പാരീസ് ഒളിമ്പിക്സ് മുന്നിൽ ഇരിക്കെ ബജ്‌റംഗ് പുനിയക്ക് സസ്പെൻഷൻ

ടോക്കിയോ ഒളിമ്പിക്‌സ് മെഡൽ ജേതാവ് ബജ്‌റംഗ് പുനിയക്ക് സസ്പെൻഷൻ. മാർച്ചിൽ സോനിപത്തിൽ നടന്ന ട്രയൽസിൽ ഉത്തേജക മരുന്ന് സാമ്പിൾ സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) താൽക്കാലികമായി പൂനിയയെ സസ്പെൻഡ് ചെയ്തത്.

അന്ന് രോഹിത് കുമാറിനോട് തോറ്റ നിരാശയിൽ പുനിയ വേദി വിടുകയും പരിശോധനക്ക് ഉള്ള സാമ്പിൾ നൽകാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു. അന്ന് മൂന്നാം-നാലാം സ്ഥാനത്തേക്കുള്ള മത്സരത്തിൽ പങ്കെടുക്കാതെ ആണ് അദ്ദേഹം വേദി വിട്ടത്.

പുനിയയിൽ നിന്ന് ഉത്തേജക പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരിക്കാൻ NADA ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും അദ്ദേഹം വേദി വിട്ടതിനാൽ ആ ശ്രമങ്ങൾ പരാജയപ്പെട്ട. റഷ്യയിൽ പരിശീലനം നടത്തിവരികെ ആണ് ഈ വിലക്ക് പുനിയയെ തേടി എത്തുന്നത്.

വിലക്ക് മാറുന്നത് വരെ ഭാവിയിലെ ടൂർണമെൻ്റുകളിലോ ട്രയലുകളിലോ മത്സരിക്കാൻ പുനിയക്ക് ആകില്ല. വിലക്ക് തുടർന്നാൽ പരീസ് ഒളിമ്പിക്സ് വരെ അദ്ദേഹത്തിന് നഷ്ടമായേക്കാം.

വിനേഷ് ഫോഗട്ട് പാരീസ് ഒളിമ്പിക്സ് യോഗ്യത ഉറപ്പിച്ചു

കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസ് ചാമ്പ്യൻ വിനേഷ് ഫോഗട്ട്, ഏഷ്യൻ ഒളിമ്പിക് യോഗ്യതാ മത്സരത്തിൽ വനിതകളുടെ 50 കിലോഗ്രാം സെമിഫൈനലിൽ കസാക്കിസ്ഥാൻ്റെ ലോറ ഗനിക്കിസിയെ 10-0ന് തോൽപ്പിച്ച് വനിതകളുടെ 50 കിലോ വിഭാഗത്തിൽ ഒളിമ്പിക് ക്വാട്ട നേടി. ഇതോടെ താരം പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കും എന്ന് ഉറപ്പായി.

കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസ് ചാമ്പ്യനായ ഫോഗട്ട്, കസാഖ് ഗുസ്തിക്കാരിക്കു മേൽ ടെക്നിക്കൽ അഡ്വാന്റേജ് നേടി. 4:18 മിനിറ്റിനുള്ളിൽ മത്സരം അവസാനിച്ചു. ചൈനീസ് തായ്‌പേയിയുടെ മെങ് ഹ്‌സുവാൻ ഹ്‌സിയെ 4-2ന് പരാജയപ്പെടുത്തിയ ഉസ്‌ബെക്കിസ്ഥാൻ്റെ അക്‌ടെൻഗെ കെയുനിംജേവയെയാണ് ഇനി ഫോഗട്ട് നേരിടുക.

രണ്ട് വർഷത്തോളമായി മുൻ ഡബ്ല്യുഎഫ്ഐ പ്രസിഡൻ്റ് ബ്രിജ് ഭൂഷൺ സരൺ സിങ്ങിനെതിരെ പ്രതിഷേധത്തിലായിരുന്നതിനേൽ വിനേഷ് കളത്തിൽ ഉണ്ടായിരുന്നില്ല.

ഇന്ത്യക്ക് വൻ തിരിച്ചടി, മുരളി ശ്രീശങ്കറിന് ഒളിമ്പിക്സ് നഷ്ടമാകും

കാൽമുട്ടിനേറ്റ പരുക്കിനെത്തുടർന്ന് ഇന്ത്യൻ ലോങ്ജംപ് താരം മുരളി ശ്രീശങ്കർ പാരീസ് ഒളിമ്പിക്‌സിൽ മിന്ന് പിന്മാറി. പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്കേറ്റതിനെത്തുടർന്ന് ശസ്ത്രക്രിയ ആവശ്യമായി വന്നതിനെ തുടർന്നാണ് അദ്ദേഹം ഒളിമ്പിക്സിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുന്നത്. 2024 സീസൺ പൂർണ്ണമായു മലയാളി താരത്തിന് നഷ്ടമാകും.

ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും വെള്ളി മെഡൽ ജേതാവ് ആയിരുന്നു ശ്രീശങ്കർ, 2023ലെ ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി 8.37 മീറ്റർ ചാടി പാരീസ് ഒളിമ്പിക്‌സിനുള്ള ബർത്ത് അദ്ദേഹം ഉറപ്പിച്ചിരുന്നു.

ഏപ്രിൽ 27, മെയ് 10 തീയതികളിൽ ഷാങ്ഹായ്/സുഷൗ, ദോഹ എന്നിവിടങ്ങളിൽ നടക്കുന്ന ഡയമണ്ട് ലീഗ് മീറ്റിംഗുകളിൽ പങ്കെടുക്കാൻ ഇരിക്കെ ആണ് ഈ തിരിച്ചടി മുരളീ ശങ്കർ നേരിടുന്നത്.

അർജന്റീനക്ക് ആയി ഒളിമ്പിക്സ് കളിക്കാൻ എമിയും എൻസോ ഫെർണാണ്ടസും ശ്രമിക്കും

ഒളിമ്പിക്‌സിൽ അർജൻ്റീന ഫുട്ബോൾ ടീമിനൊപ്പം കളിക്കാൻ അർജന്റീനയുടെ സീനിയർ താരങ്ങളിൽ പലരും ഉണ്ടാകും എന്ന് സൂചന. ലോകകപ്പ് ജേതാവായ എമിലിയാനോ മാർട്ടിനെസും എൻസോ ഫെർണാണ്ടസും അവരുടെ ക്ലബുകളുമായി ഇത് സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ആസ്റ്റൺ വില്ലയുമായി എമി ചർച്ചകൾ ആരംഭിച്ചതായി അർജന്റീനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഫ്രാൻസിൽ നടക്കുന്ന ഒളിമ്പിക്‌സിൽ അർജൻ്റീന ടീമിനൊപ്പം ഉണ്ടായിരിക്കാൻ അനുവദിക്കുന്നതിനായി മാർട്ടിനെസ് ആസ്റ്റൺ വില്ലയുമായി സംസാരിക്കുകയാണെന്ന് ഫെർണാണ്ടോ സിസ് റിപ്പോർട്ട് ചെയ്യുന്നു. ഒളിമ്പിക്സ് ടീമിൽ 23 വയസ്സിന് മുകളിൽ ഉള്ള മൂന്ന് താരങ്ങൾക്ക് ആണ് കളിക്കാൻ ആവുക. 31 വയസുകാരനായ എമി ഇതിൽ ഒരു സ്ഥാനം എടുക്കും. മെസ്സി ആണ് അർജന്റീന ലക്ഷ്യമിടുന്ന മറ്റൊരു സീനിയർ താരം.

എൻസോ ഫെർണാണ്ടസ് ഇപ്പോഴും അണ്ടർ 23 ആയാണ് പരിഗണിക്കപ്പെടുക. അതുകൊണ്ട് എൻസോ വന്നാലും മൂന്ന് മറ്റു സീനിയർ താരങ്ങളെ അർജന്റീനക്ക് ഉൾപ്പെടുത്താൻ ആകും.

പാരീസ് ഒളിമ്പിക്സിൽ ശരത് കമാൽ ഇന്ത്യയുടെ പതാകവാഹകന്‍

2024 പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ പതാകവാഹകനാകുന്നത് ടേബിള്‍ ടെന്നീസ് ഇതിഹാസം ശരത് കമാൽ. ബോക്സിംഗ് ഇതിഹാസം മേരി കോമിനെ ചെഫ് ഡി മിഷന്‍ എന്ന വലിയ സ്ഥാനം ആണ് ഇന്ത്യന്‍ ഒളിമ്പിക്സ് അസോസ്സിയേഷന്‍ നൽകിയിരിക്കുന്നത്.

ടോക്കിയോ ഒളിമ്പിക്സിൽ നേടിയ 7 മെഡലുകളുടെ നേട്ടം മറികടക്കുക എന്ന ലക്ഷ്യമായിരിക്കും പാരീസിൽ ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ലണ്ടന്‍ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവായ ഗഗന്‍ നാരംഗ് പാരീസ് ഒളിമ്പിക്സിലെ ഷൂട്ടിംഗ് വില്ലേജിലെ കാര്യങ്ങളുടെ മേൽനോട്ട ചുമതല നൽകിയിട്ടുണ്ട്.

അത് പോലെ നീരജ് ചോപ്ര, വിനേഷ് ഫോഗട്ട് എന്നിവരുമായി സഹകരിച്ചിട്ടുള്ള ഡോ. ഡിന്‍ഷാ പാര്‍ഡിവാലയെ ചീഫ് മെഡിക്കൽ ഓഫീസറായും നിയമിച്ചിട്ടുണ്ട്.

Exit mobile version