രാഹുല്‍ ദ്രാവിഡിനൊപ്പമെത്തി കെഎല്‍ രാഹുല്‍

രാഹുല്‍ ദ്രാവിഡിന്റെ ചരിത്ര നേട്ടത്തിനൊപ്പമെത്തി ഇന്ത്യയുടെ ലോകേഷ് രാഹുല്‍. ഒരു ടെസ്റ്റ് പരമ്പരയ്ക്കിടെ ഏറ്റവുമധികം ക്യാച്ച് നേടുന്നു ഇന്ത്യന്‍ താരമെന്ന ദ്രാവിഡിന്റെ റെക്കോര്‍ഡിനൊപ്പമാണ് ലോകേഷ് രാഹുല്‍ എത്തിയത്. സ്റ്റുവര്‍ട് ബ്രോഡിനെ ആദ്യ ഇന്നിംഗ്സില്‍ പവലിയനിലേക്ക് മടക്കിയയ്ക്കുവാന്‍ വേണ്ടിയെടുത്ത ക്യാച്ചിലൂടെയാണ് ഈ നേട്ടം രാഹുല്‍ സ്വന്തമാക്കിയത്. ഇംഗ്ലണ്ടില്‍ വെച്ച് ഏറ്റവുമധികം ക്യാച്ച് നേടുകയെന്ന റെക്കോര്‍ഡ് രാഹുല്‍ സ്വന്തമാക്കി. നേരത്തെ ദക്ഷിണാഫ്രിക്കന്‍ താരം ജോണ്‍ ഇകിന്‍ 1951ല്‍ നേടിയ 12 ക്യാച്ചുകളായിരുന്നു റെക്കോര്‍ഡ്.

2004-05 സീസണില്‍ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയ്ക്കിടെയാണ് രാഹുല്‍ ദ്രാവിഡ് 13 ക്യാച്ചിന്റെ റെക്കോര്‍ഡ് നേടിയത്. 1920-21 കാലഘട്ടത്തില്‍ ആഷസ് പരമ്പരയ്ക്കിടെ ഓസ്ട്രേലിയ ക്രിക്കറ്റ് താരം ജാക്ക് ഗ്രിഗറി നേടിയ 15 ക്യാച്ചുകളാണ് 5 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ഏറ്റവും അധികം ക്യാച്ചുകളെന്ന റെക്കോര്‍ഡ്.

രാഹുല്‍ ദ്രാവിഡ് ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍

ഇന്ത്യയുടെ മതില്‍ രാഹുല്‍ ദ്രാവിഡിനെ ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി. നിലവിലുള്ള 84 അംഗങ്ങള്‍ക്കൊപ്പം ഇന്ന് മൂന്ന് പേരെക്കൂടിയാണ് ഈ പട്ടികയിലേക്ക് ചേര്‍ത്തത്. ഐസിസിയുടെ ചടങ്ങിനു കോച്ചിംഗ് ദൗത്യങ്ങള്‍ കാരണം ദ്രാവിഡിനു എത്താനായില്ലെങ്കിലും ദ്രാവിഡ് തന്നെ ഈ പട്ടികയില്‍ ചേര്‍ത്തതിനു നന്ദി അറിയിച്ചുകൊണ്ടുള്ളൊരു വീഡിയോ ഐസിസിയ്ക്ക് കൈമാറിയിട്ടുണ്ട്.

ലിസ്റ്റില്‍ ഇടം പിടിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് രാഹുല്‍ ദ്രാവിഡ്. ബിഷന്‍ സിംഗ് ബേദി, കപില്‍ ദേവ്, സുനില്‍ ഗവാസ്കര്‍, അനില്‍ കുംബ്ലൈ എന്നിവരാണ് ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇതിനു മുമ്പ് ഇടം പിടിച്ച മറ്റു ഇന്ത്യന്‍ താരങ്ങള്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

14 മാസത്തെ പ്രയത്നത്തിന്റെ ഫലം: രാഹുല്‍ ദ്രാവിഡ്

പതിനാല് മാസത്തെ ടീമിന്റെ മൊത്തം പ്രയത്നത്തിന്റെ ഫലമാണ് ഈ കിരീടമെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യയുടെ U-19 കോച്ചും മുന്‍ ഇന്ത്യന്‍ താരവുമായ രാഹുല്‍ ദ്രാവിഡ്. ഓരോ സപ്പോര്‍ട്ട് സ്റ്റാഫിന്റെയും ശ്രമങ്ങള്‍ അഭിനന്ദാര്‍ഹമാണെന്നാണ് രാഹുല്‍ പറഞ്ഞത്. ഈ വിജയത്തില്‍ ഏറെ അഭിമാനമുണ്ടെന്നും ദ്രാവിഡ് വിജയ ശേഷം പറഞ്ഞു. ഈ വിജയം ടീമിലെ ഓരോ കളിക്കാരനും ഏറെക്കാലും ഓര്‍ത്തുവയ്ക്കാവുന്ന മുഹൂര്‍ത്തമായി മാറട്ടെയെന്നും രാഹുല്‍ ദ്രാവിഡ് ആശംസിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version