ഔബമെയാങ്ങ് ഇനി സൗദി അറേബ്യയിൽ

സൗദി ലീഗ് ടീം അൽ ഖദ്‌സിയ സ്ട്രൈക്കർ പിയറി-എമെറിക് ഔബമെയാങ്ങിൻ്റെ സൈനിംഗ് സ്ഥിരീകരിച്ചു. മാഴ്സെയുമായി നേരത്തെ തന്നെ സൗദി ക്ലബ് ധാരണയിൽ എത്തിയിരുന്നു. അൽ ഖദ്സിയെ ഈ ട്രാൻസ്ഫർ വിൻഡോയിൽ വലിയ നീക്കങ്ങളാണ് നടത്തുന്നത്. ഇതിനകം അവർ നാച്ചോ, ജൂലിയൻ ക്വിനോൻസ്, കോയിൻ കാസ്റ്റീൽസ് എന്നിവരെയും സൈൻ ചെയ്തിട്ടുണ്ട്. .

ഔബമെയാങ്ങ് 2026 വരെയുള്ള കരാർ ആണ് ഒപ്പുവെച്ചിരിക്കുന്നത്. ഡിയോൺ (8 ഗോളുകൾ), ലില്ലെ (2), മൊണാക്കോ (2), സെൻ്റ് എറ്റിയെൻ (41), ബൊറൂസിയ ഡോർട്ട്മുണ്ട് (141), ആഴ്‌സണൽ (92), ബാഴ്‌സലോണ (13), ചെൽസി (3), ഒളിംപിക് ഡി മാഴ്സെ (29) തുടങ്ങിയ ക്ലബുകൾക്ക് എല്ലാം കളിച്ചിട്ടുള്ള താരമാണ് ഔബ.

‘കളി നിർത്തുന്ന അന്ന് വരെ ഒബമയാങ് ഗോൾ നേടും,ഓബയെ നേരിടാൻ അല്ല ചെൽസിയെ നേരിടാൻ ആണ് ടീം ഇറങ്ങുക’ – ആർട്ടെറ്റ

ലണ്ടൻ ഡാർബിക്ക് മുന്നോടിയായി ഒബമയാങിന്റെ മുന്നറിയിപ്പിനോട് പ്രതികരിച്ചു ആഴ്‌സണൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റ. ഒബമയാങ് മാത്രമല്ല തങ്ങളുടെ താരങ്ങളും മത്സരത്തിന് തയ്യാറാണ് എന്നു പറഞ്ഞ ആർട്ടെറ്റ മത്സരം തുടങ്ങും മുമ്പ് ഏത് താരത്തോട് ചോദിച്ചാലും അത്തരം മറുപടി ആവും ലഭിക്കുക എന്നും കൂട്ടിച്ചേർത്തു. ഒബമയാങിന്റെ മികവിനെ കുറിച്ച് പൂർണ ബോധ്യം ഉണ്ടെന്നു പറഞ്ഞ അദ്ദേഹം കളി നിർത്താൻ ഓബ തീരുമാനിക്കുന്ന അന്ന് വരെ താരം ഗോൾ നേടും എന്നും കൂട്ടിച്ചേർത്തു.

Photo:Arsenal

എന്നാൽ ഒബമയാങിനെ നേരിടാൻ പ്രത്യേക തന്ത്രങ്ങൾ ഒന്നും തങ്ങൾ ഒരുക്കുന്നില്ല എന്നു പറഞ്ഞ സ്പാനിഷ് പരിശീലകൻ ചെൽസിയെ നേരിടാൻ ആണ് തങ്ങൾ ഒരുങ്ങുന്നത് എന്നും വ്യക്തമാക്കി. ആഴ്‌സണലിന്റെ ഒബമയാങിന്റെ അവസാന ദിവസങ്ങളിൽ താരവും ആർട്ടെറ്റയും തമ്മിൽ വലിയ പ്രശ്നങ്ങൾ ആണ് ഉടലെടുത്തത്. തുടർന്ന് താരത്തെ ആഴ്‌സണൽ ബാഴ്‌സലോണക്ക് കൈമാറുക ആയിരുന്നു. അതിനു ശേഷം പലതവണ ആർട്ടെറ്റയെ ഒബമയാങ് വിമർശിച്ച് രംഗത്ത് വന്നിരുന്നു. അതിനാൽ തന്നെ ഞായറാഴ്ച നടക്കുന്ന ലണ്ടൻ ഡാർബി ആർട്ടെറ്റ, ഒബമയാങ് പോര് എന്ന നിലയിൽ കൂടിയാണ് ശ്രദ്ധ നേടുന്നത്.

ലണ്ടൻ ഡാർബിക്ക് മുമ്പ് ആഴ്‌സണലിന് മുന്നറിയിപ്പ് നൽകി ഒബമയാങ്

ഞായറാഴ്ച നടക്കേണ്ട ലണ്ടൻ ഡാർബിക്ക് മുമ്പ് ആഴ്‌സണലിന് മുന്നറിയിപ്പ് നൽകി മുൻ ആഴ്‌സണൽ ക്യാപ്റ്റനും താരവുമായ പിയറെ എമറിക് ഒബമയാങ്. മത്സരത്തിന് മുമ്പുള്ള പ്രൊമോ വീഡിയോയിൽ ‘ഞാൻ തിരിച്ചെത്തിയിരിക്കുന്നു, ഒന്നും വ്യക്‌തിപരമല്ല, ഞാൻ ഇപ്പോൾ ചെൽസി(നീലയാണ്) താരമാണ്, ഞാൻ തയ്യാറാണ്.’ എന്നാണ് താരം പറയുന്നത്. നേരത്തെ ഡോർട്ട്മുണ്ടിൽ നിന്നു എത്തിയ ശേഷം ആഴ്‌സണലിന്റെ എഫ്.എ കപ്പ് നേട്ടങ്ങളിൽ എല്ലാം വലിയ പങ്ക് വഹിച്ച ഓബ പരിശീലകൻ മൈക്കിൾ ആർട്ടെറ്റയും ആയുള്ള പ്രശ്നങ്ങൾ കാരണം ആണ് ടീം വിട്ടത്.

Credit: Twitter

അച്ചടക്കം ഇല്ലായ്മ ചൂണ്ടിക്കാട്ടി താരത്തെ ആർട്ടെറ്റ ആദ്യം ടീമിൽ നിന്നു പുറത്താക്കുകയും പിന്നീട് ബാഴ്‌സലോണക്ക് കൈമാറുകയും ആയിരുന്നു. തുടർന്ന് ഈ കഴിഞ്ഞ ട്രാൻസ്ഫർ വിപണിയിൽ താരം ചെൽസിയിൽ എത്തുക ആയിരുന്നു. തന്റെ പ്രശ്നം ആർട്ടെറ്റയും ആയാണ് ആഴ്‌സണലും ആയല്ല എന്നു മുമ്പും വ്യക്തമാക്കിയ ഒബമയാങ് ആഴ്‌സണലിന് എതിരെ തിളങ്ങണം എന്ന വാശിയിൽ ആണ് കളിക്കാൻ ഇറങ്ങുക. നിലവിൽ ലീഗിൽ ആഴ്‌സണൽ 12 മത്സരങ്ങൾക്ക് ശേഷം 31 പോയിന്റുകൾ നേടി ഒന്നാമത് നിൽക്കുമ്പോൾ ഇത്രയും കളികളിൽ നിന്നു 21 പോയിന്റുകൾ നേടിയ ചെൽസി ആറാം സ്ഥാനത്ത് ആണ്. ഞായറാഴ്ച ഇന്ത്യൻ സമയം 5.30 നു ചെൽസിയുടെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ആണ് മത്സരം നടക്കുക.

ഔബയെ തേടി ചെൽസി, ഇതെങ്കിലും നടക്കുമൊ!? | Chelsea in for Pierre Emerick Aubameyang

ലുകാകുകു ക്ലബ് വിട്ടതിനാലും വെർണർ ക്ലബ് വിടാൻ സാധ്യത ഉള്ളതിനാലും ചെൽസി അവരുടെ അറ്റാക്കിലേക്ക് പുതിയ താരങ്ങളെ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. യുവതാരം ബെഞ്ചമിൻ സെസ്കോയ്ക്ക് ഒപ്പം ചെൽസി ബാഴ്സലോണയുടെ ഒബാമയങ്ങിനായും രംഗത്ത് ഉണ്ട് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ബാഴ്സലോണയിൽ എത്തിയിട്ട് വളരെ കുറച്ച് കാലമെ ആയുള്ളൂ എങ്കിലും താരത്തെ വിൽക്കാൻ ബാഴ്സലോണ ഒരുക്കമാണ്.

ലെവൻഡോസ്കി വന്നതോടെ ഒബാമയങ്ങിന് ബാഴ്സലോണയിൽ കിട്ടുന്ന അവസരങ്ങൾ കുറയും എന്നത് കൊണ്ട് താരവും ക്ലബ് വിടാൻ ഒരുക്കമാണ്‌. ഇപ്പോൾ ചെൽസിയും ഒബാമയങ്ങും തമ്മിൽ ചർച്ചകൾ നടക്കുകയാണ്. പ്രീമിയർ ലീഗിൽ ആഴ്സണലിനൊപ്പം വലിയ പ്രകടനങ്ങൾ നടത്തിയിട്ടുള്ള താരമാണ് ഔബ. നാലു വർഷത്തോളം ആഴ്സണലിന് ഒപ്പം ഉണ്ടായിരുന്ന താരം ക്ലബിന്റെ ക്യാപ്റ്റനും ആയിരുന്നു.

Story Highlights: Chelsea are now considering Pierre Emerick Aubameyang as potential new striker.

ഒബ്മയാങ്ങിന്റെ നേട്ടത്തോടൊപ്പമെത്തി ലെവൻഡോസ്കി

ബുണ്ടസ് ലീഗയിൽ മുൻ ഡോർട്ട്മുണ്ട് താരം ഒബ്മയങ്ങിന്റെ നേട്ടത്തോടൊപ്പമെത്തി ബയേണിന്റെ റോബർട്ട് ലെവൻഡോസ്കി. ഒരു സീസണിലെ ആദ്യ എട്ടു മത്സരത്തിലും ഗോളടിക്കുക എന്ന നേട്ടമാണ് ലെവൻഡോസ്കി സ്വന്തമാക്കിയത്. ആദ്യ എട്ട് മത്സരങ്ങളിൽ നിന്നായി 12 ഗോളുകൾ ലെവൻഡോസ്കി അടിച്ചു കൂട്ടി.

പിയറി എമെറിക് ഒബ്മയാങ്ങ് 2015-16 സീസണിലാണ് ആദ്യ എട്ട് മത്സരങ്ങളിലും ഡോർട്ട്മുണ്ടിനായി ഗോളടിച്ചത്. ആദ്യ എട്ട് മത്സരങ്ങളിൽ നിന്നായി 10 ഗോളുകളാണ് ആഴ്സണൽ താരം നേടിയത്. ഈ സീസണിൽ ബയേണിന് വേണ്ടി ചാമ്പ്യൻസ് ലീഗിലും ലീഗയിലും അടക്കം 16 ഗോളുകൾ ലെവൻഡോസ്കി നേടിക്കഴിഞ്ഞു. ബയേണിന്റെ യൂണിയൻ ബെർലിനുമായുള്ള മത്സരത്തിൽ സ്കോർ ചെയ്യാനായാൽ ലെവൻഡോസ്കിയുടെ പേരിലാകും ഈ നേട്ടം. 31 കാരനായ പോളിഷ് താരം ഓരോ സീസൺ കഴിയുംതോറും മികച്ച ഫോമിലാണുള്ളത്.

ചുവപ്പ് കാർഡും തളർത്തിയില്ല, എമിറേറ്റ്‌സിൽ തിരിച്ചു വരവ് ജയം നേടി ആഴ്സണൽ

ഒരു മണിക്കൂറിൽ അധികം 10 പേരുമായി കളിച്ചിട്ടും ആഴ്സണലിന് ആവേശ ജയം. വില്ലയെ 3 ന് എതിരെ 2 ഗോളുകൾക്ക് മറികടന്നാണ് എമറിയുടെ ടീം ആശ്വാസ ജയം കുറിച്ചത്. രണ്ട് തവണ പിന്നിൽ പോയ ശേഷമായിരുന്നു എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ആഴ്സണലിന്റെ തിരിച്ചു വരവ്. ജയത്തോടെ ലീഗ് ടേബിളിൽ ടോപ്പ് 4 ൽ എത്താനും ആഴ്സണലിനായി. 11 പോയിന്റുള്ള അവർ നിലവിൽ നാലാം സ്ഥാനത്താണ്. 4 പോയിന്റ് മാത്രമുള്ള വില്ല 18 ആം സ്ഥാനത്ത് തുടരും.

മത്സരത്തിന്റെ ഇരുപതാം മിനുട്ടിൽ മക്ഗിനിലൂടെ ലീഡ് എടുത്ത വില്ല മികച്ച തുടക്കമാണ് നേടിയത്. പിന്നീട് 41 ആം മിനുട്ടിൽ റൈറ്റ് ബാക്ക് നൈൽസ് രണ്ടാമത്തെ മഞ്ഞ കാർഡും കണ്ട് പുറത്തായതോടെ ആദ്യ പകുതി ആഴ്സണൽ ഓർക്കാൻ ആഗ്രഹിക്കാത്ത ഒന്നായി. രണ്ടാം പകുതിയിൽ അരങ്ങേറ്റക്കാരൻ സാകയെ പിൻവലിച്ച എമറി ചേംബേഴ്സിനെ പ്രധിരോധത്തിൽ ഇറക്കി. കളിയുടെ 59 ആം മിനുട്ടിൽ പെനാൽറ്റി ആഴ്സണലിന്റെ രക്ഷക്ക് എത്തി. ഗ്വെൻഡൂസിയെ ബോക്സിൽ വീഴ്ത്തിയത്തിന് ആണ് റഫറി പെനാൽറ്റി അനുവദിച്ചത്. കിക്കെടുത്ത പെപെ തന്റെ ആദ്യ ആഴ്സണൽ ഗോൾ നേടി സ്കോർ തുല്യമാക്കി. പക്ഷെ ഒരു മിനിട്ടിനുള്ളിൽ വില്ല ലീഡ് പുനസ്ഥാപിച്ചു. ഗ്രിലിഷിന്റെ പാസിൽ നിന്ന് വെസ്ലിയാണ് ഗോൾ നേടിയത്.

കളി 80 മിനുട്ട് പിന്നിട്ടപ്പോൾ ആഴ്സണൽ വീണ്ടും വല കുലുക്കി. ഇത്തവണ വില്ല ബോക്‌സിൽ ചേമ്പേഴ്‌സാണ് പന്ത് വലയിലാക്കിയത്. 3 മിനിട്ടുകൾക്ക് ശേഷം കളിയിൽ അതുവരെ കാര്യമായി ഒന്നും ചെയാതെ നിന്ന സ്റ്റാർ സ്‌ട്രൈക്കർ ഒബാമയാങ് ആഴ്സണലിന്റെ രക്ഷക്ക് എത്തി. അതി മനോഹരമായ താരത്തിന്റെ ഫ്രീകിക്ക് വലയിൽ പതിക്കുന്നത് നോക്കി നിൽക്കാൻ മാത്രമാണ് വില്ല ഗോളി ഹീറ്റണ് സാധിച്ചത്. പിന്നീട് ലീഡ് നന്നായി പ്രതിരോധിച്ചതോടെ 3 കളികൾക്ക് ശേഷം ആഴ്സണലിന് ഒരു ലീഗ് ജയം സ്വന്തമായി.

റയലിൽ ക്രിസ്റ്റ്യാനോ എന്ന പോലെയാണ് ആഴ്‌സണലിൽ ഒബമയാങ് – സെബല്ലോസ്

തന്റെ പുതിയ ആഴ്‌സണൽ സഹതാരം ഒബമയാങിനെ ക്രിസ്റ്റ്യാനോ റൊണോൾഡോയും ആയി താരതമ്യം ചെയ്ത് ഡാനി സെബല്ലോസ്. റയൽ മാഡ്രിഡിൽ നിന്ന് ഈ സീസണിൽ വായ്‌പ അടിസ്‌ഥാനത്തിൽ ആഴ്‌സണലിൽ എത്തിയ സ്പാനിഷ് താരമായ സെബല്ലോസ് മുമ്പ് റയലിൽ ക്രിസ്റ്റ്യാനോക്ക് ഒപ്പം കളിച്ച താരം ആണ്. ഒബമയാങിന്റെ കളിരീതി റോണോൾഡോയുടേതുമായി താരതമ്യം ചെയ്ത സെബല്ലോസ് ഇരു താരങ്ങളും ഗോളടിക്കാൻ വേണ്ടി ജീവിക്കുന്നവർ ആണെന്നും അതിനാൽ തന്നെ ഗോളിന് മുമ്പിൽ എന്ത് ചെയ്യണം എന്ന് ഇരുവർക്കും നന്നായി അറിയാം എന്നും സെബല്ലോസ് നിരീക്ഷിച്ചു.

അതേപോലെ തന്റെ ആഴ്‌സണലിലെ ദിനങ്ങൾ താൻ വളരെയധികം ആസ്വദിക്കുന്നതായി പറഞ്ഞ സെബല്ലോസ് ലണ്ടൻ നഗരവും പ്രീമിയർ ലീഗും തനിക്ക് ഒരുപാട് ഇഷ്ടമായി എന്നും കൂട്ടിച്ചേർത്തു. കളത്തിൽ തനിക്ക് എന്ത് ചെയ്യാൻ ആവും എന്ന് പ്രീമിയർ ലീഗും ആഴ്‌സണൽ ആരാധകരും ഇനിയും കാണാൻ കിടക്കുന്നതായും പറഞ്ഞു സെബല്ലോസ്. ഒബമയാങിന് പിറമെ സഹതാരം അലക്‌സാണ്ടർ ലാകസെറ്റെയും പുകഴ്ത്തി സെബല്ലോസ്. ആഴ്‌സണൽ ടീമിലെ ഏറ്റവും മികച്ച താരം ലാകസെറ്റെ എന്നായിരുന്നു സ്പാനിഷ് താരത്തിന്റെ പ്രതികരണം. തന്റെ ആദ്യമത്സരങ്ങളിൽ തന്നെ മികച്ച പ്രകടനം നടത്തിയ സെബല്ലോസ് ആഴ്‌സണൽ ആരാധകർക്ക് ഇടയിൽ ഇതിനകം തന്നെ പ്രിയപ്പെട്ട താരമായി കഴിഞ്ഞു.

ഒബാമയങ്ങിനെതിരെ ബയേൺ മ്യൂണിക്ക് കോച്ച്

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ഗോൾ മെഷിൻ ഒബാമയങ്ങിനെതിരെ റൈവൽ ക്ലബ്ബായ ബയേൺ മ്യൂണിക്ക് കോച്ച് യപ്പ് ഹൈങ്കിസ്. ഡോർട്ട്മുണ്ടിന് എതിരായുള്ള ഒബാമയങ്ങിന്റെ ആറ്റിറ്റ്യൂഡിനെയാണ് ബയേൺ കോച്ച് രൂക്ഷമായി വിമർശിച്ചത്. ഫുട്ബോൾ താരങ്ങൾ ക്ലബ്ബിനെയും ആരാധകരെയും പരിഗണിക്കാതെ സാമ്പത്തിക ലാഭത്തിനായി ക്ലബ്ബ് വിട്ട് പോകുന്നതിനെയാണ് ഒബാമയങ്ങിനെ ഉദ്ദരിച്ച് ഹൈങ്കിസ് വിമർശിച്ചത്. ഇത്തരം താരങ്ങളെ താൻ ഒരിക്കലും സൈൻ ചെയ്യില്ലെന്നും ഫുട്ബോളിന്റെ മൊറാലിറ്റി നശിപ്പിക്കാതിരിക്കാൻ കളിക്കാർ ശ്രദ്ധിക്കണമെന്നും ഒബാമയങ്ങിനെയും ഒസ്മാൻ ടെമ്പേലെയെയും സൈൻ ചെയ്ത ക്ലബ്ബുകളും അവരുടെ മെന്റാലിറ്റിയെ കുറിച്ച് ബോധവാന്മാരായിരിക്കണം എന്നും ബയേണിന് ട്രെബിൾ നേടിക്കൊടുത്ത കോച്ച് കൂട്ടിച്ചേർത്തു.

ആഴ്‌സണലിലേക്ക് ഒബാമയാങ് പോകുമെന്ന അഭ്യൂഹങ്ങൾ ആരഭിക്കുന്നതിനിടയിലാണ് ഒബാമയങ്ങിനെ ഡോർട്ട്മുണ്ട് സസ്‌പെൻഡ് ചെയ്യുന്നത്. അതിനു ശേഷം രണ്ടു മത്സരങ്ങൾ കളിച്ച ഡോർട്ട്മുണ്ട് ഇരു മത്സരങ്ങളിലും സമനില വഴങ്ങി. ഇതാദ്യമായല്ല ഒബാമയാങ് ഡിസിപ്ലിനറി ആക്ഷൻ നേരിട്ട് കൊണ്ട് സസ്പെൻഷനിലാകുന്നത്. ഒസ്മാൻ ടെമ്പേലെയുടെ ബാഴ്‌സലോണ മൂവിനു മുന്നോടിയായി ടെമ്പേലെയും സസ്‌പെൻഷൻ ഏറ്റുവാങ്ങിയിരുന്നു. ഡോർട്ട്മുണ്ടിന്റെ ചരിത്രത്തിലെ മികച്ച ഗോൾ വേട്ടക്കാരനായ ഒബാമയാങ് നേടിയത് അവർക്ക് വേണ്ടി 141 ഗോളുകളാണ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

100 ആം ഗോളിൽ ആരാധകർക്കായി സർപ്രൈസ് ഒരുക്കിയിട്ടുണ്ടെന്ന് ഒബാമയാങ്

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ഗോളടിയന്ത്രം പിയറി എമെറിക് ഒബാമയാങ് ആരാധകർക്ക് വേണ്ടി ഒരു സർപ്രൈസാണ് ഒരുക്കിയിരിക്കുന്നത്. തന്റെ നൂറാം ബുണ്ടസ് ലീഗ ഗോളിനായി കാത്തിരിക്കാനാണ് ഒബാമയാങ് ആരാധകരോട് ആവശ്യപ്പെട്ടത്. ഈ സീസണിൽ പതിമൂന്നു ഗോളുകളാണ് ഒബാമയാങ് ഡോർട്ട്മുണ്ടിന് വേണ്ടി നേടിയിരിക്കുന്നത്. നിലവിൽ ഒബാമയങ്ങിന്റെ ബുണ്ടസ് ലീഗ ഗോളുകളുടെ എണ്ണം 98 ആണ്. കഴിഞ്ഞ സീസണിൽ ഏറ്റവുമധികം ഗോൾ നേടിയത് ഒബാമയാങ് ആയിരുന്നു. ഈ സീസണിൽ ബയേണിന്റെ ലെവെൻഡോസ്‌കിയാണ് ടോപ്പ് സ്‌കോറർ എങ്കിലും രണ്ടു ഗോൾ പിറകിലായി ഒബാമയങ്ങുമുണ്ട്.കഴിഞ്ഞ സീസണിൽ 31 ഗോളുകളാണ് ഒബാമയാങ് അടിച്ചത്.

സാധാരണയായി പ്രത്യേകാവസരങ്ങളിൽ മാസ്ക് വെച്ച് ആഘോഷിക്കാറുള്ള ഒബാമയാങ് ഇത്തവണ ആരുടെ മാസ്ക് വെച്ചാണ് ആഘോഷിക്കുക എന്ന് ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. 2013 മുതൽ ഡോർട്ട്മുണ്ടിനോടൊപ്പമാണ് 28 കാരനായ ഈ ഗാബോണീസ് താരം. കഴിഞ്ഞ മൂന്നു സീസണുകളിലായി ലെവൻഡോസ്‌കിയും ഒബമയങ്ങും ഗോൾ വേട്ടയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച വെക്കുന്നത്. ബുണ്ടസ് ലീഗയിൽ ഏറ്റവുമധികം ഗോൾ നേടുന്ന ആഫ്രിക്കൻ താരമായ ഒബാമയാങ് വെർഡർ ബ്രെമനെതിരെയാണ് ആ നേട്ടം സ്വന്തമാക്കിയത്. ഡോർട്ട്മുണ്ടിന്റെ സ്വന്തം സിഗ്നൽ ഇടൂന പാർക്കിലാണ് ഡോർട്ട്മുണ്ടിന്റെ അടുത്ത മത്സരം. വോൾഫ്സ്ബർഗിനെയാണ് ഡോർട്ട്മുണ്ട് നേരിടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version