ഇന്ത്യൻ റെസ്ലിംഗ് താരം അമൻ സെഹ്‌രാവത് 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ സെമി ഫൈനലിൽ. അർമേനിയൻ താരം അബെർകോവിനെ ആണ് അമൻ ക്വാർട്ടർ ഫൈനലിൽ പരാജയപ്പെടുത്തിയത്. മത്സരം പകുതിക്ക് നിൽക്കെ അമൻ 3-0ന് മുന്നിൽ ആയിരുന്നു. 2 മിനുട്ട് ശേഷിക്കവെ 11-0ന് ലീഡ് എടുത്ത് അമൻ ടെക്നിക്കൽ സുപ്പീരിയോറിറ്റിയിൽ അമൻ വിജയിച്ച് സെമി ഉറപ്പിച്ചു.
ഇന്ന് ആദ്യം നടന്ന ക്വാർട്ടർ പോരാട്ടത്തിൽ വ്‌ളാഡിമിർ എഗോറോവിനെതിരെ 10-0ന് ഉജ്ജ്വല വിജയം നേടിയാണ് അമൻ സെഹ്‌രാവത് ക്വാർട്ടർ ഉറപ്പിച്ചത്. 10-0ന്റെ മേധാവിത്വം നേടിയതോടെ ആ മത്സരത്തിൽ അമനെ വിജയിയായ പ്രഖ്യാപിക്കുക ആയിരുന്നു.
സെമി ഫൈനലിൽ ജപ്പാൻ താരം ഹിഗുചി ആകും സെഹ്‌റവത് നേരിടുക.
ഇന്ത്യയുടെ റെസ്ലിംഗ് താരം വിനേഷ് ഫൊഗട്ട് തന്നെ അയോഗ്യ ആക്കിയ വിധിക്ക് എതിരെ നൽകിയ അപ്പീൽ CAS സ്വീകരിച്ചു. ഇനി ഇന്ന് വൈകിട്ട് ഇതിൽ വാദം കേൾക്കും. ഇന്ത്യൻ സമയം 5 മണിക്ക് ആകും വാദം നടക്കുക. ഓൺലൈൻ ഹിയറിങ് ആയിരിക്കും. സിഎഎസ് ഹിയറിംഗിൽ വിനേഷിനെ പ്രതിനിധീകരിച്ച് ജോയൽ മോൺലൂയിസ്, എസ്റ്റെല്ലെ ഇവാനോവ, ഹബ്ബിൻ എസ്റ്റെല്ലെ കിം, ചാൾസ് ആംസൺ എന്നിവർ അഭിഭാഷകരാകും.
വിനേഷ് ഫോഗട്ട് അവരെ പൂർണ്ണമായും ഒഴിവാക്കുന്നതിനെതിരെ ആന് CAS-ന് (കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ്) അപ്പീൽ നൽകിയത്. തനിക്ക് വെള്ളി മെഡൽ നൽകണമെന്നാണ് വിനേഷ് ആവശ്യപ്പെട്ടിട്ടുള്ളത്. അന്തിമ വിധി ഇന്ന് വരും എന്ന് സിഎഎസ് പറഞ്ഞിട്ടുണ്ട്.
വിനേഷ് ഫൊഗട്ട്
50 കിലോഗ്രാം ഗുസ്തിയിൽ ഇന്ത്യൻ താരം ഫൈനലിൽ എത്തിയതായിരുന്നു. എന്നാൽ 100 ഗ്രാം ഭാരം അധികമായതിനാൽ വിനേഷ് ഫൊഗട്ടിനെ അയോഗ്യ ആക്കുകയും മെഡൽ നിഷേധിക്കുകയും ആയിരുന്നു. വിനേഷ് വിജയിച്ച മൂന്ന് മത്സരങ്ങൾ കളിക്കുമ്പോഴും വിനേഷ് നിയമത്തിൽ അനുവദനീയമായ ഭാരത്തിൽ തന്നെ ആയിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് ആ മത്സരങ്ങളിലെ ഫലം ഇല്ലാതാക്കരുത് എന്നും താൻ വെള്ളി എങ്കിലും അർഹിക്കുന്നുണ്ട് എന്നുമാണ് വിനേഷ് അപ്പീൽ ചെയ്തത്.
ഇന്ത്യൻ ഗുസ്തി തരം വിനേഷ് ഫൊഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. താൻ റെസ്ലിംഗിനോട് വിടപറയുകയാണ് എന്ന് താരം ഇന്ന് സാമൂഹിക മാധ്യമങ്ങളിലെ തന്റെ അക്കൗണ്ടിലൂടെ കുറിച്ചു. “റെസ്ലിംഗ് വിജയിച്ചു, താൻ തോറ്റു. ക്ഷമിക്കണം. ഇനിക്ക് ഇനിയും പോരാടാനുള്ള ശക്തിയില്ല.” വിനേഷ് പറഞ്ഞു.
വിനേഷ് ഫൊഗട്ട്
കഴിഞ്ഞ ദിവസം 50 കിലോഗ്രാം ഒളിമ്പിക്സ് മത്സരത്തിൽ വിനേഷിനെ അയോഗ്യ ആക്കിയിരുന്നു. ഇതിനു പിന്നാലെ ആണ് വിനേഷിന്റെ വിരമിക്കൽ തീരുമാനം. ഇതടക്കം മൂന്ന് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ് വിനേഷ്. ലോക ഒന്നാം നമ്പറിനെ ഉൾപ്പെടെ തോൽപ്പിച്ച് ഫൈനലിൽ എത്തിയ ശേഷമായിരുന്നു വിനേഷിനെ ഭാരം കൂടുതൽ ആണെന്ന് കാണിച്ച് അയോഗ്യ ആക്കിയത്.
വിനേഷ് ഇപ്പോൾ ഈ വിധിക്ക് എതിരെ അപ്പീൽ ചെയ്തിട്ടുണ്ട്. അപ്പീലിലെ വിധി ഇന്ന് വരും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഇന്ത്യയുടെ അവിനാഷ് സാബ്ലെ അഭിമാനകരമായ പതിനൊന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്റ്റീപ്പിൾ ചേസ് അത്ലറ്റ് ആയ സാബ്ലെ 8.14.18 എന്ന സമയത്തിലാണ് ഫിനിഷ് ചെയ്തത്. ഈ ഫിനിഷ് തന്നെ ഇന്ത്യക്ക് അഭിമാനിക്കാവുന്ന ഫിനിഷ് ആണ്.
എൽ ബക്കാലി ആണ് ഈ ഇനത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്തത്. അവിനാഷ് 2022 ഏഷ്യൻ ഗെയിംസിൽ 3000 സ്റ്റീപ്പിൾ ചെയ്സിൽ ഇന്ത്യക്ക് ആയി സ്വർണ്ണം നേടിയിരുന്നു.
പാരീസ് ഒളിമ്പിക്സിൽ 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മീരഭായ് ചാനുവിന് നിരാശ. സ്നാച്ചിൽ 88 കിലോഗ്രാമും ക്ലീൻ ആൻഡ് ജർക്കിൽ 111 കിലോഗ്രാമും ഉയർത്തി ആകെ 199 ഭാരം ഉയർത്തിയ മീരഭായ് നാലമതായാണ് ഫിനിഷ് ചെയ്തത്.
85 കിലോഗ്രാം ഉയർത്തിയാണ് സ്നാച്ചിൽ മിറഭായ് തുടങ്ങിയത്. ആദ്യ ശ്രമത്തിൽ തന്നെ അനായാസം മീരഭായ് അത് ഉയർത്തി. രണ്ടാം ലിഫ്റ്റിൽ 88 ഉയർത്താൻ ശ്രമിച്ച മിറഭായിക്ക് അത് ഉയർത്താൻ ആയില്ല. മൂന്നാം ശ്രമത്തിൽ ഇന്ത്യൻ താരത്തിന് 88 കിലോ ഉയർത്താൻ ആയി. സ്നാച്ച് കഴിഞ്ഞപ്പോൾ മീരഭായ് മൂന്നാമത് ആയിരുന്നു.
89 കിലോഗ്രാം ഉയർത്തി ചൈനയുടെ ഹൗ സിഹുയി രണ്ടാമതും 93 കിലോഗ്രാം ഉയർത്തിയ റൊമാനിയൻ താരം കാംബൈ വലെന്റിന ഒന്നാമതും നിന്നു. ക്ലീൻ ആൻഡ് ജെർക്കിൽ മീരഭായ് 111 കിലോഗ്രാമിൽ ആണ് തുടങ്ങിയത്. ആദ്യ ശ്രമം വിജയിച്ചില്ല. രണ്ടാം ശ്രമത്തിൽ 111 ഉയർത്തിയതോടെ മിറഭായ് മൂന്നാം സ്ഥാനത്ത് തിരികെയെത്തി. പക്ഷെ 114 എന്ന അവസാന ശ്രമം പരാജയപ്പെട്ടതോടെ മിറഭായ് നാലാമത് ഫിനിഷ് ചെയ്തു.
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആയി വെള്ളി നേടിയിട്ടുള്ള താരമാണ് മീരഭായ് ചാനു. ലോക ചാമ്പ്യൻഷിപ്പിലും കോമണ്വെൽത്ത് ഗെയിംസിലും ഇന്ത്യക്ക് ആയി സ്വർണ്ണവും നേടിയിട്ടുണ്ട്. മണിപ്പൂർ സ്വദേശിയായ 29കാരിയുടെ രണ്ടാമത്തെ ഒളിമ്പിക്സ് ആയിരുന്നു ഇത്.
ഇന്ത്യയുടെ റെസ്ലിംഗ് താരം വിനേഷ് ഫൊഗട്ട് തന്നെ അയോഗ്യ ആക്കിയ വിധിക്ക് എതിരെ അപ്പീൽ നൽകി. വിനേഷ് ഫോഗട്ട് അവരെ പൂർണ്ണമായും ഒഴിവാക്കുന്നതിനെതിരെ CAS-നാണ് (കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ്) വിനേഷ് ഫൊഗട്ട് അപ്പീൽ നൽകിയത്. തനിക്ക് വെള്ളി മെഡൽ നൽകണമെന്നാണ് വിനേഷ് ആവശ്യപ്പെട്ടിട്ടുശ്ല്ലത്. അന്തിമ വിധി നാളെ രാവിലെ വരും എന്ന് സിഎഎസ് പറഞ്ഞിട്ടുണ്ട്.
വിനേഷ് ഫൊഗട്ട്
50 കിലോഗ്രാം ഗുസ്തിയിൽ ഇന്ത്യൻ താരം ഫൈനലിൽ എത്തിയതായിരുന്നു. എന്നാൽ 100 ഗ്രാം ഭാരം അധികമായതിനാൽ വിനേഷ് ഫൊഗട്ടിനെ അയോഗ്യ ആക്കുകയും മെഡൽ നിഷേധിക്കുകയും ആയിരുന്നു. വിനേഷ് വിജയിച്ച മൂന്ന് മത്സരങ്ങൾ കളിക്കുമ്പോഴും വിനേഷ് നിയമത്തിൽ അനുവദനീയമായ ഭാരത്തിൽ തന്നെ ആയിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് ആ മത്സരങ്ങളിലെ ഫലം ഇല്ലാതാക്കരുത് എന്നും താൻ വെള്ളി എങ്കിലും അർഹിക്കുന്നുണ്ട് എന്നുമാണ് വിനേഷ് അപ്പീൽ ചെയ്തത്.
പാരീസ് ഒളിമ്പിക്സ് 2024ൽ 53 കിലോഗ്രാം ഫ്രീ സ്റ്റൈല്ല് റെസ്ലിംഗിൽ ഇന്ത്യയുടെ യുവതാരം അന്തിം പംഗൽ പുറത്ത്. തുർക്കിയുടെ താരം യെറ്റ്ഗിൽ 10-0 എന്ന സ്കോറിനാണ് അന്തിമിനെ തോൽപ്പിച്ചത്.
ആന്റിം പംഗൽ
19കാരിയായ അന്തിം പംഗൽ ഹരിയാന സ്വദേശി ആണ്. 2023-ലെ ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ അവൾ വെള്ളി മെഡൽ നേടിയിരുന്നു. ഇന്ത്യയുടെ ആദ്യത്തെ അണ്ടർ-20 ലോക ഗുസ്തി ചാമ്പ്യനായിരുന്നു അന്തിം. തുടർച്ചയായ രണ്ട് വർഷം അവൾ ചാമ്പ്യൻഷിപ്പ് നേടി. എന്നാൽ ആദ്യ ഒളിമ്പിക് പോരിൽ അന്തിമിന് നല്ല പ്രകടനം കാഴ്ചവെക്കാൻ ആയില്ല.
പാരീസ് 2024 അത്‌ലറ്റിക്‌സിൽ പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലിലേക്ക് യോഗ്യത നേടുന്നതിൽ സർവേഷ് കുഷാരെ പരാജയപ്പെട്ടു. ഇന്ന് തന്റെ ആദ്യ ചാട്ടത്തിൽ 2.15 മീറ്റർ എന്ന ഉയര മറികടക്കാൻ ആയെങ്കിലും പിന്നീട് മുന്നോട്ട് പോകാൻ കുഷാരെക്ക് ആയില്ല. 2.20 മീറ്റർ കടക്കാൻ താരം നിരവധി തവണ ശ്രമിച്ചിട്ടും ആയില്ല. ഫൈനലിലേക്ക് മുന്നേറാൻ ആവശ്യമായി ചാടേണ്ടത് 2.29 മീറ്റർ ആയിരുന്നു. .
പാരീസ് ഒളിമ്പിക്സിൽ തന്റെ അഞ്ചാം ഒളിമ്പിക് സ്വർണം നേടി ചരിത്രം എഴുതി ക്യൂബൻ ഗുസ്തി താരം മിഹയിൻ ലോപ്പസ് നൂനസ്. 5 ഒളിമ്പിക്സുകളിൽ ഒരേ ഇനത്തിൽ സ്വർണം നേടുന്ന ചരിത്രത്തിലെ ആദ്യ താരമായി ഇതോടെ 41 കാരനായ ക്യൂബൻ താരം മാറി. ഗ്രെകോ-റോമൻ ഗുസ്തിയിൽ 2008 ബെയ്‌ജിങ്ങ് ഒളിമ്പിക്സിലും 2012 ലണ്ടൻ ഒളിമ്പിക്സിലും 120 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയ നൂനസ്, തുടർന്നുള്ള വർഷങ്ങളിൽ 130 കിലോഗ്രാം വിഭാഗത്തിൽ ആണ് മത്സരിച്ചത്.
Mijaín López Núñez
2016 റിയോ ഒളിമ്പിക്സിലും 2020 ടോക്കിയോ ഒളിമ്പിക്സിലും 130 കിലോഗ്രാം വിഭാഗത്തിൽ ഗ്രെകോ-റോമൻ ഗുസ്തിയിൽ സ്വർണം നേടിയ താരം പാരീസിൽ ഹാട്രിക്കും അഞ്ചാം സ്വർണവും പൂർത്തിയാക്കി. പാരീസ് ഒളിമ്പിക്സിൽ ഒരു പോയിന്റ് പോലും എതിരാളിക്ക് നൽകാതെയാണ് നൂനസ് സ്വർണം നേടിയത്. 6-0 നു ഫൈനലിൽ ജയിച്ച താരം തന്റെ ഷൂസ് അഴിച്ചു ഗുസ്തിക്കളത്തിൽ വെച്ച് തന്റെ വിടവാങ്ങലും പ്രഖ്യാപിച്ചു.
പാരീസ് ഒളിമ്പിക്സിൽ വനിത ഫുട്‌ബോളിൽ നിലവിലെ ലോക ചാമ്പ്യന്മാർ ആയ സ്‌പെയിനിനെ തകർത്തു ബ്രസീൽ 16 വർഷങ്ങൾക്ക് ശേഷം ഒളിമ്പിക് ഫൈനലിൽ. പുറ്റലസും, ബോൺമാറ്റിയും, ഹെർമോസയും, സൽമയും അടക്കം നിരവധി സൂപ്പർ താരങ്ങൾ നിറഞ്ഞ സ്പാനിഷ് ടീമിനെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ആണ് ബ്രസീൽ തകർത്തത്. മത്സരത്തിൽ പന്ത് കൈവശം വെക്കുന്നതിൽ വലിയ സ്പാനിഷ് ആധിപത്യം കണ്ടെങ്കിലും സമാനമായ അവസരങ്ങൾ ആണ് ഇരു ടീമുകളും സൃഷ്ടിച്ചത്. മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ ബാഴ്‌സലോണ താരം ഇരിന പരഡസിന്റെ സെൽഫ് ഗോൾ ആണ് ബ്രസീലിനു മുൻതൂക്കം സമ്മാനിച്ചത്.
Gabi Portilho
തുടർന്ന് ആദ്യ പകുതിയുടെ അവസാന സെക്കന്റിൽ ബ്രസീൽ രണ്ടാം ഗോളും കണ്ടെത്തി. യാസ്മിമിന്റെ പാസിൽ നിന്നു ടൂർണമെന്റിൽ മിന്നും ഫോമിലുള്ള ഗാബി പോർട്ടിൽഹോയാണ് ബ്രസീൽ മുൻതൂക്കം ഇരട്ടിയാക്കിയത്. തുടർന്ന് ഗോൾ നേടാനുള്ള രണ്ടാം പകുതിയിലെ സ്പാനിഷ് ശ്രമങ്ങൾക്ക് ഇടയിൽ കൗണ്ടർ അറ്റാക്കിൽ നിന്നു ബ്രസീൽ 71 മത്തെ മിനിറ്റിൽ മൂന്നാം ഗോളും നേടി അഡ്രിയാനയുടെ ആദ്യ ഷോട്ട് സ്പാനിഷ് ഗോൾ കീപ്പർ തടഞ്ഞങ്കിലും ഗാബിയുടെ ഹെഡർ പാസിൽ നിന്നു അഡ്രിയാന രണ്ടാം ശ്രമത്തിൽ ഗോൾ നേടി.
Adriana
85 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു ജെന്നി ഹെർമോസോയുടെ പാസിൽ നിന്നു സൽമ പാരല്യൂലോ ഗോൾ നേടിയതോടെ സ്പെയിനിന് ചെറിയ പ്രതീക്ഷ ലഭിച്ചു. എന്നാൽ ഇഞ്ച്വറി സമയത്ത് 91 മത്തെ മിനിറ്റിൽ സ്പാനിഷ് പ്രതിരോധത്തിലെ വമ്പൻ പിഴവ് മുതലെടുത്ത് ഗോൾ കണ്ടെത്തിയ പകരക്കാരിയായി ഇറങ്ങിയ കെരോളിൻ ബ്രസീലിന്റെ നാലാം ഗോളും നേടി. ഇഞ്ച്വറി സമയത്ത് 102 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു തന്റെ രണ്ടാം ഗോൾ നേടിയ സൽമ പാരല്യൂലോ സ്പാനിഷ് പരാജയഭാരം ഒന്നു കൂടി കുറച്ചു. സ്വർണ മെഡൽ പോരാട്ടത്തിൽ അമേരിക്കയെ ആണ് പഴയ പ്രതാപം വീണ്ടെടുക്കാൻ എത്തുന്ന ബ്രസീൽ നേരിടുക അതേസമയം വെങ്കല മെഡലിന് ആയുള്ള പോരാട്ടത്തിൽ സ്‌പെയിൻ ജർമ്മനിയെ നേരിടും.
പാരീസ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ 1500 മീറ്റർ ഓട്ടത്തിൽ പുതിയ ഒളിമ്പിക് റെക്കോർഡ് പിറന്നു. അവസാന നിമിഷങ്ങളിലെ അവിസ്മരണീയ കുതിപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്ത അമേരിക്കൻ താരം കോൾ ഹോക്കർ ആണ് പുതിയ റെക്കോർഡ് കുറിച്ചത്. 3 മിനിറ്റ് 27.65 സെക്കന്റ് ആണ് താരം കുറിച്ച സമയം. ബ്രിട്ടന്റെ ജോഷ് കെർ വെള്ളിയും, അമേരിക്കയുടെ തന്നെ യാറദ് നുഗുസെ വെങ്കലവും നേടി.
Camryn Rogers
അതേസമയം വനിതകളുടെ ഹാമർ ത്രോയിൽ 76.97 മീറ്റർ എറിഞ്ഞ കാനഡയുടെ കാമറിൻ റോജേഴ്സ് സ്വർണം നേടിയപ്പോൾ അമേരിക്കയുടെ അനറ്റ വെള്ളിയും, ചൈനയുടെ ഷാ ഷി വെങ്കലവും നേടി.
Winfred Yavi
വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിലും ഒളിമ്പിക് റെക്കോർഡ് പിറന്നു. അവസാന 15 മീറ്ററിലെ കുതിപ്പിൽ മുൻ ഒളിമ്പിക് ജേതാവ് ഉഗാണ്ടയുടെ പെരുത് ചെമുട്ടയിൽ നിന്നു സ്വർണം നേടിയ ബഹ്‌റൈൻ താരവും ലോക ചാമ്പ്യനും ആയ വിൻഫ്രഡ് യാവിയാണ് പുതിയ റെക്കോർഡ് കുറിച്ചത്. കെനിയൻ വംശജയായ യാവി 8 മിനിറ്റ് 52.76 സെക്കന്റ് എന്ന സമയം കുറിച്ചാണ് പുതിയ ഒളിമ്പിക് റെക്കോർഡ് കുറിച്ചത്. കെനിയയുടെ 20 കാരിയായ ഫെയ്ത്ത് ചെരോടിച് ആണ് ഇതിൽ വെങ്കലം നേടിയത്.
Miltiádis Tentóglou
പുരുഷന്മാരുടെ ലോങ് ജംപിൽ 8.48 മീറ്റർ ചാടിയ ഗ്രീക്ക് താരം മിൽറ്റിയാദിസ് ടെന്റോഗ്ലൗ സ്വർണം നേടി. ടോക്കിയോ ഒളിമ്പിക്സിലും സ്വർണം നേടിയ ഗ്രീക്ക് താരം കാൾ ലൂയിസിനു ശേഷം തുടർച്ചയായി ലോങ് ജംപിൽ രണ്ടു ഒളിമ്പിക് സ്വർണം നേടുന്ന ആദ്യ താരമാണ്. ജമൈക്കയുടെ വെയിൻ പിനോക് ലോങ് ജംപിൽ വെള്ളി മെഡൽ നേടിയപ്പോൾ ഇറ്റലിയയുടെ മറ്റിയ ഫുർലാനിയാണ് വെങ്കലം നേടിയത്.
പാരീസ് ഒളിമ്പിക്സിൽ വനിതകളുടെ 200 നീറ്റർ സ്പ്രിന്റിൽ സ്വർണം നേടി അമേരിക്കയുടെ ഗബ്രിയേല ഗാബി തോമസ്. ടോക്കിയോയിൽ നേടിയ വെങ്കലം ഇത്തവണ സ്വർണം ആക്കി മാറ്റിയ ഗാബി 21.83 സെക്കന്റ് എന്ന സമയം ആണ് കുറിച്ചത്. താരത്തിന്റെ ഒളിമ്പിക്സിലെയും ലോക ചാമ്പ്യൻഷിപ്പിലെയും ആദ്യ സ്വർണ നേട്ടം ആണ് ഇത്.
ഗാബി തോമസ്
100 മീറ്ററിൽ സ്വർണം നേടിയ സെന്റ് ലൂസിയയുടെ ജൂലിയൻ ആൽഫ്രഡ് ഇത്തവണ വെള്ളി കൊണ്ട് തൃപ്തിപ്പെട്ടു. 22.08 സെക്കന്റ് എന്ന സമയം കുറിച്ച ജൂലിയൻ തന്റേതും രാജ്യത്തിന്റെയും ചരിത്രത്തിലെ രണ്ടാമത്തെ ഒളിമ്പിക് മെഡൽ സ്വന്തമാക്കി. 22.20 സെക്കന്റിൽ മൂന്നാമത് എത്തിയ അമേരിക്കയുടെ തന്നെ ബ്രിട്ടനി ബ്രോൺ വെങ്കല മെഡലും സ്വന്തമാക്കി.