പ്രസിദ്ധ് കൃഷ്ണയും കോവിഡ് പോസിറ്റീവ്, കൊല്‍ക്കത്ത നിരയിലെ നാലാമത്തെ താരം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം പ്രസിദ്ധ് കൃഷ്ണ കോവിഡ് പോസിറ്റീവ്. ഫ്രാഞ്ചൈസിയിലെ നാലാമത്തെ താരമാണ് ഇപ്പോള്‍ കോവിഡ് ബാധിച്ചിരിക്കുന്നത്. നേരത്തെ വരുണ്‍ ചക്രവര്‍ത്തിയും സന്ദീപ് വാര്യറും കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതോടെയാണ് ഐപിഎല്‍ നിര്‍ത്തി വയ്ക്കേണ്ട സാഹചര്യം ഉയര്‍ന്ന് വന്നത്.

പിന്നീട് ഇന്നലെ ടിം സീഫെര്‍ട്ടിനും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ പ്രസിദ്ധ് കൃഷ്ണയും കോവിഡ് ബാധിതനാണെന്ന് മനസ്സിലാകുന്നതോടെ ഇത് നാലാമത്തെ താരമാണ് ഫ്രാഞ്ചൈസിയില്‍ കോവിഡ് ബാധിതനാകുന്നത്.

പഞ്ചാബിനെ പിടിച്ചുകെട്ടി കൊല്‍ക്കത്ത, 120 റണ്‍സ് കടത്തിയത് ക്രിസ് ജോര്‍ദ്ദന്റെ സംഭാവന

ഐപിഎലില്‍ ഇന്ന് കൊല്‍ക്കത്തയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സിന് ബാറ്റിംഗ് തകര്‍ച്ച. 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സാണ് ടീം നേടിയത്. 31 റണ്‍സ് നേടിയ മയാംഗ് അഗര്‍വാള്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ നിക്കോളസ് പൂരന്‍, കെഎല്‍ രാഹുല്‍ എന്നിവര്‍ 19 വീതം റണ്‍സ് നേടി.
ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയ 36 റണ്‍സാണ് ഇന്നത്തെ ഇന്നിംഗ്സിലെ ഏറ്റവും വലിയ കൂട്ടുകെട്ട്.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി കൊല്‍ക്കത്ത ബൗളര്‍മാര്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. അവസാന ഓവറുകളില്‍ 30 റണ്‍സ് നേടി ക്രിസ് ജോര്‍ദ്ദന്‍ ആണ് പഞ്ചാബ് കിംഗ്സിന്റെ സ്കോര്‍ നൂറ് കത്തിയത്. 18 പന്ത് നേരിട്ട താരം മൂന്ന് സിക്സ് നേടി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി പ്രസിദ്ധ് കൃഷ്ണ മൂന്നും സുനില്‍ നരൈന്‍,  പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ബൈര്‍സ്റ്റോയുടെയും മനീഷ് പാണ്ടേയുടെയും അര്‍ദ്ധ ശതകങ്ങള്‍ വിഫലം, പത്ത് റണ്‍സ് വിജയം സ്വന്തമാക്കി കൊല്‍ക്കത്ത

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഐപിഎല്‍ 2021 സീസണിലെ ആദ്യ ജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ടീം 187/6 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയപ്പോള്‍ സണ്‍റൈസേഴ്സ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് മാത്രമാണ് നേടിയത്. ഇതോടെ തങ്ങളുടെ ഈ സീസണിലെ ആദ്യ മത്സത്തില്‍ കൊല്‍ക്കത്ത 10 റണ്‍സിന്റെ വിജയം നേടി. ജോണി‍ ബൈര്‍സ്റ്റോയും മനീഷ് പാണ്ടേയും അര്‍ദ്ധ ശതകങ്ങള്‍ നേടിയെങ്കിലും മത്സരം സണ്‍റൈസേഴ്സ് കൈവിടുകയായിരുന്നു.

44 പന്തില്‍ നിന്ന് 61 റണ്‍സ് നേടിയ മനീഷ് പാണ്ടേ പുറത്താകാതെ നിന്നെങ്കിലും 10 റണ്‍സിന് ടീം പരാജയമേറ്റു വാങ്ങുകയായിരുന്നു. 40 പന്തില്‍ 55 റണ്‍സ് നേടി ജോണി ബൈര്‍സ്റ്റോയാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു താരം.

അബ്ദുള്‍ സമദ് 8 പന്തില്‍ 19 റണ്‍സ് നേടി. തുടക്കത്തില്‍ തന്നെ പത്ത് റണ്‍സ് നേടുന്നതിനിടെ 10/2 എന്ന നിലയില്‍ ഡേവിഡ് വാര്‍ണറിനെയും വൃദ്ധിമന്‍ സാഹയുടെയും വിക്കറ്റുകള്‍ നഷ്ടമായ ശേഷം 92 റണ്‍സ് കൂട്ടുകെട്ട് നേടി മനീഷ് പാണ്ടേയും ജോണി ബൈര്‍സ്റ്റോയും മുന്നോട്ട് നയിച്ചുവെങ്കിലും ലക്ഷ്യം മറികടക്കുവാന്‍ അവര്‍ക്കായില്ല.

കൊല്‍ക്കത്തയ്ക്ക് വേണ്ടി പ്രസിദ്ധ കൃഷ്ണ രണ്ട് വിക്കറ്റ് നേടി.

ടോപ് ഓര്‍ഡറിന്റെ മികവില്‍ ഇംഗ്ലണ്ടിന് വിജയം, സിക്സ് മഴ പെയ്യിച്ച് സ്റ്റോക്സ്, ബൈര്‍സ്റ്റോയ്ക്ക് ശതകം

ഇന്ത്യ നല്‍കിയ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് 6 വിക്കറ്റ് വിജയം. 43.3 ഓവറില്‍ ആണ് ലക്ഷ്യമായ 337 റണ്‍സ് ഇംഗ്ലണ്ട്  4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നത്. ഓപ്പണര്‍മാരായ ജേസണ്‍ റോയിയും ജോണി ബൈര്‍സ്റ്റോയും നല്‍കിയ മികച്ച തുടക്കത്തിന് ശേഷം ബെന്‍ സ്റ്റോക്സും തകര്‍ത്തടിച്ചപ്പോള്‍ ഇംഗ്ലണ്ട് വേഗത്തില്‍ വിജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ചുവെങ്കിലും പ്രസിദ്ധ് കൃഷ്ണ ഒരേ ഓവറില്‍ ജോണി ബൈര്‍സ്റ്റോയെയും ജോസ് ബട്‍ലറെയും പുറത്താക്കി ഇന്ത്യന്‍ ക്യാമ്പില്‍ പ്രതീക്ഷ നല്‍കിയെങ്കിലും അരങ്ങേറ്റക്കാരന്‍ ലിയാം ലിവിംഗ്സ്റ്റണും ദാവിദ് മലനും 49 റണ്‍സ് കൂട്ടുകെട്ടുമായി ടീമിനെ വിജയത്തിലേക്ക് നയിച്ചു.

Prasidhkrishna

ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 110 റണ്‍സാണ് 16.3 ഓവറില്‍ ഇംഗ്ലണ്ട് നേടിയത്. 55 റണ്‍സ് നേടിയ റോയി റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്. പിന്നീട് ബൈര്‍സ്റ്റോയോടൊപ്പം എത്തിയ സ്റ്റോക്സ് അടിച്ച് തകര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. 52 പന്തില്‍ 10 സിക്സുകള്‍ അടക്കം 99 റണ്‍സ് എടുത്ത സ്റ്റോക്സിനെ ശതകത്തിന് ഒരു റണ്‍സ് അകലെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കുകയായിരുന്നു.

രണ്ടാം വിക്കറ്റില്‍ 175 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 285/1 എന്ന നിലയില്‍ നിന്ന് 287/4 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് വീണുവെങ്കിലും ടോപ് ഓര്‍ഡര്‍ നല്‍കിയ മികച്ച തുടക്കം ഇംഗ്ലണ്ട് ക്യാമ്പില്‍ പരിഭ്രാന്തി പരത്തിയില്ല. അഞ്ചാം വിക്കറ്റില്‍ 49 റണ്‍സ് നേടിയ ലിയാം ലിവിംഗ്സ്റ്റണ്‍  – ദാവിദ് മലന്‍ കൂട്ടുകെട്ട് 43.3 ഓവറില്‍ ഇംഗ്ലണ്ട് വിജയം ഉറപ്പാക്കുകയായിരുന്നു.

ഓപ്പണിംഗ് കൂട്ടുകെട്ടിന് ശേഷം താളം തെറ്റി ഇംഗ്ലണ്ട് ബാറ്റിംഗ്, ഇന്ത്യയ്ക്ക് 66 റണ്‍സ് വിജയം

പൂനെയില്‍ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 66 റണ്‍സ് വിജയം. ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ഇംഗ്ലണ്ട് തുടക്കത്തില്‍ ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ ശക്തമായ തിരിച്ചുവരവ് മത്സരത്തില്‍ നടത്തിയപ്പോള്‍ ഇംഗ്ലണ്ട് 42.1 ഓവറില്‍ 251 റണ്‍സിന് ഓള്‍ഔട്ട് ആയി.

66 പന്തില്‍ 94 റണ്‍സ് നേടി ബൈര്‍സ്റ്റോയും 35 പന്തില്‍ 46 റണ്‍സ് നേടിയ ജേസണ്‍ റോയിയും ഒന്നാം വിക്കറ്റില്‍ 14.2 ഓവറില്‍ 135 റണ്‍സ് നേടിയെങ്കിലും റോയിയെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ നല്‍കി. തന്റെ അടുത്ത ഓവറില്‍ സ്റ്റോക്സിനെയും കൃഷ്ണ പുറത്താക്കിയപ്പോള്‍ ഇംഗ്ലണ്ടിന്റെ തകര്‍ച്ചയുടെ ആരംഭം ആയിരുന്നു അത്.

പിന്നീട് കൃത്യമായ ഇടവേളകളില്‍ ഇംഗ്ലണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ മത്സരം സ്വന്തമാക്കുകയായിരുന്നു. 6 ഫോറും ഏഴ് സിക്സും അടക്കം തന്റെ ശതകത്തിലേക്ക് നീങ്ങുകയായിരുന്നു ബൈര്‍സ്റ്റോയെ പുറത്താക്കി ശര്‍ദ്ധുല്‍ താക്കൂര്‍ വലിയ വിക്കറ്റാണ് ഇന്ത്യയ്ക്കായി നേടിയത്.

പിന്നീട് വന്ന ബാറ്റ്സ്മാന്മാര്‍ക്കാര്‍ക്കും വലിയ പ്രകടനം പുറത്തെടുക്കാനാകാതെ പോയപ്പോള്‍ ഇംഗ്ലണ്ട് 251 റണ്‍സിന് ഓള്‍ഔട്ട് ആയി. പ്രസിദ്ധ് കൃഷ്ണ നാലും ശര്‍ദ്ധുല്‍ താക്കൂര്‍ മൂന്നും വിക്കറ്റ് നേടിയാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്.

ക്രുണാല്‍ പാണ്ഡ്യയും പ്രസിദ്ധ് കൃഷ്ണയും ഇന്ത്യയ്ക്കായി ഏകദിന അരങ്ങേറ്റം നടത്തുന്നു

ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ന് ആരംഭിയ്ക്കുമ്പോള്‍ രണ്ട് താരങ്ങള്‍ക്ക് ഇന്ത്യന്‍ നിരയില്‍ അരങ്ങേറ്റം. ക്രുണാല്‍ പാണ്ഡ്യയും പ്രസിദ്ധ് കൃഷ്ണയുമാണ് ഇന്ത്യയ്ക്കായി അരങ്ങേറ്റം നടത്തുന്നത്.

പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസ്സിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

പ്രസിദ്ധ് കൃഷ്ണയ്ക്കും ക്രുണാല്‍ പാണ്ഡ്യയ്ക്കും ഏകദിന ടീമില്‍ അവസരം ലഭിച്ചേക്കുമെന്ന് സൂചന

കര്‍ണ്ണാടക പേസര്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ അവസരം ലഭിച്ചേക്കുമെന്ന് സൂചന. അടുത്തിടെ സമാപിച്ച വിജയ് ഹസാരെ ട്രോഫിയില്‍ 14 വിക്കറ്റുമായി മികച്ച ബൗളിംഗ് പ്രകടനമാണ് താരം കര്‍ണ്ണാടകയ്ക്ക് വേണ്ടി പുറത്തെടുത്തത്. ഫൈനലില്‍ എത്തിയ ടീം മുംബൈയോട് തോല്‍വിയേറ്റു വാങ്ങുകയായിരുന്നു.

ഇന്ന് വിവാഹിതനായ ജസ്പ്രീത് ബുംറ പരമ്പരയില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് സാധ്യത. ബറോഡയുടെ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തുവാനുള്ള സാധ്യതയും ഉണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം. ബറോഡയ്ക്ക് വേണ്ടി താരം പുറത്താകാതെ രണ്ട് ശതകങ്ങളും രണ്ട് അര്‍ദ്ധ ശതകങ്ങളുമാണ് നേടിയത്.

കൊല്‍ക്കത്തയിലെ പേസ് ബൗളര്‍മാര്‍ സൂപ്പര്‍ സ്റ്റാറുകള്‍ – ബ്രണ്ടന്‍ മക്കല്ലം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിരയിലെ യുവ ഇന്ത്യന്‍ പേസര്‍മാര്‍ ആരാധകര്‍ക്ക് വലിയ സര്‍പ്രൈസുകളാണ് ഒരുക്കുവാന്‍ പോകുന്നതെന്ന് പറഞ്ഞ് ടീം മുഖ്യ കോച്ച് ബ്രണ്ടന്‍ മക്കല്ലം. ശിവം മാവി, പ്രസിദ്ധ് കൃഷ്ണ, സന്ദീപ് വാരിയര്‍, കമലേഷ് നാഗര്‍കോടി എന്നിവരടങ്ങുന്ന താരങ്ങള്‍ സൂപ്പര്‍ സ്റ്റാറുകളാവുമെന്നാണ് ബ്രണ്ടന്‍ മക്കല്ലം പറയുന്നത്.

അവര്‍ക്ക് വേണ്ടത്ര മത്സര പരിചയം ഇല്ലെങ്കിലും അത് ഒരു പ്രശ്നമായി മാറില്ലെന്നാണ് താന്‍ കരുതുന്നതെന്ന് മക്കല്ലം പറഞ്ഞു. ഇവരെല്ലാം ഒരു യൂണിറ്റ് ആയി മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പരിശീലനം നടത്തുന്നതെന്നും മക്കല്ലം പറഞ്ഞു. ഇവരെല്ലാം പ്രതിഭയുള്ള താരങ്ങളാണെന്നുള്ളതില്‍ ഒരുസംശയമില്ലെന്നും ഭാവിയിലെ ചില സൂപ്പര്‍ താരങ്ങളാണ് ഇവരില്‍ നിന്നുണ്ടാകാന്‍ പോകുന്നതെന്നും മക്കല്ലം പറഞ്ഞു.

അന്താരാഷ്ട്ര താരം പാറ്റ് കമ്മിന്‍സ് പേസ് ബൗളിംഗ് സംഘത്തിനൊപ്പം ചേരുന്നതിന്റെ ഗുണം ഇവര്‍ക്കുണ്ടാകുമെന്നാണ് മക്കല്ലം പറയുന്നത്. കമ്മിന്‍സിന് ഇന്നിംഗ്സിന്റെ തുടക്കത്തില്‍ വിക്കറ്റ് നേടുവാനുള്ള ശേഷിയുണ്ടെന്നും അതിനാല്‍ തന്നെ മറ്റു താരങ്ങള്‍ക്കും കമ്മിന്‍സില്‍ നിന്ന് ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനുണ്ടാകുമെന്നും മക്കല്ലം സൂചിപ്പിച്ചു.

Exit mobile version