Picsart 23 11 03 12 21 18 446

“കോഹ്ലി 49ആം സെഞ്ച്വറിയെ കുറിച്ച് ചിന്തിക്കുന്നില്ല, ടീമിനു സംഭാവന ചെയ്യാൻ ആണ് നോക്കുന്നത്” – ദ്രാവിഡ്

വിരാട് കോഹ്ലിയുടെ ശ്രദ്ധ സെഞ്ച്വറിയിൽ അല്ല ടീമിൽ ആണെന്ന് രാഹുൽ ദ്രാവിഡ്. തന്റെ 49-ാം ഏകദിന സെഞ്ചുറിയെക്കുറിച്ചോർത്ത് വിരാട് കോഹ്‌ലിക്ക് ആശങ്കയില്ല എന്നും തന്റെ 35-ാം ജന്മദിനത്തിൽ കൊൽക്കത്തയിൽ നടക്കുന്ന ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോൾ ടീമിന് തന്റേതായ സംഭാവന നൽകാൻ ആകും കോഹ്ലി ശ്രമിക്കുക എന്നും മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് പറഞ്ഞു. കോഹ്ലി ഇപ്പോൾ 48 സെഞ്ച്വറിയും ആയി സച്ചിന്റെ റെക്കോർഡിന് ഒരു സെഞ്ച്വറി പിറകിൽ നിൽക്കുകയാണ്‌.

“വിരാട് റിലാക്സ്ഡ് ആണ്. ഇന്ത്യയ്‌ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ തുടരാൻ അദ്ദേഹം താൽപ്പര്യപ്പെടുകയും ചെയ്യുന്നു. വിരാട് തന്റെ കളിയിൽ നിന്ന് ശ്രദ്ധ മാറ്റിയിട്ടില്ല, തന്റെ 49-ാം സെഞ്ച്വറിയെ കുറിച്ചോ 50-ാം സെഞ്ച്വറിയെ കുറിച്ചോ കോഹ്ലി വേവലാതിപ്പെടുന്നില്ല,” ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് പറഞ്ഞു. നാളെ കൊൽക്കത്തയിൽ വെച്ചാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുന്നത്.

Exit mobile version