ഒബ്മയാങ്ങിന്റെ നേട്ടത്തോടൊപ്പമെത്തി ലെവൻഡോസ്കി

ബുണ്ടസ് ലീഗയിൽ മുൻ ഡോർട്ട്മുണ്ട് താരം ഒബ്മയങ്ങിന്റെ നേട്ടത്തോടൊപ്പമെത്തി ബയേണിന്റെ റോബർട്ട് ലെവൻഡോസ്കി. ഒരു സീസണിലെ ആദ്യ എട്ടു മത്സരത്തിലും ഗോളടിക്കുക എന്ന നേട്ടമാണ് ലെവൻഡോസ്കി സ്വന്തമാക്കിയത്. ആദ്യ എട്ട് മത്സരങ്ങളിൽ നിന്നായി 12 ഗോളുകൾ ലെവൻഡോസ്കി അടിച്ചു കൂട്ടി.

പിയറി എമെറിക് ഒബ്മയാങ്ങ് 2015-16 സീസണിലാണ് ആദ്യ എട്ട് മത്സരങ്ങളിലും ഡോർട്ട്മുണ്ടിനായി ഗോളടിച്ചത്. ആദ്യ എട്ട് മത്സരങ്ങളിൽ നിന്നായി 10 ഗോളുകളാണ് ആഴ്സണൽ താരം നേടിയത്. ഈ സീസണിൽ ബയേണിന് വേണ്ടി ചാമ്പ്യൻസ് ലീഗിലും ലീഗയിലും അടക്കം 16 ഗോളുകൾ ലെവൻഡോസ്കി നേടിക്കഴിഞ്ഞു. ബയേണിന്റെ യൂണിയൻ ബെർലിനുമായുള്ള മത്സരത്തിൽ സ്കോർ ചെയ്യാനായാൽ ലെവൻഡോസ്കിയുടെ പേരിലാകും ഈ നേട്ടം. 31 കാരനായ പോളിഷ് താരം ഓരോ സീസൺ കഴിയുംതോറും മികച്ച ഫോമിലാണുള്ളത്.

Exit mobile version