Picsart 23 11 15 00 50 59 753

ഏകദിനം 40 ഓവറാക്കണം എന്ന് രവി ശാസ്ത്രി

ഏകദിനത്തിന്റെ ദൈർഘ്യം ചുരുക്കിയില്ല എങ്കിൽ ഏകദിന ഫോർമാറ്റിന് ആരാധകരെ നഷ്ടമാകും എന്ന് രവി ശാസ്ത്രി. ഏകദിന ഫോർമാറ്റ് വികസിക്കേണ്ടതുണ്ട്, മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കവെ ശാസ്ത്രി പറഞ്ഞു.

“1983ൽ ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ എകദിനം 60 ഓവർ കളിയായിരുന്നു. അത് 50 ഓവറാക്കി മാറ്റി. നിങ്ങൾ സമയത്തിനനുസരിച്ച് പരിണമിക്കേണ്ടതുണ്ട്. ഒരു കാഴ്ചക്കാരന് അത്ര നേരം കളി കാണാൻ ഇപ്പോൾ ആകില്ല.”അദ്ദേഹം കൂട്ടിച്ചേർത്തു.

“മുന്നോട്ടുള്ള വഴി കളി 40 ഓവർ ഗെയിമാക്കുക എന്നതാണ്, അത് ഏകദിന ഫോർമാറ്റിനെ മറ്റ് ഫോർമാറ്റുകൾക്ക് ഒപ്പം നിലനിർത്തും. ഇപ്പോൾ ടോസിൽ എന്ത് സംഭവിക്കുമെന്ന് കാണാൻ ആരാധകർ കാത്തിരിക്കുകയാണ്,” ശാസ്ത്രി അഭിപ്രായപ്പെട്ടു.

“അവരുടെ പ്രിയപ്പെട്ട ടീം ബാറ്റ് ചെയ്യുകയാണെങ്കിൽ, അവർ ഗ്രൗണ്ടിലേക്ക് കളി കാണാൻ പെട്ടെന്ന് എത്തും, രണ്ടാം ഇന്നിംഗ്‌സിന്റെ 10 അല്ലെങ്കിൽ 15 ഓവർ കാണും, എന്നിട്ട് അവർ മടങ്ങും. ഇത് നേരെ മറിച്ചാണെങ്കിൽ – ഇന്ത്യ രണ്ടാമത് ബാറ്റ് ചെയ്യുന്നു എങ്കിൽ. ആദ്യ ഇന്നിംഗ്‌സിന്റെ അവസാന 10-12 ഓവറുകൾ കാണാൻ 5 മണിക്ക് ഗ്രൗണ്ടിലേക്ക് പോകുന്നു, ”അദ്ദേഹം പറഞ്ഞു.

Exit mobile version