നിതീഷ് കുമാർ റെഡ്ഡിയെ ഇന്ത്യൻ ടെസ്റ്റ് സ്ക്വാഡിൽ നിന്ന് ഒഴിവാക്കി; ഇന്ത്യ ‘എ’ ടീമിനൊപ്പം ചേരും


ഇന്ത്യൻ യുവ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള ദേശീയ ടീമിൽ നിന്ന് ഒഴിവാക്കി. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നവംബർ 14-ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായാണ് 22-കാരനായ താരത്തെ റിലീസ് ചെയ്തത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇടത് തുടയിലെ പേശീവലിവ്, കഴുത്തിലെ സ്പാസം തുടങ്ങിയ പരിക്കുകൾ താരത്തിന്റെ പ്രകടനത്തെയും പരിശീലന തുടർച്ചയെയും ബാധിച്ചിരുന്നു. കൂടുതൽ മത്സരം കളിച്ച് ഫിറ്റ്നസ് വീണ്ടെടുക്കുന്നതിന് വേണ്ടിയാണ് റെഡ്ഡിയെ ഇപ്പോൾ രാജ്കോട്ടിൽ നടക്കുന്ന ദക്ഷിണാഫ്രിക്ക ‘എ’ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ്, ലിസ്റ്റ് ‘എ’ മത്സരങ്ങൾ കളിക്കാനായി ഇന്ത്യ ‘എ’ ടീമിലേക്ക് അയച്ചിരിക്കുന്നത്.


ആദ്യ ടെസ്റ്റിനുള്ള അന്തിമ ഇലവനിൽ റെഡ്ഡിക്ക് സാധ്യതയില്ലെന്ന് വ്യക്തമായതോടെയാണ് താരത്തെ റിലീസ് ചെയ്യാൻ ടീം മാനേജ്മെന്റ് തീരുമാനിച്ചത്. വിക്കറ്റ് കീപ്പർ-ബാറ്ററായ ധ്രുവ് ജുറേലിന്റെ മികച്ച ഫോം ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിച്ചതായി ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷെയ്റ്റ് സ്ഥിരീകരിച്ചു. ഇത് റെഡ്ഡി ടീമിൽ നിന്ന് പുറത്താകാൻ കാരണമായി.

കണങ്കാലിന് പരിക്ക്: നിതീഷ് കുമാർ ഇംഗ്ലണ്ട് ടൂറിൽ ഇനി കളിക്കുന്നത് സംശയത്തിൽ


ഇന്ത്യക്ക് വീണ്ടും തിരിച്ചടി. യുവ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്ക് കണങ്കാലിന് പരിക്കേറ്റതിനാൽ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളിൽ നിന്ന് അദ്ദേഹം പുറത്തായേക്കും എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഞായറാഴ്ച ജിം സെഷനിൽ വെച്ച് സംഭവിച്ച പരിക്കിൽ ലിഗമെന്റിന് ക്ഷതമുണ്ടെന്നാണ് റിപ്പോർട്ട്.

ഇത് ജൂലൈ 23-ന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ ആരംഭിക്കുന്ന നിർണായക നാലാം ടെസ്റ്റിൽ അദ്ദേഹം കളിക്കില്ല എന്ന് ഉറപ്പാക്കുന്നു. റെഡ്ഡിയുടെ അഭാവം ഇന്ത്യയുടെ പരിക്കേറ്റ കളിക്കാരുടെ ലിസ്റ്റ് വർദ്ധിപ്പിക്കുകയാണ്. ആകാശ് ദീപും അർഷ്ദീപ് സിംഗും പരിക്കുകളുമായി മല്ലിടുന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ പേസ് ബൗളിംഗ് നിര ഇപ്പോൾ തന്നെ ദുർബലമായിരിക്കുകയാണ്.

ബുംറക്ക് പരുക്കേറ്റിട്ടും ഓസ്ട്രേലിയയെ 181ന് എറിഞ്ഞിട്ട് ഇന്ത്യ

ഓസ്ട്രേലിയൻ ബാറ്റിംഗ് നിരയെ തകർത്ത് ഇന്ത്യൻ ബൗളിംഗ്. ഇന്ന് രണ്ടാം ദിനം കളി രണ്ടാം സെഷനിൽ നിൽക്കെ ഇന്ത്യ ഓസ്ട്രേലിയയെ 181ന് എറിഞ്ഞിട്ടു. ഇന്ത്യ 4 റൺസിന്റെ ലീഡ് നേടി. ക്യാപ്റ്റൻ ബുമ്ര പരിക്കേറ്റ് പുറത്തായിട്ടും ഇന്ത്യൻ ബൗളർമാർ ഓസ്ട്രേലിയൻ ബാറ്റിംഗ് നിരയെ വിരിഞ്ഞു കെട്ടി.

ഇന്നലെ 1 വിക്കറ്റ് നഷ്ടത്തിൽ 9 റൺസ് എന്ന നിലയിൽ കളി അവസാനിപ്പിച്ച ഓസ്ട്രേലിയക്ക് ഇന്ന് തുടക്കത്തിൽ തന്നെ 2 റൺസ് എടുത്ത ലബുഷാനെയെ നഷ്ടമായി. ബുമ്രയാണ് ലബുഷാനെയെ പുറത്താക്കിയത്.

23 റൺസ് എടുത്ത കോൺസ്റ്റസിനെയും 4 റൺസ് എടുത്ത ട്രാവിസ് ഹെഡിനെയും സിറാജ് പുറത്താക്കി. ലഞ്ചിന് പിരിയുന്നതിനു തൊട്ടു മുമ്പ് സ്മിത്തിനെ (33) പ്രസീദ് കൃഷ്ണയെയും പുറത്താക്കി.

ലഞ്ചിനു ശേഷം ബുമ്ര ഒരു ഓവർ മാത്രമാണ് എറിഞ്ഞത്. ഈ അവസരത്തിൽ പ്രസീദ് കൃഷ്ണയും നിതീഷ് റെഡ്ഡിയും ഉത്തരവാദിത്വം ഏറ്റെടുത്തു. അലക്സ് കാരിയെ പ്രസീദ് കൃഷ്ണ ബൗൾഡ് ആക്കിയപ്പോൾ നിതീഷ് അടുത്തടുത്ത പന്തുകളിൽ കമ്മിൻസിനെയും സ്റ്റാർക്കിനെയും മടക്കി.

ഓസ്ട്രേലിയക്ക് ആയി മികച്ച ബാറ്റിംഗ് കാഴ്ചവെച്ച അരങ്ങേറ്റക്കാരൻ 57 റൺസ് എടുത്തു. അവസാനം പ്രസീദ് വെബ്സ്റ്ററിനെ ജയ്സ്വാളിന്റെ കയ്യിൽ എത്തിച്ചു. അവസാന വിക്കറ്റ് സിറാജും എടുത്ത് ഇന്ത്യക്ക് ലീഡ് നൽകി.

ഫോളോ ഓൺ ഒഴിവാക്കുവാന്‍ ഇന്ത്യ പൊരുതുന്നു, പ്രതീക്ഷ നിതീഷ് റെഡ്ഡിയിൽ

മെൽബേൺ ടെസ്റ്റിന്റെ മൂന്നാം ദിവസം പുരോഗമിക്കുമ്പോള്‍ ഇന്ത്യ പ്രതിരോധത്തിൽ തന്നെ. ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 244/7 എന്ന നിലയിലാണ്. 40 റൺസുമായി നിതീഷ് കുമാര്‍ റെഡ്ഡിയും 5 റൺസുമായി വാഷിംഗ്ടൺ സുന്ദറുമാണ് ക്രീസിലുള്ളത്. ഓസ്ട്രേലിയയുടെ സ്കോറിന് 230 റൺസ് പിന്നിലുള്ള ഇന്ത്യ ഫോളോ ഓൺ ഒഴിവാക്കുവാന്‍ 30 റൺസ് കൂടി നേടണം.

ഇന്ന് ഋഷഭ് പന്ത് (28) ,രവീന്ദ്ര ജഡേജ(17) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമാകുകയായിരുന്നു. പന്തിനെ ബോളണ്ടും ജഡേജയെ ലയണുമാണ് പുറത്താക്കിയത്.

Exit mobile version