അഫ്ഗാനിസ്താൻ നിസ്സാരമായി കാണേണ്ട ഒരു ടീമല്ല – ദ്രാവിഡ്

അഫ്ഗാനിസ്താൻ ടീമിനെ ചെറുതായി കാണുന്നില്ല എന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. ഇന്ന് ലോകകപ്പ് സൂപ്പർ 8ൽ അഫ്ഗാനെ നേരിടാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഇതുവരെ ഒരു T20Iയിലും ഇന്ത്യയെ അഫ്ഗാൻ തോൽപ്പിച്ചിട്ടില്ല എങ്കിലും അവർ ആരെയും തോൽപ്പിക്കാൻ കഴിവുള്ള ടീമാണെന്ന് രാഹുൽ ദ്രാവിഡ് പറഞ്ഞു.

“ഞങ്ങൾക്ക് തോന്നുന്നു, ഞങ്ങൾ ഈ മത്സരത്തിന് തയ്യാറാണ് എന്ന്. ഈ ഫോർമാറ്റിൽ അപകടകരമായ ടീമാണ് അഫ്ഗാനിസ്ഥാൻ. ഈ ലോകകപ്പിൽ ഇതുവരെ മികച്ച പ്രകടനമാണ് അവർ പുറത്തെടുത്തത്. അവർക്ക് ധാരാളം അന്താരാഷ്ട്ര അനുഭവങ്ങൾ ഉണ്ടായിരിക്കില്ല, പക്ഷേ അവരുടെ ചില കളിക്കാർ ടി20 ലീഗുകളിൽ പതിവായി കളിക്കുന്നു.” ദ്രാവിഡ് പറയുന്നു.

“വാസ്തവത്തിൽ, നമ്മുടെ ചില കളിക്കാർ ചെയ്യുന്നതിനേക്കാൾ കൂടുതൽ അവർ ടി20 കളിക്കിന്നു. അവരിൽ പലരും അവരുടെ ഐപിഎൽ ടീമുകളിലും മറ്റ് ടീമുകളിലും വളരെ പ്രമുഖരായ താരങ്ങളാണ്”. ദ്രാവിഡ് അഫ്ഗാനിസ്ഥാനെക്കുറിച്ച് പറഞ്ഞു.

“തീർച്ചയായും, ഈ ഫോർമാറ്റിൽ, അവർ നിസ്സാരമായി കാണേണ്ട ഒരു ടീമല്ല, അവർ സൂപ്പർ 8-ലെത്താൻ അർഹരാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ലോകകപ്പ് തന്റെ ഇന്ത്യൻ പരിശീലകനായുള്ള അവസാന ടൂർണമെന്റ് ആണെന്ന് ദ്രാവിഡ്

ടി20 ലോകകപ്പിൻ്റെ അവസാനത്തോടെ ഇന്ത്യയുടെ മുഖ്യ പരിശീലകനായി സ്ഥാനമൊഴിയും എന്ന് ദ്രാവിഡും സ്ഥിരീകരിച്ചു. തൻ്റെ തീരുമാനം രാഹുൽ ദ്രാവിഡ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. താൻ ഇനി പരിശീലക സ്ഥാനത്തിനായി അപേക്ഷ നൽകില്ല എന്നുൻ ദ്രാവിഡ് വ്യക്തമാക്കി.

“ഓരോ ടൂർണമെൻ്റും പ്രധാനമാണ്. ഇന്ത്യക്കായി ഞാൻ പരിശീലിപ്പിച്ച എല്ലാ മത്സരങ്ങളും എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. അതിനാൽ എനിക്ക് ഇത് വ്യത്യസ്തമല്ല, ഇത് എൻ്റെ ചുമതലയുള്ള ടീമിന്റെ അവസാന ടൂർണമെന്റ് ആണ് എങ്കിലും അതും എല്ലാ മത്സരം പോലെയാണ് താൻ കാണുന്നത്,” അദ്ദേഹം പറഞ്ഞു.

“എനിക്ക് ഈ ജോലി ചെയ്യാൻ ഇഷ്ടമാണ്. ഇന്ത്യയെ പരിശീലിപ്പിക്കുന്നത് ഞാൻ ശരിക്കും ആസ്വദിച്ചു, ഇത് ശരിക്കും ഒരു സ്പെഷ്യൽ ജോലിയാണെന്ന് ഞാൻ കരുതുന്നു. ഈ ടീമിനൊപ്പം പ്രവർത്തിക്കുന്നത് ഞാൻ ആസ്വദിച്ചു. ഞാൻ ഈ ജോലിക്ക് ആയി വീണ്ടും അപേക്ഷിക്കും എന്ന് ഞാൻ കരുതുന്നില്ല,” അദ്ദേഹം പറഞ്ഞു.

ദ്രാവിഡ് ഇന്ത്യൻ പരിശീലകനാകാൻ വീണ്ടും അപേക്ഷ നൽകില്ല

ഇന്ത്യന്ന് ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് ദ്രാവിഡ് ഇനി ഉണ്ടാകില്ല എന്ന് തന്നെയാണ് റിപ്പോർട്ടുകൾ. ഈ വരുന്ന ടി20 ലോകകപ്പിനു ശേഷം ഇന്ത്യ പുതിയ മുഖ്യ പരിശീലകനെ നിയമിക്കും എന്ന് ജയ് ഷാ ഇന്നലെ പറഞ്ഞിരുന്നു. പുതിയ പരിശീലകനായി അപേക്ഷകൾ തങ്ങൾ ഉടൻ ക്ഷണിച്ചു തുടങ്ങും എന്നും അദ്ദേഹം പറഞ്ഞിരുന്നു. ദ്രാവിഡിനു വേണമെങ്കിൽ വീണ്ടും അപേക്ഷ നൽകാം എന്നായിരുന്നു ജയ് ഷാ പറഞ്ഞത്. എന്നാൽ ദ്രാവിഡ് ഇനി അപേക്ഷ നൽകില്ല എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

2021 നവംബർ മുതൽ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനാണ് രാഹുൽ ദ്രാവിഡ്. ഇന്ത്യൻ ടീമിൻ്റെ മുഖ്യ പരിശീലകനെന്ന നിലയിൽ ബിസിസിഐയുമായുള്ള ദ്രാവിഡിൻ്റെ നിലവിലെ കരാർ ജൂണിൽ നടക്കുന്ന ലോകകപ്പോടെയാണ് അവസാനിക്കുന്നത്. ദ്രാവിഡ് വീണ്ടും അപേക്ഷിക്കില്ല എന്ന് ഉറപ്പാകുന്നതോടെ ഇന്ത്യക്ക് ഇനി പുതിയ പരിശീലകൻ ആകും എന്നും ഉറപ്പിക്കാം.

ദ്രാവിഡ് പുറത്താകും, ഇന്ത്യ പുതിയ പരിശീലകനെ തേടുന്നു

ഇന്ത്യന്ന് ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് ദ്രാവിഡ് പുറത്താകും. ഈ വരുന്ന ടി20 ലോകകപ്പിനു ശേഷം ഇന്ത്യയെ പരിശീലിപ്പിക്കുക പുതിയ പരിശീലകൻ ആകും. പുതിയ മുഖ്യ പരിശീലകനെ നിയമിക്കുന്നതിനുള്ള പരസ്യം ഉടൻ പുറത്തിറക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു.

2021 നവംബർ മുതൽ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനാണ് രാഹുൽ ദ്രാവിഡ്. ഇന്ത്യൻ ടീമിൻ്റെ മുഖ്യ പരിശീലകനെന്ന നിലയിൽ ബിസിസിഐയുമായുള്ള ദ്രാവിഡിൻ്റെ നിലവിലെ കരാർ ജൂണിൽ നടക്കുന്ന ലോകകപ്പോടെയാണ് അവസാനിക്കുന്നത്.

ദ്രാവിഡിന് വേണമെങ്കിൽ കോച്ചിംഗ് റോളിനായി വീണ്ടും അപേക്ഷിക്കാമെന്നും എന്നാൽ മുമ്പത്തെപ്പോലെ ഓട്ടോമാറ്റിക് ആയി കരാർ പുതുക്കുന്ന നടപടി ഉണ്ടാകില്ലെന്നും ജയ് ഷാ സ്ഥിരീകരിച്ചു.

“രാഹുലിൻ്റെ കാലാവധി ജൂൺ വരെ മാത്രമാണ്. അതിനാൽ അദ്ദേഹത്തിന് അപേക്ഷിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അത് ചെയ്യാൻ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്,” ബിസിസിഐ സെക്രട്ടറി പറഞ്ഞു,

“പുതിയ കോച്ച് ഇന്ത്യക്കാരനാണോ വിദേശിയാണോ എന്ന് ഞങ്ങൾക്ക് നിർണ്ണയിക്കാനാവില്ല. അത് സിഎസിയുടെ തീരുമാനമായിരിക്കും, ” അദ്ദേഹം പറഞ്ഞു.

രോഹിത്തിന്റെ ആ തീരുമാനം ഗട്ട് ഫീലിംഗ്!!! രാഹുല്‍ ദ്രാവിഡ്

രവി ബിഷ്ണോയിയെ രണ്ടാം സൂപ്പര്‍ ഓവറിൽ പന്ത് രോഹിത് ശര്‍മ്മ ഏല്പിക്കുമ്പോള്‍ അതിന് മുമ്പ് പന്തെറിയുവാന്‍ ഇരുന്നത് അവേശ് ഖാന്‍ ആയിരുന്നു. എന്നാൽ അവസാന നിമിഷമാണ് ഈ മാറ്റത്തിന് രോഹിത് ശര്‍മ്മ തുനിഞ്ഞത്. 11 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് എന്നാൽ ഒരു റൺസ് മാത്രമാണ് നേടാനായത്.

ഇത്തരം സമ്മര്‍ദ്ദ ഘട്ടത്തിലുള്ള രോഹിത്തിന്റെ ഇതു പോലുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ പ്രശംസനീയമാണെന്നാണ് ഇന്ത്യന്‍ മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയത്. തന്റെ ഗട്ട് ഫീലിനൊപ്പമാണ് രോഹിത് നീങ്ങിയതെന്നും സ്പിന്നര്‍ക്കായിരുന്നു രണ്ട് വിക്കറ്റുകള്‍ വീഴ്ത്തുവാന്‍ സാധ്യതയെന്ന് താന്‍ കരുതിയതെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു.

ആറ് പന്ത് അഫ്ഗാനിസ്ഥാന്‍ ബാറ്റ് ചെയ്തിരുന്നുവെങ്കില്‍ അവര്‍ ആ 11 റൺസ് നേടിയേനെയെന്നും രാഹുല്‍ പറഞ്ഞു.

ഏകദിന മത്സരങ്ങൾക്ക് ദ്രാവിഡ് ഉണ്ടാകില്ല, ശ്രദ്ധ ടെസ്റ്റ് പരമ്പരയിൽ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ഒപ്പം ഇന്ത്യൻ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് ഉണ്ടാകില്ല. ഏകദിനം കഴിഞ്ഞ് നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകൾക്ക് ആകും രാഹുൽ ദ്രാവിഡ് മേൽനോട്ടം വഹിക്കുക. ഇന്ത്യ എ ടീം പരിശീലകർ ആകും ഏകദിന ടീമിനെ പരിശീലിപ്പിക്കുക.

“ടീം ഇന്ത്യ (സീനിയർ മാൻ) ഹെഡ് കോച്ച് മിസ്റ്റർ രാഹുൽ ദ്രാവിഡ്, ബാറ്റിംഗ് കോച്ച് മിസ്റ്റർ വിക്രം റാത്തൂർ, ബൗളിംഗ് കോച്ച് മിസ്റ്റർ പാരസ് മാംബ്രെ, ഫീൽഡിംഗ് കോച്ച് മിസ്റ്റർ ടി ദിലീപ് എന്നിവർ ടെസ്റ്റ് സ്ക്വാഡുമായി ബന്ധപ്പെടുകയും ഇന്റർ-സ്ക്വാഡ് മത്സരത്തിനായുള്ള അവരുടെ തയ്യാറെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യും.” ജയ് ഷാ ഒപ്പിട്ട ബിസിസിഐ റിലീസിൽ പറഞ്ഞു.

രാഹുൽ ദ്രാവിഡിന്റെ അഭാവത്തിൽ, ബാറ്റിംഗ് കോച്ച് സിതാൻഷു കൊട്ടക്, ബൗളിംഗ് കോച്ച് റജീബ് ദത്ത, ഫീൽഡിംഗ് കോച്ച് അജയ് രാത്ര എന്നിവരടങ്ങുന്ന ഇന്ത്യ എയുടെ കോച്ചിംഗ് സ്റ്റാഫ് ആകും ഇന്ത്യയെ സഹായിക്കുക. ക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ടീം ഇന്ത്യ മൂന്ന് മത്സരങ്ങൾ കളിക്കും.

ടി20 ലോകകപ്പിൽ ദ്രാവിഡ് പരിശീലകനായി ഉണ്ടാകേണ്ടത് നിർണായകമാണ് എന്ന് സഹീർ ഖാ‌ൻ

2024-ൽ വെസ്റ്റ് ഇൻഡീസിലും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലും (യുഎസ്എ) നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ രാഹുൽ ദ്രാവിഡ് പരിശീലകസ്ഥാനത്ത് ഉണ്ടാവുക എന്നത് ഇന്ത്യൻ ടീമിന് നിർണായകമാണെന്ന് മുൻ ഫാസ്റ്റ് ബൗളർ സഹീർ ഖാൻ. ദ്രാവിഡിന്റെ കരാർ ഇന്ത്യൻ നീട്ടിയിട്ടുണ്ട് എങ്കിലും എത്ര വരെ ആണ് എന്നത് ഇപ്പോഴുൻ വ്യക്തമല്ല.

“ഞങ്ങൾ ഒരുപാട് ക്യാപ്റ്റൻമാരെയും വൈസ് ക്യാപ്റ്റൻമാരെയും കുറിച്ച് സംസാരിക്കുന്നു. വളരെയധികം ക്രിക്കറ്റും നടക്കുന്നതിനാൽ, നിങ്ങൾക്ക് ഒരു തുടർച്ച ഫോർമാറ്റുകളിൽ ആവശ്യമാണ്, അത് വളരെ പ്രധാനമാണ്. നിങ്ങൾക്ക് ആ സ്ഥിരത ആവശ്യമാണ് ”സഹീർ ക്രിക്ക്ബസിനോട് പറഞ്ഞു.

“പരിശീലകൻ സ്ഥിരമായിരിക്കണം, കൂടാതെ ആ തുടർച്ച കുറച്ചുകാലം നിലനിർത്തുകയും വേണം. എന്നാലെ ഫലങ്ങൾ കിട്ടൂ. ബിസിസിഐയിലെ ഉയർന്ന മാനേജ്‌മെന്റുകൾ, സെലക്ടർമാർ, എൻസിഎ, ഇന്ത്യൻ ടീം, ഫോർമാറ്റുകളിലുടനീളമുള്ള ക്യാപ്റ്റൻമാർ എന്നിവരെല്ലാം കൂടെയാണ് ഒരു നല്ല ടീം ഉണ്ടാകുന്നത്.” അദ്ദേഹം കൂട്ടിച്ചേർത്തു.

ദ്രാവിഡ് കരാർ നീട്ടിയത് ഇന്ത്യൻ ക്രിക്കറ്റിന് നല്ലതാണ് എന്ന് ഗംഭീർ

ദ്രാവിഡ് കരാർ പുതുക്കിയത് ഇന്ത്യൻ ക്രിക്കറ്റിന് നല്ലതാണ് എന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ. 2024 ലെ ടി20 ലോകകപ്പിലേക്ക് കോച്ചിനെ മാറ്റേണ്ടതില്ല എന്ന് അദ്ദേഹം പറഞ്ഞു. അടുത്ത വർഷം ജൂണിൽ കരീബിയൻ ദ്വീപുകളിലിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്.

“നല്ല കാര്യമാണ്. ടി20 ലോകകപ്പ് അടുത്തുവരികയാണ്. ഇനി ഏഴുമാസം? 33 സമയത്ത് മുഴുവൻ സപ്പോർട്ട് സ്റ്റാഫിനെയും മാറ്റാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. രാഹുൽ കരാർ അംഗീകരിച്ചത് നല്ലതാണ്,” ഗംഭീർ പറഞ്ഞു.

“ഇന്ത്യ ആധിപത്യം തുടരും എന്നും കുറച്ച് നല്ല ക്രിക്കറ്റ് കളിക്കുൻ എന്നും താൻ പ്രതീക്ഷിക്കുന്നു, ഇന്ത്യ വളരെക്കാലമായി അതാണ് ചെയ്തത്. ടി20 ഫോർമാറ്റ് ഒരു വ്യത്യസ്ത ഫോർമാറ്റാണ്, ഇത് കൂടുതൽ വെല്ലുവിളി നിറഞ്ഞ ഫോർമാറ്റാണ്,” ഗംഭീർ കൂട്ടിച്ചേർത്തു.

ദ്രാവിഡിന്റെ കരാര്‍ ജൂൺ വരെ മാത്രം, ലോകകപ്പിന് ശേഷം പ്രകടനം വിലയിരുത്തും

ഇന്ത്യയുടെ മുഖ്യ കോച്ചായ രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ ടി20 ലോകകപ്പ് വരെ മാത്രമെന്ന് റിപ്പോര്‍ട്ട്. ജൂണിൽ ലോകകപ്പിന് ശേഷം താരത്തിന്റെ കരാര്‍ പുതുക്കേണ്ടതുണ്ടോ എന്നത് ബിസിസിഐ തീരുമാനിക്കും. ജൂൺ 3 മുതൽ 30 വരെ ആണ് ടി20 ലോകകപ്പ് നടക്കുന്നത്.

ദ്രാവിഡിന്റെ സപ്പോര്‍ട്ട് സ്റ്റാഫിന്റെ കരാര്‍ കാലാവധിയും ജൂൺ വരെയാണ്. ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 പരമ്പരയാണ് ദ്രാവിഡിന്റെ പുതിയ കരാറിലെ ആദ്യ ദൗത്യം.

ദി വാള്‍ തുടരും!!! ദ്രാവിഡിന്റെ കരാര്‍ നീട്ടി ബിസിസിഐ

ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ നീട്ടി നൽകി ബിസിസിഐ. ബിസിസിഐ നൽകിയ കരാര്‍ രാഹുല്‍ ദ്രാവിഡ് സ്വീകരിച്ചുവെന്നാണ് ലഭിയ്ക്കുന്ന വിവരം. 2021 നവംബറിൽ ഇന്ത്യയുടെ മുഖ്യ കോച്ചായി ദ്രാവിഡ് ചുമതലയേറ്റപ്പോള്‍ രണ്ട് വര്‍ഷത്തേക്കായിരുന്നു കരാര്‍.

ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് ഏറ്റ തോൽവിയ്ക്ക് ശേഷം ദ്രാവിഡ് കരാര്‍ പുതുക്കിയേക്കില്ലെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ദ്രാവിഡിന് എത്ര കാലത്തേക്കാണ് കരാര്‍ നൽകിയിരിക്കുന്നതെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.

രാഹുൽ ദ്രാവിഡിന് മുന്നിൽ രണ്ടു വർഷത്തെ പുതിയ കരാർ വെച്ച് ബി സി സി ഐ

രാഹുൽ ദ്രാവിഡിന്റെ കരാർ പുതുക്കാനുള്ള ചർച്ച ബി സി സി ഐ സജീവമാക്കുന്നു. രണ്ട് വർഷത്തെ കരാർ ദ്രാവിഡിന് നൽകാനാണ് ബി സി സി ഐ തീരുമാനിച്ചിരിക്കുന്നത്‌. എന്നാൽ ഇതുവരെ ദ്രാവിഡ് ഇന്ത്യക്ക് ഒപ്പം തുടരാൻ സമ്മതിച്ചിട്ടില്ല‌. ദ്രാവിഡ് ചില ഐ പി എൽ ക്ലബുകളുമായി ചർച്ചകൾ നടത്തുന്നുണ്ട് എന്നും റിപ്പോർട്ട് ഉണ്ട്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുമ്പ് ദ്രാവിഡ് കരാർ അംഗീകരിക്കും എന്നാണ് ബി സി സി ഐയുടെ പ്രതീക്ഷ.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും (ഡബ്ല്യുടിസി) ഏകദിന ലോകകപ്പിലും ഇന്ത്യയെ ഫൈനലിൽ എത്തിക്കാൻ ദ്രാവിഡിന് ആയിരുന്നു. അതുകൊണ്ട് തന്നെ ബി സി സി ഐ അദ്ദേഹത്തെ വിശ്വസിക്കാനും അടുത്ത ടി20 ലോകകപ്പിലും ദ്രാവിഡ് തന്നെ ടീമിനെ നയിക്കണം എന്നുമാണ് ആഗ്രഹിക്കുന്നത്‌.

ദ്രാവിഡ് സ്ഥാനം ഒഴിയുക ആണെങ്കിൽ ലക്ഷ്മൺ ആകും പകരക്കാരൻ ആവുക. ഇന്ത്യ ഓസ്ട്രേലിയ പരമ്പരയിൽ ഇപ്പോൾ വിവിഎസ് ലക്ഷ്മൺ ആണ് തൽക്കാലം ഇന്ത്യയെ പരിശീലിപ്പിക്കുന്നത്.

ദ്രാവിഡ് ഐ പി എല്ലിലേക്ക്, ലക്ഷ്മൺ ഇന്ത്യയുടെ അടുത്ത പരിശീലകനാകാൻ സാധ്യത

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡ് തുടരില്ല എന്ന് സൂചന. ഈ ലോകകപ്പോടെ കരാർ അവസാനിച്ച രാഹുൽ ദ്രാവിഡ് ടീം വിടാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ദ്രാവിഡിനെ പരിശീലകനായി എത്തിക്കാൻ ഒരു ഐ പി എൽ ക്ലബ് ശ്രമിക്കുന്നുണ്ട് എന്നും റിപ്പോർട്ട് ഉണ്ട്. ഐ പി എൽ ക്ലബ് രണ്ട് വർഷത്തെ കരാർ ആണ് രാഹുൽ ദ്രാവിഡിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.

താൻ ഇന്ത്യൻ ടീമിൽ തുടരുമോ എന്നത് ഇനിയും ചിന്തിച്ചിട്ടില്ല എന്നായിരുന്നു ദ്രാവിഡ് ലോകകപ്പ് ഫൈനലിലെ പരാജയത്തിനു ശേഷം സംസാരിച്ചത്. അടുത്ത മാസം ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്താൻ ഇരിക്കുന്ന ഇന്ത്യയെ അന്ന് ആരാകും പരിശീലിപ്പിക്കുക എന്ന് ഇപ്പോഴും വ്യക്തമല്ല.

ദ്രാവിഡ് ലോകകപ്പിനു ശേഷം സ്ഥാനം ഒഴിയാൻ ആഗ്രഹിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ദ്രാവിഡ് സ്ഥാനം ഒഴിയുക ആണെങ്കിൽ ലക്ഷ്മൺ ആകും പകരക്കാരൻ ആവുക. ലക്ഷ്മൺ ആണ് ഇപ്പോൾ ഓസ്ട്രേലിയക്ക് എതിരായ ടി20 പരമ്പരയിൽ ഇന്ത്യയെ പരിശീലിപ്പിക്കുന്നത്. മുമ്പും ദ്രാവിഡിന്റെ അഭാവത്തിൽ ലക്ഷ്മൺ ഇന്ത്യൻ പരിശീലകനായിട്ടുണ്ട്‌.

Exit mobile version