ബിഗ് ബാഷിനോട് കിടപിടിക്കുവാന്‍ ഐപിഎലിനോ ലോകത്തെ മറ്റൊരു ലീഗിനോ ആകില്ല

ബിഗ് ബാഷ് ലീഗിനോട് കിട പിടിക്കുവാന്‍ ലോകത്തിലെ മറ്റൊരു ടി20 ലീഗിനും ആകില്ലെന്ന് പറഞ്ഞ് ഡീന്‍ ജോണ്‍സ്.
ഐപിഎലാണോ ബിഗ് ബാഷ് ആണോ വിജയിക്കുവാന്‍ കടുപ്പമേറിയതെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കുമ്പോളാണ് ഡീന്‍ ജോണ്‍സ് ഇത് വ്യക്തമാക്കിയത്.

ട്വിറ്ററിലെ ചോദ്യോത്തര വേളയിലാണ് ഒരു ആരാധകന്‍ ഈ ചോദ്യം ചോദിച്ചത്. ബിഗ് ബാഷ് എന്നാല്‍ വേറെ തന്നെ നിലയിലുള്ളതാണെന്നും ഇന്ത്യന്‍ പ്രീമിയര്‍ ലീഗോ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗോ കരീബിയന്‍ പ്രീമിയര്‍ ലീഗോ ഒന്നും തന്നെ ബിഗ് ബാഷിന്റെ ഒപ്പമെത്തുകയില്ലെന്ന് ഡീന്‍ ജോണ്‍സ് മറുപടി നല്‍കി.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മാറ്റി വയ്ക്കുവാന്‍ തീരുമാനം

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് സെമി മത്സരങ്ങള്‍ നടക്കാനിരിക്കെ കൊറോണ ഭീതിയെത്തുടര്‍ന്ന് ടൂര്‍ണ്ണമെന്റ് മാറ്റി വയ്ക്കുവാന്‍ തീരുമാനിച്ച് അധികൃതര്‍. ലോകമെമ്പാടും പല ടൂര്‍ണ്ണമെന്റുകളും മാറ്റി വെച്ചപ്പോള്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങളുമായി മുന്നോട്ട് പോകുവാന്‍ ആണ് അധികാരികള്‍ തീരുമാനിച്ചത്.

ടൂര്‍ണ്ണമെന്റ് അവസാനിക്കുവാന്‍ മൂന്ന് മത്സരങ്ങള്‍ മാത്രം അവശേഷിക്കെ അത് കൂടി നടത്തുവാനാണ് അധികാരികള്‍ ആദ്യം തീരുമാനിച്ചത്. എന്നാല്‍ വിദേശ താരങ്ങള്‍ പലരും ടൂര്‍ണ്ണമെന്റ് മതിയാക്കി പോയതും സ്ഥിതിഗതികള്‍ കൂടുതല്‍ മോശമായതും അധികാരികളെ ടൂര്‍ണ്ണമെന്റ് മാറ്റിവയ്ക്കുവാന്‍ പ്രേരിപ്പിക്കുകയായിരുന്നു.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പേര് ചേര്‍ത്ത് സ്റ്റീവ് സ്മിത്ത്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ നാലാം പതിപ്പില്‍ കളിക്കുവാന്‍ പേര് ചേര്‍ത്ത് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് വിലക്ക് മൂലം ഓസ്ട്രേലിയയ്ക്ക് കളിക്കുന്നതില്‍ നിന്ന് വിട്ട് നില്‍ക്കുന്ന താരം പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണില്‍ പേര് ചേര്‍ത്തിട്ടുണ്ടെന്നാണ് അറിയുന്നത്. ലോകകപ്പ് 2019നു മുമ്പ് വിലക്ക് തീര്‍ന്ന് ഓസ്ട്രേലിയന്‍ ടീമിലേക്ക് മടങ്ങിയെത്തുവാന്‍ ശ്രമിക്കുന്ന സ്മിത്തിനു പിഎസ്എലിലെ മത്സര പരിചയും ഗുണകരമാകുമെന്നാണ് കരുതപ്പെടുന്നത്.

സ്റ്റീവ് സ്മിത്തിനു പുറമേ ഡേവിഡ് വാര്‍ണറും ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. വരും ദിവസങ്ങളില്‍ വാര്‍ണറുടെ കാര്യത്തിലും കൂടുതല്‍ വ്യക്തത വരുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ എത്തി സൂപ്പര്‍മാന്‍

ക്രിക്കറ്റിന്റെ സൂപ്പര്‍മാന്‍ എബി ഡി വില്ലിയേഴ്സ് അടുത്ത സീസണ്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെത്തും. വരാനിരിക്കുന്ന പിഎസ്എല്‍ സീസണില്‍ കളിക്കാരുടെ ഡ്രാഫ്ടില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡി വില്ലിയേഴ്സും പേര് ചേര്‍ത്തിട്ടുണ്ട്. ഇന്നാണ് പാക്കിസ്ഥാന്റെ ടി20 ലീഗുമായി താരം കരാറില്‍ ഒപ്പിട്ടിരിക്കുന്നത്.

തന്റെ വീഡിയോ സന്ദേശത്തിലൂടെയാണ് ഡി വില്ലിയേഴ്സ് ഈ തീരുമാനം ആരാധകരെ അറിയിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ടി20 ടൂര്‍ണ്ണമെന്റായി വളര്‍ന്ന് വരുന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കാനാകുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നാണ് എബി ഡി വില്ലിയേഴ്സ് അറിയിച്ചത്. പാക്കിസ്ഥാന്‍ ചെയര്‍മാന്‍ എഹ്സാന്‍ മാനി താരത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു.

പാക് താരത്തിന്റെ വിലക്ക് നാല് വര്‍ഷമായി ഉയര്‍ത്തി

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ സ്പോട്ട് ഫിക്സിംഗിനു ശിക്ഷ ഏറ്റുവാങ്ങിയ പാക് താരം ഷഹ്സൈബ് ഹസനു കൂടുതല്‍ തിരിച്ചടി. താരത്തിനു നേരത്തെ ഒരു വര്‍ഷത്തെ വിലക്കും ഒരു മില്യണ്‍ പാക്കിസ്ഥാന്‍ രൂപയും പിഴയായി വിധിച്ചതെങ്കില്‍ അത് ഇപ്പോള്‍ നാല് വര്‍ഷമായി ഉയര്‍ത്തുകയായിരുന്നു. നേരത്തെയുള്ള ഒരു മില്യണ്‍ രൂപയുടെ ശിക്ഷയ്ക്കെതിരെ താരം അപ്പീല്‍ പോയിരുന്നു.

എന്നാല്‍ പിഴ അതേ പോലെ നിലനിര്‍ത്തിയ ശേഷം വിലക്ക് നാല് വര്‍ഷമാക്കി ഉയര്‍ത്തുകയാണ് ജസ്റ്റിസ് ഹമീദ് ഹസന്‍ ചെയ്തത്. ഇപ്പോള്‍ ഒരു വര്‍ഷത്തെ വിലക്കിന്റെ കാലാവധി താരത്തിനു കഴിഞ്ഞിരുന്നു. ഇത് ഇനി മൂന്ന് വര്‍ഷം കൂടി തുടരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മിച്ചല്‍ ജോണ്‍സണ്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനില്ല

വ്യക്തിപരമായ കാരണങ്ങളാല്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്നില്ല എന്ന് തീരുമാനിച്ച് മുന്‍ ഓസ്ട്രേലിയന്‍ താരം മിച്ചല്‍ ജോണ്‍സണ്‍. പിഎസ്എലില്‍ കളിക്കു്നില്ലെങ്കിലും ഐപിഎലില്‍ താരം കളിക്കാന്‍ അവസരം തേടുന്നുണ്ട്. രണ്ട് കോടി അടിസ്ഥാന വിലയുമായി താരം ലേലത്തില്‍ പങ്കു കൊള്ളുവാന്‍ തയ്യാറാകുകയാണ്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിംഗ്സ് ആയിരുന്നു മിച്ചല്‍ ജോണ്‍സണെ സ്വന്തമാക്കിയത്.

https://twitter.com/MitchJohnson398/status/953270861695401985

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version