പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മാറ്റി വയ്ക്കുവാന്‍ തീരുമാനം

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് സെമി മത്സരങ്ങള്‍ നടക്കാനിരിക്കെ കൊറോണ ഭീതിയെത്തുടര്‍ന്ന് ടൂര്‍ണ്ണമെന്റ് മാറ്റി വയ്ക്കുവാന്‍ തീരുമാനിച്ച് അധികൃതര്‍. ലോകമെമ്പാടും പല ടൂര്‍ണ്ണമെന്റുകളും മാറ്റി വെച്ചപ്പോള്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങളുമായി മുന്നോട്ട് പോകുവാന്‍ ആണ് അധികാരികള്‍ തീരുമാനിച്ചത്.

ടൂര്‍ണ്ണമെന്റ് അവസാനിക്കുവാന്‍ മൂന്ന് മത്സരങ്ങള്‍ മാത്രം അവശേഷിക്കെ അത് കൂടി നടത്തുവാനാണ് അധികാരികള്‍ ആദ്യം തീരുമാനിച്ചത്. എന്നാല്‍ വിദേശ താരങ്ങള്‍ പലരും ടൂര്‍ണ്ണമെന്റ് മതിയാക്കി പോയതും സ്ഥിതിഗതികള്‍ കൂടുതല്‍ മോശമായതും അധികാരികളെ ടൂര്‍ണ്ണമെന്റ് മാറ്റിവയ്ക്കുവാന്‍ പ്രേരിപ്പിക്കുകയായിരുന്നു.

Exit mobile version