പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ എത്തി സൂപ്പര്‍മാന്‍

ക്രിക്കറ്റിന്റെ സൂപ്പര്‍മാന്‍ എബി ഡി വില്ലിയേഴ്സ് അടുത്ത സീസണ്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെത്തും. വരാനിരിക്കുന്ന പിഎസ്എല്‍ സീസണില്‍ കളിക്കാരുടെ ഡ്രാഫ്ടില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡി വില്ലിയേഴ്സും പേര് ചേര്‍ത്തിട്ടുണ്ട്. ഇന്നാണ് പാക്കിസ്ഥാന്റെ ടി20 ലീഗുമായി താരം കരാറില്‍ ഒപ്പിട്ടിരിക്കുന്നത്.

തന്റെ വീഡിയോ സന്ദേശത്തിലൂടെയാണ് ഡി വില്ലിയേഴ്സ് ഈ തീരുമാനം ആരാധകരെ അറിയിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ടി20 ടൂര്‍ണ്ണമെന്റായി വളര്‍ന്ന് വരുന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കാനാകുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നാണ് എബി ഡി വില്ലിയേഴ്സ് അറിയിച്ചത്. പാക്കിസ്ഥാന്‍ ചെയര്‍മാന്‍ എഹ്സാന്‍ മാനി താരത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു.

Exit mobile version