്റെഡ്. ആദ്യ ടെസ്റ്റില്‍ 49 ഓവറുകള്‍ എറിഞ്ഞ താരം 4 വിക്കറ്രുകള്‍ നേടിയിരുന്നു. മത്സരത്തിലെ നിര്‍ണ്ണായക പ്രഹരങ്ങളില്‍ താരം നേടിയ വിക്കറ്റുകളും ഉള്‍പ്പെടുന്നു.

ബേ ഓവല്‍ ടെസ്റ്റിന്റെ അവസാന മിനുട്ടുകളില്‍ ആണ് ന്യൂസിലാണ്ട് 101 റണ്‍സ് വിജയം പിടിച്ചെടുത്തത്. വേദനസംഹാരി ഉപയോഗിച്ചാണ് താരം കളിച്ചതെന്നും അതിന്റെ പ്രഭാവം പെട്ടെന്ന് നഷ്ടപ്പെടുന്നുവെന്നതിനാല്‍ താരത്തെ ഇത്തരത്തില്‍ തുടര്‍ന്ന് കളിപ്പിക്കുവാന്‍ ആകില്ലെന്നും ഗാരി സ്റ്റെഡ് വ്യക്തമാക്കി.

ന്യൂസിലാണ്ട് താരത്തിനുള്ള പകരക്കാരനെ ഉടനെ പ്രഖ്യാപിക്കുമെന്നും വാഗ്നര്‍ ആറാഴ്ചയോളം മത്സരത്തില്‍ നിന്ന് പുറത്ത് ഇരിക്കേണ്ടി വരുമെന്നും ഗാരി സ്റ്റെഡ് വ്യക്തമാക്കി.

നീല്‍ വാഗ്നര്‍ പോരാളി, താരത്തിന്റെ പ്രകടനം വീരോചിതം – മുഹമ്മദ് റിസ്വാന്‍

പാക്കിസ്ഥാനെതിരെ ന്യൂസിലാണ്ടിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചതില്‍ നീല്‍ വാഗ്നറും പെടുന്നു. ശതകം നേടിയ ഫവദ് അലമിന്റെയും ഫഹീം അഷ്റഫിന്റെയും വിക്കറ്റുകള്‍ ആണ് താരം രണ്ടാം ഇന്നിംഗ്സില്‍ നേടിയത്. തന്റെ കാലപാദത്തിന് പൊട്ടലേറ്റ ശേഷമാണ് താരം 28 ഓവറുകള്‍ രണ്ടാം ഇന്നിംഗ്സില്‍ ന്യൂസിലാണ്ടിനായി പന്തെറിഞ്ഞത്.

പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിയാസും വാഗ്നറുടെ പ്രകടനത്തെ പ്രകീര്‍ത്തിച്ചു. നീല്‍ വാഗ്നര്‍ ഒരു പോരാളിയാണെന്നും താരത്തിന്റെ ഈ പ്രകടനം പ്രശംസാര്‍ഹമാണെന്നും റിസ്വാന്‍ പറഞ്ഞു. പാക്കിസ്ഥാന്‍ ആദ്യ മത്സരത്തില്‍ പരാജയമേറ്റുവെങ്കിലും ടീമിന് പരമ്പരയില്‍ ഇനിയും സാധ്യതയുണ്ടെന്നും റിസ്വാന്‍ വ്യക്തമാക്കി.

Exit mobile version