ടി20 ലോകകപ്പിൽ താൻ ഇന്ത്യക്ക് ഒപ്പം ഉണ്ടാകുമോ എന്ന് അറിയില്ല എന്ന് ദ്രാവിഡ്

താൻ ഇനി ഇന്ത്യൻ ടീമിനൊപ്പം ഉണ്ടാകുമോ എന്ന കാര്യം പിന്നീട് തീരുമാനിക്കും എന്ന് രാഹുൽ ദ്രാവിഡ്. ഇന്ത്യൻ പരിശീലകന്റെ കരാർ ഇന്നലെ നടന്ന ഫൈനലോടെ അവസാനിച്ചിരുന്നു. ദേശീയ ടീമുമായുള്ള തന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കാൻ സമയം വേണം എന്ന് ദ്രാവിഡ് പറഞ്ഞു.

ദ്രാവിഡ് തന്റെ രണ്ട് വർഷത്തെ കാലയളവിൽ ഇന്ത്യയെ രണ്ട് ഐസിസി ടൂർണമെന്റ് ഫൈനലുകളിലേക്കും ഒരു സെമി ഫൈനലിലേക്കും ടീമിനെ നയിച്ചിട്ടുണ്ടെങ്കിലും ദ്രാവിഡ് ചുമതല ഒഴിയും എന്നാണ് സൂചന.

“ഞാൻ ഭാവിയെ കുറിച്ച് ചിന്തിച്ചിട്ടില്ല. എനിക്ക് ഇതിനെക്കുറിച്ച് ചിന്തിക്കാൻ സമയമില്ലായിരുന്നു. അതെ, സമയം കിട്ടുമ്പോൾ ഞാൻ ആലോചിച്ച് തീരുമാനം എടുക്കും” അദ്ദേഹം പറഞ്ഞു.

“ഞാൻ പൂർണ്ണമായും ഇന്ത്യയുടെ ലോകകപ്പ് കാമ്പെയ്‌നിൽ ആണ് ശ്രദ്ധ കേന്ദ്രീകരിച്ചത്, എന്റെ മനസ്സിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല. ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് ഞാൻ ചിന്തിച്ചിട്ടില്ല.”

“സത്യം പറഞ്ഞാൽ, ഞാൻ ശരിക്കും എന്നെത്തന്നെ വിലയിരുത്താനും വിശകലനം ചെയ്യാനുമുള്ള ആളല്ല. ഇന്ത്യക്ക് ഒപ്പം പ്രവർത്തിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്.” ദ്രാവിഡ് പറഞ്ഞു.

അടുത്ത വർഷം യുഎസ്എയിലും വെസ്റ്റ് ഇൻഡീസിലും നടക്കുന്ന ടി20 ലോകകപ്പിനെ കുറിച്ച് താൻ ഇപ്പോൾ ചിന്തിച്ചിട്ടില്ല എന്നും ദ്രാവിഡ് പറഞ്ഞു.

ഡ്രസ്സിംഗ് റൂമിൽ താരങ്ങ‍ള്‍ ഇമോഷണലായിരുന്നു, കോച്ചെന്ന നിലയിൽ അത് കണ്ട് നിൽക്കുവാന്‍ പ്രയാസമായിരുന്നു – രാഹുൽ ദ്രാവിഡ്

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഇന്ത്യയുടെ ലോകകപ്പ് ഫൈനൽ തോൽവിയ്ക്ക് ശേഷം ഡ്രസ്സിംഗ് റൂമിൽ നിരാശയായിരുന്നു തളംകെട്ടി നിന്നതെന്നും താരങ്ങള്‍ ഇമോഷണലാകുന്ന കാഴ്ചയായിരുന്നു ഉണ്ടായിരുന്നതെന്നും പറഞ്ഞ് ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ്. കോച്ചെന്ന നിലയിൽ ഇത് കണ്ട് നിൽക്കുവാന്‍ പ്രയാസമായിരുന്നുവെന്നും ദ്രാവിഡ് കൂട്ടിചേര്‍ത്തു.

രോഹിത് ശര്‍മ്മ തന്റെ ഇമോഷനുകളെ കടിച്ചമര്‍ത്തുകയായിരുന്നുവെന്നും മത്സരശേഷം ഗ്രൗണ്ടിൽ അദ്ദേഹം നിലകൈവിടാതിരിക്കുവാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് തനിക്ക് മനസ്സിലായി എന്നും എന്നാൽ താരങ്ങളുടെ ഈ നില കണ്ട് നിൽക്കുവാന്‍ പ്രയാസമായിരുന്നുവെന്നും ദ്രാവിഡ് വ്യക്തമാക്കി.

ഇവര്‍ നടത്തിയ കഠിനപ്രയത്നം അന്തിമ ഫലം നേടിക്കൊടുക്കുന്നതിലേക്ക് എത്താത്തിന്റെ പ്രയാസം താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ഉണ്ടായിരുന്നുവെന്നും ദ്രാവിഡ് പറഞ്ഞു. എന്നാൽ ഇത് സ്പോര്‍ട്സ് ആണെന്നും അവിടെ ഇത് സംഭവിക്കുമെന്നും മികച്ച ടീം ആണ് വിജയിച്ചതെന്നതിൽ തര്‍ക്കമില്ലെന്നും ദ്രാവിഡ് കൂട്ടിചേര്‍ത്തു.

ഫൈനലിൽ ഇന്ത്യ ഭയത്തോടെ അല്ല കളിച്ചത് എന്ന് ദ്രാവിഡ്

ഇന്ത്യ ലോകകപ്പ് ഫൈനലിൽ ഭയത്തോടെ അല്ല കളിച്ചത് എന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. “ഈ ടൂർണമെന്റിൽ ഞങ്ങൾ ഭയത്തോടെയാണ് കളിച്ചതെന്ന് ഞാൻ സമ്മതിക്കില്ല. ഫൈനലിലും അതെ. ഇന്ന് ഞങ്ങൾ ആദ്യ 10 ഓവറിൽ 80 റൺസ് നേടി. ഞങ്ങൾക്ക് വിക്കറ്റുകൾ നഷ്ടപ്പെട്ടു, നിങ്ങൾക്ക് വിക്കറ്റുകൾ നഷ്ടപ്പെടുമ്പോൾ, നിങ്ങളുടെ തന്ത്രങ്ങളും ചിലപ്പോൾ മാറ്റേണ്ടിവരും.” ദ്രാവിഡ് പറഞ്ഞു.

“ടൂർണമെന്റിൽ മുഴുവനും ഞങ്ങൾ അത് കാണിച്ചു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ, നേരത്തെ വിക്കറ്റുകൾ നഷ്ടമായതിന് ശേഷം, ഞങ്ങൾ വ്യത്യസ്തമായ രീതിയിൽ കളിച്ചു ഈ ഫൈനൽ ഭയത്തോടെയല്ല ഞങ്ങൾ കളിച്ചത്,” രാഹുൽ ദ്രാവിഡ് അഹമ്മദാബാദിൽ മാധ്യമങ്ങളോട് പറഞ്ഞു.

“മധ്യ ഓവറുകളിൽ ഓസ്ട്രേലിയ നന്നായി പന്തെറിഞ്ഞു, ഞങ്ങൾക്ക് 3 വിക്കറ്റ് നഷ്ടമായി. ആക്രമണ ക്രിക്കറ്റ് കളിക്കാമെന്ന് ഞങ്ങൾ കരുതിയപ്പോഴെല്ലാം ഞങ്ങൾക്ക് വിക്കറ്റുകൾ നഷ്ടപ്പെട്ടു, അതിനാൽ ഞങ്ങൾക്ക് വീണ്ടും ഇന്നിംഗ്സ് പുനർനിർമ്മിക്കേണ്ടിവന്നു. ഒഫോ കൂട്ടുകെട്ട് തകരുമ്പോഴെല്ലാം, ഞങ്ങൾക്ക് കളി പുനർനിർമിക്കേണ്ടിവന്നു.” ദ്രാവിഡ് പറഞ്ഞു.

ദ്രാവിഡിനു വേണ്ടി ഈ ലോകകപ്പ് വിജയിക്കണം എന്ന് രോഹിത് ശർമ്മ

ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന് വേണ്ടി ഈ ക്രിക്കറ്റ് ലോകകപ്പ് നേടണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. നവംബർ 19 ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഓസ്‌ട്രേലിയയെ നേരിടാൻ ഒരുങ്ങുന്നതിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു രോഹിത് ശർമ്മ.

“ഈ ടീമിന്റെ പ്രകടനത്തിൽ ദ്രാവിഡിന്റെ പങ്ക് വളരെ വലുതാണ്, ടീമിന് ഒരു വ്യക്തത അദ്ദേഹത്തിന് കീഴിക് ലഭിക്കുന്നു, കോച്ച് ചില കാര്യങ്ങൾ സമ്മതിക്കുന്നില്ലെങ്കിൽ എനിക്ക് ഒന്നും ചെയ്യാൻ ആകില്ല. രാഹുൽ ഭായ് എങ്ങനെ ക്രിക്കറ്റ് എങ്ങനെ കളിച്ചുവെന്നും ഈ ദിവസങ്ങളിൽ ഞാൻ എങ്ങനെ കളിക്കുന്നുവെന്നും നോക്കുമ്പോൾ നിങ്ങൾക്കറിയാം. വ്യക്തമായും, രണ്ടും തികച്ചും വ്യത്യസ്തമാണ്. ഞങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ പോയി കളിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹം ഞങ്ങൾക്ക് നൽകുന്നു. അത് അദ്ദേഹത്തിന്റെ തീരുമാനം ആണ്.” രോഹിത് പറഞ്ഞു.

“പ്രയാസമുള്ള സമയങ്ങളിൽ അദ്ദേഹം കളിക്കാർക്കൊപ്പം നിന്ന രീതി പ്രത്യേകിച്ചും ടി20 ലോകകപ്പിൽ, ആ സാഹചര്യങ്ങളോട് അദ്ദേഹം പ്രതികരിച്ചതും കളിക്കാരെ സംരക്ഷിച്ചതും നിർണായകമായിരുന്നു. ഈ ലോകകപ്പ് അദ്ദേഹത്തിനായി നേടാൻ നമ്മൾ ആഗ്രഹിക്കുന്നു.” രോഹിത് കൂട്ടിച്ചേർത്തു.

രാഹുൽ ദ്രാവിഡ് ഇന്ത്യക്ക് ഒപ്പം തുടരുമോ എന്നത് ലോകകപ്പിനു ശേഷം മാത്രം തീരുമാനിക്കും

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനനത്ത് രാഹുൽ ദ്രാവിഡ് തുടരുമോ എന്ന കാര്യത്തിൽ ബി സി സി ഐ ഇനിയും ചർച്ചകൾ ആരംഭിച്ചിട്ടില്ല. ലോകകപ്പിനു ശേഷം മാത്രമായിരിക്കും ഈ കാര്യത്തിൽ തീരുമാനം വരിക എന്നാണ് റിപ്പോർട്ടുകൾ ‌ അടുത്ത മാസം ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്താൻ ഇരിക്കുന്ന ഇന്ത്യയെ അന്ന് ആരാകും പരിശീലിപ്പിക്കുക എന്ന് ഇപ്പോഴും വ്യക്തമല്ല. ഈ ലോകകപ്പ് വരെയാണ് ദ്രാവിഡിന് ഇപ്പോൾ കരാർ ഉള്ളത്‌.

ദ്രാവിഡ് ലോകകപ്പിനു ശേഷം സ്ഥാനം ഒഴിയാൻ ആഗ്രഹിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ദ്രാവിഡ് സ്ഥാനം ഒഴിയുക ആണെങ്കിൽ ലക്ഷ്മൺ ആകും പകരക്കാരൻ ആവുക. എങ്കിലും ബി സി സി ഐ ഇപ്പോൾ ദ്രാവിഡിനെ നിലനിർത്താൻ ആഗ്രഹിക്കുന്നത്.

അടുത്ത ആഴ്ച ആരംഭിക്കുന്ന ഇന്ത്യ ഓസ്ട്രേലിയ പരമ്പരയിൽ വിവിഎസ് ലക്ഷ്മൺ തൽക്കാലം ഇന്ത്യയെ പരിശീലിപ്പിക്കും.

തന്റെ ക്യാപ്റ്റൻസിയുടെ മികവിന്റെ ക്രെഡിറ്റ് രാഹുൽ ദ്രാവിഡിന് നൽകി രോഹിത് ശർമ്മ

തന്റെ ക്യാപ്റ്റൻസിയുടെ മികവിന്റെ ക്രെഡിറ്റ് പരിശീലകൻ രാഹുൽ ദ്രാവിഡിന് നൽകി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ദ്രാവിഡിന്റെ പിന്തുണയാണ് ടീമിൽ എല്ലാവരുടെയും കാര്യങ്ങൾ എളുപ്പമാക്കുന്നത് എന്ന് രോഹിത് ശർമ്മ പറഞ്ഞു. “എന്റെ പക്കൽ ക്യാപ്റ്റൻസിക്കുള്ള മന്ത്രമൊന്നുമില്ല. ഒരു ക്യാപ്റ്റൻ എന്ന നിലയിൽ, നിങ്ങൾക്ക് ക്രിക്കറ്റ് ഒരു പ്രത്യേക രീതിയിൽ കളിക്കണമെങ്കിൽ അത് ടീം അറിഞ്ഞിരിക്കണം എന്ന് ഞാൻ കരുതുന്നു. ഒരു പ്രത്യേക കളിക്കാരൻ ഒരു പ്രത്യേക രീതിയിൽ കളിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അയാൾക്ക് പിന്തുണ നൽകണം.” രോഹിത് പറഞ്ഞു.

“അതിന് എന്നെ പിന്തുണച്ചതിന് രാഹുൽ ദ്രാവിഡ് ഭായിക്കു ക്രെഡിറ്റ് നൽകണം – ചില സമയങ്ങളിൽ ആ പിന്തുണ വന്നില്ലെങ്കിൽ കളിക്കാർക്ക് പ്രകടനം നടത്താൻ ആകില്ല. റോൾ വ്യക്തതയും സ്വാതന്ത്ര്യവും പ്രധാനമാണ്.” രോഹിത് പറഞ്ഞു.

2011 ടീമാണോ ഇപ്പോഴത്തെ ഇന്ത്യൻ ടീമാണോ മികച്ചത് എന്ന് തനിക്ക് അറിയില്ല എന്നും രോഹിത് പറഞ്ഞു. “ഞാൻ 2011 ടീമിന്റെ ഭാഗമായിരുന്നില്ല. ഏത് ടീമാണ് മികച്ചതെന്ന് എനിക്കറിയില്ല. 2019ലെ ടീമിനേക്കാൾ മെച്ചമാണോ 2023ലെ ടീം എന്ന് എനിക്ക് പറയാൻ കഴിയില്ല” രോഹിത് പറഞ്ഞു.

“ജയിക്കുന്നത് വരെയെ പ്രശംസ ഉണ്ടാകൂ, ഒരു മത്സരം തോറ്റാൽ തനിക്ക് ഒന്നും അറിയില്ല എന്ന് പറയും” – ദ്രാവിഡ്

ഒരു മത്സരം പരാജയപ്പെട്ടാൽ ഈ പുകഴ്ത്തുന്നവർ തന്നെ വിമർശിക്കും എന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. ഇന്ന് നെതർലാൻഡ്സിനെതിരെ വിജയിച്ച ശേഷം സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെ ആണ് ദ്രാവിഡ് തമാശയായി ഈ പ്രശംസ ഒക്കെ വിജയിക്കും വരെയെ ഉള്ളൂ എന്ന് പറഞ്ഞത്. പ്രശംസ എല്ലാം വിജയം തുടരുന്നത് വരെയേ ഉള്ളൂ. ഒരു മത്സരം പരാജയപ്പെട്ടാൽ എല്ലാം മാറും എന്നും തനിക്ക് ഒന്നും അറിയില്ല എന്ന വിമർശനം ഉയരും എന്നും ദ്രാവിഡ് പറഞ്ഞു.

ടീം കൃത്യമായ പ്ലാനുകളുമായാണ് കളിക്കുന്നത് എന്നും സെമി ഫൈനലിനെ എല്ലാ മത്സരങ്ങളും പോലെ മാത്രമേ സമീപിക്കൂ എന്നും ദ്രാവിഡ് പറഞ്ഞു. ടീം ഒരോ മത്സരത്തെയും വളരെ പ്രാധാന്യത്തോടെയാണ് കണ്ടിട്ടുള്ളത്. എപ്പോഴും ഒരു മാച്ചിൽ ആയിരുന്നു ഞങ്ങളുടെ ശ്രദ്ധ. ടൂർണമെന്റിൽ അവസാനം എന്താകും എന്നത് ഞങ്ങൾ ആദ്യമെ ചിന്തിച്ചിട്ടില്ല. ഇനി സെമി ഫൈനലിൽ ആകും ശ്രദ്ധ. സെമി ഫൈനലിനെ ഒരു പ്രത്യേക മത്സരമായി പരിഗണിച്ച് പ്രത്യേകിച്ച് ഒന്നും ചെയ്യാതിരിക്കാൻ ആകും ഞങ്ങൾ ശ്രമിക്കുക. ദ്രാവിഡ് പറഞ്ഞു.

ഇന്ത്യയുടെ മധ്യനിരയുടെ പ്രകടനത്തെ ദ്രാവിഡ് പ്രത്യേകം പ്രശംസിച്ചു. അവർ എപ്പോഴും സമ്മർദ്ദത്തിൽ ബാറ്റു ചെയ്യുന്നവർ ആണെന്നും അവരുടെ പ്രകടനം ടീമിന് എപ്പോഴും നിർണായകമാണെന്നും ദ്രാവിഡ് പറഞ്ഞു.

നെതർലന്റ്സിന് എതിരെ ഇന്ത്യ ടീമിൽ മാറ്റം വരുത്തില്ല എന്ന് ദ്രാവിഡ്

നെതർലൻഡ്‌സിനെതിരായ തങ്ങളുടെ പ്ലേയിംഗ് ഇലവനിൽ ഇന്ത്യ മാറ്റങ്ങളൊന്നും വരുത്തിയേക്കില്ലെന്ന് ഇന്ത്യൻ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്. സെമി ഫൈനൽ ഉറപ്പിച്ച ഇന്ത്യ അവരുടെ താരങ്ങൾ വിശ്രമം കൊടുക്കാനോ അവാസരം ലഭിക്കാത്തവർക്ക് അവസരം നൽകാനോ സാധ്യതകൾ ചർച്ചയിൽ ഉണ്ടായിരുന്നു. എന്നാൽ ദ്രാവിഡ് ഇന്ത്യ സ്ഥിരം ഇലവൻ തുടരും എന്ന് സൂചന നൽകി.

“അവസാന മത്സരത്തിന് ശേഷം ഞങ്ങൾക്ക് ആറ് ദിവസം അവധി ലഭിച്ചു. ഞങ്ങൾ നല്ല വിശ്രമത്തിലാണ്. താരങ്ങൾ എല്ലാം നല്ല നിലയിലാണ്. ഞങ്ങൾക്ക് ആറ് ദിവസത്തെ അവധി കിട്ടി, സെമി ഫൈനലിന് മുമ്പുള്ള ഏക മത്സരമാണ്.” രാഹുൽ ദ്രാവിഡ് പറഞ്ഞു.

“ഞങ്ങൾ ഇപ്പോൾ ടൂർണമെന്റിന്റെ അവസാന ഘട്ടത്തിലാണ്. ഇപ്പോൾ പ്ലെയിംഗ് ഇലവനിൽ ഉണ്ടാകുമെന്ന് ഞങ്ങൾ കരുതുന്ന താരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉള്ള സമയമാണ്. സെമിഫൈനലിന് മു!!3 മാനസികമായും ശാരീരികമായും ഏറ്റവും മികച്ച നിലയിൽ എത്തുക ആണ് ലക്ഷ്യം” ദ്രാവിഡ് പറഞ്ഞു.

“കളിക്കളത്തിലും പുറത്തും രോഹിത് ക്യാപ്റ്റൻ എന്ന നിലയിൽ മാതൃകയാണ്” – ദ്രാവിഡ്

ഈ ലോകകപ്പിൽ ഫീൽഡിലും പുറത്തും ടീമിന് മാതൃകയായിരുന്നു രോഹിത് ശർമ്മ എന്ന ക്യാപ്റ്റൻ എന്ന് രാഹുൽ ദ്രാവിഡ്. രോഹിതിന്റെ അറ്റാക്കിംഗ് തുടക്കങ്ങൾ പല വിശമകരമായ സാഹചര്യങ്ങൾ മറികടക്കാൻ ടീമിനെ സഹായിച്ചു എന്നും ദ്രാവിഡ് പറഞ്ഞു.

“അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി വളരെക്കാലമായി മികച്ചതാണ്. ടീമിന്റെയും കോച്ചിംഗ് സ്റ്റാഫിന്റെയും ബഹുമാനം നേടിയ ഒരാളാണ് അദ്ദേഹം. അവൻ ശരിക്കും എല്ലാവർക്കും സ്വീകാര്യനായ ഒരാളാണെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന വിജയം അദ്ദേഹം അർഹിക്കുന്നു, അത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു,” രാഹുൽ ദ്രാവിഡ് ശനിയാഴ്ച ബെംഗളൂരുവിൽ പറഞ്ഞു

“രോഹിത് തീർച്ചയായും ഒരു നേതാവായിരുന്നു, ഒരു സംശയവുമില്ലാതെ. കളിക്കളത്തിലും പുറത്തും അദ്ദേഹം മാതൃകാപരമായി ടീമിനെ നയിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു” ദ്രാവിഡ് പറഞ്ഞു.

“അദ്ദേഹം തന്റെ ബാറ്റിംഗിൽ മികച്ചതാണ്, ഗെയിം ഏറ്റെടുക്കുന്നതിലും മുന്നിൽ നിന്ന് നയിക്കുന്നതിലും അദ്ദേഹം കാണിച്ച നേതൃത്വം മികവുള്ളതാണ്. ഞങ്ങൾ ഒരു പ്രത്യേക രീതിയിൽ ഗെയിം കളിക്കുന്നതിനെക്കുറിച്ച് എന്നും സംസാരിച്ചു, നിങ്ങളുടെ ക്യാപ്റ്റൻ ശരിക്കും ആ ഫിലോസഫിയുൽ ഇല്ലെങ്കിൽ നിങ്ങൾക്കത് ചെയ്യാൻ കഴിയില്ല. രോഹിത് ടീമിന് ഉദാഹരണമാവുകയാണ്‌ ” ദ്രാവിഡ് കൂട്ടിച്ചേർത്തു.

ആവശ്യമെങ്കിൽ വിരാട് കോഹ്ലി ബൗൾ ചെയ്യും എന്ന് രാഹുൽ ദ്രാവിഡ്

ഹാർദിക് പാണ്ഡ്യ ഇല്ലാത്തതോടെ ആറാമത് ഒരു ബൗളർ ഇല്ലാതെയാണ് അവസാന മത്സരങ്ങളിൽ എല്ലാം ഇന്ത്യ ഇറങ്ങിയത്‌. വേണമെങ്കിൽ വിരാട് കോഹ്ലിയെ ആറാം ബൗളർ ആയി ഉപയോഗിക്കും എന്ന് രാഹുൽ ദ്രാവിഡ് പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിനു മുന്നോടിയായി സംസാരിക്കുക ആയിരുന്നു ദ്രാവിഡ്.

ആറാമത് ഒരു ഓപ്ഷനായി കഹഹ്ലി ഉണ്ടെന്ന് ദ്രാവിഡ് തമാശയായി ചൂണ്ടിക്കാണിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ നേരത്തെ ബംഗ്ലാദേശിനെതിരെ കോഹ്ലി മൂന്ന് പന്തുകൾ എറിഞ്ഞിരുന്നു. “ഞങ്ങൾക്ക് കോഹ്ലിയെ ആറാമത് ബൗളർ ആയി വിളിക്കാൻ അവസരമുണ്ട്. അവന്റെ പിന്നിൽ ജനങ്ങൾ ഉണ്ടായിരിക്കും എന്നതിനാൽ, അവൻ രണ്ട് ഓവറുകൾ എറിഞ്ഞ് കുറച്ച് വിക്കറ്റുകൾ എടുക്കാം.” ദ്രാവിഡ് രസമായി പറഞ്ഞു.

“അവസാന മത്സരത്തിൽ കാണികൾ അദ്ദേഹത്തിന് ബൗൾ നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഞങ്ങൾ അദ്ദേഹത്തിന് ഒരു ഓവർ നൽകുന്നതിന് വളരെ അടുത്തെത്തിയിരുന്നു. പിന്നെ നമുക്ക് ബൗൾ ചെയ്യാൻ സൂര്യയയും ഉണ്ട്. ഒപ്പം രോഹിതും അൽപ്പം പന്തെറിയും.” ദ്രാവിഡ് പറഞ്ഞു.

“ആറാമത്തെ ഓപ്ഷൻ ഹാർദിക് ഞങ്ങൾക്ക് നൽകിയ ഒന്നാണ്. എന്നാൽ ആറാമത്തെ ബൗളിംഗ് ഓപ്ഷൻ ഇല്ലാതെയാണ് ഞങ്ങൾ കഴിഞ്ഞ നാല് മത്സരങ്ങൾ കളിക്കുന്നത്. ലോകകപ്പിന് മുമ്പുള്ള ഓസ്‌ട്രേലിയ പരമ്പരയിൽ ആറാമത്തെ ഓപ്ഷൻ ഇല്ലാതെ ഞങ്ങൾ രണ്ട് ഗെയിമുകൾ കളിച്ചിരുന്നു.” ദ്രാവിഡ് പറഞ്ഞു.

“കോഹ്ലി 49ആം സെഞ്ച്വറിയെ കുറിച്ച് ചിന്തിക്കുന്നില്ല, ടീമിനു സംഭാവന ചെയ്യാൻ ആണ് നോക്കുന്നത്” – ദ്രാവിഡ്

വിരാട് കോഹ്ലിയുടെ ശ്രദ്ധ സെഞ്ച്വറിയിൽ അല്ല ടീമിൽ ആണെന്ന് രാഹുൽ ദ്രാവിഡ്. തന്റെ 49-ാം ഏകദിന സെഞ്ചുറിയെക്കുറിച്ചോർത്ത് വിരാട് കോഹ്‌ലിക്ക് ആശങ്കയില്ല എന്നും തന്റെ 35-ാം ജന്മദിനത്തിൽ കൊൽക്കത്തയിൽ നടക്കുന്ന ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോൾ ടീമിന് തന്റേതായ സംഭാവന നൽകാൻ ആകും കോഹ്ലി ശ്രമിക്കുക എന്നും മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് പറഞ്ഞു. കോഹ്ലി ഇപ്പോൾ 48 സെഞ്ച്വറിയും ആയി സച്ചിന്റെ റെക്കോർഡിന് ഒരു സെഞ്ച്വറി പിറകിൽ നിൽക്കുകയാണ്‌.

“വിരാട് റിലാക്സ്ഡ് ആണ്. ഇന്ത്യയ്‌ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ തുടരാൻ അദ്ദേഹം താൽപ്പര്യപ്പെടുകയും ചെയ്യുന്നു. വിരാട് തന്റെ കളിയിൽ നിന്ന് ശ്രദ്ധ മാറ്റിയിട്ടില്ല, തന്റെ 49-ാം സെഞ്ച്വറിയെ കുറിച്ചോ 50-ാം സെഞ്ച്വറിയെ കുറിച്ചോ കോഹ്ലി വേവലാതിപ്പെടുന്നില്ല,” ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് പറഞ്ഞു. നാളെ കൊൽക്കത്തയിൽ വെച്ചാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുന്നത്.

“ഇന്ത്യയുടേത് ഒരു യുവ ടീം മാത്രമാണ്, അവർക്ക് അവസരം നൽകുക ആയിരുന്നു ആഗ്രഹം” – ദ്രാവിഡ്

വെസ്റ്റിൻഡീസിന് എതിരായ പരമ്പരയിൽ ഏറ്റ പരാജയം ടീമിന് ഗുണം ചെയ്യും എന്നും ഇത് ഒരു യുവ ടീം ആയിരുന്നു എന്നും ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. “ആദ്യ രണ്ട് മത്സരങ്ങളിലും അഞ്ചാം ടി20യിലും ഞങ്ങൾ ചില പിഴവുകൾ വരുത്തി. ഞങ്ങൾക്ക് കഴിയുന്നത് പോലെ ഞങ്ങൾ ബാറ്റ് ചെയ്തില്ല. എന്നാൽ ഇത് ഒരു യുവടീമാണ്, മെച്ചപ്പെട്ടു കൊണ്ടിരിക്കുന്ന ടീമാണ്,” ദ്രാവിഡ് നിരീക്ഷിച്ചു.

“ഈ പരമ്പരയിൽ യുവതാരങ്ങളെ പരീക്ഷിച്ച് അവർക്ക് അവസരം നൽകണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. ഞങ്ങൾ കുറച്ച് കോമ്പിനേഷനുകളും പരീക്ഷിച്ചു, അതിനാൽ ആ വശത്ത് കുറച്ച് പോസിറ്റീവുകൾ ഉണ്ടായിരുന്നു, ”അദ്ദേഹം പറഞ്ഞു

“കരീബിയനിൽ ഞങ്ങൾക്കുണ്ടായിരുന്ന ടീമിനെ സംബന്ധിച്ചിടത്തോളം, കോമ്പിനേഷനുകൾ മാറ്റാനുള്ള ഫ്ലെക്സിബിലിറ്റി ഞങ്ങൾക്കില്ലായിരുന്നു. എന്നാൽ ഭാവിയിൽ, മികച്ചതാക്കാൻ നമുക്ക് പ്രത്യേക മേഖലകൾ നോക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു” ദ്രാവിഫ് പറഞ്ഞു.

“ബാറ്റിംഗിലെ ആഴം ഞങ്ങൾ അഭിസംബോധന ചെയ്യാൻ ശ്രമിക്കുന്ന ഒരു മേഖലയാണ്. എന്നാൽ ഞങ്ങളുടെ ബാറ്റിംഗ് വലുതാണെന്ന് ഉറപ്പാക്കാൻ ഞങ്ങളുടെ ബൗളിംഗ് ആക്രമണത്തെ ദുർബലപ്പെടുത്താനും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ആ കാര്യത്തിൽ ഞങ്ങൾക്ക് വെല്ലുവിളികളുണ്ട്, അതിനായി ഞങ്ങൾ പ്രവർത്തിക്കേണ്ടതുണ്ട്, ”അദ്ദേഹം വിശദീകരിച്ചു.

Exit mobile version